Monday, March 21, 2011

Bookmark and Share

ചിരിയഞ്ചുതരം

പിതാമഹര്‍ക്കെന്നുമഞ്ചുചിരി
ഇളംചിരി ചെറുചിരി പുഞ്ചിരി
യീക്കൊലച്ചിരിയഹങ്കാരച്ചിരി

ഇളംചിരിയിമയിലെങ്കില്‍
ചെറുചിരിയേവര്‍ക്കുംസുഖം
പുഞ്ചിരിയാണു പുഷ്പാര്‍ച്ചന

കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി

Monday, March 7, 2011

Bookmark and Share

മംഗളം, മനോജ്ഞം, മനോഹരം.


കാഴ്ച തന്നതീശ്വരന്‍
കരങ്ങള്‍ തന്നതും ഭവാന്‍
ഈ നിമിഷമെനിക്കുതന്ന
നിനക്കു സ്തോത്രം, മംഗളം.
----------------------
മനസ്സുകൊണ്ടെങ്കിലും
ഇവരെ അനുഗ്രഹിച്ച,
സകല സോദരര്‍ക്കും
നന്ദിയേകിടുന്നു ഞാന്‍.