Monday, August 19, 2013

Bookmark and Share

ജല ചികിത്സ (വെള്ളമടി ചികിത്സ)

ജല ചികിത്സ
ജപ്പാനിലെ ജലചികിത്സ ഇന്നു പ്രസിദ്ധമാണ്. മാത്രമല്ല, ഇത് ശാസ്ത്രീയമായിട്ടു തെളിയിക്കപ്പെട്ടിട്ടും ഉണ്ടെന്നു പറയുന്നു.  രാവിലെ ഉണര്‍ന്നയുടനെ
(പച്ചവെള്ളം) ശുദ്ധജലം കുടിക്കുക.  ഉപയോഗ രീതിയെക്കുറിച്ച് പറയാം. പഴയതും പുതിയതും, ആധുനികവുമായ പല രോഗങ്ങള്‍ക്കും, ജലചികിത്സ 100% വിജയമാണെന്നു  ജാപ്പനീസ് മെഡിക്കല്‍ സയന്‍സ് സൊസൈറ്റി അവകാശപ്പെടുന്നു.

തലവേദന, ശരീരവേദന, ഹൃദയ സംബന്ധമായത്, സന്ധിവേദന, രക്താതിസമ്മര്‍ദ്ദം, അപസ്മാരം, അമിതവണ്ണം, ആസ്തമ, ക്ഷയം, കിഡ്നി - മൂത്രാശയ സംബനധമായ രോഗങ്ങള്‍, ശര്‍ദ്ദി,  ഗ്യാസ്‌ ട്രബിള്‍, മൂലക്കുരു, പ്രമേഹം, മലബന്ധം, എല്ലാവിധ നേത്രരോഗങ്ങള്‍, ഗര്‍ഭാശയ കാന്‍സര്‍, തൊണ്ട - മൂക്ക് സംബനധമായ രോഗങ്ങള്‍, ആര്‍ത്തവ സംബനധമായ രോഗങ്ങള്‍ മുതലായവയെല്ലാം, ജലചികിത്സകൊണ്ടു സുഖപ്പെടുന്നു.

ചികിത്സാ  രീതി
1. രാവിലെ ഉണര്‍ന്നയുടനെ, പല്ലു തേക്കുന്നതിനു മുന്‍പ്, 4 x 160 ml. Glasses  ശുദ്ധജലം കുടിക്കുക.
2. തുടര്‍ന്നു പല്ല് തേക്കുക, വായ കഴുകുക, ഒക്കെ ആകാം; പക്ഷെ, 45 മിനിറ്റ് സമയത്തേക്ക്,  ഭക്ഷണമോ വെള്ളമോ കഴിക്കരുത്.
3. തുടര്‍ന്നു 45 മിനിറ്റിനു ശേഷം, സാധാരണ പോലെ, ഭക്ഷണവും വെള്ളവും കഴിക്കാം.
4. ഭക്ഷണത്തിനു 15 മിനിറ്റിനു ശേഷം, 2 മണിക്കൂര്‍ നേരത്തേക്കു ഭക്ഷണമോ, വെള്ളമോ കഴിക്കരുത്.
5. വയസ്സായവരോ, രോഗികളോ ആണെങ്കില്‍, കുറഞ്ഞ അളവില്‍ വെള്ളം കുടിച്ചു തുടങ്ങിയിട്ട്, ക്രമേണ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
6. മേല്‍പ്പറഞ്ഞ ചികിത്സാ രീതി, രോഗികള്‍ക്കു സൌഖ്യവും, മറ്റുള്ളവര്‍ക്ക്, ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യുന്നു.

ഓരോ  രോഗത്തിന്റെയും, ശമനത്തിനു വേണ്ട സമയം താഴെ കുറിക്കുന്നു.

1. രക്താതിസമ്മര്‍ദ്ദം. (30 ദിവസം)
2. ഗ്യാസ്‌ ട്രബിള്‍. (10 ദിവസം)
3. പ്രമേഹം. (30 ദിവസം)
4. മലബന്ധം. (10 ദിവസം)
5. കാന്‍സര്‍. (180 ദിവസം)
6. ക്ഷയം. (90 ദിവസം)
7. സന്ധി രോഗങ്ങള്‍ ഉള്ളവര്‍, ചികിത്സ  ആദ്യത്തെ ആഴ്ചയില്‍, മൂന്നു ദിവസവും, തുടര്‍ന്നുള്ള ആഴ്ചകളില്‍, ദിവസേനയും തുടരാം.

ഈ ചികിത്സക്ക് പണച്ചിലവോ, സൈഡ് എഫക്ടോ ഇല്ല; അല്പം കൂടുതല്‍ മൂത്രമൊഴിക്കേണ്ടാതായ ചില്ലറ ബുദ്ധിമുട്ടുകള്‍ മാത്രം.

മംഗ്ലീഷ് മാത്രം അറിയാവുന്നവര്‍ക്കുവേണ്ടി, താഴെ ഇംഗ്ലീഷിലും കൊടുത്തിട്ടുണ്ട്. അതും കൂടി വായിക്കുന്നത് നന്നായിരിക്കും.



DRINK WATER ON EMPTY STOMACH
It is popular in Japan today to drink water immediately after waking up every morning. Furthermore, scientific tests have proven its value. We publish below a description of use of water for our readers. For old and serious diseases as well as modern illnesses the water treatment had been found successful by a Japanese medical society as a 100% cure for the following diseases:
Headache, body ache, heart system, arthritis, fast heart beat, epilepsy, excess fatness, bronchitis asthma, TB, meningitis, kidney and urine diseases, vomiting, gastritis, diarrhea, piles, diabetes, constipation, all eye diseases, womb, cancer and menstrual disorders, ear nose and throat diseases.
METHOD OF TREATMENT
1. As you wake up in the morning before brushing teeth, drink 4 x 160ml glasses of water
2. Brush and clean the mouth but do not eat or drink anything for 45 minute
3.. After 45 minutes you may eat and drink as normal.
4. After 15 minutes of breakfast, lunch and dinner do not eat or drink anything for 2 hours
5. Those who are old or sick and are unable to drink 4 glasses of water at the beginning may commence by taking little water and gradually increase it to 4 glasses per day.
6. The above method of treatment will cure diseases of the sick and others can enjoy a healthy life.
The following list gives the number of days of treatment required to cure/control/reduce main diseases:
1. High Blood Pressure (30 days)
2. Gastric (10 days)

3. Diabetes (30 days)
4. Constipation (10 days)
5. Cancer (180 days)
6. TB (90 days)
7. Arthritis patients should follow the above treatment only for 3 days in the 1st week, and from 2nd week onwards – daily..
This treatment method has no side effects, however at the commencement of treatment you may have to urinate a few times.
It is better if we continue this and make this procedure as a routine work in our life. Drink Water and Stay healthy and Active.
This makes sense .. The Chinese and Japanese drink hot tea with their meals ..not cold water. Maybe it is time we adopt their drinking habit while eating!!! Nothing to lose, everything to gain...
For those who like to drink cold water, this article is applicable to you.
It is nice to have a cup of cold drink after a meal. However, the cold water will solidify the oily stuff that you have just consumed. It will slow down the 

digestion.
Once this 'sludge' reacts with the acid, it will break down and be absorbed by the intestine faster than the solid food. It will line the intestine.
Very soon, this will turn into fats and lead to cancer. It is best to drink hot soup or warm water after a meal.
A serious note about heart attacks:
· Women should know that not every heart attack symptom is going to be the left arm hurting,
· Be aware of intense pain in the jaw line.
· You may never have the first chest pain during the course of a heart attack.
· Nausea and intense sweating are also common symptoms.
· 60% of people who have a heart attack while they are asleep do not wake up.



25 comments:

Unknown said...

ഭയപ്പെടേണ്ടാ... ഈ ചികിത്സ ആര്‍ക്കും പരീക്ഷിച്ചു നോക്കാം.
ഒരു പ്രതിപ്രവര്‍ത്തനവും, പണച്ചിലവും ഇല്ല.
ഞാന്‍ അനുഭവസ്ഥനാണ്. എന്റെ രക്താതിസമ്മര്‍ദ്ദം പൂര്‍ണ്ണമായും സുഖപ്പെട്ടു.
(Hipress 50 എന്ന ഗുളിക രാവിലെയും, വൈകുന്നേരവും കഴിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ആറു മാസമായിട്ട് ഇത് കഴിക്കുന്നില്ല.)
ഇത് "അപ്പച്ചന്റെ ഒരു തമാശ"യായിട്ടു കണക്കാക്കരുതെന്നൊരപേക്ഷയുണ്ട്.

Unknown said...

ഭയപ്പെടേണ്ടാ... ഈ ചികിത്സ ആര്‍ക്കും പരീക്ഷിച്ചു നോക്കാം.
ഒരു പ്രതിപ്രവര്‍ത്തനവും, പണച്ചിലവും ഇല്ല.
ഞാന്‍ അനുഭവസ്ഥനാണ്. എന്റെ രക്താതിസമ്മര്‍ദ്ദം പൂര്‍ണ്ണമായും സുഖപ്പെട്ടു.
(Hipress 50 എന്ന ഗുളിക രാവിലെയും, വൈകുന്നേരവും കഴിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ആറു മാസമായിട്ട് ഇത് കഴിക്കുന്നില്ല.)
ഇത് "അപ്പച്ചന്റെ ഒരു തമാശ"യായിട്ടു കണക്കാക്കരുതെന്നൊരപേക്ഷയുണ്ട്.

mini//മിനി said...

അപ്പച്ചാ,, ഒരു പ്ലാസ്റ്റിക്ക് വാൽ‌വ് ഉള്ളിൽ കിടക്കുന്ന എനിക്ക് വെള്ളമടിക്കാൻ ധൈര്യം പോര,,

Moh'd Yoosuf said...

വെള്ളമടി ചികിത്സ ആയതുകൊണ്ട് ഇതിന് ആളെ കിട്ടും, തീർച്ച :D

ente lokam said...

വെള്ളമടി ചികിത്സ എന്ന പ്രയോഗം ചേട്ടാ ഇത്
തമാശു ആണെന്നു ധരിപ്പിക്കും വായനക്കാരെ..

ഞാൻ ഇത് മുമ്പ് കേട്ടിട്ടുണ്ട്.ഒരു ഒരു കൂട്ടുകാരാൻ
പറഞ്ഞത് അനുസരിച്ച് ചെയ്തു നോക്കി..ഇത്രയും
പ്രത്യേകത ഒന്നും അയാള് പറഞ്ഞില്ല..നല്ലത് ആണ്
എന്ന് മാത്രം പറഞ്ഞു..ആദ്യം ഒക്കെ വെള്ളം വെറും വയറിൽ
കുടിക്കുമ്പോൾ ഓക്കാനം വരുമായിരുന്നു ..പിന്നെ അളവ് കുറേശ്ശെ
കൂട്ടി കൂട്ടി കൂടുതൽ കുടിക്കാൻ തനിയെ നമുക്ക് കഴിയും..പക്ഷെ ഫലം
ഒന്നും ചെക്ക് ചെയ്യുന്നതിന് മുന്നേ ഞാൻ അത് നിര്ത്തി..തുടരാൻ
ശ്രമിച്ചില്ല എന്നതാണ് സത്യം.ഇത്രയും പ്രായോഗികം ആണ് എന്ന് സുഹൃത്ത്‌
പറഞ്ഞതുമില്ല...മൂത്രത്തിന്റെ കളർ മാറി വരുന്നത് (നല്ല പച്ച വെള്ളം കണക്കെ )
വരെ നമുക്ക് അറിയാൻ കഴിയും ശ്രദ്ധിച്ചാൽ...

അപ്പൊ ഇത് അപ്പച്ചന്റെ തമാശ അല്ല എന്ന് ഞാനും സാക്ഷ്യപ്പെടുത്തുന്നു

Yasmin NK said...

ethrem vellem otayadik engane kudikkum?

ente lokam said...

Mulla:- aavunnidatholam
vayaru nirachu kudichu
thudanguka..athe pattoo..
pathiye alavu koottaam...

ഷാജു അത്താണിക്കല്‍ said...

കൊള്ളാലോ ഇത്

Junaiths said...

വാട്ടർ വാട്ടറേന ശാന്തി :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറെ കാലം മുതല്‍ക്കുതന്നെ, എഴുനേറ്റ ഉടനെ ഒരു ഗ്ലാസ്‌ പച്ചവെള്ളം കുടിക്കുന്ന ശീലം ഉണ്ട് .
സുഖശോധനക്ക് ഇത് വളരെ നല്ലതാണെന്ന് എന്റെ പക്ഷം.
വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ !

ajith said...

പ്രകൃതിജീവനം

Sureshkumar Punjhayil said...

Really Useful Post.

Best Wishes

കുഞ്ഞൂസ്(Kunjuss) said...

ലേഖനം വിജ്ഞാനപ്രദം. രാവിലെ എണീറ്റയുടനെ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്ന ശീലമുണ്ട്.ഇനി അളവ് കൂട്ടി നോക്കണം... :)

Mohamedkutty മുഹമ്മദുകുട്ടി said...

കുറെ കുറെ കാലം മുമ്പു തന്നെ ഈ ചികിത്സയെപ്പറ്റി അറിയുകയും പതിവായി 3 ഗ്ലാസ്സു വരെ അകത്താക്കുകയും ചെയ്തിരുന്നു.പിന്നെ എപ്പോഴോ അതു നിന്നു പോയി. കുടിച്ചിരുന്ന സമയത്ത് നല്ല സുഖം തോന്നിയിരുന്നു. വേറെ ഒരു വിദ്വാന്റെ വളരെ വളരെ വൃത്തികെട്ട ഒരു മറുപടിയിലൂടെയാണ് ഇപ്പോള്‍ ഈ പോസ്റ്റിലെത്തിയത്. അപ്പച്ചനെ മുമ്പെ അറിയുന്നതു കൊണ്ട് നേരെ പോസ്റ്റിലെത്തി.

Echmukutty said...

ഇത്രേം വെള്ളം ഒന്നിച്ച് ... ഉം ശ്രമിച്ചു നോക്കാം.. നിത്യാഭ്യാസി ആനയെ എടുക്കും എന്നല്ലേ? പിന്നാണോ കുറച്ച് വെള്ളം...

വീകെ said...

വെള്ളമടിച്ചും രോഗം മാറ്റാമല്ലെ...! ദിവസവും ഓരോ ഗ്ലാസ്സ് പതിവുണ്ട്. അര ലിറ്ററിൽ കൂടുതൽ കുടിക്കണമെന്നു വച്ചാൽ.. ശ്രമിച്ചു നോക്കണം.

[എല്ലാവർക്കും അത്രയും വച്ച് കാലത്ത് കുടിക്കാനുള്ള ശുദ്ധജലം നമ്മുടെ നാട്ടിലുണ്ടാവുമോ...?]
ഈ നല്ല വിഷയം പകർന്നു തന്നതിനു വളരെ നന്ദി.

Unknown said...

സ്നേഹിതരേ,
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും, (പേരെടുത്തു പറയുന്നില്ല) നന്ദി. സാഹചര്യത്തില്‍, ഞാന്‍ എഴുതിയിട്ടു കുറേ നാള്‍ ആയിരുന്നു. ഈ എഴുതിയതത്രയും, എന്‍റെ കണ്ടുപിടുത്തങ്ങള്‍ ഒന്നുമില്ല; അതിനുള്ള അറിവും എനിക്കില്ലെന്നു സമ്മതിക്കുന്നു. ആരില്‍നിന്നോ മുന്നോട്ടയച്ചൊരു മെയിലില്‍ നിന്നുമാണ് എനിക്കീ വിഷയം കിട്ടിയത്. എന്‍റെ അനുഭവത്തില്‍ ഗുണമാണെന്നു തോന്നി.
ആര്‍ക്കെങ്കിലും ഇതുപകാരപ്പെട്ടാല്‍ നല്ലതും, എനിക്കു നഷ്ടവും ഇല്ലാത്ത ഒരു കാര്യമായതുകൊണ്ടാണ്, ഇതിവിടെ പരാമര്‍ശിച്ചത്. ഒരു ചേതമില്ലാത്ത ഒരുപകാരം. പിന്നെ, ഞാന്‍ തമാശപോലെയാണു പലകാര്യങ്ങളും അവതരിപ്പിക്കുന്നത്‌, എന്നു ചിലര്‍ക്കു തോന്നുന്നത്‌ എന്‍റെ തെറ്റായിട്ടു കണക്കാക്കാനില്ല; അതെന്‍റെ ജന്മസ്വഭാവമാണ്; അല്ലെങ്കില്‍ ജന്മദോഷമായിരിക്കാം.
ഇത് നന്നെന്നു തോന്നുന്നവര്‍ ഷെയര്‍ ചെയ്‌താല്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കാം.!
താഴെ ഇംഗ്ലീഷില്‍ കൊടുത്തതു ഞാന്‍ എഴുതിയതല്ല; എനിക്കു മെയില്‍ ആയിട്ടു കിട്ടിയതാണ്. ഇംഗ്ലീഷ്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു വേണ്ടി, എന്‍റെ സാമാന്യ ബുദ്ധിയില്‍, ഞാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതാണ്; തെറ്റുകള്‍ കണ്ടേക്കാം.

Cv Thankappan said...

പ്രതിപ്രവര്‍ത്തനവും,പണച്ചെലവും ഇല്ലാത്ത ചികിത്സാസമ്പ്രദായം.
നല്ലൊരു കുറിപ്പായി ഇത്.
ആശംസകള്‍

keraladasanunni said...

രാവിലെ എഴുന്നേറ്റ് പല്ലുതേച്ചതും ഒരു ഗ്ലാസ്സ് ചുക്കുവെള്ളം(ചുക്കൊന്നുമല്ല, വാങ്ങുന്ന ദാഹശമിനിയാണ്) കുടിക്കുന്ന പതിവുണ്ട്. അതില്‍ മാറ്റം വരുത്തി നോക്കാം 

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ഭക്ഷണത്തിനു 15 മിനിറ്റിനു ശേഷം, 2 മണിക്കൂര്‍ നേരത്തേക്കു ഭക്ഷണമോ, വെള്ളമോ കഴിക്കരുത്.
onnu vishadeekarikkaamo?

upakarapradamaya post .

njanum ee chikilsa (water therappy) thudangiyirunnu.eppozho athu ninnu poyi...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ഗുണഗണങ്ങളുള്ള വെള്ളമടി..
അഭിനന്ദനങ്ങൾ..കേട്ടൊ അപ്പച്ചാ

drpmalankot said...

Ninety per cent of the diseases derive from the deranged stomach - as per Ayurveda.

ആ യു ർ വേ ദം പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ടതാണ്. ജലപാനം ഇവിടെ പ്രധാനമാണ്. ശുദ്ധജലം കുടിക്കുന്നത് വഴി മലബന്ധം ഒഴിവാകുന്നു. മലബന്ധം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് വഴി ഒരുക്കുന്നു. ഹൈഡ്രോപ്പതി/ ഹൈഡ്രോതെറാപ്പി (ജലചികില്സ) - ബാത്ത് ടബ്ബിൽ ചെറു ചൂടുവെള്ളം നിറച്ചു അതിൽ ഇരിക്കൽ മുതലായവ മൂലക്കുരു മുതലായ അസുഖങ്ങൾക്കുള്ള പ്രകൃതിചികിത്സാവിധി ആണ്.

ശ്രീ said...

ഇതു കൊള്ളാമല്ലോ.

അറിവു നല്‍കുന്ന ലേഖനം

ബഷീർ said...

കേട്ടിട്ടുണ്ട്.. പക്ഷെ.. കാലത്ത് എഴുന്നേറ്റ് ബ്രഷ് ചെയ്യാതെ വെള്ളമടിക്കുക എന്നത് മാത്രം ദഹിക്കുന്നില്ല

Areekkodan | അരീക്കോടന്‍ said...

പല്ല് തേക്കുന്നതിന്റെ മുമ്പുള്ള വെള്ളമടി അരോചകമായി തോന്നിയിരുന്നു.പക്ഷേ ഇപ്പോൾ ഉറക്കതിനിടക്ക് എണീറ്റ് വെള്ളം കുടിക്കുന്നുണ്ട്.ഈ അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്കും അസുഖം വരാതിരിക്കാൻ പറ്റും എന്നതിനാൽ ശ്രമിച്ചു നോക്കട്ടെ...