Monday, March 21, 2011

Bookmark and Share

ചിരിയഞ്ചുതരം

പിതാമഹര്‍ക്കെന്നുമഞ്ചുചിരി
ഇളംചിരി ചെറുചിരി പുഞ്ചിരി
യീക്കൊലച്ചിരിയഹങ്കാരച്ചിരി

ഇളംചിരിയിമയിലെങ്കില്‍
ചെറുചിരിയേവര്‍ക്കുംസുഖം
പുഞ്ചിരിയാണു പുഷ്പാര്‍ച്ചന

കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി

48 comments:

mini//മിനി said...

വീണ്ടും വീണ്ടും വായിച്ചപ്പോഴാ പിടികിട്ടിയത്,
കവിത നന്നായി.
പിന്നെ ഒരു കഥ അയച്ചിട്ടുണ്ട്, മെയിൽ ബൊക്സിൽ കാണും.

നാട്ടുവഴി said...

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍.......

Lipi Ranju said...

പൊട്ടിച്ചിരിയെ ഇതില്‍ ഏതു
ഗണത്തില്‍ പെടുത്താം അപ്പച്ചാ?
ഏതായാലും ഈ അഞ്ചു ചിരിയില്‍ അസ്സഹനീയം അഹങ്കാരച്ചിരി തന്നെ
സമ്മതിച്ചുട്ടോ... :D

പ്രയാണ്‍ said...

നന്നായി......

keraladasanunni said...

ഒരു ചെറു പുഞ്ചിരി മതി.

SHANAVAS said...

അപ്പച്ചാ,കവിത നന്നായി.ഇടയ്ക്കു കണ്ടില്ലല്ലോ?വായിച്ചു കഴിഞ്ഞപ്പോള്‍ ഏത് ചിരിയാണ് ഞാന്‍ ചിരിച്ചത്?ഊഹിച്ചോ.ആശംസകള്‍.

Pranavam Ravikumar said...

നല്ല വരികള്‍.. ഇന്ന് നമ്മള്‍ മറക്കുന്നതും ചിരിക്കാനാണല്ലോ. ആശംസകള്‍

ഒരു യാത്രികന്‍ said...

നല്ല ചിരി ക്കവിത.....സസ്നേഹം

the man to walk with said...

:)

Best Wishes

ജന്മസുകൃതം said...

അഞ്ചുതരം ചിരിയോ ?
അപ്പോള്‍ ഇളകിച്ചിരി ,ഒതുക്കിച്ചിരി ,ആക്കിച്ചിരി ,പൊട്ടിച്ചിരി ,ഇളിഭ്യ ചിരി. ഇതേ ക്കുറി ച്ചൊക്കെ ആര് പറയും?
സഹിക്കവയ്യയീയഹങ്കാരച്ചിരി...എനിക്കും

ബിഗു said...

:) ആശംസകള്‍

Echmukutty said...

ലീല ടീച്ചർ പറഞ്ഞ പോലെ പിന്നേം ചിരികൾ ബാക്കിയാണല്ലോ.
അഹങ്കാരച്ചിരി ചിലപ്പോ അടിയും മേടിച്ചു തരുമെന്നു മാത്രം.

കവിത ഇനിയും വരട്ടെ.

ente lokam said...

ചിരിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.ഉള്ളില്‍
എന്തെന്ന് അറിയാതെ പലരുടെയും
ചിരി കണ്ടു നാം അറിയാതെ ചിരിച്ചു പോകും
പലപ്പോഴും..ചിരി പുരാണം കൊള്ളാം..

വാഴക്കോടന്‍ ‍// vazhakodan said...

അഹങ്കാരച്ചിരി :(

രമേശ്‌ അരൂര്‍ said...

അഞ്ചു ചിരിക്കും മേലെ പുഞ്ചിരി :)

Umesh Pilicode said...

ആശംസകള്‍...
:-)))))))))

സാബിബാവ said...

ഈ ചിരിക്കവിത വായിച്ചപ്പോളെനിക്കുമൊരു ചെറു ചിരി സന്തോഷ ചിരി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇപ്പോള്‍ ....
'ചിറി'യില്‍ പുഞ്ചിരി തിരുകി
രാഷ്ട്രീയക്കാര്‍ വരും നിന്നരികില്‍
ആ ചിരി സീസണ്‍ ചിരി
വോട്ടെടുപ്പ് തീര്‍ന്നാല്‍ തീരും ചിരി

എന്‍.പി മുനീര്‍ said...

ചിരിയെ പല വകഭേദങ്ങള്‍ അല്ലേ..അഹങ്കാരച്ചിരിയും പരിഹാസച്ചിരിയും
സഹിക്കാന്‍ പ്രയാസം..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചിരിച്ച് ചിരിച്ച് വയ്യാണ്ടായി

നികു കേച്ചേരി said...

ഇതെന്തു ചിരി!!...ഇതിനു പിന്നിലെ ചിരിയെപറ്റി പറയൂ...

വീകെ said...

ചിരി ഏതായാലും ചിരി ചിരി തന്നെയല്ലെ......
‘ചിരി ഏതായാലെന്താ-
ആരോഗ്യം നന്നായാൽ മതി..’

Unknown said...

ഇതുവായിച്ചപ്പോഴൊരു ചെറുചിരി ചുണ്ടില്‍!

പഞ്ചാരകുട്ടന്‍ -malarvadiclub said...

അപ്പച്ചോ ഒടുക്കത്തെ ബുദ്ധിയാണല്ലോ

Yasmin NK said...

ഹത് ശരി. മോന്റെ കല്യാണമൊക്കെ കഴിഞ്ഞ് എത്തിയോ..? നന്നായി.
ഒരു പുഞ്ചിരിയോടെ...

kambarRm said...

നൈസ്..
ഒരു ചെറു പുഞ്ചിരി എന്റെ വകയായി കിടക്കട്ടെ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ആറാമത്തേതായി എന്റെ വക ഒരു പൊട്ടിച്ചിരിയും..ഹ ..ഹ..ഹാ..
ഇതൊരഹങ്കാരച്ചിരിയല്ല കേട്ടൊ ഭായ്

ajith said...

അസ്ഥാനത്തെ ചിരിയുടെ പുകില്‍ ഞാനൊരു ചെറു പോസ്റ്റാക്കിയിരുന്നു. ആ ചിരി ഈ അഞ്ചിലും പെടില്ലല്ലോ അപ്പച്ചാ...

ബിന്‍ഷേഖ് said...

അപ്പച്ചോ..ഒരു സംശയം.
ഇതേതാ ചിരി എന്ന് പറയാമോ?

കള്ളിപ്പെണ്ണേ..
ഒന്ന് ചിരിച്ചേ..മണ്ടീ...അങ്ങനെയല്ല..
ഇങ്ങനെ....അഃ....അഃ...ആ..!!

TPShukooR said...

പുഞ്ചിരി തന്നേ ഇപ്പോഴും മധുരം.

Villagemaan/വില്ലേജ്മാന്‍ said...

"പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന" എന്ന് പത്താം ക്ലാസ് പിരിയുമ്പോള്‍ ആരോ ഓട്ടോ ഗ്രാഫ് എഴുതി തന്നാരുന്നു.

Anonymous said...

എനിക്ക് ഇഷ്ടപ്പെട്ടു..സഹിക്കാനാവാത്തത് പരിഹാസച്ചിരിയാണ്....

Sidheek Thozhiyoor said...

ഇനി വരുന്നവര്‍ക്ക് തട്ടിക്കളിക്കാന്‍ ഒരു പാട് ചിരികള്‍ ഇനിയും ബാക്കി കിടക്കുന്നു അച്ചപ്പോ..

ഷമീര്‍ തളിക്കുളം said...

ഇഷ്ടമുള്ള ചിരി ഏതാണെന്നു പറഞ്ഞില്ലല്ലോ..?
ഉള്ളില്‍ വേദനയൊതുക്കി പുറത്ത് ചിരിക്കുന്നവരേയാണു എനിക്കിഷ്ടം.

yousufpa said...

അപ്പച്ചോ..ഈ ചിരി എനിയ്ക്കിഷ്ടായി.

ബെഞ്ചാലി said...

ചിരി കവിതക്കൊരൊ ചെറു പുഞ്ചിരി :)

Typist | എഴുത്തുകാരി said...

ചിരിക്കവിത തന്നതിനൊരു ചിരി.

കുസുമം ആര്‍ പുന്നപ്ര said...

ആരാണീയഹങ്കാരച്ചിരിയുടെയുടയോന്‍

മുക്കുവന്‍ said...

ആഹാ.. ന്നാ കിടക്കട്ടേ ഒരു കൊലച്ചിരി.. ബുഹ്ഹാ‍ാ‍ാ‍ാ‍ാ‍ാ :)

അലി said...

ഇലക്ഷൻ ചിരിയാണിപ്പോൾ എവിടെയും...

A said...

ഈ ചിരിക്കവിത ഒത്തിരി ഇഷ്ടമായി. ഇനി ഒരു കരച്ചില്‍ കവിത എന്ന് കാണും?

sm sadique said...

അഹങ്കാരച്ചിരി ഒരുപക്ഷെ, തിരിച്ചറിവിൽ പാൽ പുഞ്ചിരിയോ സ്നേഹപുഞ്ചിരിയോ ആയി മാറാം
പക്ഷെ, കൊലച്ചിരി ???????????

ശങ്കരനാരായണന്‍ മലപ്പുറം said...

എന്നാപ്പിന്നെ ഒരലങ്കാരച്ചിരിയുംകൂടെ ആയിക്കൂടേ!

V P Gangadharan, Sydney said...

ചിരി ഏതൊക്കെ തരത്തില്‍ ആയാലും, ലോകര്‍ ആത്മാര്‍ത്ഥതയോടെ ചിരിച്ചു കാണുവാനുള്ള കൊതി ബാക്കി നില്‍ക്കുന്നു. ലോകരില്‍ ഒരുവനായ ഞാന്‍, ആത്മാര്‍ത്ഥമായി ഒന്നുകൂടി ചിരിക്കട്ടെ.....

Unknown said...

ചിരിക്കാന്‍ മറന്നു പോകുന്ന ഈ കാലഘട്ടത്തില്‍,
എനിക്കൊരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍ കഴിഞ്ഞ,
എന്റെ ബൂലോക സുഹൃത്തുക്കള്‍ക്കെല്ലാം ഒത്തിരിയൊത്തിരി നന്ദി.

Sathyanarayanan kurungot said...

kavitha kollam. nalla kavithavasanyundu. nissamshayam. eeyiteyayi yathoru vivaravumillallo thankalute. Njan nattil poyi vannu 2 divasam munpethi.

comiccola / കോമിക്കോള said...

കവിത ഇഷ്ടമായി, പുഞ്ചിരി ആണ് എനിക്കും ഇഷ്ടം..

ആശംസകള്‍...

Anurag said...

കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി,എനിക്കും