Thursday, April 28, 2011

Bookmark and Share

ഇനിയും ഞാന്‍ ഭരിക്കും!

ഭരണമിത്രയും ലഹരിയാണെങ്കി-
ലാസന്ന മരണത്തിലും ഞാന്‍ പറയാം.
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം!

ആഗ്നിഹോത്രിയേയും, പാക്കനാരേയും
രജക നാറാണത്തു ഭ്രാന്തനേയും പെറ്റു.
കാരക്കലമ്മേയുംഅകവൂര്‍ ചാത്തനേം-
വടുതല നായരേം വള്ളോരിനേം പെറ്റു.

ഉപ്പുകൂറ്റനും പാണനാരും പിറകെ -
യുളിയന്നൂര്‍ പെരുംതച്ചനും പിറന്നു.
പന്ത്രണ്ടാമതീവായില്ലാക്കുന്നിലപ്പന്‍,
ഇനിപ്പതിമ്മൂന്നു വേണ്ടെന്നു പറയി!!

പതിമ്മൂന്നിന്റെ വോട്ടെടുപ്പും പിന്നെ,
പ്പതിമ്മൂന്നിന്റെ വിധിയെഴുത്തും.
ഞാന്‍ പാശ്ചാത്യനല്ല അയോഗ്യനും,
പിന്നെയീപ്പതിമ്മൂന്നെനിക്കെന്തുവാ?

ഇനി ചിലരുടെയെല്ലാം തലയുരുളും,
കബന്ധങ്ങള്‍ ഓരോന്നായിട്ടു വീഴും.
കബന്ധങ്ങളില്‍ ചവിട്ടിക്കയറിയിട്ടു
ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!

എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!

50 comments:

ജന്മസുകൃതം said...

വിരോധമില്ല.ഭരിച്ചോളൂ

കുഞ്ഞൂസ് (Kunjuss) said...

വിരോധമില്ല....അടുത്ത അഞ്ചു വര്‍ഷത്തേക്ക്...!

K.P.Sukumaran said...

എന്താ പറയ്യാ.. വായിച്ചപ്പോള്‍ ലക്ഷണമൊത്ത കവിതയായി തോന്നി. ഒരു ചെമ്മനം ചാക്കോ ടച്ച് :)

SHANAVAS said...

ധൈര്യമായിട്ട് ഭരിച്ചോ അപ്പച്ചാ,ഞങ്ങള്‍ കൂടെയുണ്ട്.

Lipi Ranju said...

കവിത ഇഷ്ടായി ...
കുതന്ത്രങ്ങള്‍ മെനയൂ, ഭരിച്ചു തകര്‍ക്കൂ...:)

yousufpa said...

ഇപ്പൂതി ഇച്ചേല്‌ക്ക് പോയാ സെരിയാവൂല കോയാ..

Echmukutty said...

ഭരണം നടക്കട്ടെ......

Hashiq said...

ഭരിച്ചോളൂ... മരിക്കുന്നിടം വരെ കൊതി തീരാതെ ഭരിച്ചോളൂ........

the man to walk with said...

ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!

:)

തൂവലാൻ said...

13 ഒരു അവലക്ഷണം പിടിച്ച നമ്പറാ അച്ചായാ...

Sathyanarayanan kurungot said...

sangathi kalakkiyittuntu. assalayeennartham. entha eeyiteyayi oru mindattavum illya.

sasneham

sathyan

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം അപ്പച്ചാ ഭരണം

Villagemaan/വില്ലേജ്മാന്‍ said...

പതിമൂന്നു നല്ല നമ്പര്‍ ആണെന്നാ എന്റെ അനുഭവം !

Yasmin NK said...

ആര്‍ക്കാ ഇപ്പൊ വിരോധം?ഭരിച്ചോളൂ ഭരിച്ചോളൂ,ഞങ്ങള്‍ നിന്നു തരാം.

നല്ല വരികള്‍.ആശംസകള്‍.

Umesh Pilicode said...

like !!

ചാണ്ടിച്ചൻ said...

എണ്‍പത്തിമൂന്നാം വയസ്സിലും ഇനിയും ഭരിക്കാം എന്ന മോഹം നടപ്പില്ല....അങ്ങേര്‍ക്കു ഭരിക്കാനറിയില്ലല്ലോ...സമരം നയിക്കാനല്ലേ അറിയൂ....പതിമൂന്നു കഴിയുന്നതോടെ ആഴ്ചയില്‍ ഓരോ ദിവസം ഓരോ ഹര്‍ത്താല്‍ പ്രതീക്ഷിക്കാം....നാളെയാണ് ഉത്ഘാടനം ...

തലകള്‍ എന്തായാലും ഉരുളും....കേരളസെക്രട്ടറിയും, കേന്ദ്രസെക്രട്ടറിയും തെറിക്കും ..അത്രേം വല്യ തോല്‍വിയാ കേരളത്തിലും ബംഗാളിലും വരാനിരിക്കുന്നത്....

അലി said...

ജനങ്ങളുടെ നെഞ്ചത്ത്
ഞാൻ ഭരിക്കും... ഞാൻ കവിതയെഴുതും.

വാഴക്കോടന്‍ ‍// vazhakodan said...

നടക്കട്ടെ നടക്കട്ടെ...

sm sadique said...

അരെങ്കിലും ഭരിക്കട്ടെ,
ആരു ഭരിച്ചാലും എനിക്ക് മുന്നോട്ട് സഞ്ചരിക്കണമെങ്കിൽ ഞാൻ തന്നെ എന്റെ വീൽചെയർ ഉരുട്ടണം. അത് കൊണ്ട് ഞാൻ ആർക്കും വോട്ട് കൊടുത്തില്ല.
എന്നെ ഉരുട്ടി ആരെങ്കിലും കൊണ്ട് പൊയിരുന്നെങ്കിൽ;
ഉരുട്ടുന്നവർക്ക് ഞാൻ വോട്ട് കൊടുക്കില്ല.അത്ര തന്നെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ധീരാ വീരാ...നേതാവേ
ധീരതയോടെ ഭരിച്ചോളൂ.......

keraladasanunni said...

ഇഷ്ടം പോലെ ഭരിച്ചോളൂ.

റോസാപ്പൂക്കള്‍ said...

എന്നാന്നു വെച്ചാ ചെയ്യ്‌...
മനുഷ്യര്‍ക്കിവിടെ സ്വസ്ഥമായി ജീവിക്കണം

ente lokam said...

പര്കിസന്സും .വാതവും . ..
ഞരമ്പ്‌ രോഗവും ഒന്നും പ്രശനം
അല്ല എനിക്ക് ഭരിക്കണം ...ജനങ്ങള്‍
മരിക്കണം ..

രമേശ്‌ അരൂര്‍ said...

അപ്പോള്‍ ജനങ്ങള്‍ ഭാര്യ മാരെ പോലെ ആകണം എന്നര്‍ത്ഥം ..ഭാര്യ എന്നാല്‍ ഭരിക്ക പ്പെടുന്നവള്‍ എന്നാണല്ലോ !! :)
..വയസായില്ലേ അപ്പച്ചാ ഇനി "വേലിക്കകത്ത്" തന്നെ ഇരിക്ക് ..ഭാര്യ (ജനം )പറയുന്നതും കേട്ട് .:)

Irshad said...

ആരെ തിരഞ്ഞെടുത്താലും പകുതിയില്‍ കൂടുതല്‍ പേര്‍ (ജനം) പ്രതിപക്ഷത്താണെന്നതാണ് വിചിത്രം. ഭൂരിപക്ഷം കിട്ടി എന്നു വീമ്പിളക്കും മുന്‍പ് ജനപിന്തുണ പകുതിയില്‍ താഴെയേയുള്ളൂ എന്ന് സത്യം ഓര്‍ത്താല്‍ നന്നു. എങ്കില്‍ ഭരണം തുടങ്ങിക്കോളൂ...

ബിഗു said...

All the best :)

ഷമീര്‍ തളിക്കുളം said...

ഭരണം നടക്കട്ടെ, പ്രതിപക്ഷത്തിരുന്നു ഞങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് ഇറങ്ങിപോക്ക് നടത്താലോ....?

A said...

നന്നായി അവതരിപ്പിച്ചു ഭരണപ്പൂതികള്‍. എണ്‍ത്തിമൂന്നല്ല, നൂറ്റിപ്പതിമൂന്നായാലും തീരുമോ ഈ പ്രലോഭനങ്ങള്‍. നല്ല സരസമായ വായന സമ്മാനിച്ചു.

Thommy said...

വന്നു, വായിച്ചു, ഇഷ്ടായി

TPShukooR said...

നല്ല കവിത. ഇഷ്ടപ്പെട്ടു.

മുകിൽ said...

ആരെങ്കിലും ഭരിക്കണമല്ലോ ല്ലേ..

കുതന്ത്രങ്ങളുടെ വലക്കണ്ണി എന്തായാലും പൊട്ടരുത്..

ishaqh ഇസ്‌ഹാക് said...

ഒരു വിരോധവുമില്ല...
ഭ...രി...ച്ചോ...ളൂ.....
ഭ...രി...ച്ചോ...ളൂ....:)

ajith said...

പതിമൂന്ന് ഒന്ന് കഴിഞ്ഞോട്ടെ...

നികു കേച്ചേരി said...

ഇതു രാഷ്ട്രീയമാണല്ലേ!!!

അതിനാൽതന്നെ ഇഷ്ടം പോലെ പിന്തുണക്കാരുമുണ്ട്...അപ്പോ പിന്നെ ഒന്നും പേടിക്കേണ്ട...നിങ്ങള്‌ മുടിഞ്ഞ ഭരണം നടത്തിയാട്ടെ.....13 ചതിക്കാതിരിക്കട്ടെ....

നമോവാകം...

Sidheek Thozhiyoor said...

ഭരണം കിട്ടിയാല്‍ ഏതെങ്കിലും ഒരു വകുപ്പിന്റെ മന്ത്രിയാക്കണേ അച്ചപ്പോ ..ചുമ്മാ ഒന്ന് കയ്യിട്ടു നോക്കാനാ..

Muralee Mukundan , ബിലാത്തിപട്ടണം said...

പതിമൂന്ന് എന്തായാലും ഒരു കൂട്ടർക്ക് ശുഭ ശകുനമാകും..കേട്ടൊ ഭായ്
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം

Mohamedkutty മുഹമ്മദുകുട്ടി said...

..എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
ഈ പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!..ഈ ഭാഗം ഒന്നു നീ....ട്ടി ...വ....ലി...ച്ചു...പാടിയാല്‍ നന്നായിരിക്കും!

v.a arts2 said...

കവിതാരൂപത്തിലുള്ള ഈ ആക്ഷേപഹാസ്യം അടുത്ത പതിമൂന്നിന് ഒരു വെടിയാക്കി വീണ്ടും പൊട്ടിക്കണം,കുറച്ച് കരിമരുന്നുകൂടിച്ചേർത്ത്. ആരെന്തൊക്കെ പറഞ്ഞാലും ‘സർക്കാരുകാര്യം മുറപോലെയേ നടക്കൂ’. പത്തു ദിവസത്തേയ്ക്ക് അപ്പച്ചനെ ജനം ‘മുഖ്യമന്ത്രി’യായി അവരോധിച്ചുവെന്നിരിക്കട്ടെ, സത്യമായും എന്തൊക്കെയാണ് ജനത്തിനുവേണ്ടി ചെയ്യുന്നത്? ഉത്തരം ഒരു ലക്കത്തിൽ പ്രതീക്ഷിക്കുന്നു. ‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ........ അർത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ...... രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ.....‘ പൂന്താനം ഒക്കെ എഴുതിവച്ചു,ഇനി നമ്മൾ സഹിക്കുകതന്നെ....ഭരണം പ്രതീക്ഷിക്കുന്നു..ആശംസകൾ....

Unknown said...

ഈ വഴി വന്നു സഹകരിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി. എന്റെ പാഴ് എഴുത്ത് എല്ലാവരും ആസ്വദിച്ചു എന്നറിഞ്ഞത് തന്നെ വലിയ സന്തോഷം.

HAINA said...

നന്നായി ഭരിച്ചോളൂ....

Pradeep Kumar said...

ഭരിച്ചു ഭരിച്ച് ഞങ്ങളെ സേവിച്ച് തീര്‍ത്തോളൂ.

ഷാജു അത്താണിക്കല്‍ said...

നല്ല കവിത
ലക്ഷം ലക്ഷം പിന്നാലേ!

കൊമ്പന്‍ said...

മരണാ സന്ന സമയത്തും ഞാന്‍ ഭരിക്കും

ഒപ്പം നിങ്ങളെ ഭരണം ഞങളെ കൂടെ മരണാ സന്നന്‍ ആക്കും

അല്ലെ അപ്പച്ചാ കനമുള്ള വരികള്‍ കൊമ്പനും അഭിനന്ദിക്കുന്നു

ഷബീര്‍ - തിരിച്ചിലാന്‍ said...

അധികാരമെന്ന വീഞ്ഞിന്റെ ലഹരിയറിഞ്ഞവന്‍ അതിനോടുള്ള ആര്‍ത്തി കാണിച്ചുകൊണ്ടേയിരിക്കും എന്നല്ലേ... ഭരിച്ചോളൂ... കൊതി തീരും വരെ എന്ന് പറയാനാവില്ലല്ലോ...

K@nn(())raan*خلي ولي said...

മോന്റെ അച്ഛന്‍ തകര്‍ത്തു.
കള്ളടിച്ചാല്‍ കവിത വരൂന്ന്‍ പറയുന്നത് ചുമ്മാതല്ല.
അപ്പച്ചാ, കരളേ കല്‍ക്കണ്ടമേ കലക്കി കേട്ടോ.

jayaraj said...

bharikoo...adutha panchavalsaram

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതേതായാലും അത്യന്താധുനികകവിത അല്ല!
അതിനാല്‍ വായനാസുഖം ഉണ്ട്.
നല്ല 'മൂര്‍ച്ച'യുമുണ്ട്.
ഈ കവിത കളയണ്ട, കുറച്ചുകൂടി കഴിഞ്ഞാല്‍ ആവശ്യം വരും....

നന്നായി അപ്പച്ചാ...

Jenith Kachappilly said...

ഇപ്പഴാ വായിക്കാന്‍ പറ്റിയത്. നന്നായിട്ടുണ്ട്... ചിലര്‍ക്ക് അധികാരം ഒരു ലഹരിയാണ് എന്ന് ഞാനും വിശ്വസിക്കുന്നു. ആ ലഹരി തലയ്ക്കു പിടിച്ചാല്‍ പ്രശ്നമാണ്...

എഴുത്ത് തുടരട്ടെ, ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Anurag said...

ജനം എന്ന കഴുത കൂടെത്തന്നെ കാണും അപ്പോള്‍ എത്ര വേണേലും ഭരിക്കമല്ലൊ

Scott Kim said...

ആരെ തിരഞ്ഞെടുത്താലും പകുതിയില്‍ കൂടുതല്‍ പേര്‍ (ജനം) പ്രതിപക്ഷത്താണെന്നതാണ് വിചിത്രം. ഭൂരിപക്ഷം കിട്ടി എന്നു വീമ്പിളക്കും മുന്‍പ് ജനപിന്തുണ പകുതിയില്‍ താഴെയേയുള്ളൂ എന്ന് സത്യം ഓര്‍ത്താല്‍ നന്നു. എങ്കില്‍ ഭരണം തുടങ്ങിക്കോളൂ...