"മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്ത്യാ നീ...കൂടെപ്പോരുംനിന്‍ ജീവിത ചെയ്തികളും... "
ഇതെന്താ എല്ലാവരും കൂടി ഒപ്പീസ് പാടുന്നത്? എന്താ എന്റെ മുറ്റത്തൊരു ആള്‍ക്കൂട്ടം! ടാര്‍പ്പായ വലിച്ചു കെട്ടിയിട്ടുണ്ട്. താഴെ അഞ്ചാറു വണ്ടികളും കിടപ്പുണ്ട്. ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍! അവളുമുണ്ടല്ലോ! ഇവളിതുവരെ കരച്ചില്‍ നിര്ത്തിയില്ലേ? എപ്പോഴും കരയാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സ്ത്രീജന്മം.
"പോസ്റ്റു മോര്‍ട്ടം കഴിഞ്ഞു ബോഡി കിട്ടാന്‍ വൈകി. സംസ്കാരം അഞ്ചു മണിക്കാണ്." എന്നാരോ അടക്കം പറയുന്നു.
ആരേക്കുറിച്ച് ആണ്, ആവോ? മുറ്റത്തെ ബഞ്ചില്‍ ഒരു ശവപ്പെട്ടി! തലക്കല്‍ എരിയുന്ന ചന്ദനത്തിരികള്‍. സൂക്ഷിച്ചു നോക്കി. അയ്യോ... ഇതു ഞാനല്ലേ!!? എന്നെ എന്തിനാ ശവപ്പെട്ടിയില്‍ വച്ചിരിക്കുന്നത്!!? അതോ, ഞാന്‍ മരിച്ചോ!? ഏയ്, അങ്ങനെ വരാന്‍ സാധ്യതയില്ല. ഇനി സ്വപ്നമാണോ? ഒന്നു നുളളി നോക്കാം! നുള്ളാന്‍ കഴിയുന്നില്ലല്ലോ!
ദൈവമേ... എനിക്കു ശരീരമില്ല! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്നാണല്ലോ, എന്റെ ബോധം നഷ്ടപ്പെട്ടത്?പിന്നെ ബോധം തെളിഞ്ഞില്ലേ? ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പിടി ചോദ്യങ്ങള്‍! ഉത്തരം കിട്ടാതെ ഞാന്‍ വിഷമിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഓരോന്നായിട്ടു കണ്‍ മുന്നിലേക്കു തെളിഞ്ഞു വരാന്‍ തുടങ്ങി....
രാവിലെ ഞങ്ങള്‍ രണ്ടു പേരും കൂടി വരാന്തയില്‍ ഇരിക്കുകയായിരുന്നു. അവള്‍ എന്നെ ചാരിയിരുന്നു ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
"കുട്ടായീ"സ്നേഹം കൂടുമ്പോള്‍, എന്റെ ഭാര്യ അങ്ങനെയാ വിളിക്കാറുള്ളത്.
"എന്തോ" ഞാന്‍ വിളി കേട്ടു.
"കുട്ടായീ...എന്റെ കെട്ടിയോനേ, നിങ്ങളിന്നു കുടിക്കല്ലേ, ആകെയൊരു കോലമായി. നേരത്തു ഭക്ഷണവുമില്ല, അതിനു പുറമേ ഈ വെയിലു കൊണ്ടുള്ള ജോലീം. അതു കഴിഞ്ഞു കുറെ വെടക്കു കള്ളും കുടിക്കും.പോരേ."
അവളെന്റെ മുടിയികളില്‍ക്കൂടി വിരലോടിച്ചു കൊണ്ടിരുന്നു.
" ഇല്ലെടീ പെണ്ണെ, നിര്‍ത്തി, സത്യം."
(ഞാനിതെത്രയാവര്ത്തി പറഞ്ഞിരിക്കുന്നു.)
"നിങ്ങള്‍ക്കെന്തെങ്കിലും വന്നാല്‍, എനിക്കും ഈ കുഞ്ഞുങ്ങള്‍ക്കും വേറെ ആരാ ഉള്ളത്? ഒട്ടും കുടിക്കേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല, വൈകുന്നേരം ഇത്തിരി വല്ലോം കഴിച്ചോ. അതെങ്ങനാ, ഇത്തിരി കുടിച്ചാല്‍പ്പിന്നെ, നിങ്ങള്‍ക്കു ഭ്രാന്താ മനുഷ്യാ! എന്നെയും കുഞ്ഞുങ്ങളെയും എന്നും ഉപദ്രവിക്കും, പിറ്റേ ദിവസം നിങ്ങള്‍ക്കൊന്നും ഓര്‍മ്മ ഉണ്ടാവില്ല, അതു നിങ്ങള്‍ അറിയുന്നില്ല, എന്റെ കുട്ടായി അല്ലേ, കുടിക്കല്ലേ."
"ഇല്ലെടീ പെണ്ണേ, ഞാന്‍ സമ്മതിച്ചു."
മുടിയിഴകളിലെ തഴുകല്‍, തലോടല്‍, എപ്പോഴോ എന്നെ ഒരു സുഖ നിദ്രയിലെക്കാനയിച്ചു.
"ദേ ഉറങ്ങിയോ? എന്നാല്‍പ്പിന്നെ, അകത്തു പോയി കിടന്നുറങ്ങ്. ക്ഷീണമാണെങ്കില്‍, ഇന്നു പണിക്കു പോകണ്ട. താന്‍ ചത്തു മീന്‍പിടിച്ചിട്ട്, ഇതാര്‍ക്കു തിന്നാനാ? ഹല്ല പിന്നെ."
"ഞാനുറങ്ങുന്നില്ല, പണിക്കു പോകാതിരിക്കാന്‍ പറ്റില്ല, നീയൊരു നൂറു രൂപയിങ്ങു താ. ഇത്തിരി ബീഡിയും മറ്റും വാങ്ങണം."
അവളോടു രൂപയും വാങ്ങിയിറങ്ങുമ്പോള്‍, അഭിമാനം തോന്നി. സ്വത്തും മുതലും ഇല്ലെങ്കിലെന്താ, ഇവളല്ലേ എന്റെ സമ്പാദ്യം. അവളെ വിഷമിപ്പിക്കരുത്. പാവം എന്നെക്കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.
ഭയങ്കര ക്ഷീണം. ഒരു ചെറുതടിച്ചാല്‍, ക്ഷീണം മാറുകയും ചെയ്യും, വലിയ കുഴപ്പവുമില്ലല്ലോ. ങാ.. സാരമില്ല. സ്വയം സമാധാനിച്ചു. പണി സ്ഥലത്തേക്കു പോകുന്നതിനു പകരം, അങ്ങാടിയിലേക്കു തിരിച്ചു.
കുറച്ചായിട്ടാണു തുടങ്ങിയത്. പലപ്പോഴായിട്ട്, അളവ് ഏറെയായി. വൈകുന്നേരമായപ്പോഴേക്കും മനസ്സിന് ആകെയൊരു താളപ്പിഴ.
ഇവളിതെന്തു വിചാരിച്ചു?ഞാനെന്താ അവളുടെ വേലക്കാരനോ? ഭര്‍ത്താവിനെ ഭരിക്കുന്ന ഭാര്യ. ഞാന്‍ അധ്വാനിച്ചു പോറ്റുന്നവള്‍ എന്നെ നിയന്ത്രിക്കുന്നു. ഇതെന്തു ന്യായം?ഇതു ശരിയല്ല. ഇവള്‍ ശരിയല്ല. എനിക്കൊന്നും മനസ്സിലാകുന്നില്ല, മനസ്സിലായില്ല. പിന്നെയും കുറച്ചു കൂടെ കുടിച്ചു.
വീട്ടിലോട്ടു കയറിയപ്പോഴേക്കും തുടങ്ങി, അവള്‍ അലമുറയിടല്‍.
"എന്താടീ ഇരുന്നു മോങ്ങുന്നേ? നിന്റപ്പന്‍ ചത്തോ? വഴീന്നു മാറി നില്‍ക്കടീ."
"എന്റെ കുട്ടായീ, നിങ്ങള്‍ നന്നാകത്തില്ല, കുടിക്കല്ലേന്നു ഞാന്‍ രാവിലെ കരഞ്ഞു പറഞ്ഞതാ, ആ മനുഷ്യന്‍ കേട്ടില്ല. ഇങ്ങനെ തുടങ്ങിയാല്‍, ഞാനെന്തു ചെയ്യും എന്റീശ്വരാ?"
"മിണ്ടിപ്പോകരുത്, നീ വല്യ പ്രമാണം പറഞ്ഞാല്‍, ചവുട്ടി നിന്റെ ഇടപാടു തീര്‍ക്കും ഞാന്‍. പു..ല്ലേ "
"ഇങ്ങോട്ടു കെട്ടിഎടുത്തപ്പോ തുടങ്ങിയതാണല്ലോ ചവിട്ടും തൊഴീം, ഇന്നത്തെക്കാലത്തു ചുമ്മാ ചവിട്ടും തൊഴീം കൊള്ളാന്‍ ആരേം കിട്ടുകേല. "അവള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
"ധിക്കാരം പറയുന്നോ? വാടീ ഇവിടെ, മുട്ടുകുത്തി നില്‍ക്കടീ."
ആ പാവത്തിനു വേറെ പോംവഴി ഒന്നും ഇല്ലായിരുന്നല്ലോ. അവള്‍ എന്റെ മുന്‍പില്‍ മുട്ടു കുത്തി നിന്നു. ഒന്നും മന:പ്പൂര്‍വമായിരുന്നില്ല, ഒരടി കൊടുത്തു. കണക്കു തെറ്റിയോ, എന്നൊരു സംശയം തോന്നാതിരുന്നില്ല. അടിച്ചതു പുറം കൈക്കായിരുന്നെങ്കിലും, മൂക്കില്‍ക്കൂടി കുടു കുടാന്നു ചോരയൊഴുകി. ശ്ശോ! ഇതു വേണ്ടിയിരുന്നില്ല. അല്ല, അവള്‍ അടി ചോദിച്ചു വാങ്ങിയതല്ലേ?
"ഞാനാ അപ്പച്ചന്‍ ചേട്ടനെ വിളിച്ചു പറയാന്‍ പോകുവാ" കരച്ചിലിനിടക്ക് അവള്‍ പറഞ്ഞു.
"എന്തോ..? അപ്പച്ചനിങ്ങു വന്നാല്‍ എന്നെ അങ്ങോട്ട് ഒലത്തും, അവനെന്താ നിന്റെ മറ്റവനാണോടീ? എരണം കെട്ടവളെ?"എന്റെ നിയന്ത്രണം എപ്പോഴേ നഷ്ടപ്പെട്ടിരുന്നല്ലോ.
"ഇനി കുടിക്കുകേലെന്നും, എന്നെ ഉപദ്രവിക്കുകേലെന്നും, നിങ്ങളിന്നലെ ആ മനുഷ്യനോടു സത്യം ചെയ്തതല്ലേ? ദേ എന്റെ മൂക്കില്‍ക്കൂടി ചോര വരുന്നു, എന്നെ ആശുപത്രീല്‍ കൊണ്ടു പോ... കുട്ടായീ, ഞാന്‍ മരിച്ചു പോകും."
അവള്‍ കരഞ്ഞു കൊണ്ടാണു പറയുന്നത്, എന്നുവെച്ചു തോറ്റു കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ലല്ലോ.
"ഓ.. നീ മരിച്ചാല്‍, അങ്ങു മരിക്കും, വേണ്ടി വന്നാല്‍ ഞാന്‍ വേറൊന്നു കെട്ടും. ഒന്നു പോടീ അവിടുന്ന്."ഞാനലറി.
"നിങ്ങള് കെട്ടുന്നെങ്കില്‍, കെട്ട്. അതിനു മുമ്പ്, ഈ കുടുംബം കുട്ടിച്ചോറാക്കണമെന്നുണ്ടോ? ഇങ്ങനെയുണ്ടോ, മനുഷ്യനു ദുഷ്ടത?ദുഷ്ടന്‍!"
അവളതു പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞാന്‍ അവസരം കൊടുത്തില്ല, കരണക്കുറ്റി നോക്കി രണ്ടെണ്ണം, പട പടാന്നു പൊട്ടിച്ചു. ചെവിയില്‍ നിന്നും, മൂക്കില്‍ നിന്നും ചോരയൊഴുകി. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഒന്നും മന:പൂര്‍വ്വമല്ലായിരുന്നു. എന്റെ ഭാഗത്താണല്ലോ ന്യായം. അടി അവള്‍ ഇരന്നു വാങ്ങിയതല്ലേ? അവള്‍ക്കൊന്നു മിണ്ടാതിരുന്നു കൂടായിരുന്നോ? ങാ..സാരമില്ല, ആശുപത്രിയില്‍ കൊണ്ടു പോയേക്കാം.
"എടിയേ.. എടീ പെമ്പ്രന്നോരേ, സാരമില്ല, നീയിങ്ങു വാ.."
വിളിച്ചു കൂവിക്കൊണ്ട്, വീടിനകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. അവളെ ക്കണ്ടില്ല, പാവം ഇനി വല്ല അവിവേകവും കാണിക്കുമോ? ഈ പാതിരായ്ക്ക് അവള്‍ എവിടെപ്പോയി?ഇനി അവളുടെ വീട്ടില്‍ പോയോ?
"വരുമായിരിക്കും"ഞാന്‍ സ്വയം സമാധാനിച്ചു. കുപ്പിയില്‍ ബാക്കി യിരുന്നത് കൂടി എടുത്തു കഴിച്ചിട്ടു കട്ടിലില്‍ കയറിക്കിടന്നു.
അതിരാവിലെ എഴുന്നേറ്റു, ആകെയൊരു മാന്ദ്യം. അല്‍പ്പം കഴിച്ചിരുന്നേല്‍ ക്ഷീണം മാറുമായിരുന്നു. പണി സ്ഥലത്തു മിച്ചം പറ്റാണ്. പത്തു രൂപ കയ്യിലില്ല. അതിനിടെക്ക് ഇവളെങ്ങോട്ടു പോയി?
രണ്ടും കല്‍പ്പിച്ചു പണി സ്ഥലത്തേക്ക് നടന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, അവളുടെ ആങ്ങളമാര്‍ രണ്ടു പേര്‍ അങ്ങോട്ടു വന്നു. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. രണ്ടു പേരും മാറി മാറി എന്നെ അടിച്ചു. പല പ്രാവശ്യം എന്റെ കൈ, എളിയിലെ കത്തിപ്പിടിയിലേക്കു പോയതാണ്. രണ്ടിനേം കുത്തിക്കീറിയാലോ എന്നു പോലും മനസ്സില്‍ തോന്നിയതാണ്. ഞാനായിട്ട് ഇനിയൊന്നും വേണ്ട എന്നു വെച്ചു.
പണി സ്ഥലത്തെ, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു കിട്ടിയ പ്രഹരങ്ങള്‍, ആത്മാഭിമാനത്തിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
"നിന്റെ ഭാര്യയേ ശിക്ഷിക്കരുതെന്നു ഞങ്ങള്‍, ആങ്ങളമാര്‍ ആരും പറഞ്ഞില്ല. പക്ഷെ, അതിത്ര ക്രൂരമാകരുത്, മൃഗീയമാകരുത്! ഇനി അവളുടെയും കുട്ടികളുടെയും കാര്യങ്ങള്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം. നിന്റെ കൂട്ടത്തിലുള്ള അവളുടെ പൊറുതി ഇതോടെ തീര്‍ന്നു. അവളെ അന്വേഷിച്ച്, മേലില്‍ നിന്നെ ആ ഭാഗത്തു കണ്ടു പോകരുത്. മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്."
അവര്‍ തിരിച്ചു പോകാന്‍ നേരത്തു പറഞ്ഞു.
കാര്യങ്ങള്‍ പിടി വിട്ടു പോയി എന്നു തോന്നാതിരുന്നില്ല. ഇനിയൊരു പഞ്ചായത്തു നടക്കുമെന്നും തോന്നുന്നില്ല. എന്നാലും, അവള്‍ വരാതിരിക്കുമോ? അവളെന്നെ വെറുത്തു കാണുമോ? അത്ര മാത്രം ഞാന്‍ ഉപദ്രവിചില്ലേ, ആ പാവത്തിനെ? ഒന്നും വേണ്ടായിരുന്നു. അവള്‍ പോയിട്ട് ഇന്നിപ്പോള്‍ ദിവസങ്ങള്‍ നാലു കഴിഞ്ഞു. വരാനാണെങ്കില്‍ സമയം കഴിഞ്ഞു. തന്നെ പോയവള്‍, തന്നെ തിരിച്ചു വരട്ടെ.
ഞാനിവിടെ ഒരു കിലോ ഫ്യൂരിടാന്‍ (ഒരു തരം കീടനാശിനി) വാങ്ങി വച്ചിട്ടുണ്ടെന്നും, അവള്‍ വന്നില്ലെങ്കില്‍, അതെടുത്തു കഴിച്ചു മരിക്കുമെന്നും, ഒന്നു രണ്ടു പേരോടു പറഞ്ഞു വിട്ടു. അവളതു അറിഞ്ഞു കാണും. എന്നിട്ടും, അവളുടെ ഭാഗത്തു നിന്ന്, ആശാവഹമായ ഒന്നും സംഭവിച്ചില്ല. അവസാനം ഒരു അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിക്കുക ആയിരുന്നു.
സ്വന്തം ഭര്‍ത്താവ്, ഗുരുതരാവസ്ഥയില്‍ ആശു പത്രിയില്‍ ആണെന്നറിയുംപോള്‍, അവള്‍ വരാതിരിക്കുമോ?
അല്പം മദ്യം കിട്ടാന്‍ ഒരു വഴിയുമില്ല, പണമില്ല. തവണകളായി പണമടച്ചു വാങ്ങിയ ടിവിയും, മറ്റുപകരണങ്ങളും കൂടി, കിട്ടിയ വിലയ്ക്കു വിറ്റ്, ആ പ്രശ്നം പരിഹരിച്ചു. അങ്ങാടിയില്‍ പോയി, ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊണ്ടു വന്നു. വെളുപ്പാന്‍കാലം വരെ കുടിച്ചു.
അലമാരതുറന്നു ഉണ്ടായിരുന്ന തുണികളും, കടലാസു കെട്ടുകളും വലിച്ചു താഴെയിട്ടു. മുറിയില്‍ത്തന്നെ കൂട്ടിയിട്ടു തീ കൊളുത്തി. എല്ലാം എരിഞ്ഞു തീരട്ടെ! അടുത്ത മുറികളില്‍ക്കൂടി ഓടി നടന്നു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചു പൊട്ടിച്ചു. എന്നിട്ടും, എന്റെ കലി അടങ്ങുന്നില്ല!
പല വട്ടം ആലോചിച്ചു. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ കണ്ടില്ല. രണ്ടു സ്പൂണ്‍ ഫ്യൂരിടാന്‍ എടുത്തു, പഞ്ചസാരയും, രണ്ടുമൂന്നു പഴങ്ങളും കൂട്ടി ജ്യൂസ് അടിച്ചു. നല്ല മുന്തിരി ജ്യൂസിന്റെ നിറം!
കുടിക്കണോ വേണ്ടായോ എന്നു പല വട്ടം ആലോചിച്ചു. പാത്രം ചുണ്ടോടടുപ്പിക്കുംപോള്‍ ഭയങ്കര ദുര്‍ഗന്ധം, മനം മടുപ്പ്, കൈകള്‍ക്കും ശരീരത്തിനും ഭയങ്കര വിറയല്‍. എങ്ങനെയോ രണ്ടു കവിള്‍ കുടിച്ചിറക്കി. കുപ്പിയില്‍ അവശേഷിച്ച ബ്രാണ്ടിയും കൂടി അകത്താക്കി.ഇനിയൊന്നും ചിന്തിക്കാനില്ല.
എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്നതിനുമപ്പുറം, എന്റെ എന്തെല്ലാം ഒക്കെയോ ആയ, അപ്പച്ചന്‍ ചേട്ടനെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. വെളുപ്പാന്‍ കാലത്ത്, അപ്പച്ചന്റെ തെറി മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ താഴെ വെച്ചു. കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു.
"എന്താടാ ഇവിടെ പരിപാടി?വീട്ടിലുള്ളതു സകലതും നീ നശിപ്പിച്ചു അല്ലെ? നിന്നെ ഞാന്‍ എന്താ ചെയ്യെണ്ടേ?"
അപ്പച്ചന്റെ ചോദ്യം കേട്ടാണു ഞാന്‍ കണ്ണ് തുറന്നത്.
"ഞാന്‍ ഇത്തിരി ഫ്യൂരിടാന്‍ കഴിച്ചു" ഞാന്‍ പറഞ്ഞു.
" എന്തിനാ തീരെ ഇത്തിരിയാക്കിയത്? കുറച്ചു കൂടുതല്‍ കഴിക്കാമായിരുന്നല്ലോ? നിനക്ക് അടിയുടെ കുറവാ, കഴുവേറി മോനെ. എണീക്കിങ്ങോട്ട്. എഴുന്നേറ്റു പോയി ഒന്നു കുളിക്ക്." അപ്പച്ചന്‍.
"എണീക്കാന്‍ കഴിയുന്നില്ല അപ്പച്ചന്‍ചേട്ടാ, എന്റെ കൈ കാലുകള്‍ തളരുന്നു."
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ എഴുന്നേല്‍ ക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി. പക്ഷെ, ഫലിച്ചില്ല്ല!
മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ്, മൂന്നു ആശു പത്രികളില്‍ കയറിയിറങ്ങി. എല്ലാവരും കൈ വിട്ടു.
വിഷം ഉള്ളില്‍ ചെന്നാല്‍, വയറു കഴുകുന്നതാണ് ആദ്യ നടപടി. വയറു കഴുകല്‍ ഒരു സംഭവം തന്നെയായിരുന്നു. ഈരേഴു പതിന്നാലു ലോകവും, ഞാന്‍ അപ്പോള്‍ കണ്ടു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. ഈ ശിക്ഷ അനുഭവിച്ചവന്‍, ജീവിതത്തില്‍ ഇനി വിഷം കഴിക്കില്ല. അത്രമാത്രം പീഡനം!
ആദ്യം നാലഞ്ചു പേര്‍ കൂടി എന്റെ കയ്യും, കാലും അനങ്ങാത്ത രീതിയില്‍ ,ബെഡ്ഡില്‍ പിടിച്ചു വച്ചു. അതിനു ശേഷം, ഒരു ചെറിയ പലക കഷ്ണം വായില്‍ കടിച്ചു പിടിപ്പിച്ചു. പലക കഷ്ണത്തിലെ നടുവിലേ ദ്വാരത്തില്‍ കൂടി, ഒരു അര ഇഞ്ച് വണ്ണമുള്ള പൈപ്പു വയറ്റിലേക്ക് കുത്തി ഇറക്കി വിട്ടു. പൈപ്പിന്റെ മറു വശത്തു പിടിപ്പിച്ച ചോര്‍പ്പില്‍ ക്കൂടി, വെള്ളം ഒഴിച്ചു നിറച്ചു. പൈപ്പു താഴേക്കു കുനിച്ചു, (സൈഫന്റെ സിദ്ധാന്തം)ആ വെള്ളം മുഴുവന്‍ തിരിച്ചെടുത്തു. ഇങ്ങനെ ഒരു നാലഞ്ചു ആവര്‍ത്തി.
വേദന ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല, കണ്ണുകള്‍ക്കു കാഴ്ചയില്ല. പിന്നെ എന്തൊക്കെയോ മരുന്നു കുടിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്റെ ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതു കൊണ്ടു, മരുന്നു വയറ്റില്‍ എത്തിയില്ല. അവസാനത്തെ പടി, വെന്റിലേട്ടറിലെത്തി. അവിടേയും, ശരീരം പ്രതികരിക്കുന്നില്ല!.
'ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട' എന്ന് ഡോക്ടര്‍ പറയുന്നത് അവ്യക്ത മായിട്ടു കേട്ടു. എന്റെ പ്രിയപ്പെട്ട ഭാര്യയും കുഞ്ഞു മക്കളും, മാറി മാറി മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു. ഹൃദയമിടിപ്പിന്റെ താളം തെറ്റിയോ?അതോ എന്റെ തോന്നലോ?
"പോയി" എന്നാരോ പറഞ്ഞതു ഞാന്‍ കേട്ടോ?ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!
Friday, January 7, 2011
കാലമൊരുകാതമകലെ.
കാലമൊരുകാതമകലെ -
യെനിക്കായൊരുക്കിയതെന്തും
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
കൈകാലിട്ടടിച്ചു, മുട്ടിലിഴഞ്ഞു,
നിന്നു നിവര്ന്നെന്നല്ല ,
കൊന്നും കവര്ന്നും ജയിച്ചു ,
ഈ ലോകം കാല്‍ക്കീഴിലാക്കി .
എനിക്കായി വരച്ചത്,
എനിക്കായി വിധിച്ചത്
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
ഞാന്‍ ജയിച്ചൂ, ഞാന്‍ ഭരിച്ചു,
എന്റെ പാപങ്ങളും പാപഭാരങ്ങളും
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
ഒരുനാളുവീണു, ഞാന്‍ വീണു,
എന്റെ ബലം തുണയേകിയില്ല
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
നാലാളുടെ തോളിലേറി
നാനൂറോളം ജന പിന്തുണ,
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
എന്നേക്കുഴിച്ചിട്ടു പിന്നെ,
എല്ലാവരും കൂടി വായില്‍
പുതു മണ്ണിട്ടു മംഗളം പാടി,
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
------------------------------------------------------------------------------------
സഹൃദയരെ,
കളളു കുടിക്കുവാന്‍ മാത്രം, എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.

Tuesday, January 4, 2011
കവിതയാണോന്നറിയില്ല .
കവിതയാണോന്നറിയില്ല -
കവിതയ്ക്കു വൃത്തങ്ങള്‍ വേണം.
ചെറിയലങ്കാരങ്ങള്‍ വേണം-
ഇതു മുതു കവികള്‍ക്കു മാത്രം.
പുതു കവികള്‍ക്കുമില്ലേ -
പ്രതിഭയാകാനുളള മോഹം.
കൊതുകിനുമില്ലേ ഗുദംകടി-
ചൊറിയുന്നതല്ലേയനര്‍ത്ഥം?
പുലരാനായപ്പോള്‍ പുറത്തൊരാളനക്കം
പുതുവത്സരത്തിന്‍ പുത്തന്‍കഥക്കായി
പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിതൂകി
പുകഴേന്തി നില്‍ക്കുന്ന ചാണ്ടി !
പിതൃ തുല്യനായെനിക്കിട്ടു തന്നെ
പാരയായ് ഭവിക്കുമെന്നു നിനക്കാതെ
പുതു കഥയൊന്നുരചെയ്തു ഞാന്‍ !
പുകിലായതും അതുവിനയായതും
പര- പരമമൂഡത്വമെന്റെ !
പിതൃമുഖത്തു ക്ഷുരകം പഠിക്കുന്ന
പലരുള്ള നമ്മുടെ നാട്ടില്‍,
പരിതാപം തോന്നുന്ന ചിലതെങ്കിലും
പരസ്നേഹമോര്‍ത്തങ്ങു വിസ്മരിക്കാം.
--------------------------------------------------------------------------------------
ഭൂലോക ബ്ലോഗര്‍മാരോടുള്ള എന്റെ എളിയ ഒരപേക്ഷ: കവിത എഴുതാന്‍ എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.

Saturday, January 1, 2011
മറന്നു, മറന്നു, മറന്നുപോയി.
മകന്റെ കുട്ടിക്കു സുഖമില്ല. കൂടുതല്‍ ഒന്നും ആലോചില്ല, മകന്റെ ഭാര്യയേയും കുട്ടിയേയും ജീപ്പില്‍ കയറ്റി, നേരെ മലബാര്‍ ഹോസ്പിറ്റലിലേക്കു വിട്ടു. മുപ്പതു കിലോമീറ്റര്‍, മുപ്പതു മിനിട്ടില്‍ എത്തി. യാത്രക്കിടയില്‍, മകനെയും ഫോണ്‍ ചെയ്തു വിവരം അറിയിച്ചു, ജോലിസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്തുമെന്നും അറിഞ്ഞു. ചീട്ടെടുക്കലും മറ്റും കഴിഞ്ഞപ്പോള്‍, വെറുതെ ഒന്നു പുറത്തേക്ക് നോക്കി.
ആശുപത്രിയുടെ എതിര്‍ വശത്തുള്ള, 'ബാര്' എന്ന ബോര്‍ഡ് എന്നെ നോക്കി പുഞ്ചിരിച്ചു. ചെകുത്താന്റെ പ്രലോഭനം.
"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന്ന ഭാര്യയുടെ അപേക്ഷക്കു മുകളില്‍ ചെകുത്താന്‍ കയറി ഇരിപ്പുറപ്പിച്ചു. തല്ക്കാലം രണ്ടെണ്ണം അടിച്ചാല്‍ വലിയ കുഴപ്പമില്ലല്ലോ, എന്ന ന്യായം ഉപബോധ മനസ്സിനെ പിടിച്ചുലച്ചു.
"മോള് ഡോക്ടറെ കാണിക്ക്, ഞാന്‍ ഇതാ വരുന്നു" എന്നും പറഞ്ഞു കൊണ്ട് റോഡു ക്രോസ് ചെയ്തു.
നിന്നു കൊണ്ടു രണ്ടെണ്ണം അകത്താക്കുക, പെട്ടെന്ന് തിരിച്ചു പൊകുക. അത്രയും മാത്രമേ ഉദ്ദേശിച്ചുള്ളൂ. ബില്ലടച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്, ഒരു മാന്യ സുഹൃത്ത് അകത്തേക്ക് കയറി വന്നത്. കുശല പ്രശ്നങ്ങള്‍ക്കിടയില്‍ സുഹൃത്തിന്റെ വകയായിട്ട് ഒന്നുകൂടി കഴിച്ചു. സമയം കുറച്ചു കഴിഞ്ഞു. പലപ്പോഴായിട്ടു പലത് അകത്തു ചെന്നു.
വീട്ടില്‍ ചെന്നു വണ്ടി നിറുത്തിയതും, ഭാര്യ ഓടിയിറങ്ങി വന്നു.
"പിള്ളേരെന്തിയേ"എന്ന ഭാര്യയുടെ ചോദ്യത്തിനു മുന്‍പില്‍ കുറേ നേരം പകച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്, താന്‍ മക്കളെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയതായിരുന്നു, എന്ന തിരിച്ചറിവില്‍ എത്തിയത്.
"നിങ്ങളുടെ ഒടുക്കത്തെ കുടിയാണ്, മക്കളെ കോഴിക്കോട്ടു മറന്നു പോരാന്‍ ഇടയായത്." എന്ന കുറ്റപ്പെടുത്തലും, കരച്ചിലും തുടരുന്നതിനിടക്ക്, മുറ്റത്തേക്ക് ഒരു കാര്‍ കയറി വന്നു. മകനും ഭാര്യയും, കുട്ടിയും കൂടി കാറില്‍ നിന്നിറങ്ങി. എന്റെ വാക്കുകളെല്ലാം തൊണ്ടയില്‍ കുടുങ്ങി. മുറ്റത്തെ ചരളിലേക്ക് മുട്ടുകുത്തി കൈകള്‍ കൂപ്പി നിന്നു.
മകന്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടു പറഞ്ഞു, "അപ്പന്റെ മറവി എനിക്ക് പണ്ടേ അറിഞ്ഞുകൂടേ? സാരാമില്ല, ദൈവാധീനം കൊണ്ടു കുഴപ്പമൊന്നും വന്നില്ലല്ലോ?"
അപ്പോഴും എന്റെ കണ്ണില്‍ നിന്നും പശ്ചാത്താപം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

Tuesday, December 28, 2010
കുഞ്ഞന്‍ വൈദ്യരുടെ വിപ്ലവാരിഷ്ടം.
"ദേ.. ഇങ്ങോട്ടൊന്നു നോക്കിയേ, ദേ എഴുന്നേല്‍ക്കു മനുഷ്യാ, ശ്ശോ...നേരം ഏഴു മണിയായി. അതെങ്ങനാ? ഉള്ള ചൂടാരിഷ്ടം (വിപ്ലവാരിഷ്ടം )മുഴുവന്‍ അന്തിക്ക് വലിച്ചു കേറ്റും, എന്നിട്ട് തുടങ്ങും കുംഭകര്‍ണ്ണ സേവ. എണീക്ക്, എനിക്കപ്പുറത്തു വേറെ പണിയുണ്ട്. കുഞ്ഞു പിള്ളേരുടെ സ്വഭാവമാ, മൂക്കുമുട്ടെ കുടിക്കണം, ഉറങ്ങണം, പിന്നെ ഓരോ സിദ്ധാന്തോം.. ഞാന്‍ ഇതിനെക്കൊണ്ടു തോറ്റു."ചക്കിക്കുട്ടി, ഭര്‍ത്താവിനെ വിളിച്ചുണര്ത്തുന്ന സ്ഥിരം ജോലിയില്‍ വ്യാപൃതയാണ്, അതില്‍ സംതൃപതയും ആണ്.
" നീ കിടന്നു ബഹളം വെക്കാതെ, വെളിച്ചം ദു:ഖമാണെനിക്കു ചക്കരേ.., നേരം വെളുത്തെന്നു പറഞ്ഞാലും കോഴി കൂകിയില്ലല്ലോ?" ഉടുമുണ്ടും പുതപ്പും കൂടി, മേലെ മേലെ രണ്ടു അട്ടിയാക്കി, പുതച്ചു കിടന്നിരുന്ന കുഞ്ഞന്‍ വൈദ്യര്‍, തല ഒന്നുകൂടി പുതപ്പിനടിയിലേക്കു വലിച്ചു വെച്ച് 'തമസ്സ്' ഉറപ്പുവരുത്തി.
" മിക്കവാറും കോഴി കൂകും! ആകെയുണ്ടായിരുന്ന ഒരു കൊഴിപ്പൂവനെ, മഞ്ഞപ്പിത്തത്തിനു മരുന്ന് കൊടുക്കാനാന്നും പറഞ്ഞ്, എങ്ങാണ്ടോ കൊണ്ട് പോയി കാച്ചിപ്പൊരിച്ചു തിന്ന്, കണ്ട അവന്മാരുടെയെല്ലാം വാറ്റു ചാരായവും കുടിച്ചേച്ചു വന്നു ചക്കരേ..ചക്കരേ.. കൂ.. എന്നും പറഞ്ഞു കൂകി, എന്നെ കളിയാക്കി എന്നിട്ട്, എന്റെ ഉറക്കവും കൂടി കളഞ്ഞപ്പോള്‍ തൃപ്തിയായില്ലേ? ഇന്നു മുതല്‍ തന്നത്താനെ അങ്ങു കൂകിക്കോ..."ചക്കിക്കുട്ടിയുടെ അരുമയായിരുന്ന കോഴി നഷ്ടപ്പെട്ട സങ്കടം, അണപൊട്ടിയൊഴുകി.
"ആണുങ്ങള്‍ ഉള്ള വീട്ടില്‍ കോഴി കൂകാന്‍ പാടില്ല ചക്കരേ, എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരബദ്ധം പറ്റി പ്പോയി. എന്നുവെച്ച്, കുറ്റബോധം കൊണ്ടാരും കുട്ടിസ്രാങ്കിനെ ചുട്ടു തിന്നതായിട്ടു ഞാന്‍ കേട്ടിട്ടില്ല. നീ ശല്യം ചെയ്യാതെ പോ എന്റെ പനംചക്കരേ " കുറ്റബോധം കൂടുന്നതനുസരിച്ച്, വൈദ്യരുടെ ചക്കരക്കും മധുരം കൂടും.
"ദേ.. ഒന്നെഴുന്നേറ്റെ. മുറ്റത്തൊരു ചെക്കന്‍ വന്നു നില്‍ക്കുന്നു. നിങ്ങളെ കാണണമെന്ന്. ഇനി ഞാന്‍ വെള്ളവും കൊണ്ടു വരണോ?"(തലയിലൊഴിക്കാന്‍)
മൈസൂര്‍ കൊട്ടാരം വൈദ്യന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കുഞ്ഞന്‍ വൈദ്യര്‍, പേരുപോലെ തന്നെ നിരുപദ്രവകാരിയായ, ഒരു കുഞ്ഞു ജീവിയാണ്. ഒരേക്രയോളം പറമ്പും, സാമാന്യം നല്ല ഒരു വീടും, പിന്നെ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ വൈദ്യശാലയും, വൈദ്യവും, പിതൃസ്വത്തായിട്ടു കിട്ടിയതാണ്.
അധ്വാനിച്ച് അന്നം തേടുന്നത്, ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, ചെറുപ്പം മുതല്‍, തന്നെ ഉപദേശിക്കുന്നവരോട്, "നയിച്ചു തിന്നാനിപ്പോ ആരേക്കൊണ്ടാ വയ്യാത്തേ? അതിലും ഭേദം കൈച്ച കാഷ്ടം തിന്നൂടെ ചങ്ങായിമാരേ?"എന്നു തിരിച്ചുപദേശിച്ചു ചിരിച്ചുതള്ളുന്ന വൈദ്യര്‍, നല്ലൊരു കലാ ഹൃദയനും, രസികനും,അതിലുപരി നല്ലൊരു പാട്ടുകാരനുമാണ്. വൈദ്യരുടെ പാട്ടു കേട്ടപ്പോഴാണ്, ചക്കിക്കുട്ടിക്ക് (വൈദ്യരുടെ ചക്കരക്കുട്ടിക്ക്) ആദ്യമായിട്ടു രോമാഞ്ചമുണ്ടായതും, കാലിടറിയതും. ചക്കിക്കുട്ടിയും തരക്കേടില്ലാതെ പാടും.
രാവിലെ, മനസ്സില്‍ ദൈവതുല്യനായിട്ടു കാണുന്ന ഭര്‍ത്താവിനെ, ദേഹോപദ്രവമേല്പിച്ചു വിളിച്ചുണര്ത്തുക, എണീറ്റു വരുമ്പോഴേക്കും, പല്ലു തെയ്ക്കാനുള്ള ഉമിക്കരി, ഈര്‍ക്കില്‍ മുതലായ സാമഗ്രികളും, ഒരു കിണ്ടിയില്‍ നിറച്ചു വെള്ളവും, വരാന്തയില്‍ കൊണ്ടു വെക്കുക, ബാത്ത്റൂമിലെ ചെമ്പുപാത്രത്തില്‍ വെള്ളം ചൂടാക്കി വെക്കുക, ഇദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു വരുമ്പോഴേക്കും, പ്രഭാത ഭക്ഷണമൊരുക്കുക, തുടങ്ങിയ തിരുക്കര്മ്മങ്ങളെല്ലാം, ചക്കിക്കുട്ടി സന്തോഷത്തോടെ, ആത്മാര്‍ഥതയോടെ ചെയ്യുന്നു.
പ്രഭാത കൃത്യങ്ങളും, പ്രഭാത ഭക്ഷണവും കഴിഞ്ഞാല്‍, വൈദ്യശാലയിലേക്കായി പുറപ്പെടും. അവിടെ അദ്ദേഹത്തിനു കൃഷ്ണന്‍ എന്ന പേരില്‍, ഒരു പയ്യന്‍ സഹായത്തിനുണ്ട്.
ദശമൂലാരിഷ്ടവും , വാറ്റുചാരായവും കൂടി യോജിപ്പിച്ചു, 'വിപ്ലവാരിഷ്ടം' ഉണ്ടാക്കിയിട്ട്, ആവശ്യക്കാരായ നാട്ടുകാര്‍ക്കു കൊടുക്കുകയും, ഇടയ്ക്കിടയ്ക്ക് കുറേശ്ശെ സ്വന്തം കഴിക്കുകയും ചെയ്യും. വൈകുന്നേരമാകുമ്പോഴേക്ക്, തനി താമരയായിട്ട് വീട്ടിലേക്ക് എത്തും. (സ്ഥിരമായിട്ട് വെള്ളത്തില്‍ കിടക്കുന്നവരെ ആ നാട്ടുകാര്‍ താമര എന്നാണു ബഹുമാനപൂര്‍വം വിളിക്കുന്നത്.)
മേല്‍ പറഞ്ഞത് വൈദ്യരുടെ വര്‍ഷങ്ങളായിട്ടുള്ള ദിനച്ചര്യയാണ്. പൂമുഖവാതില്‍ക്കല്‍ സ്നേഹംപൊഴിച്ച് കാത്തിരിക്കുന്ന, ചക്കിക്കുട്ടിക്കു കരച്ചിലും ദേഷ്യവും ഒക്കെ വരും. നിത്യാവശ്യത്തിനായിട്ടു പഠിച്ചു വെച്ച, കുറേ പരാതികളും, പായ്യോരങ്ങളും കൂട്ടിക്കലര്‍ത്തി, നല്ല ഈണത്തില്‍ത്തന്നെ ചക്കിക്കുട്ടി എണ്ണിപ്പാടും. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍, "നീ ഒന്നടങ്ങ്, എന്റെ ചക്കര മുത്തേ... " എന്നും പറഞ്ഞു വൈദ്യര്‍ പൂമുഖത്തെ ചാരു കസേരയിലേക്കു മറിയും.
"വീട്ടിലാ ണെങ്കില്‍, ഒരുവഹ സാധനങ്ങളില്ല, അരി തീര്‍ന്നിട്ടു ഞാന്‍ ഇരന്നു വാങ്ങി, രാവിലെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു വിട്ടതായിരുന്നു, മൂക്കറ്റം കുടിച്ചേച്ചു വന്നിരിക്കുന്നു, എന്നോടു പണ്ടത്തെ സ്നേഹമില്ലാഞ്ഞിട്ടാ" എന്നു തുടങ്ങുന്ന അനുപല്ലവി, ചക്കിക്കുട്ടി പാടാന്‍ തുടങ്ങുമ്പോഴേക്കും, വൈദ്യരും ഒന്നു മുരടനക്കിയിട്ട്, ഇങ്ങനെ പാടിത്തുടങ്ങും.
"പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂക്കുടകൂട്ടാനായി കന്യകമാരായിരമുണ്ടോ
ഓ..ഓ..ഓ..എന്നോമലാളെക്കണ്ടോ.. കൂടെ..കണ്ടോ..കണ്ടോ.."
വൈദ്യര്‍ ഇത്രയും പാടിക്കഴിയുംപോഴേക്കും, സകല പിണക്കങ്ങളും മറന്നു, തരളിതഹൃദയയായ ചക്കിക്കുട്ടി അനുപല്ലവി പാടിത്തുടങ്ങും.
"കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ
കണ്ടോ നീ കണ്ടോ...കണ്ടോ...
താംബൂലത്താംബാലത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂകാലം മെല്ലേയുണര്‍ന്നു...
എന്നോടൊന്നുരിയാടാന്‍ അവനിന്നെന്നരികെ വരുമെന്നോ.."
അവസാനം, യുഗ്മഗാനം പാടിക്കൊണ്ട്, ആ മാതൃകാ ദമ്പതികള്‍, ആലിംഗന ബദ്ധരായി അകത്തേക്കു പോകും. ഒരു ദിവസത്തിന്റെ ശുഭാവസാനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയാണു കാലഘട്ടം. അതുകൊണ്ടു തന്നെ, ടി വി, സീരിയല്‍ മുതലായ അലുക്കുലുത്ത് പരിപാടികള്‍ ഒന്നും അന്നില്ല. ഏക മകന്‍ സതീശന്‍ എം ബീ ബീ എസ്സിന് വിദേശത്ത് പഠിക്കുന്നു. പിന്നെ, അകത്തും പുറത്തും സഹായത്തിനായി ഉണ്ടായിരുന്നത് കൃഷ്ണന്‍ എന്ന പയ്യനാണ്. അവന്‍ കഴിഞ്ഞ ദിവസം പോയ ഒഴിവിലേക്കാണ്, പുതിയ പയ്യന്‍ രാവിലെ എത്തിയത്.
"എന്താ ഉവ്വേ തന്റെ പേര്?"മുറ്റത്തുനിന്ന പയ്യനോടു വൈദ്യര്‍ ചോദിച്ചു.
"ജോസപ്പപെന്നാ വീട്ടില്‍ വിളിക്കുന്ന പേര്."പത്തിരുപതു വയസ്സു തോന്നിക്കുന്ന പയ്യന്‍ പറഞ്ഞു.
"അപ്പൊ നസ്രാണി ആണല്ലേ? നസ്രാണികള്‍ക്കു വീട്ടില്‍ വിളിക്കാനും, നാടുകാര്‍ക്കു വിളിക്കാനും, പള്ളീല്‍ വിളിക്കാനും, പെമ്പ്രന്നോര്‍ക്ക് വിളിക്കാനുമൊക്കെയായിട്ട് ഇമ്മിണി പേരുകള്‍ കാണും. അതെല്ലാം കൂടി ഓര്‍ത്തിരിക്കുന്നത് എന്റെ പണിയല്ല. ഞാന്‍ നിന്നെ ഇന്നു മുതല്‍ 'കൃഷ്ണാ' എന്നു വിളിക്കും. വൈദ്യശാലയില്‍ ആണ് നിന്റെ ജോലി പക്ഷെ, വീട്ടില്‍ ചില്ലറ ജോലികള്‍ക്കും സഹായിക്കണം. കൂലി ഞാന്‍ തീരുമാനിക്കും, ഈ വീട്ടില്‍ താമസിക്കാം, പട്ടിണി കിടക്കണമെന്നു നിനക്കു വാശിയില്ലെങ്കില്‍, ഭക്ഷണം ഈ വീട്ടിലുണ്ടെങ്കില്‍ നിനക്കും കഴിക്കാം. സമ്മതമാണെങ്കില്‍ നീ അകത്തു പോയിട്ടു ചക്കരയോട് ഒരു കടലാസും പെന്‍സിലും വാങ്ങിക്കൊണ്ട് വാ, യോഗമുണ്ടെങ്കില്‍ നിന്നെ ഞാന്‍ മഹാനായ കൃഷ്ണന്‍ വൈദ്യനാക്കാം."
" മകനേ നീ എന്റെ കൂടെ വന്നാല്‍, നിന്നെ ഞാനൊരു ചെകുത്താനെ പിടിക്കുന്നവനാക്കാം" എന്നു പണ്ടു വികാരിയച്ചന്‍ പറഞ്ഞതും ഓര്‍ത്തു കൊണ്ട് ജോസഫ് അകത്തേക്ക് പോയി.
"കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ രക്ഷിക്കണേ"എന്നു കുഞ്ഞന്‍ വൈദ്യര്‍ ഒന്ന് നെടുവീര്‍പ്പിട്ടതായിരുന്നു.
" എന്തോ..? വൈദ്യരെന്നേ വിളിച്ചോ?"എന്നു ചോദിച്ചു കൊണ്ടു കൃഷ്ണന്‍ എന്ന ജോസഫ് ഓടി വന്നു.
"ഇപ്പോള്‍ ഞാന്‍ വിളിച്ചതു സാക്ഷാല്‍ കൃഷ്ണ ഭാഗവാനെയാണ്. അതില്‍ നീ ഇടപെടേണ്ട. നീയിപ്പോള്‍ ഞാന്‍ പറയുന്നത് എഴുതിക്കോ"വൈദ്യര്‍ പറഞ്ഞു തുടങ്ങി,
"കുട്ടനാട്ടിലും പരിസരങ്ങളിലും, കാല്‍ക്കാശിനും, കഞ്ഞിക്കും ഗതിയില്ലാതെ ഞാനലഞ്ഞു നടന്നപ്പോള്‍, കുഞ്ഞന്‍ വൈദ്യര്‍ എന്ന നല്ല മനുഷ്യനെ കണ്ടു മുട്ടി. എന്റെ കഷ്ടപ്പാടു കണ്ടു മനസ്സലിഞ്ഞ്, അദ്ദേഹം ഒരു ജോലി തന്നു സഹായിച്ചു. ഇന്ന്, ഇതു വരെയുള്ള എന്റെ ശമ്പളവും, എല്ലാ ആനുകൂല്യങ്ങളും, നന്ദിയോടെ സ്വീകരിച്ചു കൊണ്ടു ഞാന്‍ പിരിഞ്ഞു പോകുന്നു.' എഴുതിക്കഴിഞ്ഞെങ്കില്‍ അടിയില്‍ ജോസഫ് എന്നു പേരെഴുതി ഒപ്പിട്ടു ഇങ്ങു തന്നെരെ, തിയ്യതി ഞാന്‍ സൗകര്യം പോലെ എഴുതി ചേര്‍ത്തോളും"
"ഞാന്‍ തെറ്റൊന്നും ചെയ്ത്തില്ലല്ലോ വൈദ്യരെ, പിന്നെന്താ ഇങ്ങനെ."കൃഷ്ണനു മനസ്സിലായില്ല.
"നീ തെറ്റു ചെയ്തില്ലെങ്കില്‍, നിന്റെ അച്ഛന്‍ ചെയ്തിട്ടുണ്ടാകും. ഇവിടിപ്പോ മുഴുവന്‍ കമ്മ്യുണിസ്റ്റ്‌കാരാ. നാളെ നീ അവരെയും കൂട്ടി, കുടികിടപ്പ് അവകാശവും ചോദിച്ചു കൊണ്ടു ചുവന്ന കൊടിയും പിടിച്ചു,
'അങ്കമാലിക്കല്ലറയില്‍ ഞങ്ങടെ സോദരരാണെങ്കില്‍
കല്ലറയാണേല്‍ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും'
എന്നു മുദ്രാവാക്യവും വിളിച്ചുകൊണ്ട്, ഇങ്ങോട്ടു വന്നാല്‍ എനിക്കും വേണ്ടേ കൃഷ്ണാ ഒരു മുന്‍കരുതല്‍?" കുനുഷ്ട് ബുദ്ധിയും കൌശലവും വൈദ്യര്‍ക്കു പണ്ടേ ഉള്ള സിദ്ധിയാണ്. ഈ സംഭാഷത്തിനിടെ അപരിചിതരായ രണ്ടു പേര്‍ മുറ്റത്തേക്ക് കടന്നു വന്നു.
" ഞങ്ങള്‍ ആലപ്പുഴയില്‍ നിന്ന് വരികയാണ്." ആഗതരില്‍ ഒരാള്‍ പറഞ്ഞു തുടങ്ങി. കുറുപ്പു മുതലാളിക്കു തീരെ സുഖമില്ല. തുടര്‍ച്ചയായുള്ള തുമ്മലാണ്. പല വൈദ്യന്മാരും വന്നുപോയതാണു പക്ഷെ, ഒരു കുറവുമില്ല. അങ്ങയെ കൂട്ടി ക്കൊണ്ടു വരാന്‍ പറഞ്ഞയച്ചതാണ്. വള്ളം കൊണ്ടു വന്നിട്ടുണ്ട്. ഉപേക്ഷ പറയരുത്. പണം പ്രശ്നമല്ലെന്നു പറയാന്‍ പറഞ്ഞു."
"ഞാനോന്നാലോചിക്കട്ടെ." ഇതു പറഞ്ഞിട്ടു വൈദ്യര്‍ കൂലംകുഷമായിട്ടു തന്നെ ആലോചിച്ചു. ഒത്താല്‍ ഒരാഴ്ചത്തെ വട്ടച്ചിലവു കുശാലേ കുശാല്‍, മാത്രമല്ല, തന്നെ ഇത്രയും ദൂരെ നിന്ന് കൂട്ടി ക്കൊണ്ടു പോയിട്ട്,വെറും കയ്യോടെ തിരിച്ചു വിടാനും സാധ്യത കുറവാണ്. രോഗം മാറുന്നത്, ഓരോരുത്തരുടെ യോഗഭാഗ്യം പോലെയിരിക്കും. ഹല്ല പിന്നെ!
"ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ തയ്യാറായിട്ടു വരാം, നിങ്ങളിരിക്ക്. കൃഷ്ണാ നീയും പോരാന്‍ ഒരുങ്ങിക്കോളൂ."ഇതും പറഞ്ഞിട്ടു വൈദ്യര്‍ അകത്തേക്കു പോയി. കാര്യങ്ങള്‍ ഭാര്യയെയും ഗൌരവപൂര്‍വം പറഞ്ഞെല്‍പ്പിച്ചു. സംഗതി ഭഗവതി കൊണ്ടു വന്ന സൌഭാഗ്യമാണെന്നു ചക്കിക്കുട്ടിക്കും തോന്നി.
ഒരുപ്രദേശം മുഴുവന്‍ കരയും വയലുമുള്ള, ഒരു ഭൂലോക മുതലാളിയായിരുന്നു കേളുക്കുറൂപ്പ്. പുളിങ്കോമ്പിലാണ് താന്‍ തൂങ്ങിയതെന്നു, വൈദ്യര്‍ക്കും പെട്ടെന്ന് തന്നെ മനസ്സിലായി.
"ഒരാഴ്ച്ത്തെ ചികിത്സ വേണ്ടിവരും. മരുന്നിന്റെ കുറൂപ്പടി ഞാന്‍ എഴുതിത്തരാം. സാധങ്ങള്‍ കൊണ്ട് വന്നാല്‍ വൈകിട്ട് തുടങ്ങാം." പരിശോധന കഴിഞ്ഞപ്പോള്‍ വൈദ്യര്‍ മൊഴിഞ്ഞു.
ധാര കോരലും, കിഴി കുത്തലും, ഉഴിച്ചിലും പിഴിച്ചിലുമായിട്ടു ഒരാഴ്ച തികഞ്ഞ ദിവസം, രാവിലെ പരിശോധന കഴിഞ്ഞു, കു റൂപ്പിനെ മോഹാലസ്യപ്പെടുത്തിയത്തിനു ശേഷം, വൈദ്യരുടെ അവസാന മിനുക്കു പണിയും കൂടെ കഴിഞ്ഞപ്പോള്‍ രോഗി പൂര്‍ണ സൌഖ്യം പ്രാപിച്ചു.
ഒരാഴ്ചത്തെ സുഖ വാഴ്ചക്ക് ശേഷം, വൈദ്യരുടെ മടക്കയാത്ര ഒരു മഹാ സംഭവമായിരുന്നു. ഒരു കെട്ടുവള്ളം നിറയെ, ചാക്ക് കണക്കിനു നെല്ലും, തേങ്ങയും വാഴക്കുലകളും. അതിനു പുറമേ ഒരു പണക്കിഴിയും കൊടുത്താണ് കുറുപ്പ്, വൈദ്യരെ യാത്രയാക്കിയത്. അഞ്ചാറു മാസം കഴിയുമ്പോള്‍, ഇതേ രോഗാവസ്ഥ വരാന്‍ സാധ്യത ഉണ്ടെന്നും, ഇറങ്ങാന്‍ നേരം വൈദ്യര്‍ പറയാന്‍ മറന്നില്ല.
ആറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, കുറുപ്പിനു വീണ്ടും തുമ്മല്‍ തുടങ്ങി. മാത്രമല്ല, ഓരോ ആറു മാസത്തെ ഇടവേളയിലും കുറുപ്പിനു തുമ്മല്‍ വരും. വൈദ്യര്‍ പോയി ചികിത്സിച്ചു ഭേദമാക്കിയിട്ടു തിരിച്ചു പോരും. ഓരോ മടക്ക യാത്രയിലും ഒരു കെട്ടുവള്ളം നിറയെ പാരിതോഷികങ്ങളും. ഏതാനും വര്‍ഷങ്ങള്‍ കൂടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വൈദ്യശാലയിലേക്ക് പോകാതെയായി.
വലിയ കേസ് മാത്രം പരിഗണിക്കും. അല്ലാത്ത സമയങ്ങളില്‍ 'വിപ്ലവവും' ചക്കരയുമായിട്ടു വീട്ടില്‍ സ്വസ്ഥം. കൃഷ്ണന്‍ വൈദ്യരാണ് വൈദ്യശാലയുടെ ഭരണവും ചികിത്സയും.
ഒരു മകര വിളക്കിനു കുഞ്ഞന്‍ വൈദ്യര്‍, ശബരിമലയ്ക്ക് പോയ സമയത്താണ് കുറുപ്പിനു തുമ്മല്‍ ആരംഭിച്ചത്. ആലപ്പുഴയില്‍ നിന്ന് കുറുപ്പിന്റെ ആള്‍ക്കാര്‍ എത്തി. സതീശന്‍ കോഴ്സ് കഴിഞ്ഞു വന്ന സമയമായിരുന്നു. ചക്കിക്കുട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങി, വൈദ്യരുടെ അഭാവത്തില്‍, കൃഷ്ണന്‍ വൈദ്യര്‍ ദൌത്യം ഏറ്റെടുത്തു.
നേതൃത്വം സതീശനായിരുന്നു. എം ബീ ബീ എസ്സുകാര്‍ ഉള്ളപ്പോള്‍, കൃഷ്ണന്‍ വൈദ്യര്‍ക്ക് കാര്യമായ റോള്‍ ഒന്നും ഇല്ലായിരുന്നു. കുറുപ്പിനെ ചികിത്സിച്ചു ഭേദമാക്കി, പാരിതോഷികങ്ങളുടെ കെട്ടുവള്ളവുമായിട്ടു രണ്ടു പേരും നാട്ടിലേക്ക് മടങ്ങി. കുഞ്ഞന്‍ വൈദ്യര്‍ മടങ്ങി വന്നു.
"നമ്മുടെ ആലപ്പുഴ പാര്‍ട്ടി വരാനുള്ള സമയമായല്ലോ കൃഷ്ണാ!" വൈദ്യര്‍ ചോദിച്ചു.
"ഞങ്ങള്‍ പോയിരുന്നു. ചികിത്സിച്ചു സുഖമാക്കിയിട്ടാണ് പോന്നത്." കൃഷ്ണന്‍ പറഞ്ഞു.
"നിങ്ങള്‍ ആരൊക്കെ?നിനക്ക് രോഗം മനസ്സിലായോ? നീ എന്തൊക്കെയാണ് ചെയ്തത്?പറയ് കേള്‍ക്കട്ടെ?" വൈദ്യര്‍ക്ക് ക്ഷമ നഷ്ടപ്പെട്ടു.
" അത് അച്ഛാ, അങ്ങേരുടെ മൂക്കിനകത്തുള്ള ഒരു രോമം അടിഭാഗത്തുനിന്നു, നേരേ മുകളിലേക്കു വളര്‍ന്നു മുകളില്‍ ചെന്ന് കുത്തിയിട്ടാണ് തുമ്മല്‍ വന്നിരുന്നത്. ഇന്‍ ആ പ്രശ്നം ഒരിക്കലുമുണ്ടാകില്ല. ഞാനതങ്ങ് പറിച്ചു കളഞ്ഞു."സതീശന്‍ പറഞ്ഞു.
"നീ എന്റെ കഞ്ഞികുടി മുട്ടിച്ചല്ലോ! എന്റെ പൊന്നു മോനേ സതീശാ ...എന്റെ കൃഷ്ണാ...ഗുരുവായൂരപ്പാ... ഭഗവാനേ... എന്നും വിലപിച്ചുകൊണ്ട്, കുഞ്ഞന്‍ വൈദ്യര്‍ ചാരുകസേരയിലേക്ക് മറിഞ്ഞു! കൈപ്പിഴ എന്താണ് സംഭവിച്ചതെന്ന് കൃഷ്ണനോട്ടു മനസ്സിലായും ഇല്ല.
വാല്‍ക്കഷ്ണം: കുഞ്ഞന്‍ വൈദ്യന്‍ ബുദ്ധിപരമായിട്ടു, കുറുപ്പിന്റെ മൂക്കില്‍ വളര്‍ന്നിരുന്ന രോമം, ഓരോ തവണയും, കത്രിക കൊണ്ടു മുറിച്ചു മാറ്റുകയായിരുന്നു. അത് ആറു മാസം കൊണ്ടു പൂര്‍വസ്ഥിതി പ്രാപിക്കുകയും, വൈദ്യരുടെ നിത്യവരുമാനമായി മാറുകയും ആയിരുന്നു.

Subscribe to:
Comments (Atom)