നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!
ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!
പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?
പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!
പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
47 comments:
പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!
-------------------------
ഇന്നലെ ഒരുമണിക്ക് എഴുതിയതായിരുന്നു;
ഇന്നാണ് പോസ്ടാന്‍ പറ്റിയത്.
"മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!
അപ്പച്ചോ.....കിടിലന്‍ വരികള്‍!
ഈ വരിയൊന്നു ഞാന്‍ കാണാപാഠമാക്കട്ടെ!
ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച അപാരം.
പോരട്ടെ ഇനിയും ഇത്തരം ആയുധങ്ങള്‍.....
അപ്പച്ചന്റെ പോസ്റ്റ് ഒരു അരാഷ്ട്രിയവാദം ഉയർത്തുന്നു
ഒരു നിസഹായന്റെ നിലവിളി അല്ലെങ്കിൽ രോദനമാകുന്നു
നമ്മൾ നിസഹായരല്ലെന്ന് ഉറക്കെ പറയാൻ കഴിയട്ടെ.
ആശംസകൾ.
നിസ്സഹായതയുടെ നിലവിളി നല്ല കവിതയായി. എന്നാലും പ്രതീക്ഷകള്‍ക്ക് ഇടമില്ലേ? എവിടെ അതിന്റെ കിരണങ്ങള്‍?
ചെമ്മനം ചാക്കോ പോലെ
ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!
ഒരു കാര്യം ചെയ്യു,
അടുത്ത തെരഞ്ഞെടുപ്പിൽ അപ്പച്ചനും ഒന്ന് മത്സരിക്ക്,
അരാഷ്ട്രീയം അപകടമല്ലേ എന്ന് ആശങ്കയുണ്ടെങ്കിലും കവിതയിലെ ആക്ഷേപഹാസ്യം രസിച്ചു...
അപ്പോ കവിതയെഴുതി തെളിയട്ടങ്ങനെ.... തെളിയട്ടെ..
എങ്കിലും ഒന്നിലെങ്കിലും തമ്മില്‍ ഭേദമുള്ള ഒരു തൊമ്മനില്ലേ..?
വളരെ സത്യം...
ഇതൊരു നേർക്കാഴ്ച.
പലപ്പോഴും നമ്മള് ജനങ്ങള്‍ മാത്രമാണ് ജയിക്കുന്നത് ...അതല്ലേ സത്യം
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
ഇനി ഇതൊന്നും നടതൂല്ല,നടക്കൂല്ല അങ്കിള്‍.
അപ്പച്ചാ ഏതു ട്യൂണാ..തുള്ളലാണോ..
കവിത കൊള്ളാം.
നേരത്തെ എഴുതി വെച്ചിരുന്നോ?
ദുര്‍വിധി :(
കൊള്ളാം ഈ ആക്ഷേപഹാസ്യപ്രതികരണംട്ടോ.. നമുക്കിങ്ങനെയല്ലേ പ്രതികരിക്കാൻ പറ്റൂല്ലേ.
ച്ചു...ച്ചു...ച്ചു...ച്ചു... അത് കൊള്ളാം.. അപ്പച്ചോ....!
അപ്പച്ചോ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ജനങ്ങളുടെ ജീവിതം ഇപ്പഴും ബാക്കി! :)
അപ്പച്ചോ,കലക്കി.കേട്ടോ.നല്ല മൂര്‍ച്ചയുള്ള വരികള്‍.കുറിക്കു തന്നെ കൊണ്ടു.ആശംസകള്‍.
കലക്കി ട്ടാ... :)
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
നാട്ടുകാരാ .. ഇവിടെ വരാന്‍ അല്പം വൈകി
ഇനി മുടങ്ങാതെ വന്നോളാം
കമന്റ് ബ്ലോഗ് മുഴുവന്‍ കണ്ടിട്ട് ......................
അപ്പച്ചോ.........
കലക്കീട്ടോ......
"പേര് ചോദിച്ചാല്‍..............
ഇത് കിടിലന്‍.
അപ്പച്ചോ.. ഇതിലൊന്നും വലിയ കഥയില്ലപ്പച്ചാ...!!
‘ശർക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാണ്ടിരിക്കാൻ പറ്റുമോ...? ഇനി അഥവാ ആരെങ്കിലും നക്കിയിട്ടില്ലെന്നു പറഞ്ഞാൽ അയാൾക്ക് സാരമായ എന്തോ കുഴപ്പമുണ്ടെന്നല്ലെ അർത്ഥം..’
പിന്നെ കവിത കലക്കീട്ടോ...
ആശംസകൾ...
അപ്പച്ചോ സമയമില്ല. അല്ലെങ്കില്‍ ഇതു ഈണത്തില്‍ ഇതു പാടി ഞാനും ഒന്നു പോസ്റ്റിയേനെ
കലക്കന്‍
ഹ ..പേര് ചോദിച്ചാല്‍ എന്തെ എന്റെ
പേര് എന്ന് കൂട്ടരോട് ചോദിക്കും
പുരുഷനും തോറ്റു ...അത്രയെങ്കിലും
ചെയ്തില്ലെങ്കില്‍ നാം വെറും വിഡ്ഢികള്‍
ആവില്ലേ ..!!!! അടി പൊളി അപ്പച്ചാ...
atipoli appachanchertto atipoli
Sathyan
ഭരിച്ചൂ...മറിച്ചു.. ഭരിച്ചു ..രമിച്ചു...
മരിച്ചു ..ഭരിച്ചൂ...രസിച്ചൂ....
ച്ചൂ...ച്ചൂ................
വായിച്ചു..ചിരിച്ചു..ചിന്തിച്ചു..
കാറ്റ് തീര്ന്നപ്പച്ചോ...
‘ആക്ഷേപഹാസ്യം’ കുറിക്കുകൊള്ളുന്നതു തന്നെ. അപ്പചൻ ഉന്നം വച്ച പല വിരുതന്മാരും കൂട്ടിനുള്ളിൽ കിടന്ന് ഗോതമ്പിന്റെ ഉണ്ടയും തിന്ന്, ക്ഷ ത്ര ഞ്ഞ വരച്ച്, മാനത്തുനോക്കി നക്ഷത്രമെണ്ണുന്ന കാലം അനതിവിദൂരമല്ല. പ്രാസത്തിന്റെ അവസാനം ‘മരിച്ചാലും ഭരിക്കുമെന്നാണോ സൂചന? ഒരുകണക്കിന് ചില ‘പരേതാത്മാക്കളും’ ഭരിക്കാനുണ്ടെന്നത് ഓർമ്മിപ്പിക്കുന്നതായി വരികൾ....(ഇങ്ങനെ എഴുതിയിട്ടെങ്കിലും അരിശം തീർക്കാം, അല്ലേ?) ആശംസകൾ........
എന്താ ഇവിടെ ? ഇലക്ഷന് പോസ്റ്റാണോ?
നന്നായി അച്ചപ്പാ.
പ്രതിപക്ഷ ഭരണം.
അപ്പച്ചാ..
മുന്‍പ് പോസ്ടിയ അനുഭവവുമായി കൂട്ടിവായിക്കണോ...?
അത്ര ദണ്ണം ആണേല്‍ ഇലക്ഷന് മത്സരിക്കാമായിരുന്നു. ഒരു സീറ്റ് കണ്ണൂരാന്‍ ഒപ്പിച്ചുതന്നെനെ!
വയസ്സന്മാര്ക്കു പാടി രസിക്കാന്‍ പറ്റിയ നല്ലൊരു വയസ്സന് കവിത!.അഭിനന്ദനങ്ങള്‍!
ആരു ഭരിച്ചാലും നമ്മടെ കാര്യം തധൈവ!!
മൊഹമ്മദ് കുട്ടി മാഷിന്റെ കമന്റ് ഒന്ന് ലൈക്കി :)
അപ്പച്ചാ...
ഇമ്മടെ മാണിസാറിനൊക്കെ ഓട്ട് കുറഞ്ഞു.
ഒരു കൈ നോക്കുന്നോ?
ധീരാ വീരാ അപ്പച്ചാ...
ധീരതയോടെ നയിച്ചോളൂ...
പത്തല്ല പതിനായിരമല്ല...
അഞ്ചാറെണ്ണം പിന്നാലേ!
ന്റെ പോന്നപ്പച്ചോ എന്നാലും ഇങ്ങള് ഇങ്ങനെ ഇമ്മലെ രാഷ്ട്രീയ കിളവന് മാരെ കുറ്റപെടുതല്ലേ
എനിക്ക് ഇസ്ട്ടായി വരികള്‍
അടിപൊളിയായിട്ടുണ്ട് മാഷെ...കുഞ്ചന്‍ നമ്പ്യാര്‍ റീലോഡെഡ്..
അപ്പച്ചാ കിടിലം...
(ഇത് മുന്‍പേ വായിച്ചിരുന്നു പക്ഷെ അപ്പൊ കമന്റ് ഇടാന്‍ പറ്റിയില്ല )
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
ശരിയാണ് ,,തോല്‍വി ജനത്തിനു തന്നെ ,,
നല്ല ആക്ഷേപ ഹാസ്യം.ഒരുപാട് ഇഷ്ട്ടപ്പെട്ടു അപ്പച്ചാ..
ഭാവുകങ്ങള്‍..
Echmukutty said...
അരാഷ്ട്രീയം അപകടമല്ലേ എന്ന് ആശങ്കയുണ്ടെങ്കിലും കവിതയിലെ ആക്ഷേപഹാസ്യം രസിച്ചു...
കറക്റ്റ്..
നന്നായി അപ്പച്ചോ...:)
www.absarmohamed.blogspot.com
ഹഹഹ...നല്ലൊരു ആക്ഷേപ ഹാസ്യ കവിത...
ലളിതം...സരസമയം...
ഒത്തിരി ഇഷ്ട്ടപ്പെട്ടു..
അഭിനന്ദനങ്ങള്‍ മീശ മാമ..
www.ettavattam.blogspot.com
ആശംസകള്‍..
പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?
കൊള്ളാം ഈ പരിഹാസശരങ്ങള്‍
aashamsakal...........
നാട്ടുകാരാ, തകര്‍ക്കുവാണല്ലോ..ഒന്നു കേറി നോക്കാന്‍ ഒരു പാട് നാളായി കഴിഞ്ഞില്ല...ക്ഷമിക്കുമല്ലൊ
തോല്‍വി നമ്മള്‍ക്കാ ണതു പുത്തരിയല്ല-
തോല്ക്കേ ണ്ടവരല്ലേ പൊതുജനങ്ങള്‍?
സത്യം. തോല്‍വി എന്നും നമുക്ക് തന്നെ.
Ee prayogam Athi manoharam... ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ
Post a Comment