Blogger Buzz: Blogger integrates with Amazon Associates
Friday, August 13, 2010
Thursday, August 12, 2010

കോഴിക്കോട് നിന്ന് ഏകദേശം അന്‍പത്തഞ്ച് കിലോമീറ്റര്‍ അകലെ, മലപ്പുറം - കോഴിക്കോട് ജില്ലകളിലായി (കൂടരഞ്ഞി -ചാലിയാര്‍ പഞ്ചായത്ത് )പരന്നു കിടക്കുന്ന ഒരു വശ്യ സുന്ദരമായ മലയോര ഗ്രാമമാണ് കക്കാടംപൊയില്‍. സമുദ്ര നിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിലായതിനാല്‍ വയനാടന്‍ കാലാവസ്ഥ ആണെന്ന് പറയാം. അന്‍പതിലേറെ വര്‍ഷങ്ങളായി ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. നിലമ്പൂര്‍ നിക്ഷിപ്ത വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശവും, തൊട്ടടുത്ത് ഉള്ള നയാടംപോയില്‍, വേണ്ടെക്കുംപോയില്‍, ചീങ്കന്നിപ്പാലി,കള്ളിപ്പാറ,പീടികപ്പാറ തുടങ്ങിയ പ്രദേശങ്ങളും അവര്ന്നനീയമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. കക്കാടം പോയിലില്‍ നിന്ന് 1/2 കിലോമീറ്റെര്‍ അകലെയുള്ള കുറാംപുഴ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്. ധാരാളം ടൂറിസ്റ്റുകള്‍ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ ദിവസേന ഇവിടെ വന്നു പോകുന്നു. ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ കാപ്പിക്കൃഷി നടത്തിയെങ്കിലും, വന്‍ പരാജയത്തെ തുടര്‍ന്ന് കമുക് കൃഷിയിലേക്ക് ചുവടു മാറി. അവിടെയും, പരാജയം മഞ്ഞളിപ്പ് രോഗത്തിന്റെ രൂപത്തില്‍ കര്‍ഷകനെ ബാധിച്ചു. പുതിയ പരീക്ഷണമായിട്ട് ജാതി, കൊക്കോ റബ്ബര്‍ മുതലായ കൃഷികള്‍, ഇപ്പോള്‍ പുരോഗമിച്ചു വരുന്നു. കക്കാടംപോയിലില്‍ നിന്ന് പകര്‍ത്തിയ കുറച്ചു ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Tuesday, August 10, 2010
ഒഴുകുന്ന പാലം
.jpg)
കോഴിക്കോട്-മലപ്പുറം ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു മലയോരപാതയും,പാലവും. NABAD ന്റെ പദ്ധതി പ്രകാരം, വളരെ ബുദ്ധിപൂര്‍വ്വം നിര്‍മ്മിച്ച വൈന്റ് പൈപ്പ് പാലം,പണി തീരുന്നതിനു മുന്‍പുതന്നെ മലവെള്ളത്തില്‍ ഒഴുകിപ്പോയി. വര്ഷം മൂന്നു -നാല് കഴിഞ്ഞു. പാലവും റോഡും പഴയ സ്ഥിതിയില്‍ തന്നെ. ഭാഗ്യത്തിന്,രാഷ്ട്രീയക്കാരാരും ഇതിന്റെ കുത്തക അവകാശം ഏറ്റെടുത്തിട്ടില്ല.
ഇവനെന്റെ പ്രിയപ്പെട്ട ഫ്ലയിംഗ് ഡക്ക്.
Monday, August 9, 2010
പ്രശ്നം- വയറുകടി.
ഇന്ന് ഞായറാഴ്ച. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആഘോഷമായി പള്ളിയില്‍ പോയി, ദിവ്യ ബാലിയില്‍ പങ്കു കൊണ്ടു, ദൈവാനുഗ്രഹം കിട്ടി എന്ന് അഹങ്കരിച്ചു. നേരെ പോയി അല്‍പ്പം റമ്മി കളിച്ചു. വിനോദവും ആകാമല്ലോ. നൂറു രൂപ തോറ്റു. ദൈവത്തിനു സ്തോത്രം. ഇന്ന് പള്ളിയില്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു. ചീട്ടുകളി ദൈവത്തിനു ഇഷ്ട്ടമില്ലായിരിക്കും. ഏതായാലും ചീട്ടു കളിച്ചു. തോറ്റു -നൂറ്റമ്പത്. വാശിയായി, നേരെ പോയി ബീവരെജില്‍. ഒരു ലിറ്റര്‍ OCR (Ozhakkal Chacko അത് ഞാനാണ് Rum ) അകത്താക്കി.ഇനി ദൈവവും ആയിട്ട് നോ compinsation . തല്‍ക്കാലം ചെകുത്താനുമായിട്ടു ഒരു mutual ധാരണ ആകാം എന്ന് തീരുമാനിചു.. ഏതായാലും മുഴുത്ത ചെകുത്താനെത്തന്നെ പിടിക്കുന്നതല്ലേ ബുദ്ധി. പിടിച്ചത് ലൂസിഫറിനെ. OCR -ന്റെ കിക്കില്‍ ഉറങ്ങുന്നതിനു മുന്‍പ് ആണയിട്ടു ശപഥം ചെയ്തു. മേലില്‍, ദൈവവുമായിട്ടു ഒരു ധാരണയും ഇല്ല.,പല്ല് തെക്കുന്നില്ല, കുളിക്കുന്നില്ല, കക്കൂസില്‍ പോകുന്നില്ല, എന്ന് വേണ്ട, എല്ലാക്കാര്യത്തിലും നെഗറ്റീവ്.അങ്ങനെ സുന്ദരനും സുശീലനുമായ, രണ്ടു കൊമ്പും കൂര്‍ത്ത വാലും ഉള്ള സാക്ഷാല്‍ ലൂസിഫറിനെയും സ്വപ്നം കണ്ട് നന്നായൊന്നുറങ്ങി.ഉണര്‍ന്നപ്പോള്‍ ചെറിയ ഒരു പ്രശ്നം- വയറുകടി. ശപഥം തെറ്റി.ഇത് സത്യം.
Wednesday, August 4, 2010
അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: എന്റെ ഭാര്യ.
അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ്: എന്റെ ഭാര്യ.: "എന്റെ ഭാര്യ. ഒരു തനി നാട്ടിന്പുറത്തുകാരി. വയസ്സ് അന്‍പത്. രാവിലെ അഞ്ചര മണിക്ക് ഉണരും. അഞ്ചു മിനിട്ട് പ്രാര്‍ത്ഥന, പ്രഭാത ..."
എന്റെ ഭാര്യ.
എന്റെ ഭാര്യ.
ഒരു തനി നാട്ടിന്പുറത്തുകാരി. വയസ്സ് അന്‍പത്. രാവിലെ അഞ്ചര മണിക്ക് ഉണരും. അഞ്ചു മിനിട്ട് പ്രാര്‍ത്ഥന, പ്രഭാത കൃത്യങ്ങള്‍. ഒരു ദിവസം ഇവിടെ തുടങ്ങുകയായി. പുരയും മുറ്റവും തൂത്തു വൃത്തിയാക്കല്‍, ഭര്‍ത്താവിനും മോള്‍ക്കും ബെഡ് കോഫി കൊടുക്കല്‍, പശു കറവ, ഏഴുമണിക്ക് കോളേജില്‍ പോകുന്ന മകളുടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുക, പൊതിച്ചോറ് കെട്ടുക തുടങ്ങി, വെരി ബിസ്സി. ഏഴു മണി കഴിഞ്ഞാല്‍, കോഴി, താറാവ്, പട്ടികള്‍ ഇത്യാദി ജീവികളുടെ ജീവിത സൗകര്യം അന്വേഷിച്ചു സ്വയം ബോധ്യപ്പെടുക, പോരായ്മകള്‍ പരിഹരിക്കുക. ശേഷം, ഭര്‍ത്താവിനും ചിലപ്പോള്‍ സ്വയം വേണ്ടിയും, പ്രഭാത ഭക്ഷണം ഉണ്ടാക്കുക , കഴിപ്പിക്കുക, കഴിക്കുക. എട്ടുമണിക്ക് ശേഷം കുറച്ചു തുന്നല്‍ പണി, അത് കഴിഞ്ഞു മൂന്നു ഏക്ര വരുന്ന പറമ്പില്‍ കൂടി ഒരു നെട്ടോട്ടം. കൂണ്‍ മുളച്ചിട്ടുണ്ടോ, റബ്ബര്‍ തൈ കാറ്റൊടിച്ചോ, കൊക്കോ കായ എലി തിന്നോ, മുതലായ കാര്യങ്ങള്‍ ഈ ഓട്ടത്തില്‍ കണ്ടു പിടിച്ചു, പോരായ്മകള്‍ പരിഹരിച്ചിരിക്കും. അപ്പോഴേക്കും ഉച്ച ഭക്ഷണത്തിന് തയ്യാറെടുപ്പുകള്‍ക്ക് സമയമാകും. ഒരു ചോറ്, രണ്ടു മൂന്നു കൂട്ടം കറികള്‍, എല്ലാം ഉണ്ടാക്കി ഭര്‍ത്താവിന്(ചിലപ്പോള്‍ ഒപ്പം) ഊണ്.ചിലപ്പോള്‍ ചെറിയ ഒരു വിശ്രമം. മൂന്നുമണിക്ക് ഭര്‍ത്താവിനു കട്ടന്‍ ചായ. അത് കഴിഞ്ഞു പറമ്പില്‍ ഇറങ്ങി, പറ്റുന്ന കുറച്ചു കാര്‍ഷിക വൃത്തി. സമയം അഞ്ചു മണി. മോള്‍ കോളേജില്‍ നിന്ന് വരാന്‍ സമയമായി, അവള്‍ക്ക് കാപ്പി, അത് കഴിഞ്ഞ് തുണികള്‍ അലക്കി വിരിച്ചിടുക, കുളി മുതലായ കര്‍മ്മങ്ങള്‍. ഏഴു മണിയോട് കൂടി നീണ്ട ഒരു പ്രാര്‍ത്ഥന, പിന്നെ അത്താഴത്തിനുള്ള തത്രപ്പാട്.ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ അത്താഴം. സമയവും സന്ദര്‍ഭവും ഒത്താല്‍ കുറച്ചു സമയം TV യുടെ മുന്‍പില്‍. രാത്രി 11 മണി. ഉറങ്ങാന്‍ സമയമായി.ഗുഡ് നൈറ്റ്.
ആഴ്ചയില്‍ രണ്ടു ദിവസം, മൂന്നു നാല് ക്വിന്റല്‍ കൊക്കോ കായകള്‍ പറിക്കാനും പിറ്റേ ദിവസം അത് പൊട്ടിച്ചു വില്‍പ്പനക്ക് തയ്യാറാക്കാനും ഭര്‍ത്താവിനൊപ്പം സജീവം. ഇവര്‍ക്ക് എത്ര ശതമാനം സംവരണം കൊടുക്കണം?
അടിക്കുറിപ്പ്:: നൂറു കണക്കിന് സിനിമയുടെ സി ഡി കളും, കാണാനുള്ള സംവിധാനങ്ങളും വീട്ടിലുണ്ട്. പക്ഷെ ഇദ്ദേഹത്തിനു സമയം കിട്ടാറില്ല. എനിക്ക്, സഹതപിക്കാനേ കഴിയൂ.

Subscribe to:
Comments (Atom)