Saturday, November 20, 2010

Bookmark and Share

തൊമ്മനെന്തിനാ പെണ്ണ്?

രാവിലെ ഒരു ഫോണ്‍.

ഫോണ്‍: 'ഹലോ...അപ്പച്ചനല്ലേ?'

ഞാന്‍: 'യെസ്..സ്പീകിംഗ്'

'ഞാന്‍ സാഗര്‍ കോട്ടപ്പുറം, നോവലിസ്റ്റ്. അച്ചായന്‍ എനിക്കൊരു ഉപകാരം ചെയ്യണം.'

'സാഗര്‍ പറഞ്ഞോളൂ'

സാഗര്‍: 'എനിക്കൊരു കഥ പറഞ്ഞു തരണം.'

ഞാന്: '
തനിക്കു പറ്റിയ പൈങ്കിളി ഐറ്റമൊന്നും എന്റെയടുത്തില്ല.

സാഗര്‍: '
'അച്ചായന്‍ ഏതെങ്കിലുമൊരു കഥ തന്നാല്‍ മതി, ഞാനത് വളച്ചൊടിച്ച് എഴുതിക്കൊള്ളാം.'

ഞാന്‍: 'ഫോണില്‍ ക്കൂടി പറഞ്ഞാല്‍ മതിയോ?'

സാഗര്‍: '
! ധാരാളം മതി.'

ഞാന്‍
: 'എന്നാല്‍ എഴുതിക്കോളൂ.. കമലേച്ചിയുടെ( മാധവിക്കുട്ടി) 'അന്ന'യോളം സൌന്ദര്യമില്ലെങ്കിലും, എന്റെ വീട്ടിലും ഒരു പെണ്‍പട്ടിയുണ്ട്. പേര് ജൂലിയറ്റ്. നേരം പുലരുമ്പോഴേക്കും നാലഞ്ചു ശുനക റോമിയോമാര്‍ ക്ഷേമാന്വേഷണങ്ങളും ആയിട്ട് കൂടിനടുത്തെത്തും. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ അവര്‍ കാത്തു കിടക്കും. എപ്പോഴെങ്കിലും നമ്മള്‍ കൂടു തുറന്നാല്‍, ഇവന്മാര്‍ ജൂലിയട്ടിനെയും കൊണ്ട് പമ്പകടക്കും. അവസ്ഥയാണ്..'

സാഗര്‍: 'അച്ചായന്‍ തമാശ കളയൂ.. പ്ലീസ്, കഥ പറയൂ.'

ഞാന്‍ : 'അത് തന്നെ ആണെടോ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ങ്ങാ.. അവസ്ഥയാണ് നമ്മുടെ തൊമ്മന്റെ വീട്ടില്ലും. ഇനി തൊമ്മനെക്കുറിച്ച് ചുരുക്കിപ്പറയാം. വീട്ടിക്കുറ്റിക്കു കരിഓയില്‍ അടിച്ചതുപോലെ, നല്ല ഭംഗിയുള്ള നിറം. വയസ്സ് മുപ്പത്തഞ്ച്‌. അവിവാഹിതന്‍. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടു, കോട്ടയത്തുള്ള, പിതൃ സഹോദരനാണ് വളര്‍ത്തിയത്. ഒരാളോളം വളര്‍ന്നപ്പോള്‍, മലബാറിന് വണ്ടി കയറി. ഞങ്ങളുടെ അടുത്ത് ഒരു മലമുകളില്‍, ഒരേക്രയോളം സ്ഥലവും, ഒരു ചെറിയ വീടുമുണ്ട്. ആരാന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിയും, ചിലപ്പോള്‍ കൂലിപ്പണിയും ആയിട്ട് സുഖമായിട്ടു ജീവിക്കുന്നു.

ഇടക്കൊരു സ്വകാര്യം പറയട്ടെ! തൊമ്മനൊരു വിശിഷ്ട സ്വഭാവമുണ്ട്. എന്തും, ഏതും, Secondhand . ആണ് തൊമ്മനിഷ്ട്ടം. സെക്കന്റ് ഹാന്റ് വാച്ച്, സെക്കന്റ് ഹാന്റ് റേഡിയോ, സെക്കന്റ് ഹാന്റ് സിഗരറ്റ് ലാമ്പ് എന്നിങ്ങനെ. 'വിശന്നു വിശന്നിരുന്നപ്പോള്‍ ഒരു ഞണ്ട് കയറിവന്നു' എന്നു പറഞ്ഞതുപോലെ, തൊമ്മന് കോട്ടയത്ത് നിന്നൊരു കത്ത് കിട്ടി.

എത്രയും പ്രിയ തൊമ്മന്,
കത്ത് കിട്ടിയാല്‍ ഉടനെ നീ ഇത്രറ്റം ഒന്ന് വരണം. നിന്റെ കല്യാണം ഞാന്‍ ഉറപ്പിച്ചു. പതിനാറു പവനും, ഇരുപതിനായിരവും കിട്ടും. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പ്രായം കൊണ്ടും നിനക്ക് ചേരും. അവനവന്റേതു അല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയ കുട്ടിയാണ്, സാരമാക്കേണ്ട. ബാക്കി നേരില്‍ പറയാം.
എന്നു, സ്വന്തം പേരപ്പന്‍. (ഒപ്പ്)

കെട്ടാന്‍
പോകുന്ന പെണ്ണും സെക്കന്റ് ഹാന്റ് ആണെന്നറിഞ്ഞപ്പോള്‍, തൊമ്മന് പെരുത്ത് സന്തോഷം! സംഗതികള്‍ വച്ചു താമസിപ്പിക്കേണ്ട എന്നു കരുതി, തൊമ്മന്‍ കോട്ടയത്തേക്ക് യാത്ര തിരിച്ചു.'

സാഗര്
: 'സസ്പെന്‍സ് ആണോ അച്ചായാ?'

ഞാന്
: ' അത്, മുഴുവന്‍ കേട്ടിട്ട് താന്‍ തന്നെ തീരുമാനിച്ചാല്‍ മതി. ബാക്കി കൂടി എഴുതിക്കോ. കല്യാണവും, ആഘോഷമായ അതുമിതും കഴിഞ്ഞു, നവ(?)വധുവിനെയും കൂട്ടി, തൊമ്മന്‍ തിരിച്ചു മലബാറിലെത്തി. മലബാറിലെ മണ്ണില്‍ കാലു കുത്തിയതും, പ്രശ്നങ്ങള്‍ തലപൊക്കിയതും ഒരുമിച്ചായിരുന്നു.
തൊമ്മന്‍ പുറത്ത് എന്തെങ്കിലും ജോലിക്ക് പോകുന്ന തക്കം നോക്കി, സ്ഥലത്തെ പ്രധാന ദിവ്യന്മാരായ റോമിയോമാര്‍, ശോശാമ്മയുടെ  (Mrs. Thomman) ക്ഷേമം അന്വേഷിക്കനെത്തും. പുതിയ സ്ഥലവും, പുതിയ ആള്‍ക്കാരും. ശോശാമ്മയായിട്ടു ആരോടും, ധിക്കാരമോ, മാന്യതക്കുറവോ പ്രവര്‍ത്തിച്ചില്ല! തൊമ്മന്‍ ആകെക്കൂടി വിഷമത്തിലായി. ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. ജോലിക്ക് പോയാല്‍ ചിലപ്പോള്‍ ശോശാമ്മ, തന്റെതല്ലാത്ത കാരണത്താല്‍ വീണ്ടും..?

ആലോചിക്കും തോറും പ്രശ്നം കൂടുതല്‍ വഷളാകുന്നത് പോലെ. കുറെയെല്ലാം കണ്ടില്ലെന്നു നടിച്ച്, മൂന്നു മാസങ്ങള്‍ മുന്നോട്ടു പോയി. ഒരു ദിവസം രാവിലെ, ശോശാമ്മക്കു കലശലായ ദേഹാസ്വസ്ഥ്യം! പുറത്ത് കാണാന്‍ വയ്യാത്ത പല പല രോഗങ്ങള്‍! രണ്ടു പേരും കൂടി മലയിറങ്ങി, പത്തു കി.മി. അകലെയുള്ള ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട്, അഡ്മിറ്റ്‌ ആക്കി.

"
മഞ്ഞപ്പിത്തത്തിന്റെ ആരംഭം ഉണ്ടെന്നു തോന്നുന്നു, ഒരാഴ്ച കിടക്കേണ്ടി വരും"ഡോക്ടര്‍ പറഞ്ഞു.

"നിങ്ങള്‍ ഒരാഴ്ച വെറുതെ ഇവിടെ നിന്നാല്‍, വീടിലെ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അത് കൊണ്ട്, നിങ്ങള്‍ വീട്ടിലോട്ടു ചെല്ല്. ഇടയ്ക്കു വന്നാല്‍ മതി." ശോശാമ്മ പറഞ്ഞത് ശരിയാണെന്ന് തൊമ്മനും തോന്നി.

ആശുപത്രിയില്‍
നിന്ന് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയെ ആശുപത്രിയില്‍ ആക്കിയ വിവരത്തിന്, ശോശാമ്മയുടെ ഒരേ ഒരാങ്ങളക്ക് ഒരു കത്തെഴുതിയിടാന്‍ തൊമ്മന്‍ മറന്നില്ല. മൂന്ന് ദിവസം ഇഞ്ചിക്കൃഷി പരിപാലനവുമായിട്ടു തൊമ്മന്‍ മലയില്‍ നിന്നു. നാലാം ദിവസം തൊമ്മന്‍ ആശുപത്രിയിലെത്തിയപ്പോള്‍, ശോശാമ്മ കിടന്ന ബെഡ് ശൂന്യം! നേരെ ചെന്നൂ ഡോക്ടറുടെ അടുത്തേക്ക്.

"അവരുടെ ആങ്ങള വന്ന് ബില്ലടച്ചു. നാട്ടില്‍ കൊണ്ടുപോയി അവിടെ പച്ചമരുന്നു (ഒറ്റമൂലി) കൊടുക്കാനാണെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തു."ഡോക്ടര്‍ പറഞ്ഞു.
"അതേതായാലും നന്നായി" എന്നും പറഞ്ഞ് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയുടെ ആങ്ങളക്ക് ഒരു കത്തും കൂടി എഴുതി പോസ്റ്റ്‌ ചെയ്തു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

പ്രിയ
അളിയന്,
ശോശാമ്മയുടെ  അസുഖമൊക്കെ കുറഞ്ഞു എന്നു കരുതട്ടെ! അവള്‍ അളിയന്റെ അടുത്ത് കുറച്ചു ദിവസം വിശ്രമിക്കട്ടെ. ക്ഷീണം എല്ലാം മാറുമ്പോള്‍ ഞാന്‍ വന്ന് കൂട്ടിക്കൊണ്ടു പോരാം.
എന്ന്
അളിയന്‍, തൊമ്മന്‍. (ഒപ്പ്)'

സാഗര്‍: 'അച്ചായാ, സസ്പെന്‍സ്!'
ഞാന്‍
: 'ഒന്ന് മിണ്ടാതിരിയെടോ. എന്റെ മൂഡ്‌ കളയാതിരുന്നാല്‍, ബാക്കി കൂടി പറയാം. കേട്ടോളൂ.

മൂന്നു നാല് ദിവസം കഴിഞ്ഞു കാണും, വീടിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. ശോശാമ്മയുടെ  ആങ്ങള, ജീപ്പില്‍ നിന്നു ഇറങ്ങിയിട്ട്, തൊമ്മനെ വിളിച്ചു.
"
അളിയാ, പെട്ടെന്ന് തുണി മാറി ഇറങ്ങി വാ. നമുക്ക് ഒരിടം വരെ പോകാനുണ്ട്."
"ശോശാമ്മക്ക് എങ്ങനെയുണ്ട്?" തൊമ്മന്‍ ചോദിച്ചു.
"കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. അളിയന്‍ പെട്ടെന്ന് ഇറങ്ങ്. എനിക്ക് ഇന്ന് തന്നെ കോട്ടയത്തിനു പോകാനുള്ളതാണ്." അളിയന്‍ പറഞ്ഞു.
"
എനിക്ക് ചെറിയ ഒരു ജാമ്യം ഒപ്പിട്ടു തരണം. എന്റെ പേരില്‍ ഒരു പെറ്റിക്കേസ് ഉണ്ട്. ഇവിടെ എനിക്കു പരിച്ചയക്കാരില്ലാത്തത് കൊണ്ട് ഒരു പോലീസുകാരനേയും കൂട്ടി എന്നെ ഇങ്ങോട്ട് വിട്ടതാണ്. ഒരൊപ്പിട്ട് കൊടുത്താല്‍ ഉടനെ അളിയന് ഇങ്ങോട്ട് തിരിച്ചു പോരാം." അയാള്‍ കൂട്ടിചേര്‍ത്തു.

രണ്ടുപേരും കൂടി --  പോലിസ് സ്റ്റേഷനില്‍ എത്തി, എസ് യുടെ മുന്നില്‍ ചെന്നു നിന്നു.
"മാമച്ചന്‍ ഇരിക്ക്." എസ് , ശോശാമ്മയുടെ ആങ്ങളയോട് പറഞ്ഞു.
"തൊമ്മന്‍, അല്ലെ?"എസ് .
"അതെ സര്‍." തൊമ്മന്‍ പറഞ്ഞു. തൊമ്മനെ അടിമുടിയൊന്നു നോക്കിയിട്ട്, എസ് തുടര്‍ന്നു.
"
അപ്പഴേ തൊമ്മാ, എനിക്കു വളരെ ലളിതമായ ഒരു ചോദ്യമുണ്ട്. അതിന്, നേരെ ചൊവേ ഒരുത്തരം തന്നാല്‍, തൊമ്മന് പോകാം. നീയാ പെണ്ണിനെ എന്ത് ചെയ്തു?"
"
ഏതു പെണ്ണിനെ സര്‍?" തൊമ്മന് ഒന്നും മനസ്സിലായില്ല.
" ഇനി അതും ഞാന്‍ തന്നെ പറയണോ പൂ...മാനമേ? നിന്റെ ഭാര്യ, എന്നുവച്ചാല്‍, ഇരിക്കുന്ന മാമച്ചന്റെ പെങ്ങള്‍ ശോശാമ്മ. ഇപ്പോള്‍ മനസിലായോടാ നിനക്ക്?" എസ് അലറി.
"സര്‍, ശോശാമ്മ  കോട്ടയത്ത്‌ അവളുടെ വീട്ടിലുണ്ട്." തൊമ്മന്‍ കരച്ചിലിന്റെ വക്കത്തെത്തി.
" സര്‍, കല്യാണം കഴിഞ്ഞു രണ്ടുപേരും കൂടി മലബാറിന് പോന്നതാണ്. അതില്‍പ്പിന്നെ, പെങ്ങളെ ഞാന്‍ കണ്ടിട്ടില്ല. കത്ത് കിട്ടിയപ്പോള്‍, എനിക്കു ആകെയൊരു പന്തികേടു തോന്നി. ഞാന്‍ അപ്പോള്‍ തന്നെ കോട്ടയത്ത് നിന്നു പുറപ്പെട്ടു. ബാക്കി സാറിനു അറിയാമല്ലോ." മാമച്ചന്‍  പറഞ്ഞു.
"സത്യം പറയെടാ, നീ അവളെ കൊന്നോ?" എസ് യുടെ ചോദ്യം.
"എന്റെ പോന്നു സാറേ, ദൈവദോഷം പറയല്ലേ, ആങ്ങള, കൂട്ടിക്കൊണ്ട് പോയതാണ്. ഇതിലപ്പുറം ഒന്നും എനിക്കറിയില്ല, ഇത് സത്യം." തൊമ്മന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

എസ്
ചാടി എഴുന്നേറ്റതും, തൊമ്മന്റെ കാരണം പുകഞ്ഞു, കണ്ണില്‍ക്കൂടി പല നിറങ്ങളില്‍, നക്ഷത്രങ്ങള്‍ മിന്നി മറഞ്ഞതും ഒന്നിച്ചായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി.
" മാമച്ചന്‍ പോയിട്ട് നാളെ രാവിലെ എന്നെ വിളിക്ക്. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ." ഒരു പോലീസ് കാരനോട്‌, "ഇവനെ കൂട്ടിലോട്ടിട്"എന്നും പറഞ്ഞു.

ലോക്കപ്പില്‍ കയറ്റിയപ്പോള്‍, താന്‍ ചതിക്കപ്പെട്ടു എന്നു തൊമ്മന് മനസ്സിലായി. സകല പുന്യാളന്മാരെയും വിളിച്ചു പ്രാര്‍ഥിച്ചു. ഫലമുണ്ടായില്ല എന്നു മാത്രമല്ല, എസ് കൂടിലേക്ക് കയറി വന്നു. തൊമ്മനെ തിരിച്ചിട്ടും, മറിച്ചിട്ടും എസ് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളുടെ അഭാവത്തില്‍, കൈ കാലുകള്‍ കൊണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ക്യാ ഫലം? "ഞാന്‍ ഇനിയും വരാം" എന്നു പറഞ്ഞ്, എസ് റിലാക്സ് ചെയ്യാന്‍ പോയി.

"ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ പാമ്പില്‍ നിന്ന് രക്ഷിക്കും, ദേവസ്യാനോസ് പുണ്യാളന്‍ രോഗങ്ങളില്‍ നിന്ന് രക്ഷിക്കും, പോലീസ് മറുതകളില്‍ നിന്ന് എന്നെ രക്ഷിക്കാന്‍, ഭൂമുഖത്ത് ഒരു പുണ്യാളനും ഇല്ലേ, എന്റെ കര്‍ത്താവേ?"തൊമ്മന്‍ മനസ്സുരുകി പ്രാര്‍ഥിച്ചു.
തൊമ്മന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു, എന്നു തോന്നുന്നു. സന്ധ്യയോടു കൂടി, മധ്യ വയസ്കനായ ഒരു പോലീസുകാരന്‍, ഒരു ചോറ് പൊതിയുമായിട്ടു തൊമ്മനെ സമീപിച്ചു.
"
നീ ഭക്ഷണം കഴിക്ക്. ഭൂലോക പുലിവാലെല്ലാം ഒപ്പിച്ചിട്ട് കെടക്കുന്നു, പുല്ലന്‍!" പോലീസിന്റെ ധാര്‍മ്മിക രോഷം.

രാവിലെ മുതല്‍ പട്ടിണിയാണ്. തൊഴി കിട്ടിയത് കൊണ്ട് വയറു നിറയുകയില്ലല്ലോ!. തൊമ്മന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ചോദ്യം ചെയ്യലിന്റെ പരിണിത ഫലമായിട്ട്‌, ചോറ് ആമാശയത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു.

" നിന്റെ നാട് എവിടെയാടാ?" പോലീസ്.
"കോട്ടയത്ത്., ഈരാട്ടുപേട്ടയടുത്താ." തൊമ്മന്‍.
"ഞാനും നാട്ടുകാരനാ. നീ ഒള്ള സത്യം പറ, എന്താണ് ഉണ്ടായത്?"പോലീസ്.
ഉണ്ടായ
സംഭവങ്ങളെല്ലാം വള്ളി പുള്ളി വിടാതെ തൊമ്മന്‍ ആവര്‍ത്തിച്ചു.
" നീ ഭാര്യയെ അഡ്മിറ്റ്‌ ആക്കിയ ആശുപത്രിക്കാരുടെ മൊഴി പോലെയിരിക്കും, നിന്റെ ഭാവി. നീ തമ്പുരാനോട്‌ മുട്ടിപ്പായി പ്രാര്ത്തിച്ചിട്ട് കിടന്നുറങ്ങിക്കോ. നിന്നെ ഇന്നിനി ആരും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം. നിന്നെ നാളെ മലപ്പുറം  പോലീസിനു കൈമാറും. നീ മലപ്പുറം ജില്ലക്കാരന്‍ ആയതു കൊണ്ട്, അവരാണ് കേസ് കൈകാര്യം ചെയ്യേണ്ടത്."
ഇങ്ങനെ പറഞ്ഞിട്ട് പോലീസുകാരന്‍ പോയെങ്കിലും, മലപ്പുറം പോലീസിന്റെ ഇടി മനസ്സിലോര്ത്ത്തപ്പോള്‍, തൊമ്മന് ഉറങ്ങാന്‍ കഴിഞ്ഞില്ല.

രാവിലെ
പത്തു മണിയോട് കൂടി, ---  പോലീസുകാര്‍ തോമ്മനെയും, കേസുകെട്ടുകളും മലപ്പുറം  സ്റ്റേഷനില്‍ എത്തിച്ചു.
"നീ വല്യ പുള്ളിയാണ് അല്ലേ? കരിവീട്ടി പോലെയുണ്ടല്ലോടാ? ങാ.. നീ പുറത്ത് നില്‍ക്ക്. ഞാനീ കടലാസ്സുകള്‍ ഒന്ന് നോക്കട്ടെ, എന്നിട്ട് തുടങ്ങാം." "കര്‍ത്താവേ, എന്നെ ഇനീം ഉപദ്രവിക്കല്ലേ" എന്നും മനസ്സില്‍ പറഞ്ഞ് തൊമ്മന്‍ പുറത്തിറങ്ങിയതും, ഒരു പോലീസുകാരന്‍ തൊമ്മനെ ലോക്കപ്പില്‍ കൊണ്ട് പോയി അടച്ചിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന്‍ വന്ന് തൊമ്മനെ എസ് യുടെ അടുത്ത് എത്തിച്ചു.

"തൊമ്മാ.. എന്തോന്നാടാ ഇതൊക്കെ? നീ അവളെ എന്താടാ ചെയ്തെ?" എസ് .
നടന്ന
സംഭവമെല്ലാം ഒരു വട്ടം കൂടി തൊമ്മന്‍ ആവര്‍ത്തിച്ചു.

" തൊമ്മാ നിന്നെ ഞാന്‍ എന്താ ചെയ്യണ്ടേ? നീ ഒരു കാര്യം ചെയ്യ്; വീട്ടില്‍ പോയി ഒന്ന് കുളിച്ചു വിശ്രമിക്ക്. എന്നിട്ട്, നാളെ രാവിലെ പത്ത് മണിക്ക് ഇങ്ങോട്ട് വരണം. എന്റെ സ്വന്തം ജാമ്യത്തിലാ ഇപ്പോള്‍ നിന്നെ ഞാന്‍ വിടുന്നത്. നീ എന്നെ, വെറുതെ മല കയറ്റരുത്. വണ്ടിക്കൂലിക്ക് ഇത് വച്ചോ!" എന്നും പറഞ്ഞ്, എസ് പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപയും കൊടുത്തു തൊമ്മനെ വിട്ടു.

തൊമ്മന്
സ്വന്തം കാതുകളെയും, കണ്ണുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല.
"പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍....അവിടെ ഒന്നും സംഭവിച്ചില്ല! ഇതെന്തു മറി മായം?" എന്നും വിചാരിച്ചു, തൊമ്മന്‍ വീട്ടിലേക്കു പോയി.

പിറ്റേന്ന്
കൃത്യം പത്തുമണിക്ക് തന്നെ, തൊമ്മന്‍ എസ് യുടെ മുന്നില്‍ ഹാജരായി.
"തോമ്മനെന്തിനാടാ പെണ്ണ്?" എസ് ചിരിച്ചു കൊണ്ട് ചോദിച്ചു.
".!?*"
"അവള്‍ പോയതില്‍ നിനക്ക് വിഷമമുണ്ടോ?"എസ് .
"ഉണ്ട് സര്‍." തൊമ്മന്‍.

"മര മണ്ടന്‍.. അവള് പോയ വഴിക്ക് പോട്ടെടാ.. ജാത്യാലുള്ളതു തൂത്താല്‍ മാറുകേല. അവള് പണ്ടേ ആള് പെരിശാണെന്ന്, ഞങ്ങള്‍ അവളുടെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍, വിവരം കിട്ടി. അവള്‍ ആരുടെയോ കൂടെ ഒളിച്ചോടിയതാണ്‌. അവള് അവളുടെ പാട്ടിനു പോട്ടെടാ. 'അവളുടെ ആങ്ങള വന്ന് കൂട്ടിക്കൊണ്ടു പോയി' എന്നുള്ള, ആശുപത്രിയിലെ മൊഴിയാണ് നിന്നെ രക്ഷിച്ചത്‌. ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങളില്‍ പോയി ച്ചാടാതെ ശ്രദ്ധിക്ക്. ഒരു പോത്തിന്റെ വലിപ്പമുണ്ടായിട്ടെന്താ..തലക്കകത്ത് ആള്‍താമസം വേണ്ടേ? ങാ... പൊയ്ക്കോ."
     പോലീസില്‍ നിന്ന് രക്ഷിക്കുന്ന പുണ്യാളന്മാര്‍ ഇല്ലെങ്കിലും, പോലീസില്‍ ചില പുണ്യാളന്മാര്‍ ഉണ്ടെന്നു തൊമ്മന് ബോധ്യപ്പെട്ടു. ഇനി മേലില്‍ കല്യാണത്തിനും, കച്ചേരിക്കും ഇല്ലെന്നു പ്രത്ജ്ഞ എടുത്തു തൊമ്മന്‍ സ്റ്റേഷന്‍ വിട്ടു.
സാഗര്‍: 'നന്ദി അച്ചായ. വളരെ നന്ദി'
ഞാന്‍: ' അത് പോരല്ലോ സാഗറെ, വൈകിട്ടെന്താ പരിപാടി? നമുക്കൊന്ന് കൂടണ്ടേ?'
സാഗര്
:' ക്കെ. ഞാന്‍ റെഡി.'

Friday, November 12, 2010

Bookmark and Share

ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"

തൊട്ടു നക്കുക,, കറി വിളമ്പിയ പാത്രം വടിച്ചു നക്കുക, മുതലായ കലാപരിപാടികള്‍, സ്ത്രീകള്‍ക്ക് മാത്രമായിട്ടു കുത്തക അവകാശം കിട്ടിയതാണ് എന്നു കരുതിയാല്‍, നിങ്ങള്ക്ക് തെറ്റിപ്പോയി. സ്ത്രീകളെക്കാള്‍ ഭംഗിയായിട്ടും, കലാപരമായിട്ടും വക കാര്യങ്ങള്‍ ചെയ്യുന്ന ചില പുരുഷ കേസരികള്‍ നമ്മുടെയിടയില്‍ ഉണ്ടെന്നു ള്ള സത്യം അഭിമാനകരമാണ്. Touching is an art- എന്നു കേട്ടിട്ടുണ്ടെങ്കിലും, അതിന്റെ അര്‍ത്ഥ വ്യാപ്തിയും കലാപരമായ മൂല്യവും ഒക്കെ അടുത്ത കാലത്താണ് അനുഭവിച്ചറിഞ്ഞത്. ചിലര്‍ക്ക്, ആരാന്റെ മുതല്‍ ആദായത്തില്‍ അടിച്ചു മാറ്റുന്ന എളിയ സ്വഭാവമുണ്ട്. അതിനെയും 'ടച്ചിംഗ്' എന്നു വിളിക്കാം. ഇനിയൊരു കൂട്ടര്‍ക്ക്, കള്ളുഷാപ്പില്‍ നിന്ന് ടച്ചിങ്ങ്സ് വാങ്ങിയിട്ട്, കിട്ടിയ പാത്രം നക്കിയും വടിച്ചും വൃത്തിയാക്കി ക്കൊടുക്കുന്ന നല്ല ശീലങ്ങളുണ്ട്. മറ്റു ചിലര്‍ക്ക്, പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒന്ന് 'ടച്ചി' നോക്കണം. അത് പ്രോത്സാഹനം അര്‍ഹിക്കുന്ന ഒരു കല യല്ലെന്നു ഓര്‍മ്മപ്പെടുത്തട്ടെ. ഇത്രയും മുഖവുരയോടു കൂടി കാര്യത്തിലേക്ക് കടക്കാം.

സമയം രാവിലെ ഒന്‍പതര. അങ്ങാടിയില്‍ക്കൂടി ചുറ്റുന്ന തിനിടെക്ക് എന്റെ കണ്ണ്, സ്ഥലത്തെ കള്ള് ഷാപ്പിലെക്കൊന്നു പോയി. ഒരു ചെറിയ പ്രലോഭനം, അത്രമാത്രം. പുലരി വരുന്ന (രാവിലത്തെ കള്ള് )സമയമായി. സ്വല്‍പ്പം അടിച്ചാല്‍ ഒരു സുഖം കിട്ടും. കള്ള് കുടിക്കാനല്ല, വെറുതെ ഒരിത്തിരി 'താളി ഒടിക്കാന്‍' ആണ് ഞാന്‍ ഷാപ്പില്‍ പോയതെന്ന് ഭാര്യയോടു പറയാം. സൌകര്യമുണ്ടെങ്കില്‍ അവള്‍ വിശ്വസിക്കട്ടെ! എന്നാപ്പിന്നെ, ഞാനൊരു സത്യം പറയട്ടെ? ബ്ലോഗില്‍ എഴുതാന്‍, ആശയ ദാരിദ്ര്യം വന്നപ്പോള്‍ ഞാനറിയാതെ വഴിക്കൊന്നു പോയതാണ്. നാട്ടിലെ പാവങ്ങളായ കള്ള് കുടിയന്‍ മാരെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയിട്ട്, ഒരു കോപ്പി ഭരണ സിരാ കേന്ദ്രത്തിലേക്കും, ഒരു കോപ്പി ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുക്കാം, കൂട്ടത്തില്‍ എന്റെ സ്വന്തം ബ്ലോഗില്‍ ഒന്ന് പോസ്റ്റുകയും ആകാം. അങ്ങനെ ചിന്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റൊന്നു മല്ലല്ലോ!


ഇങ്ങനെയെല്ലാം ഞാന്‍ മനസ്സില്‍ കൂട്ടിയും കിഴിച്ചും നില്‍ക്കുന്ന വേളയില്‍ പിന്നില്‍ നിന്നൊരു മൂളിപ്പാട്ട്.
"കള്ളാണ് പാര് , പുന്നാര മോനെ.. മോനെ.. ..കള്ളാണ് പാര് .."
കുരങ്ങ് വെള്ളരിക്കയും കൊണ്ട് പോകുന്ന മാതിരി, കള്ളും കുടവും തോളില്‍ വെച്ച്, ചെത്തുകാരന്‍ ദേവരാജന്‍ നടന്നു വരുന്നു. അദ്ദേഹത്തിന്റെതാണ് മധുര മാസ്മര ഗാനം എന്നു മനസ്സിലായി. "പോരുന്നോ?" എന്നു ഒരു 'ഒഴാക്കന്‍' മട്ടിലുള്ള ചോദ്യവും ചോദിച്ച് അവന്‍ ഷാപ്പിലേക്ക് നടന്നു പോയി. അപ്പോഴേക്കും പിശാചു കയറി എന്റെ സകല ആത്മ നിയന്ത്രണങ്ങളും ചോര്‍ത്തിക്കളഞ്ഞു. നിദ്രാടനത്തില്‍ എന്നപോലെ ഞാനും ദേവരാജന്റെ പിറകെ ഷാപ്പിലേക്ക് നടന്നു. ഷാപ്പിലെ കാഴ്ച നയനാനന്ദകരമായിരുന്നു. മൂന്നു നാല് തൈ ക്കിഴവന്മാര്‍ (ഞാന്‍ വെറും പയ്യന്‍)ഒരു മേശക്കു ചുറ്റും ഇരുന്നു സൊറ പറഞ്ഞ്, ആസ്വദിച്ചു കുടിക്കുന്നു. തൊട്ടപ്പുറത്ത് ഒരു മേശക്കരുകില്‍, ഒരു പാവം 'ക്രോണിക്' ബാച്ചലര്‍ പാമ്പായി, ഫണം വിടര്‍ത്തി, 'മകുടി' ഊതാതെ ആടുന്നുണ്ട്. ഇടക്കൊരു ശീല്‍ക്കാര ശബ്ദവും പുരപ്പെടുവിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കറിയുടെ പാത്രം, ആഘോഷമായിട്ട് ഇടയ്ക്കു വടിച്ചു നക്കിക്കൊണ്ടിരിക്കുന്നു. കയ്യിലൂടെ, കൈമുട്ടിലേക്ക് ഒലിച്ചിറങ്ങിയ കറിയോടും, പക്ഷപാതമൊന്നുമില്ല. ഇടയ്ക്കു കൈമുട്ട് വരെ നീട്ടി ഒന്ന് നക്കും. നല്ല കാഴ്ച!
"ഇവന്‍ വാളെടുക്കുമോ, കൊച്ചേട്ടാ?" കൂട്ടത്തിലിരുന്ന ഒരു കിഴവന്സിനോട് ഞാന്‍ ചോദിച്ചു.
"ഇവന്‍ ഇന്നലത്തെ 'ആനമയക്കി' കേറ്റിയേച്ചുള്ള ഇരിപ്പാ! അത് കൊണ്ട്, വാളെടുത്തില്ലെങ്കിലും, ഇവനായിട്ട് ഒരു 'വാള്‍' ഇവിടെ വെക്കും എന്നു ഞാന്‍ ഉറപ്പ്."
അപ്പോഴാണ്‌ മറ്റു ചങ്ങാതിമാര്‍ എന്നെ കണ്ടത്. "അപ്പച്ചനോടോ... അമ്മച്ചിയോടോ...പാപ്പിക്ക് സ്നേഹം..?"എന്നൊരാള്‍ പാടിത്തീര്ന്നപ്പോഴേക്കും, "അതെനിക്ക് അല്‍പ്പം ആലോചിക്കേണ്ട വിഷയമാണ്." കൂട്ടത്തില്‍ പാപ്പച്ചന്‍ എന്നു പേരുള്ള അപരന്‍ പറഞ്ഞു. ഇദ്ദേഹത്തെ പലരും സ്നേഹപൂര്‍വ്വം 'പാപ്പി' എന്നു വിളിക്കാറുണ്ട് എന്നുള്ളത് ഒരു കോ -ഇന്സിടന്‍സ് മാത്രം. "ഇവര്‍ എല്ലാവരും കൂടെ, എന്റെ പച്ചയിറച്ചി തിന്നുമല്ലോ ഭഗവാനേ !" എന്നു ഞാന്‍ ആശങ്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും അടുത്തയാള്‍ ഹിന്ദുസ്ഥാനിയില്‍ പാട്ട് തുടങ്ങിക്കഴിഞ്ഞു.
"आज हम अंगूर की बेटी से मोहबत कर ली, ये तो अच्छा हुवा अंगूर का बेटा न हुवा!
इस की बेटी ने उठा रखी है सर पे दुनिया! झूम बराबर झूम शराबी, झूम बराबर झूम!"
ഇദ്ദേഹം, വീരശൂര പരാക്രമിയായിരുന്ന ഒരു പട്ടാളമാണ്. കാശ്മീരില്‍ പോയി വെടിവച്ചു മടുത്ത്, ഇപ്പോള്‍ പെന്‍ഷന്‍ പറ്റി, നാട്ടില്‍ സ്ഥിരതാമസമാണ്‌. പട്ടാളത്തില്‍ നിന്ന് കിട്ടുന്ന 'ക്വാട്ട' വിദേശമദ്യം വാങ്ങാന്‍, മാസത്തിലൊരിക്കല്‍ പട്ടണത്തില്‍ പോകും. മൂന്നു ദിവസം അവിടെ കുടികിടപ്പും കഴിഞ്ഞ്, മൂന്നാം നാള്‍ ഉയര്ത്ത്തെഴുന്നേറ്റു നാട്ടിലേക്ക് പോരും. ബാക്കിയുള്ള സമയങ്ങളില്‍, പാവപ്പെട്ട കുടിയന്മാരെ, വെടി പറഞ്ഞു കൊന്ന് രസിക്കുന്നു. ഞാന്‍ തൊട്ടപ്പുറത്തുള്ള ഒരു മേശക്കരുകില്‍ ഇരുന്നു. ഞാന്‍ ആവശ്യപ്പെടാതെ തന്നെ, ഒരു കുപ്പിയും ഗ്ലാസും എന്റെ മുന്നില്‍ വന്നിരുന്നു പുഞ്ചിരിച്ചു.

"ഞാന്‍ ബൈജു. എന്താ ചേട്ടായീ ഞങ്ങളെയൊക്കെ അറിയ്വോ?" ബാച്ചലര്‍ ആണ്.
"ങ്ങാ..അറിയും"ഞാന്‍ പറഞ്ഞു.
" ഞാന്‍ ചേട്ടനെ ഓര്‍ക്കുട്ടില്‍ കണ്ടു. ചേട്ടന്റെ ഇന്ഗ്ലിഷ് അസ്സലാണ് കേട്ടോ. ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?" ബൈജു.
ഞാന്‍ പറഞ്ഞു,"എനിക്ക് മനസ്സിലായില്ല."
" എന്ത് മനസ്സിലായില്ലാന്നു? ഇന്ഗ്ലീഷ് എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ?സാധിക്കുന്നു എന്നു പറഞ്ഞാല്‍ തനിക്കു മനസ്സിലായില്ലേ? താന്‍ ഇന്ഗ്ലിഷ് എവിടുന്നു പഠിചെന്നാണ് തന്നോട് ചോദിച്ചത്! മനസ്സിലായോ?"ബൈജു വിന്റെ സ്വരം ഉയരുന്നതനുസരിച്ച്, എന്റ ആത്മാഭിമാനവും, മൂക്കിന്‍ തുമ്പിലേക്ക്‌ എത്താന്‍ തുടങ്ങി.
"ഞാനിത് തെണ്ടിനടന്നു പഠിച്ചതാ."ഞാന്‍ പറഞ്ഞു.
"എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല!"ബൈജു.
"അതല്ലേ മോനെ, നല്ല മലയാളത്തില്‍ നിന്നോട് പറഞ്ഞത്, അന്യ നാട്ടില്‍ കൂടി തെണ്ടി നടന്നാണ് ഞാന്‍ ഭാഷകള്‍ പഠിച്ചത് എന്ന്‌" ഞാന്‍.
"എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?"
"നീ അന്ന് മിക്കവാറും പാലക്കാട്ട് ആയിരിക്കും. നല്ല പാലക്കാടന്‍ മട്ട അരി കണ്ടിട്ടില്ലേ? അതിനകത്ത്."എനിക്ക് ദേഷ്യം വന്നു തുടങ്ങി.
"എന്നാലും എന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല, He Mister, you please answer according to my question \ ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?"
"അത് തന്നെ അല്ലെ മോനെ ഞാനും പറഞ്ഞത്."
"നല്ല കാര്യം, ചേട്ടന്‍ തോറ്റ സ്ഥിതിക്ക് ഞാന്‍ ഉത്തരം പറയാം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. എനിക്കൊരു ഗ്ലാസ് കള്ള് മേടിച്ചു തരണം." ഞാന്‍ തോല്‍വി സമ്മതിച്ചതും ബൈജു പറഞ്ഞു.
"അതൊക്കെ പെട്ടെന്ന് -പെട്ടെന്നുള്ള ഒരു റോളിങ്ങല്ലേ അപ്പുട്ട്യേ..? ഇതാണ് എന്റെ ചോദ്യത്തിന്റെ ശരിയുത്തരം."

എന്റെ ചിലവില്‍ ഒരു ഗ്ലാസ് കള്ള് മുന്നില്‍ വന്നപ്പോള്‍, ബിജുവിന് ആവേശം കൂടി. സ്വരം ഒന്ന് മയപ്പെട്ടു.
"അല്ല ചേട്ടായി, ഒരു സാമാന്യ മര്യാദ ഒക്കെ വേണ്ടേ?"ബൈജു.
"ഞാനതിന്‌ മാന്യതക്കുറവോ, ധിക്കാര വിഷയമോ ഒന്നും നിന്നോട് കാണിച്ചില്ലല്ലോ ബൈജു."
"എടോ, ഒരാളൊരു സ്ക്രാപ്പ് അയച്ചാല്‍, അതിനു മറുപടി ഒരു സ്ക്രാപ്പ് അയക്കണം. താനത് ചെയ്തില്ല."ബൈജു.
" നീ കാര്യമെന്താണെന്നു പറ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"എന്നാല്‍ ഞാന്‍ പറയാം. ഓര്‍ക്കുട്ടിലെ തന്റെ സ്ക്രാപ്പ് ബുക്കില്‍ ഞാനൊരു സ്ക്രപ്പെഴുതി. താനതിനു മറുപടിയിട്ടില്ല. താനൊരു നന്ദികെട്ടവനാണ്. തന്നെ കുറച്ചു കാലമായിട്ടു ഞാന്‍ നോക്കി നടക്കുന്നു. താന്‍ എന്നെക്കുറിച്ച് എന്താ വിചാരിച്ചേ?" ഇതും പറഞ്ഞു കൊണ്ട് ബാക്കി കള്ളും കൂടി ബൈജു വലിച്ചു കുടിച്ചു.

ഇവന്റെ കരണത്ത് എന്റെ വീതം ഒരു സ്ക്രാപ്പ് കൊടുക്കുന്ന കാര്യം ഞാന്‍ ആലോചിക്കുന്നതിനിടയില്‍, ഒരു അപ ശബ്ദത്തോടെ ബൈജു മുന്നോട്ടു കുനിഞ്ഞു. രാവിലെ മുതല്‍ കഴിച്ച ആനമയക്കിയും, പടയപ്പയും എല്ലാം കൂടി, ബിജുവിന്റെ ആമാശയം പുറത്തേക്ക് പമ്പ് ചെയ്തു.
" ഇവന്‍, വാള്‍ മാത്രം അല്ല പരിചയും കൂടി വച്ചിട്ടുണ്ട്" തറയിലേക്കു ചൂണ്ടി കൊച്ചേട്ടന്‍ പറഞ്ഞു.
"അപ്പച്ചനോടോ...ബൈജൂനോടോ ...പാപ്പിക്ക് സ്നേഹം...? പട്ടാളം പാട്ട് തുടങ്ങി. ഞാന്‍ പുറത്തേക്കും നടന്നു.
വൈകി ആണെങ്കിലും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. 'ഓര്‍ക്കൂട്ടും', 'സ്ക്രാപ്പും' മ്പള്‍ക്ക് പറ്റിയ ഒരു പണിയല്ല. ബ്ലോഗെഴുത്തിന്റെ കാര്യം, കര്‍ത്താവ് രക്ഷിക്കട്ടെ!
================================================================

ഈ പോസ്റ്റ്‌ വായിച്ചതിനു ശേഷം, ബൂലോക ബ്ലോഗര്‍മാര്‍ എഴുതാന്‍ സാധ്യതയുള്ള ചില കമന്റുകള്‍ താഴെ കൊടുക്കുന്നു. വെറും തമാശക്ക് വേണ്ടി ഞാന്‍ എഴുന്നത്, ഒരര്‍ത്ഥത്തില്‍ തന്നെ എന്റെ സുഹൃത്തുക്കളും കാണണം എന്നോരപെക്ഷയുണ്ട്. അപ്പച്ചന്റെ തമാശകള്‍, മറ്റൊരാളെയും വേദനിപ്പിക്കാതിരിക്കട്ടെ. ശാപ വാക്കുകള്‍ ആരെങ്കിലും എനിക്കായ് കരുതിയിട്ടുണ്ടെങ്കില്‍, മെയില്‍ അയച്ചാല്‍ മതി.നന്ദിയോടെ..അപ്പച്ചന്‍ ഒഴാക്കല്‍.
=================================================================
ഏവൂരാന്‍ : ആദ്യത്തെ തേങ്ങ, തന്റെ തലയില്‍ എന്റെ വക.

മിഴിനീര്ത്തുള്ളി: അപ്പച്ചോ... പറയിപ്പിക്കല്ലേ!

ക്രോണിക്: കണ്ണൂരാനോട് ക്ഷമിച്ചാലും, തന്നെ ഞാന്‍ ഓടിച്ചിട്ട്‌ പിടിക്കും.

നൌഷാദ്: ഇത്രയും ഒക്കെ ആയ സ്ഥിതിക്ക്, ഒരു കൂട്ടാന്‍ ചട്ടിയുടെ ചിത്രം കൂടെ പോസ്റ്റിയിരുന്നെങ്കില്‍ സന്തോഷമായേനെ..


വായാടി: അപ്പച്ചന് എന്നും നല്ല 'പുലരി' കിട്ടട്ടെ എന്ന്‌ ഞാന്‍ ആശംസിക്കുന്നു.
എച്ച്മുക്കുട്ടി; ഒരു പോസ്റ്റില്‍ ഒന്‍പതു തവണ കള്ള്.! എന്നാല്‍ പ്പിന്നെ, "അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്" എന്നതിന് പകരം, "അഖിലേന്ത്യാ കുടിയന്‍സ് ക്ലബ്"എന്നായിരുന്നു നല്ലത്.

ജോര്‍ജുകുട്ടി ത്തരങ്ങള്: നാണക്കേടിന് ഉണ്ടായ തന്തയാണെന്ന്, നാലാളെ ക്കൊണ്ട് പറയിപ്പിക്കുമോ?അച്ചായോ!

മുഹമ്മദ്കുട്ടി: അപ്പച്ചന്റെ ഓരോരോ തമാശകള്‍!

ഒരു നുറുങ്ങ്: ഖല്ലി വല്ലി! മദ്യപാനം ആരോഗ്യത്തിനു ഹാനികരം!

ആളവന്താന്‍: ഷെര്‍ലക് ഹോംസിനെക്കാള്‍ കേസിന്റെ തിരക്കിലാണ്. മടങ്ങി വന്നിട്ട് കമന്റാം.

ചാണ്ടിക്കുഞ്ഞ്: ഇതൊക്കെ പെട്ടെന്ന് പെട്ടെന്നൊരു റോളിങ്ങല്ലേ അപ്പുട്ട്യേ!

വിശാലമനസ്കന്‍: ഇത് വെറുമൊരു 'കള്ള്പുരാണം' ആയിപ്പോയല്ലോ, അപ്പച്ചോ!

സിയ: നല്ല കള്ളു കുടിയന്മാര്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യണ്ട ,എന്ന് എന്‍റെ അഭിപ്രായം.

ഒരു ബൂലോക ശിശു: തിരക്കിനിടയില്‍ ഒരാളെ എങ്കിലും 'പാമ്പായി
'ക്കണ്ടല്ലോ, അതുമതി.

കണ്ണൂര്ക്കാരന്‍ : ഞാനാണോ ബ്ലോഗിന്റെ പ്രചോദനം? ആണെങ്കില്‍ ഹാപ്പിയായി.

ഒഴാക്കന്‍: കുടുംബപ്പേര് കളഞ്ഞു കുളിക്കാതെ സമ്മതിക്കില്യ എന്നുണ്ടോ?

ജസ്റ്റിന്‍ : ഇതിലെ ബാച്ചലര്‍ ബൈജു എന്താ കടത്തനാട്ടു നിന്ന് വന്നവനാണോ? ഇടക്കൊക്കെ വാളും പരിചയും കണ്ടത് കൊണ്ട് ചോദിച്ചു പോയതാ.

ജയന്‍ ഏവൂര്‍: ഇയ്യാളെന്താ ഹിന്ദി മുന്ഷിയോ? മലയാളത്തില്‍ എഴുതാന്‍ അറിയില്ലെങ്കില്‍ അത് പറയ്‌. ആളൊരു താമരയാണ് അല്ലെ?

ടോംസ് കൊനുമറം : അസ്സലായിട്ടുണ്ട് അപ്പച്ചോ!






'