Monday, August 16, 2010
ഒരു വിളിപ്പാടകലെ
നായടംപൊയിലില്‍ നിന്നൊരു വീക്ഷണം.
ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നായാടംപോയിലിലേക്ക്, എന്റെ വീട്ടില്‍ നിന്ന് കഷ്ട്ടിച്ചു പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം ദൂരം. അമ്പതു വര്‍ഷമായിട്ടു ഇവിടെ ജീവിക്കുന്ന ഞാന്‍, ഇതുവരെ നയാടംപോയില്‍ കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍, സത്യം പറഞ്ഞാല്‍ കരച്ചില്‍ വന്നു. പുറത്തു പറഞ്ഞാലുണ്ടായെക്കാവുന്ന മാനക്കെടോര്‍ത്ത്, ഭാര്യയോടുപോലും മിണ്ടാതെ, നേരെ ജീപ്പില്‍ കയറി പുറപ്പെട്ടു. ഇടക്കുവെച്ച് എന്റെ ഒരു മാന്യ സുഹൃത്തിനെയും കൂടെക്കൂട്ടി. ഭയങ്കരമായ കയറ്റം. റോഡ് ടാറിംഗ് ആണെങ്കിലും, ജീപ്പിന്റെ പോക്ക് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും. ഏതായാലും, ചോദിച്ചു - ചോദിച്ചു ഞങ്ങള്‍ പ്രശാന്ത സുന്ദരമായ നായടംപൊയിലില്‍ എത്തി.ഒരു ചായക്കട പിന്നെ ഒരു പലചരക്ക് കട. ഇതാണ് ടൌണ്. ഓരോ ചായ കുടിച്ചിട്ട്, അവിടെയുണ്ടെന്ന് അവകാശപ്പെടുന്ന റിസോര്‍ട്ട് നെക്കുറിച്ച് അന്വേഷിച്ചു. അവിടെനിന്നും മൂന്നു കിലോമീറ്റര്‍ കുത്തനെ കയറ്റം, ഗാട്ട് റോഡ്. ഏതായാലും പുറപ്പെട്ടല്ലോ, പോയിനോക്കാം എന്ന് തീരുമാനമെടുത്തു. എന്റെ വണ്ടിക്കു ഹൈ ഗീറും പിന്നെക്കുറെ ഗീറുകളും ഉള്ളതുകൊണ്ട്, ഇഴഞ്ഞു വലിഞ്ഞു ഞങ്ങള്‍ മുകളിലെത്തിയപ്പോള്‍ ഒരു ചിന്ന പ്രശ്നം. നാടന്‍ ടൂറിസ്റ്റുകള്‍ക്ക് ഗെയിട്ടിനകത്തു പ്രവേശനമില്ല. എന്ത് ചെയ്യാന്‍? പട്ടി ചന്തക്കു പോയപോലെ ഞങ്ങള്‍ തിരിച്ചു പോന്നു.
Subscribe to:
Post Comments (Atom)
2 comments:
ഇനിയും അവസരം ലഭിക്കട്ടെയെന്ന്
പ്രാര്‍ത്ഥിക്കുന്നു.
ഇനിയും അവസരം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Post a Comment