അമ്പതു വര്ഷം മുന്‍പ്, സ്വന്തമായിട്ട് ഒരു വാഹനത്തെക്കുറിച്ച്, പലര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയില്ലായിരുന്നു. ഇന്ന് എല്ലാവര്ക്കും സ്വന്തമായിട്ട് വാഹനം ഇല്ലെങ്കിലും, ബഹു ഭൂരിപക്ഷവും വാഹന ഉടമകളോ, അല്ലെങ്കില്‍ വാഹനം ഓടിക്കുന്നവരോ ആണ്. ഇനിയുള്ള കാലം വാഹനം ഓടിക്കാന്‍ അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അങ്ങനെയുള്ള ഒരു ഭാവിയില്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും ഓരോ വിദ്യാര്‍ഥിയും , റോഡ് നിയമങ്ങളെല്ലാം അറിഞ്ഞു , ഒരു ഡ്രൈവിംഗ് ലൈസന്‍സിന് യോഗ്യനാണെങ്കില്‍, അതൊരു നല്ല കാര്യമല്ലേ? ലേണിംഗ് ലൈസന്‍സിനുള്ള പാറാവലി (ആകെ നൂറു ചോദ്യങ്ങളും, അവയുടെ ഉത്തരങ്ങളും) ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയാല്‍, ഓരോ വിദ്യാര്‍ഥിയും സ്ക്കൂള്‍ വിദ്യാഭ്യാസ പൂര്‍ത്തീകരണത്തോടുകൂടി, ഡ്രൈവിംഗ് ടെസ്റ്റിനും യോഗ്യനാകും. ആഴ്ച തോറും ആയിരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ലേണിംഗ് ടെസ്റ്റ് ഒഴിവാക്കാം. എന്നു മാത്രമല്ല, ഭാവി തലമുറയിലെ ഓരോരുത്തരിലും, ഒരു നല്ല ഡ്രൈവറെയോ, കാല്‍നടക്കാരനെയോ പ്രതീക്ഷിക്കാം.
0 comments:
Post a Comment