Thursday, August 12, 2010

Bookmark and Share














കോഴിക്കോട് നിന്ന് ഏകദേശം അന്‍പത്തഞ്ച്‌ കിലോമീറ്റര്‍ അകലെ, മലപ്പുറം - കോഴിക്കോട് ജില്ലകളിലായി (കൂടരഞ്ഞി -ചാലിയാര്‍ പഞ്ചായത്ത് )പരന്നു കിടക്കുന്ന ഒരു വശ്യ സുന്ദരമായ മലയോര ഗ്രാമമാണ് കക്കാടംപൊയില്‍. സമുദ്ര നിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിലായതിനാല്‍ വയനാടന്‍ കാലാവസ്ഥ ആണെന്ന് പറയാം. അന്‍പതിലേറെ വര്‍ഷങ്ങളായി ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. നിലമ്പൂര്‍ നിക്ഷിപ്ത വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശവും, തൊട്ടടുത്ത്‌ ഉള്ള നയാടംപോയില്‍, വേണ്ടെക്കുംപോയില്‍, ചീങ്കന്നിപ്പാലി,കള്ളിപ്പാറ,പീടികപ്പാറ തുടങ്ങിയ പ്രദേശങ്ങളും അവര്ന്നനീയമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. കക്കാടം പോയിലില്‍ നിന്ന് 1/2 കിലോമീറ്റെര്‍ അകലെയുള്ള കുറാംപുഴ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്. ധാരാളം ടൂറിസ്റ്റുകള്‍ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ ദിവസേന ഇവിടെ വന്നു പോകുന്നു. ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ കാപ്പിക്കൃഷി നടത്തിയെങ്കിലും, വന്‍ പരാജയത്തെ തുടര്‍ന്ന് കമുക് കൃഷിയിലേക്ക് ചുവടു മാറി. അവിടെയും, പരാജയം മഞ്ഞളിപ്പ് രോഗത്തിന്റെ രൂപത്തില്‍ കര്‍ഷകനെ ബാധിച്ചു. പുതിയ പരീക്ഷണമായിട്ട് ജാതി, കൊക്കോ റബ്ബര്‍ മുതലായ കൃഷികള്‍, ഇപ്പോള്‍ പുരോഗമിച്ചു വരുന്നു. കക്കാടംപോയിലില്‍ നിന്ന് പകര്‍ത്തിയ കുറച്ചു ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

2 comments:

Cv Thankappan said...

പ്രകൃതിസുന്ദരമായ ദൃശ്യം;
ഉയര്‍ച്ചയുടെയും.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Krishnadas said...

അപ്പച്ചോ!
അപ്പച്ചന്റെ ബ്ലോഗിനെ കുറിച്ചറിഞ്ഞത്‌ മാതൃഭൂമിയിലൂടെയാ.
രണ്ട് ദിവസം അപ്പച്ചന്റ്റെ ബ്ലോഗുമായി സല്ല്പിചിട്ടാണ്. ഈ അഭിപ്രായം കുറിക്കുന്നത്.

നാട് കണ്ടപ്പോള്‍ വരണമെന്ന് തോന്നല്‍. എന്നെങ്കിലും വരും.

വീണ്ടും സന്ധിക്കും വരെ വണക്കം.