ഇന്ന് ഞായറാഴ്ച. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആഘോഷമായി പള്ളിയില്‍ പോയി, ദിവ്യ ബാലിയില്‍ പങ്കു കൊണ്ടു, ദൈവാനുഗ്രഹം കിട്ടി എന്ന് അഹങ്കരിച്ചു. നേരെ പോയി അല്‍പ്പം റമ്മി കളിച്ചു. വിനോദവും ആകാമല്ലോ. നൂറു രൂപ തോറ്റു. ദൈവത്തിനു സ്തോത്രം. ഇന്ന് പള്ളിയില്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു. ചീട്ടുകളി ദൈവത്തിനു ഇഷ്ട്ടമില്ലായിരിക്കും. ഏതായാലും ചീട്ടു കളിച്ചു. തോറ്റു -നൂറ്റമ്പത്. വാശിയായി, നേരെ പോയി ബീവരെജില്‍. ഒരു ലിറ്റര്‍ OCR (Ozhakkal Chacko അത് ഞാനാണ് Rum ) അകത്താക്കി.ഇനി ദൈവവും ആയിട്ട് നോ compinsation . തല്‍ക്കാലം ചെകുത്താനുമായിട്ടു ഒരു mutual ധാരണ ആകാം എന്ന് തീരുമാനിചു.. ഏതായാലും മുഴുത്ത ചെകുത്താനെത്തന്നെ പിടിക്കുന്നതല്ലേ ബുദ്ധി. പിടിച്ചത് ലൂസിഫറിനെ. OCR -ന്റെ കിക്കില്‍ ഉറങ്ങുന്നതിനു മുന്‍പ് ആണയിട്ടു ശപഥം ചെയ്തു. മേലില്‍, ദൈവവുമായിട്ടു ഒരു ധാരണയും ഇല്ല.,പല്ല് തെക്കുന്നില്ല, കുളിക്കുന്നില്ല, കക്കൂസില്‍ പോകുന്നില്ല, എന്ന് വേണ്ട, എല്ലാക്കാര്യത്തിലും നെഗറ്റീവ്.അങ്ങനെ സുന്ദരനും സുശീലനുമായ, രണ്ടു കൊമ്പും കൂര്‍ത്ത വാലും ഉള്ള സാക്ഷാല്‍ ലൂസിഫറിനെയും സ്വപ്നം കണ്ട് നന്നായൊന്നുറങ്ങി.ഉണര്‍ന്നപ്പോള്‍ ചെറിയ ഒരു പ്രശ്നം- വയറുകടി. ശപഥം തെറ്റി.ഇത് സത്യം.
3 comments:
ha....ha...ha...
ഹ ഹ ലൂസിഫര്‍ കാലു വാരി അല്ലെ... എല്ലാത്തിനും ദൈവം സാക്ഷി
എന്തിനായിരുന്നു ?
Post a Comment