Sunday, November 28, 2010

Bookmark and Share

കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു.

അപ്പോള്‍ കാണുന്നവരെയും, 'അപ്പാ' എന്നു വിളിക്കാന്‍ പറ്റാത്തവരെയും, 'അങ്കിള്' എന്നു വിളിക്കണം എന്നാണല്ലോ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തരുണീമണികളുടെ സിദ്ധാന്തം!?അങ്കിളിനു റ്റാറ്റ കൊടുക്കു മോനെ, ഈ അങ്കിളിന് ഒരുമ്മകൊടുക്കു മോളെ, അങ്കിള് തരുന്നതല്ലേ മോന്‍ വാങ്ങിച്ചോ!എന്നിങ്ങനെ ഒരു കൂട്ടര്‍. ചിലരത് മലയാളീകരിച്ചു വിളമ്പും, ഇത് മോന്റെ മാമന്‍ (?)അല്ലേ, അത് മാമന് കൊടുക്കു, എന്നിങ്ങനെ.

ചില്ലറ വിവരം വെച്ചു തുടങ്ങുമ്പോള്‍ ചില കുട്ടികള്‍, വിളിയുടെ ശൈലി ഒന്ന് മാറ്റും. ഷാജഹാന്‍ ചേട്ടായി, അലിച്ചേട്ടന്‍, സത്യന്‍ ചേട്ടന്‍, കൃഷ്ണന്‍ ചേട്ടായി, ചാക്കോ കാക്ക, തോമ്മാനിക്ക, വര്‍ഗ്ഗീസിക്ക, എന്നിങ്ങനെ പോകും വിളിയുടെ രീതികള്‍. ദോഷം പറയരുതല്ലോ, ഈ വിളിയില്‍ ഒരു മതേതരത്വം ഉണ്ടെന്നുള്ളതും, അപ്പോള്‍ കാണുന്നവരെ അങ്കിള്‍ എന്നു വിളിക്കുന്ന തിനെക്കാള്‍ ഭേദമാണ് എന്നും, ഏതു പോലീസുകാരനും സമ്മതിക്കും.

ഈയിടെ ഒരു സ്കൂള്‍ കുട്ടിയുമായിട്ടു സംസാരിക്കാന്‍ ഇടയായി.
" ചേട്ടായീ, ഈ ഗൂഗിള്‍ ചേട്ടനും, യാഹൂ ചേച്ചിയും ഇല്ലായിരുന്നെങ്കില്‍, നമ്മള്‍ കഷ്ട്ടപ്പെട്ടു പോയേനെ അല്ലേ"?കുട്ടി ചോദിച്ചു.
"അതെന്താ മോനെ അങ്ങനെ"? ഞാന്‍.
" അതേയ്, ഇപ്പൊ എല്ലാരും ചാറ്റിങ്ങാ! ടീ വീല്‍ ആള്‍ക്കാരെ കണ്ടോണ്ടാ വര്‍ത്തമാനം പറേന്നെ! എസ്. എം. എസ്സെല്ലാം, ഇപ്പൊ പിള്ളേരുകളിയാന്നാ പറയുന്നേ! ഇന്നാളു ബസ്സില്‍ കയറിയപ്പോള്‍, ഒരാള് മടിയില്‍ ഒരു ചെറിയ ടീ വീം വെച്ചു കാണുന്നുണ്ടായിരുന്നു എന്നും, 'കുണ് കുണെന്ന്' എന്തോ പറയുന്നുണ്ടായിരുന്നു എന്നും ഒറ്റയാന്‍ ചേട്ടന്‍ പറഞ്ഞു."കുട്ടി.
(ഒറ്റയാന്‍ എന്നു കുട്ടി ഉദ്ദേശിച്ചത്, ഞങ്ങളുടെ നാട്ടിലെ, അവിവാഹിതനായ ഒരു തൈക്കിഴവനെയാണ്).
"അതും, ഈ ഗൂഗിളും യാഹൂവുമായിട്ടു എന്താ ബന്ധം"? ഞാന്‍.
"അയ്യേ ഈ ചേട്ടായിക്കതും അറിയില്ലേ? അവരല്ലേ ഇതിന്റെയെല്ലാം സെറ്റപ്പ്"?കുട്ടി.
"മോനെ, ബസ്സില്‍ വെച്ച് ആ ചേട്ടായി കണ്ടതു ലാപ് ടോപ്‌ ആണ്. അത് കമ്പ്യൂട്ടറിന്റെ കുറേക്കൂടി പുതിയ രൂപമാണ്. അല്ലാതെ ടീ വിയല്ല."ഞാന്‍.
ഞങ്ങളുടെ സംഭാഷണം അങ്ങനെ നീണ്ടു പോയി.

ഈയിടെ, പച്ചക്കറികള്‍ വാങ്ങാന്‍ കടയില്‍ച്ചെന്ന ഒരു ചേടത്തി, പച്ചക്കറികളുടെ വില കേട്ടപ്പോള്‍, "ഇതെന്തൊരു കൂത്ത്? കോട്ടയത്ത് ചെന്നാല്‍, ഇത്രേം വണ്ണോം, ഇത്രേം നീളോം ഉള്ളത്, പത്തുരൂപക്ക് രണ്ടെണ്ണം കിട്ടുമെന്ന് മറിയാമ്മ പറഞ്ഞല്ലോ? സാധനത്തിന്റെ പേരറിയത്തില്ല!"എന്നു പറഞ്ഞത് പോലെയാണ് പലരുടെയും കാര്യം.
പണ്ടുകാലത്ത് ഗള്‍ഫുകാരന്‍ വരുമ്പോള്‍, ഷര്‍ട്ട് പീസ്‌, സാരി, സിഗരറ്റ്, സിഗാര്‍ ലൈറ്റര്‍ മുതലായ സാധനങ്ങളായിരുന്നു, സ്വന്തക്കാര്‍ക്കും, ബന്ധക്കാര്‍ക്കും കൊടുത്തിരുന്നതെങ്കില്‍, ഇന്നാ സ്ഥാനം വീഡിയോ കാമറയും, ലാപ് ടോപ്പുമൊക്കെ കയ്യടക്കി. ശവപ്പെട്ടിയുടെ കാര്യം പോലെയാണ്, കാശ് മുടക്കുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവനു കാശുമുടക്കുമില്ല, പേരും അറിയില്ല!

ചില സ്നേഹസമ്പന്നരായ ഭര്‍ത്താക്കന്മാര്‍, ലാപ് ടോപ്പ് ഭാര്യക്കു ഗിഫ്റ്റ് കൊടുത്തിട്ടായിരിക്കും ഗള്‍ഫിലേക്കുള്ള മടക്ക യാത്ര. തങ്ങളുടെ അഭാവത്തില്‍, മധുരസ്മരണകള്‍ കണ്ട്‌, ഏകാന്തത അകറ്റാനും, മറ്റും മറ്റും ഉള്ള കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും, ഈ സാധുക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ഫലം പലപ്പോഴും വിപരീതവും, വേദനാജനകവും ആകാറുണ്ട് എന്നുള്ളത് സത്യം. ആദ്യമൊക്കെ ലാപ്‌ ടോപ്പില്‍ ഞെക്കി ഞെക്കി അത് പഠിക്കും, ഏകാന്തത അകറ്റും, പിന്നെ പിന്നെ ചിലരൊക്കെ ചാറ്റിങ്ങും, അപൂര്‍വമായിട്ടു ചീറ്റിങ്ങും തുടങ്ങി വെക്കും!

രണ്ടാഴ്ച മുന്‍പ്, ഒരു രാത്രി പതിനൊന്നു മണിക്ക്, എന്റെ ചാറ്റ് വിന്‍ഡോയില്‍ ഒരു 'ഹായ്' പ്രത്യക്ഷപ്പെട്ടു! ആദ്യം ഞാനത് കാര്യമാക്കിയില്ല. പിന്നെ, തുടരെ തുടരെ 'ഹായ്' വന്നപ്പോള്‍, ആരെങ്കിലും സ്വന്തത്തില്‍പ്പെട്ട പിള്ളേര് ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍, 'ഹായ് അപ്പച്ചാ' എന്ന് കൂടി തെളിഞ്ഞു വന്നു. എന്റെ മക്കളും, നാട്ടുകാരും, നാട്ടുകാരുടെ മക്കളും, എന്നെ അപ്പച്ചാ എന്ന് വിളിക്കുന്ന സ്ഥിതിക്ക്, മൈന്റു ചെയ്യാതിരിക്കുന്നത് മോശമല്ലേ? ഒരു 'ഹായ്' ഞാനും ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചു! അതോടു കൂടി ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.എന്റീശോയേ, സത്യത്തില്‍ ഈ ഏടാകൂടം വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി!

"എന്റെ പേര് അനില, (പേര് സാങ്കല്‍പ്പികം) തൃശൂരാണ്. അപ്പച്ചന്റെ പേരെന്താ?"
"എന്റെ പേര് അപ്പച്ചന്‍"
"ആണോ...സ്വരം കേട്ടാല്‍ തോന്നില്ല."അനില.
"അതേതായാലും നന്നായി. അനില എന്ത് ചെയ്യുന്നു?"
" ഓ.. എന്തോ ചെയ്യാനാ, ഞാനൊരു ടീച്ചറാണ്."
"അതൊരു നല്ല ജോലിയല്ലേ, പിന്നെന്താ ഒരു 'ഓ...'.ന്നു?"
"ഈ വാദ്ധ്യാരു പണി ഇമ്പളെപ്പോലെ ഒള്ളവര്‍ക്ക് പറ്റിയ ഒരു പണിയല്ല പരമ ബോറാണ്"അനില.
"കെട്ടിച്ചോ"
" ഹ ഹ ഹാ...അപ്പച്ചന്റെ ഒരു തമാശു!"
" അനില ഉത്തരം പറഞ്ഞില്ല?"
"കെട്ടിച്ചതാണ് എന്റെ അപ്പച്ചോ! ഭര്‍ത്താവ് അങ്ങ് സിംഗപ്പൂ...ഞ്ഞാറ്റിലാ."അനില.
"കുട്ടികള്‍ എത്ര പേരുണ്ട്?"
"അതെങ്ങനാ? കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും, അതിയാന്‍ പോയില്ലേ?"
" വീട്ടിലാരോക്കെയുണ്ട്? അനിലക്കും സിംഗപ്പൂരിനു പോയിക്കൂടെ?"
"അപ്പനും അമ്മയുമുണ്ട്‌. ലീവ് കിട്ടിയാല്‍ ഞാനും പോകും. ഇവിടെ ഭയങ്കര ബോറാണ്. അപ്പച്ചനെന്താ ജോലി?''
"കൃഷിയും കാര്യങ്ങളും ഒക്കെയാണ്, വിദ്യാഭ്യാസം ഇത്തിരി കുറവാണ്‌, എങ്കിലും ജീവിക്കണ്ടേ?"
"എസ്റ്റേറ്റ് ഒക്കെയുണ്ടോ"അനില.
"ഞാനൊരു പാവം കൃഷിക്കാരന്‍ ആണേ."
"അപ്പച്ചന്റെ ആ വെബ് കാം ഒന്ന് തുറന്നെ, ഞാനൊന്ന് കാണട്ടെ."
"കേള്‍ക്കുന്ന അത്രേം സുഖമൊന്നും, ആളെ ക്കാണാന്‍ ഉണ്ടാകില്ല."
" എന്നാലും അപ്പച്ചാ ആ കാമറ ഒന്ന് ഓണ്‍ ചെയ്യ്. ഞാന്‍ ആളെ ഒന്ന് കാണട്ടെ."
"കുടുംബ കലഹം ഉണ്ടാക്കല്ലേ അനിലേ. അത്ര നിര്‍ബ്ബന്ധമാണോ? എങ്കില്‍ ഒരു അമ്പതു അന്‍പത്തഞ്ച്‌ വയസുള്ള ഒരാളെ മനസ്സില്‍ സങ്കല്പ്പിച്ചോളൂ. ഗുഡ് നൈറ്റ്."
ഞാനത് പറഞ്ഞു തീര്‍ന്നതും, ചാറ്റ് വിന്‍ഡോ ക്ലോസ്!. എല്ലാം ശുഭം!!
അനിലയുടെ ആത്മഗതം:- "കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു."






36 comments:

Unknown said...

ആരെങ്കിലും പറയാന്‍ സാധ്യത ഉണ്ടെന്ന് തോന്നീട്ടാല്ലെ അവസാനം അത് തന്നെ പ്രയോഗിച്ചത്.

ഹ ഹ ഹ, അസ്സലായി, എന്തായാലും അപ്പച്ചന്‍ സമയം കളഞ്ഞില്ല, ചിരിപ്പിച്ചു-ഇത്തിരി അശ്ലീലമൊക്കെ ഹാസ്യത്തിലാവാം ല്ലെ?

“ഏകാന്തത അകറ്റാനും, മറ്റും മറ്റും ഉള്ള കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും, ഈ സാധുക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ഫലം പലപ്പോഴും വിപരീതവും, വേദനാജനകവും ആകാറുണ്ട് എന്നുള്ളത് സത്യം.”

നാട്ടില്‍ ഒരു ഗള്‍ഫ് പയ്യന്‍ പെണ്ണ് കണ്ട് മോതിരം മാറി മൊഫീല്‍ ഫ്രീ കൊടുത്ത് തിരിച്ച് പോയ്. അവള്‍ മൊഫീല്‍ വെച്ച് വേറൊരുത്തനെ വളച്ച് കെട്ടി, കഥയല്ല, നാട്ടില്‍ നടന്ന സംഭവമാ‍!!

Unknown said...

‘പോപ് അപ്’ കമന്റ് വിന്‍ഡോ അസൗകര്യമാണ്. പോസ്റ്റിന്റെ അടിയില്‍ത്തന്നെ ക്രമീകരിച്ചൂടെ?

മുകിൽ said...

കാര്യങ്ങൾ വളരെ കഷ്ടത്തിലാണല്ലേ ഓടുന്നത്. ബോറടിമാറ്റാൻ കാണുന്ന മാർഗ്ഗങ്ങളാവും.പിന്നെ കുരിശും കാൽ വരിയും...

Villagemaan/വില്ലേജ്മാന്‍ said...

അപ്പച്ചാ...തകര്‍ത്തു കേട്ടോ..നേരായിട്ടും!
ഇനീം വരാം..വന്നിരിക്കും!

Villagemaan/വില്ലേജ്മാന്‍ said...

അപ്പച്ചാ...തകര്‍ത്തു കേട്ടോ..നേരായിട്ടും!
ഇനീം വരാം..വന്നിരിക്കും!

Renjith Kumar CR said...

കെട്ടിച്ചതാണ് എന്റെ അപ്പച്ചോ! ഭര്‍ത്താവ് അങ്ങ് സിംഗപ്പൂ...ഞ്ഞാറ്റിലാ...
ഹഹ അപ്പച്ചാ നന്നായിട്ടുണ്ട്

Echmukutty said...

ഇത്ര ദയനീയമാണോ മനുഷ്യ ജീവിതം? കഷ്ടം തന്നെ!
പോസ്റ്റ് വായിച്ച് ഒട്ടും ചിരി വന്നില്ല.

the man to walk with said...

:)

എല്ലാം ശുഭം!!

നൗഷാദ് അകമ്പാടം said...

ലിങ്കില്‍ ക്ളിക്കി ഇങ്ങോട്ട് വന്നപ്പോള്‍
"ഹ! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു "
എന്ന് പറയേണ്ടി വരുമോ എന്നോര്‍ത്തു..

പക്ഷേ പറയേണ്ടി വന്നില്ല കെട്ടോ..!
( കെട്ടോക്ക് ബിലാത്തിക്കുളത്തിനോട് കടപ്പാട്)

അഭി said...

അപ്പച്ചാ കൊല്ലം

Unknown said...

കഥയും കാര്യവും ഒക്കെ അവിടെ നില്‍ക്കട്ടെ....
ഒറ്റയാന്‍ എന്ന പേര് എന്തിനിവിടെ ഒരു കാര്യവും ഇല്ല്ലാതെ വലിച്ചിഴച്ചു എന്ന് എനിക്കിപ്പോള്‍ അറിയണം .
ഈ കഥയില്‍ പറയുന്ന പോലെ ഞാന്‍ എങ്ങാനം കല്യാണം കഴിക്കാന്‍ പറ്റാതെ നിന്ന് പോയാല്‍ .......ഗണപതി ഹഗവതി ഭഗവാനെ ....

Unknown said...

@നിശാസുരഭി,
എന്റെ ബ്ലോഗിന് എന്തോ ചില മെക്കാനിക്കല്‍ ട്രബിള്‍ ഉണ്ടെന്നു തോന്നുന്നു. പോപ്‌ അപ് മാറ്റാന്‍ ശ്രമിച്ചിട്ട്,പരാജയപ്പെട്ടു. ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

Unknown said...

@ഒറ്റയാന്‍,
ഒന്നു കൊണ്ടും ധൈര്യപ്പെടേണ്ട, എല്ലാം അവരാലെ മുടിയും, കടവുളാലേ!

Unknown said...

@നിശാസുരഭി,
@മുകിൽ
@Villagemaan
@Renjith
@Echmukutty
@the man to walk with
@MyDreams
@നൗഷാദ് അകമ്പാടം
@അഭി
@ഒറ്റയാന്‍
ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും, എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നു. മേലിലും, നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനങ്ങളും, അഭിപ്രായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി.

അസീസ്‌ said...

കലക്കി അപ്പച്ചോ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"അങ്കിള്‍" അല്ല അപ്പച്ചാ....
നന്നായിരിക്കുന്നു.
:)

പട്ടേപ്പാടം റാംജി said...

സംഗതി ജോറായി.
എന്നാലും ഒന്നുകൂടി ആലോചിച്ച് നോക്ക് ഞങ്ങടെ തൃശ്ശൂര് കാരി തന്നെയാണോന്ന്...
അല്ലെന്നാ എനിക്ക് തോന്നുന്നത്.

കുസുമം ആര്‍ പുന്നപ്ര said...

ആദ്യമേതന്നെ ആവയസ്സ് അങ്ങു പറഞ്ഞൂടായിരുന്നോ?

Mohamedkutty മുഹമ്മദുകുട്ടി said...

ക്ലൈമാക്സില്‍ നിര്‍ത്തിക്കളഞ്ഞത് നന്നായില്ല.കൊച്ചിനെ കുറെക്കൂടി സുഖിപ്പിക്കാമായിരുന്നു. അല്ലെങ്കിലും നെറ്റില്‍ വയസ്സറിയിക്കാനൊരു രസവുമില്ലെന്നേ!

വീകെ said...

"കാശ് മുടക്കുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവനു കാശുമുടക്കുമില്ല, പേരും അറിയില്ല!”
ഇതു കലക്കി അപ്പച്ചാ.....!!
ഗൾഫുകാരു കൊടുക്കുന്ന പല സാധനങ്ങളും എന്താണെന്നും,ഉപയോഗിക്കേണ്ട വിധവും പഠിപ്പിച്ചു കൊടുക്കണം..

അപ്പച്ചൻ ഇത്ര വേഗം വയസ്സു പറയണ്ടായിരുന്നുവെന്നു തന്നെയാ ‘മുഹമ്മദ്കുട്ടി’ക്കാ പറഞ്ഞതു പോലെ ഞാനും പറയുന്നത്.

ആശംസകൾ അപ്പച്ചാ...

SIDHEEK A said...
This comment has been removed by the author.
Sidheek Thozhiyoor said...

പുതിയ പോസ്റ്റും ബ്ലോഗും കൊള്ളാല്ലോ കിഴവാ ...
"കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു

anoop said...

അസ്സലായി സംഭവം

ente lokam said...

ഞാന്‍ ബാംഗ്ലൂര്‍ ജോലി ചെയ്യുമ്പോള്‍ എന്‍റെ ഒരു സുഹൃത്തിനു
ഒരു കല്യാണ ആലോചന.പെണ്ണിന്റെ അപ്പന്‍ വിളിച്ചിട്ട് ചെക്കനോട്
ചോദിച്ചു.ഇതാരുടെ കമ്പനി ആണ്.ഒട്ടും കൂസാതെ അവന്റെ മറുപടി.
ഞങളുടെ അപ്പച്ചന്റെ ആണ്..(കമ്പനി മുതലാളിയുടെ പേര് അപ്പച്ചന്‍)
ഫോണ്‍ വെച്ചിട്ട് സുഹൃത്ത്‌ ഞങ്ങളോട് പറഞ്ഞു.ബാകി വരുന്നിടത്ത്
വെച്ചു കാണാം എന്ന്...
എന്‍റെ അപ്പച്ചാ ഇനി വിളിച്ചാലും അപ്പച്ചന്‍ എന്ന് പറ..
പക്ഷെ തല പോയാലും വെബ്‌ കാം ഓണ്‍ ചെയ്യരുതേ..അത് കേടാണ്
എന്ന് പറ...സംഭവം കൊള്ളാം...

Umesh Pilicode said...

കലക്കി അപ്പച്ചോ

Unknown said...

chat policy ....:)

എന്‍.ബി.സുരേഷ് said...

അല്ല എന്താ നിങ്ങളുടെ ഉദ്ദേശ്യം? ചിരിപ്പിച്ചു കൊല്ലുമോ?

Unknown said...

എല്ലാവരോടും കൂടി,
നിങ്ങളെല്ലാവരുടെയും, ഊഷ്മളമായ സന്ദര്‍ശനങ്ങളും, വിലയേറിയ അഭിപ്രായങ്ങളും, നിസ്വാര്തമായ അഭിനന്ദനങ്ങളും എന്നെ ലഹരി പിടിപ്പിക്കുന്നു. കൂടുതല്‍ എഴുതാന്‍ എന്നെ പ്രചോദിപ്പിക്കുന്നു, പ്രലോഭിപ്പിക്കുന്നു. എല്ലാവര്ക്കും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തട്ടെ. വീണ്ടും ഈ സാമീപ്യം ഞാന്‍ പ്രതീക്ഷിക്കുന്നു.

mayflowers said...

സരസമായ വിവരണം.
എന്തൊക്കെ സംഗതികള്‍ ശാസ്ത്രം നന്മയ്ക്ക് വേണ്ടി കണ്ടു പിടിച്ചിട്ടുണ്ടോ,അതിനെ എങ്ങിനെയൊക്കെ വളഞ്ഞ വഴിയില്‍ കൂടി ഉപയോഗിക്കാം എന്നാണു ചിലര്‍ ഗവേഷണം നടത്തുന്നത്.

പ്രയാണ്‍ said...

വൈകി വായിച്ചിട്ടും ചിരിച്ചുട്ടൊ.....:)

SUJITH KAYYUR said...

കിഴവന്‍! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു

ഞാനും വയസ്സനാകും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ്‌ പഴമക്കാര്‍ പറയുന്നത്"
ഇത് സത്യം ( അപ്പൊ ബാക്കിയൊക്കെ?....)

ചേട്ടന്‍റെ മീശ കണ്ടിട്ട് കമന്റ്റ് ഇടാനും പേടിയാവുന്നു!!!!!

Jishad Cronic said...

അപ്പച്ചോ മകനെ സൂക്ഷികണേ എന്നത് മാറ്റി മകനെ.... അപ്പച്ചനെ സൂക്ഷിക്കണേ....എന്നാക്കെണ്ടിവരുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങടെ നാട്ടുകാരിയല്ലേ...
അവൾക്കറിയാം...
മുത്തി മൂരി പശൂനേ ചുറ്റിക്കുമെന്ന്..!
കേട്ടൊ മാഷെ

Unknown said...

പ്രിയ സുഹൃത്തുക്കളെ,
ഞാനിങ്ങനെയൊരു ബ്ലോഗ്‌ എഴുതുമെന്നും, നിങ്ങളെപ്പോലെയുള്ളവരുടെ,
ഹൃദയംഗമമായ പ്രോത്സാഹനങ്ങള്‍ കിട്ടുമെന്നും,സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനു മാത്രമുള്ളയോഗ്യതകളും എനിക്കില്ല. നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനങ്ങള്‍,
എനിക്കു വലിയ ഒരു ബഹുമതിയാണ്. ഒത്തിരി നന്ദിയുണ്ട്.
ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിച്ച്, ആത്മാര്‍ത്ഥമായിട്ട് കമന്റ് എഴുതുകയും,
അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്ത,
എല്ലാ സഹൃദയരോടും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ആറു മാസത്തെ എന്റെ ബ്ലോഗിംഗ് ജീവിതത്തിലുണ്ടായ സമഗ്ര പുരോഗതിക്കും,
ഞാന്‍ നിങ്ങളെല്ലാവരോടും കടപ്പെട്ടിരിക്കുന്നു,
എന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു.

ചേര്‍ത്തലക്കാരന്‍ said...

6 മാസം കൊണ്ടു അപ്പച്ചനു ഇത്രേം ഫാന്‍സ്‌ എങ്കില്‍ 6 വര്ഷം കഴിഞ്ഞാല്‍ എന്താവും അവസ്ഥ........ :D
അപ്പച്ചന് ഹൃദയം നിറഞ്ഞ ആശംസകള്‍......