Tuesday, February 15, 2011

Bookmark and Share

അപ്പച്ചന്റെ അകാല പ്രണയം.

ന്തര്‍ദ്ദേശീയ മോഡല്‍ നവോമി കാംപ് ബെല്ലിനെ കല്യാണം കഴിച്ചിട്ട്,
ഞ്ചാറു കാപ്പിരിപ്പിള്ളേരുടെ തന്തയാകണം എന്നായിരുന്നു മനസ്സിലെ ഒരാഗ്രഹം!
മ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?
തു കൊണ്ട്, ഒരു സുവര്‍ണ്ണാവസരത്തിനു വേണ്ടി, ജാഗ്രതയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.

"തിരാവിലെ ഉണരുന്ന പക്ഷികള്‍ക്ക് കൂടുതല്‍ പുഴുക്കളേക്കിട്ടും"
(പ്പോള്‍, അതിരാവിലെ ഉണരുന്ന പുഴുക്കളുടെ ജീവിതവും കട്ടപ്പുക) എന്നൊരു പഴഞ്ചൊല്ല്,
രോ, പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ പ്രമാണം.
ര്‍ദ്ധ
സെഞ്ചുറി ആഘോഷിച്ച സ്ഥിതിക്ക്, എന്റെ പാതിയായ, എന്റെ ധര്‍മ്മപത്നിയെ,
വരെ അവരുടെ പാട്ടിനു വിടാം! (പാവം , ഇനിയെങ്കിലും അല്‍പ്പം, സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കട്ടെ)

ഖിലേന്ത്യാ ദിവ്യന്മാര്‍ നടത്തുന്ന, സൌന്ദര്യ വര്ദ്ധക സ്ഥാപനങ്ങളിലെല്ലാം ദിവസവും കയറിയിറങ്ങി,
ടിമുടി മാറ്റം വരുത്തി, തലയെല്ലാം കറുത്ത പെയിന്റടിച്ചു. കീഴ്ചുണ്ടിനു താഴെ ഒരു ആടു താടിയും ഫിറ്റ്ചെയ്തു.
തുവരെയുള്ള സകല സൌന്ദര്യ സങ്കല്പങ്ങളും, സഫലമാകുമെന്നു കരുതി, പല കാര്യങ്ങളും കാറ്റില്‍പ്പറത്തി,
തുവരെ താലോലിച്ചു വളര്‍ത്തിയ എന്റെ കൊമ്പന്‍മീശ വെട്ടി! (ഒരു ജെന്റില്‍മാന്‍ ലുക്ക്‌ എന്ന സങ്കല്പം)

കെ മൊത്തം
, ടോട്ടലില്‍ ഒരു വില്‍ സ്മിത്തിന്റെ രൂപ സാദൃശ്യം ഒക്കെ വരുത്തി. പത്തു പന്ത്രണ്ടു ഫോട്ടോകള്‍,
തും, (പല പല പോസുകളില്‍) ബൂലോക വലയിലേക്ക് കയറ്റുമതി ചെയ്തിട്ട്, സോര്‍പ്പിയോ, സ്കോര്‍പിയോ, ഫ്രിക്കന്‍ നകള്‍, മുതലായ സൈറ്റുകളിലെല്ലാം പേരെഴുതിച്ച്, പാട്ടച്ചീട്ടു കരസ്ഥമാക്കി, തിരച്ചില്‍ തുടര്‍ന്നു.
അംഗത്വം ഉറപ്പാക്കിയിട്ട്, കാലാകാലം, രാപ്പകല്‍, ഇന്റര്‍ നെറ്റില്‍ത്തന്നെ എന്റെ ജീവിതത്തിനെ തളച്ചിട്ടു.

വിടെ, കിട്ടാവുന്ന ഓണ്‍
ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളിലെല്ലാം കയറിയിറങ്ങി. ചാറ്റിങ്ങ്, ചീറ്റിംഗ്,
രാന്റെ ഭാരയയെചീറ്റിങ്ങ്, മുതലായ കലാപരിപാടികളെല്ലാം, വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചു.
വതരിപ്പിച്ചു നോക്കി, എന്നിട്ടെന്താ? ഈ നാട്ടില്‍ രക്ഷയില്ലെന്നല്ലാ, രക്ഷപെടില്ല!! ക്യാ ഫലം? നോ ഫലം!

ങ്ങനെ, ഒരു സുപ്രഭാതത്തില്‍, എന്റെ സകല (ദുര്‍)മോഹങ്ങളും, സങ്കല്പങ്ങളും സാക്ഷാത്കരിക്കാന്‍,
ഫ്രിക്കയില്‍ നിന്നൊരു കാപ്പിരിക്കുട്ടി, ഒരു കപ്പിരിക്കോമളാംഗി, എനിക്കീമെയില്‍ രൂപത്തില്‍ വന്നു.
വളൊരു നീഗ്രോ ആണെങ്കിലും, എന്നേ ഇഷ്ട്ടപ്പെട്ടു, എന്നേ മാത്രം കല്യാണം കഴിക്കാനവള്‍ക്കു മോഹം.
വള്‍ക്കു ബോളീവിയായില്‍ ഒരു നൂറേക്കര്‍ വാങ്ങിയിട്ടവിടെ, ഒപ്പം വസിക്കണം, കുറേ മക്കളേ പെറ്റു കൂട്ടണം.

ത്ഭുതം തോന്നുന്ന രീതിയില്‍ അവളെഴുതിയതെന്തെന്നാല്‍, അവളൊരു പഞ്ച പാവം, പെണ്‍കുട്ടിയാണ്,
വള്‍ക്കൊത്തിരി സ്വത്തുണ്ട്, അവളുടെ പിതാവിന്റെതാണ്, പരലോകം പൂകിയ പിതാവു നിക്ഷേപിച്ചതാണ്.
തു സ്വന്തമാക്കണമെങ്കില്‍, അഞ്ചാറു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണം, ടാക്സാണു മുഖ്യമാന വിഷയം.
മ്പതു കോടിക്കധിപനാകണേല്‍, ബോളീവിയായില്‍ വസിക്കണേല്‍, ഞാന്‍ വെറുമൊരഞ്ചാറു ലക്ഷം മുടക്കാന്‍!

ഞ്ചാറു ലക്ഷം മുടക്കിയാല്‍, യുവത്വം തിരിച്ചു കിട്ടിയില്ലെങ്കിലും, ബോളീവിയായില്‍ കാപ്പിരിയൊത്തു വസിക്കാം.
മ്പതുകഴിഞ്ഞ പാവത്തിനെ, എന്റെ പാവം ഭാര്യയെ, വലിയ പോല്ലാപ്പില്ലാതെ, മൊഴി ചൊല്ലിയിട്ടു തടിയെടുക്കാം.
ഞ്ചാറു പവനുമായിട്ടു വന്നു കയറിയ, ഇവള്‍ക്കെന്നേ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനൊന്നും അവകാശമില്ലല്ലോ?
ഹോരാത്രം കഷ്ടപ്പെട്ട്, ഇവളെയും ഞാന്‍, ഇത്രയും കാലം, സസുഖം, സസന്തോഷം പോറ്റി സംരക്ഷിച്ചതല്ലേ?

ക്കാലത്തെ എന്റെ ദാരിദ്ര്യം മൂലം, ഒരു അഞ്ചാറു ലക്ഷം രൂപാ, ഗ്രാമീണ ബാങ്കില്‍ നിന്ന തല്‍ക്കാലം കടമെടുത്തു.
വളുടെ കറുത്ത, കാപ്പിരി ആഗ്രഹങ്ങളുടെ, പൂര്‍ത്തീകാരണങ്ങള്‍ക്കായിട്ടു ഞാന്‍, മുംബായിലേക്കു തീവണ്ടി കയറി.
ന്ധേരിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍, അപ്പച്ചന്‍ എന്ന പേരില്‍ ഞങ്ങള്‍ക്കായിട്ടു വലിയൊരു മുറിയെടുത്തു.
വകാശമുണ്ടെന്ന അവകാശത്തോടെ, പിറ്റേന്ന് തന്നെ, ഒരു ടൊയോട്ട കാറില്‍, അവള്‍ അങ്ങോട്ടോടിയെത്തി.

തൊരു മധുവിധു ഒന്നുമല്ലെങ്കിലും, മധുരിക്കുന്ന ജീവിതം, ഇതാണു ജീവിതം, ഇതു തീരല്ലേ എന്നു ഞാനാഗ്രഹിച്ചു.
ന്ധേരിയിലെ, ഒരു മധുരാലസ്യത്തില്‍, ഒരു മയക്കത്തില്‍, മുഖവുരയൊന്നുമില്ലാതെ, അവളെന്നോടു വിട പറഞ്ഞു.
തുമൊരു മധുര പ്രതീക്ഷയായി മനസ്സില്‍ സ്വീകരിച്ചിട്ടു, ശുഭപ്രതീക്ഷയോടെ, മാസങ്ങളോളം ഞാന്‍ കാത്തിരുന്നു.
തുവരെയുള്ള സകല സങ്കല്‍പ്പങ്ങളും, സകല മോഹങ്ങളും, തകിടംമറിച്ചിട്ടു സകല പത്രത്തിലും വാര്‍ത്ത വന്നൂ.

തിയാന്‍ പോയിട്ടു മാസങ്ങളായി. എനിക്കും ജീവിക്കണം, ഈ അനാഥത്വം, ഞാന്‍ സ്ഥിരമായി സഹിക്കണോ?
ടുത്തെങ്ങാനുമാണെങ്കില്‍, ഉടനെ ഓടിഎത്തണം, പ്രിയാ എന്റെയനാഥത്വം എന്നെ, എന്നും നിസ്സഹായയാക്കുന്നു,
വിവേകമല്ലാ, അമ്പതു കഴിഞ്ഞെങ്കിലും, അബലയായതുകൊണ്ട്, ഒരാണ്‍തുണയില്ലാത്ത ഞാനും വിഷമിക്കുന്നു.
ടുത്ത മാസം, ഞാന്‍ പുനര്‍ വിവാഹം ചെയ്യും, ഇതൊരു മുന്നറിയിപ്പു മാത്രമായിട്ടു കരുതി, എന്നോടു ക്ഷമിക്കൂ...?

തൊരു നൈജീരിയന്‍ തട്ടിപ്പാണെന്നും, പുതു ജീവിതമല്ലെന്നും, വിഡ്ഢിത്തമാണെന്നും, തിരിച്ചറിഞ്ഞ ഞാന്‍,
കാല വാര്‍ദ്ധക്യത്തില്‍, അടിസ്ഥാനപരമായിട്ടെന്റെ അടിത്തറയിളകി, അകാല മരണത്തെ ഞാനാഗ്രഹിച്ചു.
തുപോലൊരു പോഴത്തം, ഈമെയില്‍ രൂപത്തില്‍, ഇനിയും പലര്‍ക്കും വരാം, വരാതിരിക്കട്ടെ ജീവിതത്തില്‍.
യില്യം നാളില്‍ ജനിച്ചിട്ടെന്താ ഫലം? ആകാര സൗഷ്ടവം, ആപാദചൂഡമായിട്ടെന്നും നമ്മളേ രക്ഷിക്കുമോ?

69 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കെട്ടുന്നതൊക്കെ കൊള്ളാം, പ്രണയിക്കുന്നതും. നാട്ടുകാര് പെരുമാറരുത്‌...

Sabu Hariharan said...

കഥയുടെ പേര്‌ 'അ' എന്നാവാമായിരുന്നു!

Hashiq said...

ഈശ്വരാ....ഈ അച്ചായന്‍ രാവിലെ തന്നെ കൊച്ചു പിള്ളേരെ പെഴപ്പിക്കാന്‍ ഇറങ്ങിയിരിക്കുകാണോ?ഇതൊന്നും ഒരു സെന്‍സര്‍ ബോര്‍ഡും കാണുന്നില്ലേ? അഞ്ചു ലക്ഷം രൂപയും കളഞ്ഞിട്ടു വന്നിരിക്കുന്നു..അത്രേം രൂപയുണ്ടായിരുന്നേല്‍ നിലമ്പൂര്‍ ഷാപ്പില്‍ കേറി എന്തേരം അന്തിയും ബീഫും അടിക്കാമായിരുന്നു....
എഴുത്ത് വളരെ ഇഷ്ടമായി ....

നാട്ടുവഴി said...

അപ്പച്ചാ,
അപ്പോള്‍
അഞ്ചു ലക്ഷം
അവള്‍ കൊണ്ടു പൊയി
അല്ലേ.....
അവസാനം
അഞ്ചു പവനുമായി വന്നവള്‍
അവശേഷിച്ചു.
ആശംസകള്‍.........

കൂതറHashimܓ said...

തട്ടിപ്പിന്റെ വഴികളെ അനുഭവം പോലെ എഴുതിയത് കൊള്ളാം

Unknown said...

അനുദിനം തട്ടിപ്പിനിരയാകുന്ന,
അസംഖ്യം തട്ടിപ്പുകള്‍ നടത്തുന്ന,
അനേകം മലയാളികള്‍ക്കു മാത്രമായി,
അപ്പച്ചനീ മുന്നറിയിപ്പു സമര്‍പ്പിക്കട്ടെ!!

ദിവാരേട്ടN said...

എഴുതിയതൊക്കെ കൊള്ളാം. പക്ഷെ വായിക്കാന്‍ നേരത്ത് അപ്പച്ചന്റെ കിളി പറന്നുവന്ന് ദിവാരേട്ടന്റെ കണ്ണടയുടെ ലെന്‍സില്‍ വന്നിരിക്കുന്നു. അതിനെ matter area യില്‍ നിന്നും ഏതെങ്കിലും ഒരു അരികിലേക്ക് മാറ്റി ഇരുത്താന്‍ ഒരു വഴിയുമില്ലേ???

the man to walk with said...

ഉം ..കുറേ അധികം പേര് ഇങ്ങിനെ മോഹിചിട്ടുണ്ട് ...ഞാന്‍ മോഹിചിട്ടില്ലട്ടോ ..

ജന്മസുകൃതം said...

ആഹാ..... ഈ അപ്പച്ചന്റെയൊരു തമാശ ....!!!!
(പാപ്പിയെ .... )
ദിവാകരേട്ടന്‍ പറഞ്ഞത് ശരിയാ... ...
ആ പക്ഷി അല്ലേലും ഒരു മഹാ ശല്ല്യം
ഓടിച്ചിട്ടും പോണില്ലല്ലോ.

Anonymous said...

അപ്പച്ചന്‍ കലക്കി...

Umesh Pilicode said...

ആശംസകള്‍....


:-)

ശ്രീജ എന്‍ എസ് said...

:) വയസ്സാം കാലത്ത് ...ഉം

ശ്രീജ എന്‍ എസ് said...

:) വയസ്സാം കാലത്ത് ...ഉം

Pranavam Ravikumar said...

ആഹാ അപ്പൊ അ കാരത്തിന്റെ സംസ്ഥാന സമ്മേളനം ഇവിടെയാണോ? :-) വായിച്ചു.. ഇഷ്ടപ്പെട്ടു!

Pranavam Ravikumar said...
This comment has been removed by the author.
അലി said...

അഖിലേന്ത്യാ വയസ്സൻസ് ക്ലബ്ബിലെ
അപ്പച്ചന്റെ
ആഫ്രിക്കക്കാരിയോടുള്ള
അതിമോഹം
ആപത്ത്...

yousufpa said...

അ കൊണ്ടൊരാറാട്ടും ഒരു തട്ടിപ്പിന്റെ കഥയും..!.പിടിച്ചു അപ്പച്ചോ..പാപ്പിക്ക് പിടിച്ചു.

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ അപ്പച്ചാ..ഈ തട്ടിപ്പ് ഈ മെയിലുകാരി എന്നോടും എടുത്തതാ..അവള്‍ ഒരു അനാധാലയത്തിലാണെന്നും അതുകൊണ്ട്..ഈ കോടികളൊക്കെ എടുത്ത് കേരളത്തില്‍ കൊണ്ടു വരണം എന്നും പറഞ്ഞ്.ഒരു അസുന്ധാ കാമി. എനിയ്ക്ക് ഇങ്ങനെയുള്ള കളിപ്പീര് ഉണ്ടെന്നുള്ള വിവരം അറിയാവുന്നതു കൊണ്ട് തിരിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വെയിറ്റു ചെയ്യാന്‍ പറഞ്ഞ് ഞാനൊരു മറുപടി കൊടുത്തു. എന്തായാലും അപ്പച്ചന്‍ അതൊരു അ,കാര കഥയാക്കി മാറ്റി. കൊള്ളാം

Unknown said...

നല്ല മുന്നറിയിപ്പ്
എനിക്ക് ഇതുപോലെ ദിവസവും ൨2-3 ഇ-മെയിലുകള്‍ വരാറുണ്ട് -

ഇ- മെയില്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും ഇത് ഒരു മുന്നറിയിപ്പ് ആവട്ടെ

Unknown said...

മൊഹിച്ച് വണ്ടികയറി അമളി പിണഞ്ഞപ്പോള്‍ പറഞ്ഞു...അല്ലേല്‍ ആരരിയാന്‍ ...അല്ലേ അപ്പച്ചന്‍ സര്‍

Naushu said...

കൊള്ളാം....

എന്‍.പി മുനീര്‍ said...

വാര്‍ദ്ധക്യപുരാണം സിനിമയിലെപ്പോലെ
തട്ടിപ്പിനിരയാ‍കുന്നതിനു മുന്‍പ് ഇതൊന്നു വായിക്കട്ടെ
എല്ല്ലാവരും..കൊള്ളാം കഥ

ente lokam said...

sms വഴി വരുന്ന UK ലോട്ടറി തുക മാത്രം കൂട്ടി വെച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ദുബായ് വാങ്ങിക്കാന്‍ മാത്രം കാശ് കാരന്‍ ആകുമായിരുന്നു.എന്നിട്ടും ഇവിടെ കിടന്നു നരകികാന്‍ തന്നെ വിധി.

ഒടുക്കം കയ്യില്‍ കിട്ടിയതും പോയി ഒറ്റാലില്‍ കിടന്നതും പോയി..അങ്ങനെ
അല്ലെ അച്ചായ ആ പഴമൊഴി.അമ്മാമ്മ മിടുക്കി.ഈ അപ്പചിനിട്ടു ഇങ്ങനെ
തന്നെ കൊടുക്കണം ...വളരെ കാട് കേറാതെ ഉള്ള എഴുത്ത് ഭംഗി
ആയി.അഭിനന്ദനങ്ങള്‍ .

ente lokam said...

ഈ ട്വിറ്റെര്‍ കിളി മിക്ക ബ്ലോഗിലും കയറി ഇറങ്ങി കാഷ്ടിക്കുന്നുണ്ട് മഹാ ശല്യം ആണത് വായനക്ക് .എന്തെ ഇത് ബ്ലോഗ്ഗേര്‍സിനു മനസ്സില്‍ ആകാത്തത് എന്ന് അറിയില്ല .

രമേശ്‌ അരൂര്‍ said...

അപ്പച്ചാ അ കാര കഥ കലക്കന്‍ ..
ഇത്തരം മെയിലുകള്‍ അനവധി എനിക്കും വന്നിട്ടുണ്ട് ..കാശ് ഇല്ലാത്തത് കൊണ്ട് പറ്റിക്കപ്പെട്ടില്ല ...വയസന്‍ ആണെന്നു വീമ്പിളക്കി യിട്ടുണ്ടെങ്കിലും എഴുത്തില്‍ ഒരു ചെറുപ്പമൊക്കെ യുണ്ട് ...അസ്സലായി //:)

കൊമ്പന്‍ said...

അപ്പച്ചാ
അടിപൊളി
അവള്‍ നിങ്ങളെ
അന്ജ് ആറു ലക്ഷം പറ്റിച്ചു
അതും അടിപൊളി
അല്ല പിന്നെ
ആശംശകള്‍
അപ്പച്ചനും
അവള്‍ക്കും
ആറു ലക്ഷത്തിനും

Villagemaan/വില്ലേജ്മാന്‍ said...

ഓരോരോ ആഗ്രഹങ്ങളെ !

നികു കേച്ചേരി said...

അഞ്ച് പോയാലെന്താ,ചെഗുവേരയുടെ ബോളീവിയൻ കാപ്പിരി,അന്ധേരി,പഞ്ചനക്ഷത്രം,മധുവിധു,മധുരാലസ്യം,പോരേ...പോരാത്തതിന്‌ ഒരു ശല്യവും ഒഴിഞ്ഞുകിട്ടി.
ദാ.. എല്ലാവരും പറഞ്ഞുതുടങ്ങി, കിളീനേ വേഗം ടച്ചിങ്ങ്സാക്കിക്കോ....

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്പത് കഴിഞ്ഞപ്പച്ചന്മാർ പോയ്ട്ടെന്ത് കാര്യം..?
അവൾക്കഞ്ച് പിള്ളേരെയുണ്ടാക്കുവാൻ ആള് വേറെ വേണ്ടെ..!
അകാലപ്രണയം മൂത്ത അനേകമപ്പച്ചന്മാർ ജാഗ്രതൈ..!
അല്ലെങ്കിൽ അണ്ടി പോയ അണ്ണാനാവും കേട്ടുവോ അണ്ണന്മാരെ...!

ishaqh ഇസ്‌ഹാക് said...

കൊച്ചു വെളുപ്പാന്‍ കാലത്ത് അച്ചായനിത് എന്തോന്നിനുള്ളപുറപ്പാടാ..!!?
അകാല പ്രണയം!?
വായിച്ചപ്പോളാ ആശ്വാസമായത്..
ഈഅപ്പച്ചന്റൊരു “അ”കാര പ്രണയം..!
“A“കാര മാകാതെ
“A“തിമനോഹരമായി
“A“ച്ചായന്റെ
“A“കാലപ്രണയത്തിനു
“A“ഭിനന്ദനങ്ങള്‍.
“A“പ്പച്ചാ..പാ“A“പ്പീ..

വീകെ said...

അപ്പച്ചന് ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ...?
ഒരു പെണ്ണിന്റെ മണം എവിടെന്നോ കിട്ടിയപ്പോഴേക്കും പറന്നിരിക്കുന്നു 5 ലക്ഷവുമായിട്ട്....!!

ഫെമിന ഫറൂഖ് said...

അകാല പ്രണയം നന്നായിട്ടുണ്ട്.. കാപ്പിരി പെണ്ണും അപ്പച്ചന്റെ പെണ്പിരന്നോളും മിടുക്കികള്‍...

മുകിൽ said...

nannayi katha.

Yasmin NK said...

കൊള്ളാം. അന്‍പത് കഴിഞ്ഞാല്‍ ഭാര്യയെ വളന്ററി റിട്ടയര്‍മെന്റിനു പ്രേരിപ്പിക്കുന്ന അപ്പച്ചന്മാര്‍ക്ക് ഇതു തന്നെ വേണം.

ദേ... ആ കിളി അവിടെം ഇവിടെം വന്നിരിക്കുണൂ...

Unknown said...

പൈസ പോയോ അപ്പച്ചാ..
ഇത്തരം തട്ടിപ്പ്‌ മെയിലുകള്‍ ധാരാളം കാണാറുണ്ട്‌ ഇപ്പോള്‍ കാണുമ്പോഴേ ഡിലീറ്റ് ചെയ്യും.

TPShukooR said...

നല്ല അവതരണം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇത്തരം തട്ടിപ്പ്‌ മെയിലുകള്‍ ധാരാളം കാണാറുണ്ട്‌.
'അ'കാര കഥ അസ്സലായി...

Mohamedkutty മുഹമ്മദുകുട്ടി said...

തട്ടിപ്പു കഥ നന്നായി. പിന്നെ ട്വിറ്റര്‍ കിളിയുടെ ശല്യം പല ബ്ലോഗിലും കാണുന്നുണ്ട്. എന്താണിതിനു ഇത്ര ആകര്‍ഷണീയതയെന്നു മനസ്സിലാവുന്നില്ല!.എനിക്കതൊരു ശല്യമായാണ് തോന്നിയത്. കൂടാതെ ട്വിറ്റര്‍ അത്തര മുന്തിയ സാധനമൊന്നുമല്ല. ഞാനെന്റെ അക്കൌണ്ട് ക്ലോസ് ചെയ്തു. കാരണമെന്താണെന്നോ എനിക്കു വളരെ വേണ്ടപ്പെട്ട ഒരാളിന്റേതായി ഒരു വൃത്തി കെട്ട മെസ്സേജ് എനിക്കു ട്വിറ്ററില്‍ കിട്ടി. അന്വേഷിച്ചപ്പോള്‍ അദ്ദേഹം അങ്ങിനെയൊന്നയച്ചിട്ടില്ല പോലും!

Unknown said...

@ ഡോ.ആര്‍ .കെ.തിരൂര്‍,
@ Sabu M H,
@ ഹാഷിക്ക്,
@ നാട്ടുവഴി,
@ കൂതറHashim,
@ ദിവാരേട്ടn,
@ the man to walk with,
@ ലീല എം ചന്ദ്രന്‍,
ഈ (വെ)കിളിയെ ഞാന്‍ തല്ലിക്കൊന്നു 'ടച്ചിങ്ങ്സ്' ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരമണിക്കൂര്‍ ശ്രമിച്ചു നോക്കി, പറ്റിയില്ല. തിരക്ക് കഴിഞ്ഞിട്ട് ഞാന്‍ അവനെ കൈകാര്യം ചെയ്തോളാം. അത് വരെ, ഈ കിളി ശല്യം സഹിക്കുവാന്‍ അപേക്ഷിക്കുന്നു.
@ മഞ്ഞുതുള്ളി (priyadharsini),
@ ബിഗു,
@ ഉമേഷ്‌ പിലിക്കൊട്,
@ ശ്രീദേവി,
@ Pranavam Ravikumar a.k.a,
@ അലി,
@ യൂസുഫ്പ,
@ കുസുമം ആര്‍ പുന്നപ്ര,
@ ബാവ രാമപുരം,
@ പാലക്കുഴി,
@ Naushu,
@ Muneer N.P,
@ ente lokam,
@ രമേശ്‌അരൂര്‍,
@ ayyopavam ,
@ Villagemaan,
@ nikukechery
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം,
@ ishaqh,
@ വീ കെ,
@ ഫെമിന ഫറൂഖ്,
@ മുകില്‍,
@ മുല്ല,
@ തെച്ചിക്കോടന്‍,
@ ഷുക്കൂര്‍,
ഇങ്ങനെയൊരു എഴുത്ത്, മനസ്സില്‍ ഉണ്ടായിരുന്നതല്ല. രാവിലെ ഒരു ഫീമെയിലിന്റെ ഈ മെയില്‍ വന്നപ്പോള്‍ തോന്നിയ ഒരു തമാശയാണ്. തിരക്കിട്ട് എഴുതിയതിന്റെതായ, എല്ലാ പോരായ്മകളും ഉണ്ടെങ്കിലും, ഇനിയും നേരം വെളുക്കാത്ത ചിലര്‍ക്കെങ്കിലും, ഇത് ഉപകരിക്കും എന്ന് വിചാരിച്ചു. കേരളത്തില്‍ ഈ അടുത്ത കാലത്ത്, ഒരു കാപ്പിരിയെ പിടിച്ചു. പക്ഷെ അപ്പോഴേക്കും അവന്‍ ലക്ഷങ്ങള്‍ അടിച്ചു മാറ്റിയിരുന്നു!
എന്റെ 'അ'കാരം വായിക്കുവാനും, അത് ക്ഷമയോടെ സഹിച്ചു, അഭിപ്രായങ്ങള്‍ എഴുതാന്‍ സന്മനസ്സ് കാണിച്ച എല്ലാ സ്നേഹിതര്‍ക്കും, ഒത്തിരി നന്ദി. വീണ്ടും വരുമല്ലോ, അല്ലെ?

Anil cheleri kumaran said...

കലക്കി മറിച്ചു.

തൂവലാൻ said...

ഇങ്ങനെയുള്ള മെയിലുകൾക്ക് മറുപടി അയക്കുന്നവർക്ക് നല്ല അടിയുടെ കുറവുണ്ട്.

പ്രയാണ്‍ said...

ഭാര്യക്ക് വയസ്സായത് മാത്രമേ കണ്ടുള്ളൂ അല്ലേ........:)

ajith said...

അപ്പച്ചോ, മകാരം മത്തായി പോലെ ഇനി ഞങ്ങള്‍ അകാരം അപ്പച്ചനെന്ന് വിളിക്കട്ടേ? “അപ്പച്ചന്റെ അകാല അനുരാഗം” എന്നായിരുന്നെങ്കില്‍ ഒരു അ-യുംകൂടി കിട്ടിയേനെ.

Sidheek Thozhiyoor said...

അപ്പൊ അപ്പച്ചനും കുടുങ്ങി അല്ലെ ? ഇതൊക്കെ പുറത്തു പറയാന്‍ കൊള്ളാമോ അച്ചപ്പാ ?

A said...

നര്‍മ്മത്തില്‍ പൊതിഞ്ഞു നല്ല സന്ദേശം നല്‍കി. നെറ്റിലെ പല തട്ടിപ്പുകളില്‍ ഒന്ന് മാത്രം ആണിതെന്ന് തോന്നുന്നു.

Lipi Ranju said...

അവസാനം കക്ഷത്തില്‍ ഇരുന്നത് പോകേം ചെയ്തു ഉത്തരത്തില്‍ ഇരുന്നതു കിട്ടീതും ഇല്ല
അല്ലേ അപ്പച്ചാ ........നന്നായിട്ടുണ്ട്.

mini//മിനി said...

ഒടുവിൽ അടികിട്ടാതെ നോക്കുക.

jayanEvoor said...

അപ്പച്ചാ,
കലക്കി കടുകു വറുത്തു!

(അപ്പച്ചനെ നായകനാക്കി ഞാൻ മുൻപൊരു കഥയെഴുതിയത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു! http://jayandamodaran.blogspot.com/2010/07/blog-post_4507.html)

ചാണ്ടിച്ചൻ said...

അതിരാവിലെ പിണഞ്ഞ...
അമളിയുടെ കഥ...
അടിപൊളി...
അപ്പച്ചാ...

ഷമീര്‍ തളിക്കുളം said...

അ. അ. അസ്സലായി.....

Unknown said...

@മുഹമ്മദ്‌കുട്ടിക്കാ,
@ റിയാസ്‌ മിഴിനീര്ത്തുള്ളി,
@ കുമാരന്‍,
@ തൂവാലന്‍,
@ പ്രയാണ്‍,
@ അജിത്‌,
@ സിദ്ധീക്ക,
@ ഫോക്കസ് കേരളം,
@ സലാം,
@ ലിപി രന്‍ജു,
@ മിനി,
@ ജയന്‍ ഏവൂര്‍,
@ ചാണ്ടിക്കുഞ്ഞ്,
@ ഷമീര്‍ തളിക്കുളം,
അപ്പച്ചന്റെ അമളി വായിച്ചു ആസ്വദിക്കുകയും, അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സഹൃദയര്ക്കും, എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വീണ്ടും വരുമല്ലോ അല്ലെ?

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayi ee thattippu paranju..... aashamsakal......

ബിന്‍ഷേഖ് said...

അപ്പച്ചോ..
ഞാന്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാ കമന്റുന്നത്.

"അമ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?"
എന്നാരും പറഞ്ഞില്ലല്ലോ, പക്ഷെ അപ്പച്ചോ
കള്ളം പറയുന്നത് മഹാപാപം തന്നെയാണ് കേട്ടോ?
(ഈ അമ്പതു എന്ന് പറഞ്ഞാല്‍ സുമാര്‍ എത്ര വരെ ആവാം?)

രണ്ടു സംശയം കൂടി :
അപ്പച്ചന്റെ അപ്പച്ചന് എന്തായിരുന്നു ജോലി?
ധരംപത്നി അപ്പച്ചനെ എങ്ങനെ സഹിക്കുന്നു?

തമാശ കാര്യമാക്കരുതേ.എനിക്ക് വല്ലാതെ പിടിച്ചു.

Unknown said...

@ jayarajmurukkumpuzha,
@ ബിന്‍ഷേഖ്,
@ അപ്പച്ചന്റെ അപ്പച്ചന്‍, ഭാവിയില്‍ പരാധീനത വരരുതെന്ന് ആഗ്രഹിച്ചു മലബാര്‍ കയറിയ, ഒരു പാവം പാലാക്കാരന്‍, കൃഷിക്കാരന്‍ ആയിരുന്നു.

അപ്പച്ചന്റെ ഭാര്യയെക്കുറിച്ച്, അപ്പച്ചന്‍ തന്നെ "എന്റെ ഭാര്യ" എന്ന ഒരു പോസ്റ്റ്‌ എഴുതിയിട്ടുണ്ട്. പഴയ പോസ്റ്റുകളില്‍ തപ്പിയാല്‍ കിട്ടും.

ജീവിതത്തില്‍, അല്പം തമാശയും ആകാം എന്ന് വിശ്വസിക്കുന്നത് കൊണ്ട്, എല്ലാ തമാശകളും ഞാന്‍ ഇഷ്ടപ്പെടുന്നു.
ആദ്യമായിട്ട് കമന്റ് എഴിയ ബിന്‍ഷേഖിനും, ജയരാജ്‌ മുരിക്കുംപുഴക്കും, വീണ്ടും സ്വാഗതം, ഒത്തിരി നന്ദി.

V P Gangadharan, Sydney said...

ജീവിതത്തില്‍, അഥവാ, അബദ്ധം പറ്റിയാലും വേണ്ടില്ല, ഇനിയും ഇത്തരത്തിലൊരുകഥ അബദ്ധത്തില്‍ (ആരാലും) എഴുതപ്പെടാന്‍ ഇടവരാതിരിക്കട്ടെ എന്ന്‌ മനസാ പ്രാര്‍ത്ഥിച്ചു കൊണ്ട്‌, അമ്പത്‌ വയസ്സ്‌ കടന്നവനായ ഒരു അഭ്യുദയകാംക്ഷി ഇവിടം വിടുന്നു. സുബുദ്ധിയും സുബോധവും പ്രതീക്ഷിച്ചു വീണ്ടും വരാം.
ദിവാരേട്ടന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ.

ബെഞ്ചാലി said...

നല്ല സന്ദേശം

ശങ്കരനാരായണന്‍ മലപ്പുറം said...

അലക്കി അപ്പച്ചേട്ടാ!

Echmukutty said...

കഥ നന്നായി.
അപ്പോ അഭിനന്ദനങ്ങൾ അപ്പച്ചാ...

SHANAVAS said...

appachan bhai,
very good post.what you have told is possible and some people will go with such mails.so many lost money and not coming forward to tell the tale.
best regards.
shanavas thazhakath.

അന്ന്യൻ said...

അ ആ അടിപൊളി...

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശോ അപ്പച്ചനെ അവള്‍ കുത്തുപാളയെടുപ്പിക്കണമായിരുന്നു .
വയസ്സാന്‍ കാലത്ത് ഞരമ്പ് രോഗവും ആയിട്ടു ഇറങ്ങിയിരിക്കുന്നു...
ഹഹഹഹഹഹ

എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അ അ അ
അസ്സലായി അപ്പച്ചാ..

കാഡ് ഉപയോക്താവ് said...

ആക്ഷേപ ഹാസ്യം നന്നായിരിക്കുന്നു. എത്ര കേട്ടാലും കണ്ടാലും, അനുഭവിച്ചേ പഠിക്കൂ എന്നുള്ളവർക്ക് നല്ല ഒരു മുന്നറിയിപ്പ്.
ആശംസകളോടെ !

Unknown said...

വയസ്സന്കലത്തെ ഓരോ ഓരോ തോനലെ, എന്താ ചെയ്യാ.

kARNOr(കാര്‍ന്നോര്) said...

EswarA njAnithenthaa neerhaTHE kANANJE


Aaaaaaaaaaaa!

Sulfikar Manalvayal said...

കൊള്ളാം ഈ അകാര പ്രയോഗം.

Sathyanarayanan kurungot said...

ബഹുമാന്ന്യനായ അപ്പച്ചോ കൊല്ലെടന്റിടത് കൊള്ളുന്ന നര്‍മം. കലക്കി. എന്നല്ലാതെ നോം എന്ത് പറയാന്‍. ഞാന്‍ നാട്ടില്‍ നിന്നും വന്നാറെ താങ്കളുടെ യാതൊരു വിവരവും അറിഞ്ഞില്ല. അങ്ങോട്ട്‌ വന്നു കാണാനൊത്തില്ല. ക്ഷമിയുക്കുക.

സസ്ന്നേഹം
സത്യന്‍

girish said...

കഥ എനിക്ക് ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് ........................എന്റെ മെയിലിലും ഇതേ പോലെ ഒരു നാലു കാപ്പിരികള്‍ മെസ്സേജ് അയച്ചിട്ടുണ്ട് ഇതേ പോലെ തന്നെ അച്ഛന്‍ മരിച്ചു രേഫു ക്യാമ്പില്‍ താമസം കോടികളുടെ ആസ്തിയുണ്ട് ടാക്സ് അടക്കാന്‍ കാശില്ല എന്ന് പറഞ്ഞിട്ട് ഹെല്പ് ചെയ്യണം ഒന്ന് രണ്ടു റിപ്ല്യ്‌ ഒക്കെ ഞാനും അയ്യച്ചു പിന്നെതോ ഇവന്‍ സെരിയികില്ല എന്ന് മനസിലയിക്കാനും എപ്പോ റിപ്ലേ ഒന്നും കാണുനില്ല
എന്തായലും നന്ദി

girish said...

കഥ എനിക്ക് ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് ........................എന്റെ മെയിലിലും ഇതേ പോലെ ഒരു നാലു കാപ്പിരികള്‍ മെസ്സേജ് അയച്ചിട്ടുണ്ട് ഇതേ പോലെ തന്നെ അച്ഛന്‍ മരിച്ചു രേഫു ക്യാമ്പില്‍ താമസം കോടികളുടെ ആസ്തിയുണ്ട് ടാക്സ് അടക്കാന്‍ കാശില്ല എന്ന് പറഞ്ഞിട്ട് ഹെല്പ് ചെയ്യണം ഒന്ന് രണ്ടു റിപ്ല്യ്‌ ഒക്കെ ഞാനും അയ്യച്ചു പിന്നെതോ ഇവന്‍ സെരിയികില്ല എന്ന് മനസിലയിക്കാനും എപ്പോ റിപ്ലേ ഒന്നും കാണുനില്ല
എന്തായലും നന്ദി