Friday, January 7, 2011

Bookmark and Share

പ്രിയതമേ, മാപ്പ്‌.

"മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്ത്യാ നീ...കൂടെപ്പോരുംനിന്‍ ജീവിത ചെയ്തികളും... "

ഇതെന്താ എല്ലാവരും കൂടി ഒപ്പീസ് പാടുന്നത്? എന്താ എന്റെ മുറ്റത്തൊരു ആള്‍ക്കൂട്ടം! ടാര്‍പ്പായ വലിച്ചു കെട്ടിയിട്ടുണ്ട്. താഴെ അഞ്ചാറു വണ്ടികളും കിടപ്പുണ്ട്. ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍! അവളുമുണ്ടല്ലോ! ഇവളിതുവരെ കരച്ചില്‍ നിര്ത്തിയില്ലേ? എപ്പോഴും കരയാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സ്ത്രീജന്മം.

"പോസ്റ്റു മോര്‍ട്ടം കഴിഞ്ഞു ബോഡി കിട്ടാന്‍ വൈകി. സംസ്കാരം അഞ്ചു മണിക്കാണ്." എന്നാരോ അടക്കം പറയുന്നു.

ആരേക്കുറിച്ച് ആണ്, ആവോ? മുറ്റത്തെ ബഞ്ചില്‍ ഒരു ശവപ്പെട്ടി! തലക്കല്‍ എരിയുന്ന ചന്ദനത്തിരികള്‍. സൂക്ഷിച്ചു നോക്കി. അയ്യോ...
ഇതു ഞാനല്ലേ!!? എന്നെ എന്തിനാ ശവപ്പെട്ടിയില്‍ വച്ചിരിക്കുന്നത്!!? അതോ, ഞാന്‍ മരിച്ചോ!? ഏയ്‌, അങ്ങനെ വരാന്‍ സാധ്യതയില്ല. ഇനി സ്വപ്നമാണോ? ഒന്നു നുളളി നോക്കാം! നുള്ളാന്‍ കഴിയുന്നില്ലല്ലോ!

ദൈവമേ... എനിക്കു ശരീരമില്ല! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്നാണല്ലോ, എന്റെ ബോധം നഷ്ടപ്പെട്ടത്?പിന്നെ ബോധം തെളിഞ്ഞില്ലേ? ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പിടി ചോദ്യങ്ങള്‍! ഉത്തരം കിട്ടാതെ ഞാന്‍ വിഷമിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഓരോന്നായിട്ടു കണ്‍ മുന്നിലേക്കു തെളിഞ്ഞു വരാന്‍ തുടങ്ങി....

രാവിലെ ഞങ്ങള്‍ രണ്ടു പേരും കൂടി വരാന്തയില്‍ ഇരിക്കുകയായിരുന്നു. അവള്‍ എന്നെ ചാരിയിരുന്നു ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
"കുട്ടായീ"സ്നേഹം കൂടുമ്പോള്‍, എന്റെ ഭാര്യ അങ്ങനെയാ വിളിക്കാറുള്ളത്.
"എന്തോ" ഞാന്‍ വിളി കേട്ടു.

"കുട്ടായീ...എന്റെ കെട്ടിയോനേ, നിങ്ങളിന്നു കുടിക്കല്ലേ, ആകെയൊരു കോലമായി. നേരത്തു ഭക്ഷണവുമില്ല, അതിനു പുറമേ വെയിലു കൊണ്ടുള്ള ജോലീം. അതു കഴിഞ്ഞു കുറെ വെടക്കു കള്ളും കുടിക്കും.പോരേ."
അവളെന്റെ
മുടിയികളില്‍ക്കൂടി വിരലോടിച്ചു കൊണ്ടിരുന്നു.

"
ഇല്ലെടീ പെണ്ണെ, നിര്‍ത്തി, സത്യം."
(
ഞാനിതെത്രയാവര്ത്തി പറഞ്ഞിരിക്കുന്നു.)

"നിങ്ങള്‍ക്കെന്തെങ്കിലും വന്നാല്‍, എനിക്കും ഈ കുഞ്ഞുങ്ങള്‍ക്കും വേറെ ആരാ ഉള്ളത്? ഒട്ടും കുടിക്കേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല, വൈകുന്നേരം ഇത്തിരി വല്ലോം കഴിച്ചോ. അതെങ്ങനാ, ഇത്തിരി കുടിച്ചാല്‍പ്പിന്നെ, നിങ്ങള്‍ക്കു ഭ്രാന്താ മനുഷ്യാ! എന്നെയും കുഞ്ഞുങ്ങളെയും എന്നും ഉപദ്രവിക്കും, പിറ്റേ ദിവസം നിങ്ങള്‍ക്കൊന്നും ഓര്‍മ്മ ഉണ്ടാവില്ല, അതു നിങ്ങള്‍ അറിയുന്നില്ല, എന്റെ കുട്ടായി അല്ലേ, കുടിക്കല്ലേ."

"
ഇല്ലെടീ പെണ്ണേ, ഞാന്‍ സമ്മതിച്ചു."

മുടിയിഴകളിലെ തഴുകല്‍, തലോടല്‍, എപ്പോഴോ എന്നെ ഒരു സുഖ നിദ്രയിലെക്കാനയിച്ചു.

"ദേ ഉറങ്ങിയോ? എന്നാല്‍പ്പിന്നെ, അകത്തു പോയി കിടന്നുറങ്ങ്. ക്ഷീണമാണെങ്കില്‍, ഇന്നു പണിക്കു പോകണ്ട. താന്‍ ചത്തു മീന്‍പിടിച്ചിട്ട്, ഇതാര്‍ക്കു തിന്നാനാ? ഹല്ല പിന്നെ."

"ഞാനുറങ്ങുന്നില്ല, പണിക്കു പോകാതിരിക്കാന്‍ പറ്റില്ല, നീയൊരു നൂറു രൂപയിങ്ങു താ. ഇത്തിരി ബീഡിയും മറ്റും വാങ്ങണം."

അവളോടു രൂപയും വാങ്ങിയിറങ്ങുമ്പോള്‍, അഭിമാനം തോന്നി. സ്വത്തും മുതലും ഇല്ലെങ്കിലെന്താ, ഇവളല്ലേ എന്റെ സമ്പാദ്യം. അവളെ വിഷമിപ്പിക്കരുത്. പാവം എന്നെക്കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.

ഭയങ്കര
ക്ഷീണം. ഒരു ചെറുതടിച്ചാല്‍, ക്ഷീണം മാറുകയും ചെയ്യും, വലിയ കുഴപ്പവുമില്ലല്ലോ. ങാ.. സാരമില്ല. സ്വയം സമാധാനിച്ചു. പണി സ്ഥലത്തേക്കു പോകുന്നതിനു പകരം, അങ്ങാടിയിലേക്കു തിരിച്ചു.

കുറച്ചായിട്ടാണു തുടങ്ങിയത്. പലപ്പോഴായിട്ട്, അളവ്‌ ഏറെയായി. വൈകുന്നേരമായപ്പോഴേക്കും മനസ്സിന് ആകെയൊരു താളപ്പിഴ.

ഇവളിതെന്തു വിചാരിച്ചു?ഞാനെന്താ അവളുടെ വേലക്കാരനോ? ഭര്‍ത്താവിനെ ഭരിക്കുന്ന ഭാര്യ. ഞാന്‍ അധ്വാനിച്ചു പോറ്റുന്നവള്‍ എന്നെ നിയന്ത്രിക്കുന്നു. ഇതെന്തു ന്യായം?ഇതു ശരിയല്ല. ഇവള്‍ ശരിയല്ല. എനിക്കൊന്നും മനസ്സിലാകുന്നില്ല, മനസ്സിലായില്ല. പിന്നെയും കുറച്ചു കൂടെ കുടിച്ചു.

വീട്ടിലോട്ടു കയറിയപ്പോഴേക്കും തുടങ്ങി, അവള്‍ അലമുറയിടല്‍.

"എന്താടീ ഇരുന്നു മോങ്ങുന്നേ? നിന്റപ്പന്‍ ചത്തോ? വഴീന്നു മാറി നില്‍ക്കടീ."

"എന്റെ കുട്ടായീ, നിങ്ങള്‍ നന്നാകത്തില്ല, കുടിക്കല്ലേന്നു ഞാന്‍ രാവിലെ കരഞ്ഞു പറഞ്ഞതാ, മനുഷ്യന്‍ കേട്ടില്ല. ഇങ്ങനെ തുടങ്ങിയാല്‍, ഞാനെന്തു ചെയ്യും എന്റീശ്വരാ?"

"മിണ്ടിപ്പോകരുത്, നീ വല്യ പ്രമാണം പറഞ്ഞാല്‍, ചവുട്ടി നിന്റെ ഇടപാടു തീര്‍ക്കും ഞാന്‍. പു..ല്ലേ "

"ഇങ്ങോട്ടു കെട്ടിഎടുത്തപ്പോ തുടങ്ങിയതാണല്ലോ ചവിട്ടും തൊഴീം, ഇന്നത്തെക്കാലത്തു ചുമ്മാ ചവിട്ടും തൊഴീം കൊള്ളാന്‍ ആരേം കിട്ടുകേല. "അവള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.

"ധിക്കാരം പറയുന്നോ? വാടീ ഇവിടെ, മുട്ടുകുത്തി നില്‍ക്കടീ."

പാവത്തിനു വേറെ പോംവഴി ഒന്നും ഇല്ലായിരുന്നല്ലോ. അവള്‍ എന്റെ മുന്‍പില്‍ മുട്ടു കുത്തി നിന്നു. ഒന്നും മന:പ്പൂര്‍വമായിരുന്നില്ല, ഒരടി കൊടുത്തു. കണക്കു തെറ്റിയോ, എന്നൊരു സംശയം തോന്നാതിരുന്നില്ല. അടിച്ചതു പുറം കൈക്കായിരുന്നെങ്കിലും, മൂക്കില്‍ക്കൂടി കുടു കുടാന്നു ചോരയൊഴുകി. ശ്ശോ! ഇതു വേണ്ടിയിരുന്നില്ല. അല്ല, അവള്‍ അടി ചോദിച്ചു വാങ്ങിയതല്ലേ?

"ഞാനാ അപ്പച്ചന്‍ ചേട്ടനെ വിളിച്ചു പറയാന്‍ പോകുവാ" കരച്ചിലിനിടക്ക് അവള്‍ പറഞ്ഞു.

"എന്തോ..? അപ്പച്ചനിങ്ങു വന്നാല്‍ എന്നെ അങ്ങോട്ട്‌ ഒലത്തും, അവനെന്താ നിന്റെ മറ്റവനാണോടീ? എരണം കെട്ടവളെ?"എന്റെ നിയന്ത്രണം എപ്പോഴേ നഷ്ടപ്പെട്ടിരുന്നല്ലോ.

"ഇനി കുടിക്കുകേലെന്നും, എന്നെ ഉപദ്രവിക്കുകേലെന്നും, നിങ്ങളിന്നലെ മനുഷ്യനോടു സത്യം ചെയ്തതല്ലേ? ദേ എന്റെ മൂക്കില്‍ക്കൂടി ചോര വരുന്നു, എന്നെ ആശുപത്രീല്‍ കൊണ്ടു പോ... കുട്ടായീ, ഞാന്‍ മരിച്ചു പോകും."

അവള്‍ കരഞ്ഞു കൊണ്ടാണു പറയുന്നത്, എന്നുവെച്ചു തോറ്റു കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ലല്ലോ.
".. നീ മരിച്ചാല്‍, അങ്ങു മരിക്കും, വേണ്ടി വന്നാല്‍ ഞാന്‍ വേറൊന്നു കെട്ടും. ഒന്നു പോടീ അവിടുന്ന്."ഞാനലറി.

"നിങ്ങള് കെട്ടുന്നെങ്കില്‍, കെട്ട്. അതിനു മുമ്പ്, കുടുംബം കുട്ടിച്ചോറാക്കണമെന്നുണ്ടോ? ഇങ്ങനെയുണ്ടോ, മനുഷ്യനു ദുഷ്ടത?ദുഷ്ടന്‍!"

അവളതു പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞാന്‍ അവസരം കൊടുത്തില്ല, കരണക്കുറ്റി നോക്കി രണ്ടെണ്ണം, പട പടാന്നു പൊട്ടിച്ചു. ചെവിയില്‍ നിന്നും, മൂക്കില്‍ നിന്നും ചോരയൊഴുകി. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഒന്നും മന:പൂര്‍വ്വമല്ലായിരുന്നു. എന്റെ ഭാഗത്താണല്ലോ ന്യായം. അടി അവള്‍ ഇരന്നു വാങ്ങിയതല്ലേ? അവള്‍ക്കൊന്നു മിണ്ടാതിരുന്നു കൂടായിരുന്നോ? ങാ..സാരമില്ല, ആശുപത്രിയില്‍ കൊണ്ടു പോയേക്കാം.

"എടിയേ.. എടീ പെമ്പ്രന്നോരേ, സാരമില്ല, നീയിങ്ങു വാ.."

വിളിച്ചു
കൂവിക്കൊണ്ട്, വീടിനകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. അവളെ ക്കണ്ടില്ല, പാവം ഇനി വല്ല അവിവേകവും കാണിക്കുമോ? പാതിരായ്ക്ക് അവള്‍ എവിടെപ്പോയി?ഇനി അവളുടെ വീട്ടില്‍ പോയോ?
"വരുമായിരിക്കും"ഞാന്‍ സ്വയം സമാധാനിച്ചു. കുപ്പിയില്‍ ബാക്കി യിരുന്നത് കൂടി എടുത്തു കഴിച്ചിട്ടു കട്ടിലില്‍ കയറിക്കിടന്നു.

അതിരാവിലെ എഴുന്നേറ്റു, ആകെയൊരു മാന്ദ്യം. അല്‍പ്പം കഴിച്ചിരുന്നേല്‍ ക്ഷീണം മാറുമായിരുന്നു. പണി സ്ഥലത്തു മിച്ചം പറ്റാ
ണ്. പത്തു രൂപ കയ്യിലില്ല. അതിനിടെക്ക് ഇവളെങ്ങോട്ടു പോയി?

രണ്ടും കല്‍പ്പിച്ചു പണി സ്ഥലത്തേക്ക് നടന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, അവളുടെ ആങ്ങളമാര്‍ രണ്ടു പേര്‍ അങ്ങോട്ടു വന്നു. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. രണ്ടു പേരും മാറി മാറി എന്നെ അടിച്ചു. പല പ്രാവശ്യം എന്റെ കൈ, എളിയിലെ കത്തിപ്പിടിയിലേക്കു പോയതാണ്. രണ്ടിനേം കുത്തിക്കീറിയാലോ എന്നു പോലും മനസ്സില്‍ തോന്നിതാണ്. ഞാനായിട്ട് ഇനിയൊന്നും വേണ്ട എന്നു വെച്ചു.

പണി സ്ഥലത്തെ, സഹ
പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു കിട്ടിയ പ്രരങ്ങള്‍, ആത്മാഭിമാനത്തിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"നിന്റെ ഭാര്യയേ ശിക്ഷിക്കരുതെന്നു ഞങ്ങള്‍, ആങ്ങളമാര്‍ ആരും പറഞ്ഞില്ല. പക്ഷെ, അതിത്ര ക്രൂരമാകരുത്, മൃഗീയമാകരുത്! ഇനി അവളുടെയും കുട്ടികളുടെയും കാര്യങ്ങള്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം. നിന്റെ കൂട്ടത്തിലുള്ള അവളുടെ പൊറുതി ഇതോടെ തീര്‍ന്നു. അവളെ അന്വേഷിച്ച്, മേലില്‍ നിന്നെ ആ ഭാഗത്തു കണ്ടു പോകരുത്. മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്."
അവര്‍ തിരിച്ചു പോകാന്‍ നേരത്തു പറഞ്ഞു.


കാര്യങ്ങള്‍ പിടി വിട്ടു പോയി എന്നു തോന്നാതിരുന്നില്ല. ഇനിയൊരു പഞ്ചായത്തു നടക്കുമെന്നും തോന്നു
ന്നില്ല. എന്നാലും, അവള്‍ വരാതിരിക്കുമോ? അവളെന്നെ വെറുത്തു കാണുമോ? അത്ര മാത്രം ഞാന്‍ ഉപദ്രവിചില്ലേ, ആ പാവത്തിനെ? ഒന്നും വേണ്ടായിരുന്നു. അവള്‍ പോയിട്ട് ഇന്നിപ്പോള്‍ ദിവസങ്ങള്‍ നാലു കഴിഞ്ഞു. വരാനാണെങ്കില്‍ സമയം കഴിഞ്ഞു. തന്നെ പോയവള്‍, തന്നെ തിരിച്ചു വരട്ടെ.

ഞാനിവിടെ ഒരു കിലോ ഫ്യൂരിടാന്‍ (ഒരു തരം കീട
നാശിനി) വാങ്ങി വച്ചിട്ടുണ്ടെന്നും, അവള്‍ വന്നില്ലെങ്കില്‍, അതെടുത്തു കഴിച്ചു മരിക്കുമെന്നും, ഒന്നു രണ്ടു പേരോടു പറഞ്ഞു വിട്ടു. അവളതു അറിഞ്ഞു കാണും. എന്നിട്ടും, അവളുടെ ഭാഗത്തു നിന്ന്, ആശാവഹമായ ഒന്നും സംഭവിച്ചില്ല. അവസാനം ഒരു അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിക്കുക ആയിരുന്നു.

സ്വന്തം
ഭര്‍ത്താവ്‌, ഗുരുതരാവസ്ഥയില്‍ ആശു പത്രിയില്‍ ആണെന്നറിയുംപോള്‍, അവള്‍ വരാതിരിക്കുമോ?

അല്പം മദ്യം കിട്ടാന്‍ ഒരു വഴിയുമില്ല, പണമില്ല. തവണകളായി പണമടച്ചു വാങ്ങിയ ടിവിയും, മറ്റുപകരണങ്ങളും കൂടി, കിട്ടിയ വിലയ്ക്കു വിറ്റ്‌, ആ പ്രശ്നം പരിഹരിച്ചു. അങ്ങാടിയില്‍ പോയി, ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊണ്ടു വന്നു. വെളുപ്പാന്‍കാലം വരെ കുടിച്ചു.
അലമാരതുറന്നു ഉണ്ടായിരുന്ന തുണികളും, കടലാസു കെട്ടുകളും വലിച്ചു താഴെയിട്ടു. മുറി
യില്‍ത്തന്നെ കൂട്ടിയിട്ടു തീ കൊളുത്തി. എല്ലാം എരിഞ്ഞു തീരട്ടെ! അടുത്ത മുറികളില്‍ക്കൂടി ഓടി നടന്നു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചു പൊട്ടിച്ചു. എന്നിട്ടും, എന്റെ കലി അടങ്ങുന്നില്ല!

പല വട്ടം ആലോചിച്ചു. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ കണ്ടില്ല. രണ്ടു സ്പൂണ്‍ ഫ്യൂരിടാന്‍ എടുത്തു, പഞ്ചസാരയും, രണ്ടുമൂന്നു പഴങ്ങളും കൂട്ടി ജ്യൂസ് അടിച്ചു.
നല്ല മുന്തിരി ജ്യൂസിന്റെ നിറം!

കുടിക്കണോ വേണ്ടായോ എന്നു പല വട്ടം ആലോചിച്ചു. പാത്രം ചുണ്ടോട
ടുപ്പിക്കുംപോള്‍ ഭയങ്കര ദുര്‍ഗന്ധം, മനം മടുപ്പ്, കൈകള്‍ക്കും ശരീരത്തിനും ഭയങ്കര വിറയല്‍. എങ്ങനെയോ രണ്ടു കവിള്‍ കുടിച്ചിറക്കി. കുപ്പിയില്‍ അവശേഷിച്ച ബ്രാണ്ടിയും കൂടി അകത്താക്കി.ഇനിയൊന്നും ചിന്തിക്കാനില്ല.

എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്നതിനുമപ്പുറം, എന്റെ എന്തെല്ലാം ഒക്കെയോ ആയ, അപ്പച്ചന്‍ ചേട്ടനെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. വെളുപ്പാന്‍ കാലത്ത്, അപ്പച്ചന്റെ തെറി മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ താഴെ വെച്ചു. കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു.

"എന്താടാ ഇവിടെ പരിപാടി?വീട്ടിലുള്ളതു സകലതും നീ നശിപ്പിച്ചു അല്ലെ? നിന്നെ ഞാന്‍ എന്താ ചെയ്യെണ്ടേ?"
അപ്പച്ചന്റെ ചോദ്യം കേട്ടാണു ഞാന്‍ കണ്ണ് തുറന്നത്.

"
ഞാന്‍ ഇത്തിരി ഫ്യൂരിടാന്‍ കഴിച്ചു" ഞാന്‍ പറഞ്ഞു.

" എന്തിനാ തീരെ ഇത്തിരിയാക്കിയത്? കുറച്ചു കൂടുതല്‍ കഴിക്കാമായിരുന്നല്ലോ? നിനക്ക് അടിയുടെ കുറവാ, കഴുവേറി മോനെ. എണീക്കിങ്ങോട്ട്. എഴുന്നേറ്റു പോയി ഒന്നു കുളിക്ക്." അപ്പച്ചന്‍.

"എണീക്കാന്‍ കഴിയുന്നില്ല അപ്പച്ചന്‍ചേട്ടാ, എന്റെ കൈ കാലുകള്‍ തളരുന്നു."
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ എഴുന്നേല്‍ ക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി. പക്ഷെ, ഫലിച്ചില്ല്ല!


മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ്, മൂന്നു ആശു പത്രികളില്‍ കയറിയിറങ്ങി. എല്ലാവരും കൈ വിട്ടു.

വിഷം ഉള്ളില്‍ ചെന്നാല്‍, വയറു കഴുകുന്നതാണ് ആദ്യ നടപടി. വയറു കഴുകല്‍ ഒരു സംഭവം തന്നെയായിരുന്നു. ഈരേഴു പതിന്നാലു ലോകവും, ഞാന്‍ അപ്പോള്‍ കണ്ടു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.
ശിക്ഷ അനുഭവിച്ചവന്‍, ജീവിതത്തില്‍ ഇനി വിഷം കഴിക്കില്ല. അത്രമാത്രം പീഡനം!

ആദ്യം നാലഞ്ചു പേര്‍ കൂടി എന്റെ കയ്യും, കാലും അനങ്ങാത്ത രീതിയില്‍ ,ബെഡ്ഡില്‍ പിടിച്ചു വച്ചു. അതിനു ശേഷം, ഒരു ചെറിയ പലക കഷ്ണം വായില്‍ കടിച്ചു പിടിപ്പിച്ചു. പലക കഷ്ണത്തിലെ നടുവിലേ ദ്വാരത്തില്‍ കൂടി, ഒരു അര ഇഞ്ച് വണ്ണമുള്ള പൈപ്പു വയറ്റിലേക്ക് കുത്തി ഇറക്കി വിട്ടു. പൈപ്പിന്റെ മറു വശത്തു പിടിപ്പിച്ച ചോര്‍പ്പില്‍ ക്കൂടി, വെള്ളം ഒഴിച്ചു നിറച്ചു. പൈപ്പു താഴേക്കു കുനിച്ചു, (സൈഫന്റെ സിദ്ധാന്തം)ആ വെള്ളം മുഴുവന്‍ തിരിച്ചെടുത്തു. ഇങ്ങനെ ഒരു നാലഞ്ചു ആവര്‍ത്തി.

വേദന
ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല, കണ്ണുകള്‍ക്കു കാഴ്ചയില്ല.
പിന്നെ എന്തൊക്കെയോ മരുന്നു കുടിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്റെ ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതു കൊണ്ടു, മരുന്നു വയറ്റില്‍ എത്തിയില്ല. അവസാനത്തെ പടി, വെന്റിലേട്ടറിലെത്തി. അവിടേയും, ശരീരം പ്രതികരിക്കുന്നില്ല!.

'ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട' എന്ന് ഡോക്ടര്‍ പറയുന്നത് അവ്യക്ത മായിട്ടു കേട്ടു. എന്റെ പ്രിയപ്പെട്ട ഭാര്യയും കുഞ്ഞു മക്കളും, മാറി മാറി മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു.
ഹൃദയമിടിപ്പിന്റെ താളം തെറ്റിയോ?അതോ എന്റെ തോന്നലോ?

"
പോയി" എന്നാരോ പറഞ്ഞതു ഞാന്‍ കേട്ടോ?ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!

72 comments:

Unknown said...

ഇതു കഥയല്ല സങ്കല്‍പ്പമല്ല -
നമുക്കെന്നും ഭവിക്കുന്നതല്ലേ?
അകാല ചരമമിരന്നു വാങ്ങുന്ന
സ്വയം കൃതാനര്‍ത്ഥങ്ങളല്ലേ?
-----------------------------------
മുപ്പത്തഞ്ചാമത്തെ വയസ്സില്‍, അകാല മൃത്യു ഇരന്നു വാങ്ങിയ,
എന്റെ പ്രിയസ്നേഹിതന്റെ പാവന സ്മരണക്കായി,
നമ്മുടെ നാട്ടിലെ പീഡിതരായ, ഇന്നും പീഡിപ്പിക്കപ്പെടുന്ന, സഹോദരിമാരുടെ പാദങ്ങളില്‍,ഞാനിതു സമര്‍പ്പിക്കുന്നു.
(സ്ത്രീകളെ പീഡിപ്പിക്കുന്ന പുരുഷന്മാര്‍ക്കു വേണ്ടി ക്ഷമാപണത്തോടെ)
-----------------------------------
ഈ എഴുത്തു കൊണ്ട്, ഒരാള്‍ക്കെങ്കിലും മദ്യത്തില്‍ നിന്നും മോചനം കിട്ടിയാല്‍,
ഒരു കുടുംബത്തിലെങ്കിലും സമാധാനം ലഭിച്ചാല്‍, എന്റെ ദൌത്യം പൂര്‍ണ്ണമായി!
ഉചിതമെന്നു തോന്നിയാല്‍, എന്റെ ലിങ്ക് അയച്ചു കൊടുത്ത്, ഈ സന്ദേശം പ്രചരിപ്പിക്കുക.
വായിച്ചു അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ!

http://appachanozhakkal.blogspot.com

Unknown said...

അപ്പച്ചന്‍ ചേട്ടാ ,
വളരെ നന്നായി എഴുതി.
ഓരോ മനുഷ്യനും വായിക്കേണ്ടത് തന്നെ ആണിത്.
മദ്യം അത്രമേല്‍ വിഷമാണ്. കുടുമ്പത്തെ മറന്നു സ്വന്തം കുഞ്ഞുങ്ങളെ മറന്നു കുടിച്ചു തീര്‍കുന്ന ജന്മങ്ങള്‍ക്ക് ഒരു താക്കീതു ആവട്ടെ ചേട്ടന്റെ ഈ സൃഷ്ടി.
അവതരണം വളരെ മനോഹരമായി....ചെറിയൊരു ഭയം, മനസ്സിലൂടെ ഊര്‍ന്നിരങ്ങിപ്പോയി.....

Hashiq said...

അച്ചായന്‍, എന്ത് പറയണമെന്ന് അറിയില്ല.. എഴുത്ത് നന്നായി എന്ന് പറഞ്ഞാല്‍ മരണ വീട്ടില്‍ വന്ന്‌ തേങ്ങ ഉടക്കുന്നതിനു തുല്യമാകും. പക്ഷെ ഇത് എവിടെയൊക്കെയോ കൊണ്ടു. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിന്റെ മറു കമെന്റില്‍ തന്നെ അച്ചായന്‍ സൂചിപ്പിച്ചിരുന്നല്ലോ.... ഈ എഴുത്തില്‍ കൂടി ആ ആത്മബന്ധം ഒന്ന് കൂടി വരച്ചു കാട്ടി.
വായനയുടെ ആദ്യ ഭാഗത്ത്‌ ഒരു വിഷ മദ്യ ദുരന്തത്തിന്റെ ബാക്കി പത്രമാണെന്നാണ് കരുതിയത്‌..
അച്ചായന്റെ മനസിലുള്ള നല്ല ഒരു സന്ദേശം.. അത് പരേതന്റെ ആത്മാവിന്റെ ഭാഷയില്‍ കൂടി മറ്റുള്ളവരിലേക്ക് പകര്‍ന്നു...ദുഖത്തില്‍ ഞാനും പങ്ക് ചേരുന്നു...

റോസാപ്പൂക്കള്‍ said...

ഈ എഴുത്തിന്റെ ഉദ്ദേശം സഫലമാകട്ടെ

SUJITH KAYYUR said...

nalla sandesham

Unknown said...

ആരെങ്കിലും നന്നായാല്‍ നന്നാവട്ടെ.
എന്തായാലും അപ്പച്ചന്‍ നല്ല സന്ദേശമാണ് നല്‍കുന്നത്.

പട്ടേപ്പാടം റാംജി said...

എഴുത്ത്‌ നന്നായി അപ്പച്ചാ.
ഒരിക്കല്‍ വിഷം കഴിച്ച് ചാവാതെ രക്ഷപ്പെട്ടവന്‍ പിന്നെ ഒരിക്കലും അതിന് തുനിയില്ലെന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നു,വിരുദ്ധമായി സംഭാവിച്ചിട്ടുന്കിലും. ഞാന്‍ കണ്ട ഒരുവന്‍ ഇതുപോലെ കുരുടാന്‍ കഴിച്ചിട്ട് മരിക്കാതെ വന്നപ്പോള്‍ അവന്‍ പറഞ്ഞതും ഇതുതന്നെ. പക്ഷെ അവന്‍ ആശുപത്രിയിലെ പ്രയാസം അല്ല പറഞ്ഞത്‌. കഴിച്ചതിനു ശേഷം ഉണ്ടായ മരണവേപ്രാളത്തിന്റെ പരാക്രമാങ്ങളാണ്.ആശുപത്രി വരെ എത്തുന്നതിനു മുന്‍പ് വരെ അനുഭവിച്ച കാര്യങ്ങള്‍.

Sathyanarayanan kurungot said...

Appachan chetto - kalakki ketto? njan chinthikkukayayirunnu - appachante manogathavum ente manogathavum thammil sammyamuntennu thonnunnu. ite pole onnu njanum mumpu rachichirunnu. ente achan marichappol munpu maricha ente bandhukkalumayi kushalam (swargathil) parayunna oru bhavana. parokshamyengilum athu ithumayi bandhamuntu. nammude manassu ore pole ayathu kontavam. iniyum pratheekshikkunnu. patatha pattu kootuthal mathuram ennathu pole.

"ee thoolika thumpil ninnoorunnathethuvan
swachha madhuvallee"

Sathyan

കൂതറHashimܓ said...

അതെ,
ഒരെടുത്ത് ചാട്ടത്തില്‍ അവസാനിക്കുന്ന ജീവിതത്തിലെ വലിയ ഒരു മണ്ടത്തരം .. ആത്മഹത്യ.

(നന്നായി തന്നെ വിവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു അപ്പച്ചന്.)

keraladasanunni said...

നേരം പോക്കിന്ന് വേണ്ടി കുടിക്കാന്‍ തുടങ്ങി മദ്യത്തിന്ന് അടിമയാകുന്നു എന്നാണ് കേട്ടിട്ടുള്ളത്. മുഴുക്കുടിയന്മാര്‍ അവരുടെ ജീവിതം മാത്രമല്ല വേണ്ടപ്പെട്ടവരുടേത് കൂടി നരക തുല്യമാക്കുന്നു. പോസ്റ്റ് നന്നായി.

Unknown said...

വളരെ നന്നായി പറഞ്ഞു....

ശ്രീ said...

ആദ്യ കമന്റില്‍ പറഞ്ഞത് പോലെ

ഈ എഴുത്തു കൊണ്ട്, ഒരാള്‍ക്കെങ്കിലും മദ്യത്തില്‍ നിന്നും മോചനം കിട്ടിയാല്‍,
ഒരു കുടുംബത്തിലെങ്കിലും സമാധാനം ലഭിച്ചാല്‍...

എത്ര നന്നായിരുന്നു.

Echmukutty said...

മാജിക് വാട്ടറിന്റെ മാജിക്.
പേത്തണ്ണിയോട് പേ.......

അടി കിട്ടുന്നതിന്റെ രസം,
വയറു കഴുകുന്നതിന്റെ പരമാനന്ദം ഒക്കെ കേമമായിരുന്നു.

കീടനാശിനി കഴിച്ചാലുടൻ കിട്ടുന്ന ബ്രഹ്മാനന്ദം മാത്രം വിവരിച്ചില്ല.

നല്ല ഒരു കഥാകൃത്ത് പിറവിയെടുത്തതറിഞ്ഞ് ആഹ്ലാദിയ്ക്കുന്നു.

Sarin said...

appacha thikachum manasil thattunna reethiyil thanne ezhuthi...kollaaam.

ജന്മസുകൃതം said...

വായിച്ചു .ഒരു പാട് ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ പര്യാപ്തമായി ഈ കഥ.
കണ്മുന്‍പില്‍ വീണു തകര്‍ന്ന ബന്ധുക്കള്‍....ഇപ്പോഴും കരകയറാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍
.പക്ഷെ ...വെറുതെയാണ് . എത്രകണ്ടാലും കൊണ്ടാലും നേരെ ആകില്ല ഇത്തരക്കാര്‍....ഒരാളെങ്കിലും നന്നാകാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്നു.

ഗൗരിനാഥന്‍ said...

ഇതു വാ്യിച്ചത് കൊണ്ട് എതെങ്കിലും മദ്യപാനി അതു നിര്‍ത്തുമോ..പോസിറ്റീവ് ആയി ചിന്തിക്കാം അല്ലേ..

Villagemaan/വില്ലേജ്മാന്‍ said...

കഥ നല്ലത് അപ്പച്ചാ...അപ്പച്ചന്റെ ഉദ്ദേശ്യവും പ്രശംസനീയം.. പക്ഷെ :(

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പച്ചാ...നല്ല സന്ദേശം...
അത് വളരെ നന്നായി തന്നെ
അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

Sidheek Thozhiyoor said...

എന്ത് പറയാന്‍ അപ്പച്ചാ ..ചുറ്റുപാടുകളില്‍ എന്നും സംഭവിച്ചു കൊണ്ടിരിക്കന്ന മദ്യദുരന്തങ്ങള്‍; അതിനൊരു അവസാനം ? ..നല്ല എഴുത്ത് ,നന്നായി..

നികു കേച്ചേരി said...

അപ്പച്ചോ, കാര്യൊക്കെ ശരി
ഇന്നിപ്പൊ 60ത് 90ആക്കാം ല്ലേ....

Unknown said...

@മിസിരിയനിസാര്‍,
@ഹാഷിക്ക്,
@റോസാപ്പൂക്കള്‍,
@സുജിത് കയ്യൂര്‍,
@താന്തോന്നി,
@പട്ടേപ്പാടം റാംജി,
@Sathyan,
@കൂതറHashim,
@keraladasanunni,
@ജുവൈരിയ സലാം,
@ശ്രീ,
@Echmukutty,
@Sarin,
@ലീല എം ചന്ദ്രന്‍,
@ഗൗരിനാഥന്‍,
@Villagemaan,
@റിയാസ് (മിഴിനീര്‍ത്തുള്ളി),
@സിദ്ധീക്ക,
@nikukechery,

ഇത് വായിക്കുവാനും,
അതിനു യോജിച്ച കമന്റ് എഴുതുവാനും,
സമയം ചിലവഴിച്ച എല്ലാവര്ക്കും,
എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
സങ്കല്‍പ്പത്തിലെ കഥകള്‍ക്ക് നമ്മെ രസിപ്പിക്കാനും, ചിരിപ്പിക്കാനും, ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കാനും കഴിയും.
പക്ഷെ, യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കൈപ്പുള്ളതായിരിക്കും.
അതത്ര രസമുള്ളത് ആയിരിക്കുകയുമില്ല!
ഇതില്‍ ഞാനെഴുതിയത് മുഴുവന്‍ സ്ത്രീകള്‍ക്ക് അനുകൂലമായിട്ടാണ്.
എന്നിട്ടും, അവരൊന്നും നേരെ ചൊവ്വേ പ്രതികരിച്ചു കണ്ടില്ല!
കള്ളുകുടിക്കുകായും, ഭര്‍ത്താവിനെ ഉപദ്രവിക്കുകയും ചെയ്യുന്ന, ചില സ്ത്രീകളെ എങ്കിലും എനിക്കറിയാം. അടുത്ത പോസ്റ്റ്‌ ഞാന്‍ അവരേക്കുറിച്ച് എഴുതണോ? വനിതാ സംവരണമല്ലേ... അവര്‍ തീരുമാനിക്കട്ടെ!

Sabu Hariharan said...

നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ.

faisu madeena said...

പാവം സഹോദരിമാര്‍ ......

ബിഗു said...

നല്ല സന്ദേശം. അഭിനന്ദനങ്ങള്‍

yousufpa said...

എല്ലാം ശാന്തമായൊ..?
കഥ പറഞ്ഞത് നന്നായി.

Umesh Pilicode said...

എഴുത്ത്‌ നന്നായി അപ്പച്ചാ.

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ മരിച്ചു അല്ലേ...ഇനി വരുന്നത് പ്രേതകഥകള്‍ ആയിരിക്കും...

പ്രദീപ്‌ തിക്കോടി said...

ഞാൻ അയച്ചു തന്ന ഇംഗ്ലീഷ്‌ കഥയുടെ പ്രചോദനം ഉൾക്കൊണ്ടിട്ടാണെങ്കിലും(തുടക്കം മാത്രം) വളരെ നന്നായിട്ടുണ്ട്‌. അപ്പച്ചന്റെ സംഭാവന ഏറെയുണ്ട്‌. ഭാവുകങ്ങൾ

മുകിൽ said...

കള്ളുകുടിയന്റെ ആത്മാവിനു ശാന്തി! ശാന്തി!
കഥ നന്നായിട്ടുണ്ട്. കഥകളൊക്കെ നന്നായി വരുന്നുണ്ട്, ട്ടോ. സന്തോഷം തോന്നുന്നു.

sm sadique said...

മദ്യം തിന്മകളുടെ മാതാവാണ്.
അത് തിരിച്ചറിയുന്നവർ നല്ലവർ.
തിരിച്ചറിവ് പകരുന്ന ലേഖനം.

Unknown said...

എഴുത്ത് നന്നായി, ഇതിലെ സദുദ്ദേശം സാധ്യമാവട്ടെ!

ഒരു നുറുങ്ങ് said...

എന്‍റപ്പച്ചോ,സംഗതി ജോറായി..
നാടകം തീരുംമുമ്പെ കര്‍ട്ടണ്‍ വീണല്ലൊ..!
കുടിച്ചു പുപ്പൂസായവനെ ഇതിലേറെ ഭംഗിയായി അവതരിപ്പിക്കുവാന്‍ മറ്റൊരു “കുട്ടായി”യെ കിട്ടില്ല.ഇത്ര മാന്യമായി മുട്ടുകുത്തിനിന്ന് തല്ല് ചൊദിച്ച് വാങ്ങാന്‍ അനുസരണശീലയായ ഒരു “കുട്ടായിനി”യേയും വേറെ കിട്ടില്ല തന്നെ.!

അപ്പച്ചോ ഈ നുറുങ്ങിനൊരു നേരിയ സംശയം..ബ്ളോഗ് വായനക്കാരില്‍ ഈ മാതിരിപ്പെട്ട മുഴുക്കുടിയന്മാര്‍ ഉണ്ടാവില്ല,നിശ്ചയം.ബ്ളോഗെഴുത്ത്കാരിലും കാണാനിടയില്ല ഈ ജനുസ്സ്കാരെ.അതോണ്ട് മുപ്പത്തഞ്ചാം വയസ്സില്‍ അകാലമൃത്യു ഏറ്റുവാങ്ങിയ ഈ ഹതഭാഗ്യന്‍റെ ദുരന്തസംഭവം ഈ മാസം ഇരുപതാം തിയതി മുതല്‍ നടക്കുന്ന ഡീഅഡിക്ഷന്‍ ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്ക് ഇത് കോപ്പിയെടുത്ത് വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കാം.

കുസുമം ആര്‍ പുന്നപ്ര said...

അപ്പച്ചാ..ലിങ്കു ബ്ലോഗനയ്ക്കു കൊടുത്തേക്കുക.അത്രക്കു നല്ല വിവരണം

ഹംസ said...

അപ്പച്ചാ... നല്ല എഴുത്ത് എത്ര ഭഗിയായ വലിയ സന്ദേശം ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തത് .... മനുഷ്യര്‍ ഇതെല്ലാം ഒന്ന് ചിന്തിച്ചിരുന്നു എങ്കില്‍...

അലി said...

നല്ല എഴുത്ത്...
അതിലൂടെ ഒരു നല്ല സന്ദേശം.
ആശംസകൾ!

K@nn(())raan*خلي ولي said...

കുടിച്ചു വീട്ടില്‍ വരുന്ന ഫര്‍ത്താക്കന്മാരോട് ഭാര്യമാര്‍ ധീരമായി വിളിച്ചു പറയണം.
"കല്ലിവല്ലി"
അപ്പോള്‍ കാര്യങ്ങള്‍ നേരെയാകും. സ്ത്രീ സഹിക്കുന്നതുകൊണ്ട് മാത്രമാണ് പുരുഷന്‍ അവള്‍ക്കുമേല്‍ കുതിര കയറുന്നത്.
സ്ത്രീ പ്രതികരിക്കുക.

kadathanadan:കടത്തനാടൻ said...

ആദരാജ്ഞലികള്‍

the man to walk with said...

ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!


ആശംസകള്‍

Jishad Cronic said...

നല്ല ഉദ്ദേശം വിജയിച്ചാല്‍ സമൂഹം നന്നായി...
സമൂഹം നന്നായാല്‍ കുടുംബവും....

Unknown said...

@ Sabu M H,
@ faisu madeena,
@ യൂസുഫ്പ,
@ ബിഗു,
@ ഉമേഷ്‌ പീലിക്കോട്,
@ അരീക്കോടന്‍,
@ പ്രദീപ്‌ തിക്കോടി,
@ sm sadique,
@ മുകില്‍,
@ തെച്ചിക്കോടന്‍,
@ ഒരു നുറുങ്ങ്,
@ കുസുമം ആര്‍ പുന്നപ്ര,
@ ഹംസ,
@ അലി,
@ കണ്ണൂരാന്‍,
@ the man to walk with,
@ കടത്തനാടന്‍,
@ ജിഷാദ് ക്രോണിക്,
എന്റെ പോസ്റ്റ്‌ വായിക്കുവാനും,
അതിനു യോജിച്ച കമന്റ് എഴുതുവാനും,
സമയം ചിലവഴിച്ച എല്ലാവര്ക്കും,
എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഹാറൂന്‍ മാഷ്‌ പറഞ്ഞതുപോലെ,
ഈ മാസം ഇരുപതാം തിയതി മുതല്‍ നടക്കുന്ന ഡീഅഡിക്ഷന്‍ ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്ക് ഇത് കോപ്പിയെടുത്ത് വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കിയാല്‍,ഒരു പക്ഷെ ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കും!

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനാകെ ഒരു കണ്‍ഫ്യൂഷനിലാണ്, ഞാന്‍ വായിച്ച അപ്പച്ചന്റെ കഥകളെല്ലാം തന്നെ “കള്ളു” കഥകളാണല്ലോ? എന്നിട്ടും അപ്പച്ചന്‍ കള്ളു കുടിക്കരുതെന്നും പറയുന്നു!. ഇവിടെ ആഖ്യാതാവ് തന്റെ മരണം വരെ എല്ലാം നന്നായി വിശദീകരിക്കുന്നു!.അപ്പച്ചനും ഒരു സുഹൃത്തിന്റെ വേഷത്തില്‍ ഒഴിഞ്ഞു നോക്കി നില്‍ക്കുന്നു!.ഈ വയസ്സന്‍സ് ക്ലബ്ബില്‍ എന്തെല്ലാം മറിമായങ്ങള്‍? സത്യത്തില്‍ അപ്പച്ചനൊരു വയസ്സനാണോ?

Unknown said...

@ പ്രദീപ്‌ തിക്കോടി said...

ഞാൻ അയച്ചു തന്ന ഇംഗ്ലീഷ്‌ കഥയുടെ പ്രചോദനം ഉൾക്കൊണ്ടിട്ടാണെങ്കിലും(തുടക്കം മാത്രം) വളരെ നന്നായിട്ടുണ്ട്‌. അപ്പച്ചന്റെ സംഭാവന ഏറെയുണ്ട്‌. ഭാവുകങ്ങൾ

January 12, 2011 11:36 AM
-----------------------------------
പ്രദീപ്‌ തിക്കോടി, എനിക്കൊരു ഇംഗ്ലീഷ്‌ കഥ അയച്ചു തന്നു, എന്നാണല്ലോ,മുകളില്‍ എഴുതിയ കമന്റില്‍ നിന്നു മനസ്സിലാകുന്നത്? ആ കഥ ഏതാണെന്നും,അയച്ചതെന്നാണ് എന്നും,വിശദമായി ഒന്നറിഞ്ഞാല്‍ വളരെ ഉപകാരമായിരുന്നു. സൌജന്യമാക്കേണ്ട,പ്രദീപ് ഇരിക്കുന്നിടത്ത്,ഞാന്‍ പ്രതിഫലം എത്തിച്ചു തരാം!
എന്നെ സംബന്ധിച്ചു ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നതിനു മുന്‍പ്, എന്നെക്കുറിച്ച് ഒന്ന് അന്വേഷിക്കുന്നതു നന്നായിരിക്കും, എന്നെനിക്ക് തോന്നുന്നു.

Kadalass said...

അപ്പച്ചാ..... വളരെ നന്നായി എഴുതി
വായന നന്നായി അനുഭവിച്ചു
സാമൂഹ്യ പ്രാധാന്യമേറിയ വിഷയം നര്‍മ്മമൊട്ടും ചോര്‍ന്നുപോകാതെ ഹ്രദ്യമായിതന്നെ എഴുതി
എല്ലാ അഭിനന്ദനങ്ങളും!

വീകെ said...

അത്ര വല്യ കുടിയന്മാരൊന്നും നമ്മുടെ ബൂലോകത്തേക്ക് വരുമെന്നു കരുതുന്നില്ലച്ചായാ..! അതുകൊണ്ട് ഇതൊന്നും വായിക്കാനും പോകുന്നില്ല... അച്ചായന്റെ പെടാപ്പാട് വെയ്സ്റ്റ്.... അപ്പച്ചന്റെ ഉദ്ദേശം നല്ലതു തന്നെ... അഭിനന്ദനങ്ങൾ...

Yasmin NK said...

നന്നായി

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായെഴുതി. നല്ല സന്ദേശമുള്ള രചന. ആശംസകൾ

Unknown said...

വളരെ നന്നായ് എഴുതിയിരിക്കുന്നു.

Unknown said...

@ മുഹമ്മദുകുട്ടിക്കാ,
സ്വന്തം മക്കളെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ച ഞണ്ടിന്റെ കഥ, കുട്ടിക്കാ കേട്ടിട്ടില്ലേ?
അതു തന്നെ സംഭവം. ഞാന്‍ നിരപരാധിയാണേ..
@ മുഹമ്മദ്‌കുഞ്ഞി വണ്ടൂര്‍,
@ വീ.കെ,
@ മുല്ല,
@ പള്ളിക്കരയില്‍,
എന്റെ ബ്ലോഗ് വായിക്കുന്നത് ആദ്യമാണെന്നു തോന്നുന്നു.
പ്രത്യേക സ്വാഗതവും നന്ദിയും.
@ നിശാസുരഭി,
വീട്ടിലുള്ളവര്‍ക്ക് വിരുന്നുകാരുടെ പരിവേഷം വേണ്ടല്ലോ അല്ലെ? വയ്സ്സന്‍സ്‌ ക്ലബ്ബിനെയും, എന്നെയും, പ്രോത്സാഹനങ്ങളും, ഉപദേശങ്ങളും, സഹകരണവും തന്ന്, സഹിച്ചു കൊണ്ടിരിക്കുന്ന എല്ലാ സഹൃദയര്ക്കും ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.

ജീവി കരിവെള്ളൂർ said...

മരണമെന്ന ലക്ഷ്യത്തിലെത്താനുള്ള കുറുക്കു വഴിയല്ലേ അപ്പച്ചാ ഈ മദ്യം . കുടിച്ചു ചാവട്ടെ .

സ്വപ്നസഖി said...

ചില സ്ത്രീകളങ്ങനെയാ...ഭൂമിയോളം ക്ഷമിക്കും. തന്റെ പുരുഷനെ ഒരു പാഠം പഠിപ്പിക്കാനിട്ടേച്ചുപോവും. കളളകത്തു ചെന്നില്ലേല്‍ സ്നേഹമുള്ളവനാണവനെന്നു മനസ്സിലാക്കിയതുകൊണ്ടാണിങ്ങനെ!

ഭാര്യയെക്കാള്‍ കൂടുതല്‍ മദ്യത്തെ സ്നേഹിച്ചുമരിച്ചവന്റെ ജീവിതത്തിലേക്കുളള തിരിഞ്ഞുനോട്ടത്തിലൂടെയുള്ള അവതരണം വ്യത്യസ്തതയുള്ളതാക്കി.

ആദ്യമായാണിവിടെ.. അമ്പതാമത്തെ അഭിപ്രായമിട്ട് അനുഗമിക്കുന്നവരില്‍ അമ്പതാമതായി ഇന്നുമുതല്‍ ഞാനുമുണ്ടേ അപ്പച്ചാ...

നാമൂസ് said...

ഒരു സുഹൃത്തിന്‍റെ മരണത്തിന് {ആത്മഹത്യ}ഹേതുവായ ഒന്നിനെ {മദ്യത്തെ, അത് മാത്രമോ..?} അവതരിപ്പിക്കുന്നതിലൂടെ മദ്യപാനശീലം ഉണ്ടാക്കുന്ന അനേകം പ്രശ്നങ്ങളിലെ ഏറ്റവും പ്രയാസകരമായ ഒരനുഭാവത്തെ പറഞ്ഞു വെക്കുകയാണ് ഈ അക്ഷരക്കൂട്ടത്തിന്‍റെ താത്പര്യം.
വളരെ പുതുമയാര്‍ന്ന ഒരു ആഖ്യാനശൈലിയിലൂടെ വായനക്കാരനിലേക്ക് മദ്യത്തിന്‍റെ ദൂഷ്യവശങ്ങളെ അറിയിച്ചു നല്‍കാന്‍ 'അപ്പച്ചന്' സാധിച്ചുവെന്നതില്‍ താങ്കള്‍ക്ക് സന്തോഷിക്കാം.

ഈ എഴുത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോന്നിനെയും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. എന്നെനിക്ക് തോന്നുന്നു.
ആത്മഹത്യയും അതിന്‍റെ കാരണവും.. തീര്‍ച്ചയായും, കുട്ടായിയിലെ കുറ്റബോധം തന്നെയാണ് അതിന് പ്രേരിപ്പിച്ചത്. അയാളില്‍, സ്ഥായിയായ ഒരു കുറ്റവാളിയോ കുറ്റ വാസനയോ ഇല്ലാ എന്ന് വേണം കരുതാന്‍. എങ്കില്‍, അയാളെ ഇത്രയും ക്രൂരനാക്കിയത് എന്ത്..? തര്‍ക്കമെന്തിനു, 'നരകതീര്‍ത്ഥം' തന്നെ..!!

മദ്യത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നുണ്ടോ..? മനസ്സിന്‍റെ പിരിമുറുക്കത്തിന്‌ ആക്കം കൂട്ടുന്നതല്ലാതെ ലഘൂകരിക്കാന്‍ മദ്യം ഒരു മാദ്ധ്യമമോ ഔഷധാമോ അല്ല. മദ്യം, നാഡീവ്യൂഹത്തെ തളര്‍ത്തിയെടുക്കുമ്പോള്‍ ബോധമണ്ഡലം പ്രവര്‍ത്തനക്ഷമമാല്ലാത്തതിനാല്‍ മാത്രം ഒരു പ്രത്യേകാനുഭൂതി ലഭിക്കുന്നുവെന്നല്ലാതെ മാനസികപ്രശ്നങ്ങള്‍ക്ക് ഒരിക്കലും ഒരു വിധത്തിലും പരിഹാരമാകുന്നില്ല. നേരെമറിച്ച് കുട്ടായിമാരെ സൃഷ്ടിക്കുന്നുവെന്നതാണ് സത്യം.

{അച്ചായാ... ഞാന്‍ ഒരു തുടക്കക്കാരനും ഇവിടെ ആദ്യ സന്ധര്‍ഷനവുമാണ് ഇടക്കൊക്കെയും വരാം.}

Arun Kumar Pillai said...

wow! superb!
really touching one..
facebook vazhi ethiyatha ivide.. varavu veruthe aayilla..

realy touching story, njn ivide follower aakunnu!

Elayoden said...

പോയി" എന്നാരോ പറഞ്ഞതു ഞാന്‍ കേട്ടോ?ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!

ഒരു നാള്‍ പോവേണ്ടി വരും എല്ലാവര്ക്കും, അത് മദ്യത്തിനു അടിമപെട്ടാവാതിരിക്കട്ടെ.. നിങ്ങളുടെ പരിശ്രമം വിജയിക്കട്ടെ..

Unknown said...

നന്നായിരിക്കുന്നു....

മാണിക്യം said...

അപ്പച്ചാ കഥ കൊള്ളാം....

മദ്യപിക്കുന്നത് ഭാര്യയെ തല്ലാനാണോ?:)
പാരാകമം സ്ത്രീകളോടല്ല വേണ്ടത് ...

"ഒരു മണിക്കൂര്‍ കഴിഞ്ഞില്ല,അവളുടെ ആങ്ങളമാര്‍ രണ്ടു പേര്‍ അങ്ങോട്ടു വന്നു.ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. രണ്ടു പേരും മാറി മാറി എന്നെ അടിച്ചു. ...."
,
ഭേഷായിട്ട് നിന്ന് തല്ലു കൊണ്ടു ഹ ഹ അതു നന്നായി! ഈ തല്ലു കൊള്ളുന്നതിന്റെ രസവും അനുഭവിക്കണം..

V P Gangadharan, Sydney said...

അതിരസമുള്ള മറ്റൊരു നര്‍മ്മകഥ. കള്ള്‌ തന്നെയാണ്‌ വിഷയമെങ്കിലും അവതരണരീതിയില്‍ മറ്റു പല തമാശക്കഥകളില്‍ നിന്നും ഇത്‌ കാതങ്ങള്‍ക്കകലെ മാറി നില്‍ക്കുന്നു! പൊള്ളയായ തമാശകള്‍ മാത്രം പറഞ്ഞ്‌ വായനക്കാരെ അല്‍പ്പ നേരത്തേക്ക്‌ ചിരിപ്പിച്ചു നിര്‍ത്തി സംതൃപ്തി അടയുക എന്ന പ്രവണതയില്‍ വീഴാതെ, അപ്പച്ചന്‍ കഥാസാരത്തിലും ശില്‍പവൈദഗ്ദ്ധ്യത്തിലും ഊന്നി നിന്നുകൊണ്ട്‌, തന്റെ രചനകള്‍ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു. ഈ ദൗത്യം മലയാളസാഹിത്യത്തെയാണ്‌ സമ്പന്നമാക്കുക, എന്നതാണ്‌ എന്റെ പക്ഷം.
അവതരണത്തിന്റെ അനുസ്യൂതമായ ഒഴുക്കിന്‌ അന്ത്യഘട്ടത്തില്‍ അല്‍പ്പം മാന്ദ്യം സംഭവിച്ചിട്ടുണ്ടെന്നു തോന്നി. ആശുപത്രിയില്‍ വെച്ചു, പ്രതിവിധിതേടിക്കൊണ്ട്‌, നടത്തപ്പെട്ട ചികിത്സാസമ്പ്രദായവും മറ്റും പകര്‍ത്തിയത്‌ ഒഴിവാക്കേണ്ടിയിരുന്നുവെന്ന്‌ തോന്നി, (ഒരുതരം കീടനാശിനി) എന്ന കുറിപ്പ്‌ കഥയുടെ മേനിയില്‍ നിന്നും മാറ്റി നിര്‍ത്തണമായിരുന്നു എന്നും.

ഷൈജൻ കാക്കര said...

കഥ പറച്ചിൽ ഇഷ്ടായി...

അങ്ങ്‌ ബിലാത്തിയിൽ, ഒരു വീരശൂരപരാകൃമി പ്രിയതമയെ തല്ലി മൂക്കിൽ നിന്ന്‌ ഒക്കെ ചോര ഒലിപ്പിച്ചു... അറസ്റ്റ്‌ ചെയ്യാൻ വന്ന പോലിസിനോട്‌ പറഞ്ഞത്‌... ഇത്‌ നയതന്ത്ര പരിപാടിയാണ്‌... ചുമ്മാ വന്ന്‌ അറസ്റ്റ്‌ ചെയ്താലെ... വിവരം അറിയും...

സായിപ്പിന്റെ പോലിസ്‌ തിരിച്ചുപോയെങ്ങിലും ഇന്ത്യ നടപടി എടുത്ത്‌ തുടങ്ങി... അതിലൊരു ആശ്വാസം... ആങ്ങളമാർ എടുത്തിട്ട്‌ പെരുമാറിയപ്പോൾ കിട്ടിയ ആശ്വാസമുണ്ടല്ലൊ, ദതന്നെ...

രമേശ്‌ അരൂര്‍ said...

സ്വന്തം മരണം വിവരിക്കുന്ന ഈ ശൈലി മുന്‍പ് കണ്ടിട്ടുള്ളതാണ് ,നമ്മുടെ ശ്രീലേഖ IPS ഉം ഇങ്ങനെ ഒന്ന് എഴുതിയിട്ടുണ്ട് ,അത് പോട്ടെ ,,അപ്പച്ചന്റെ ഈ കഥയിലെ സന്ദേശവും ആഖ്യാന ശൈലിയുമാണ് എനിക്കിഷ്ടപ്പെട്ടത് ,,ആശംസകള്‍ ..:)

റാണിപ്രിയ said...

അപ്പച്ചന്റെ തട്ടകത്തില്‍ ആദ്യം ആണെന്നു തൊന്നുന്നു.....

നല്ല ഒരു സന്ദേശം വലരെ നല്ല ശൈലിയില്‍,
നല്ല എഴുത്തിലൂടെ വിവരിച്ചു....

മദ്യം എന്ന വിഷം അകത്തു ചെല്ലുന്നതിനു മുന്നെയുള്ള അയാളുടെ വാക്കുകളും ചിന്തകളും,പിന്നീട് വിഷം(മദ്യം) അകത്തു ചെന്നപ്പോള്‍ ഉള്ള മാനസിക പോരാട്ടങ്ങളും....

ഒരിജിനല്‍ (ഒരുവിധത്തില്‍ പറഞ്ഞാല്‍ എല്ലം വിഷം) അകതു ചെന്നപ്പോള്‍ ഉള്ള മാനസിത പ്രയാസങ്ങള്‍ എല്ലം വളരെ നല്ല രീതിയില്‍ വരച്ചുകാട്ടാന്‍ സാധിച്ചു....

സമൂഹം ഇത് കാണുന്നില്ലേ..?

ഈ പൊസ്റ്റിലൂടെ കുടിക്കുന്നവര്‍ നിര്‍ത്തും എന്ന വ്യാമോഹം ഇല്ലെങ്കിലും അത് കുറച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കും എന്ന പ്രതീക്ഷയൊട് കൂടി.....

ഇനിയും വരാം...ഫൊള്ളോ ചെയ്തു.....
ആശംസകള്‍....

ജയരാജ്‌മുരുക്കുംപുഴ said...

katha assalayittundu...... aashamsakal..........

മെഹദ്‌ മഖ്‌ബൂല്‍ said...

ഒന്നുറപ്പാണ് ... എന്തായാലും മരിക്കണം ...ഉള്ളു സമയം നല്ലതിനായി ചെലവഴിക്കുക എന്നല്ലാതെ നമ്മള്‍ എന്ത് ചെയ്യാന്‍ ?

ishaqh ഇസ്‌ഹാക് said...

ഇവിടെ ആദ്യമായിട്ടാ...
അപ്പച്ചന്റെ കഥനരീതിയും ഉദ്ധേശ ശുദ്ധിയും പ്രശംസനീയം!.
ആരു നന്നായിട്ടില്ലങ്കിലും മാണ്ടീല
ഞമ്മളു ഇന്നുമുതല്‍ ഒരുനല്ലകുടിക്കാരനാകാന്‍ തീരുമാനിച്ചു.!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കണ്ണ് നനയിച്ച കഥ!
എല്ലാ കുടിയന്മാരും ഈ കഥ ഒരാവര്‍ത്തിഎങ്കിലും വായിക്കെണ്ടതാണ്.
സാധാരണ കഥകളില്‍ കാണുന്ന അതിശയോക്തി തീരെ ഇല്ലാതെ തന്നെ വായനക്കാരുടെ മനസ്സിനെ ഇളക്കാന്‍ ഈ കഥനരീതി സഹായിച്ചു.
ഇനിയും ഇത്തരം സദുദേശ്യ സൃഷ്ടികള്‍ താങ്കളില്‍ നിന്ന് ഉണ്ടാവട്ടെ.

Unknown said...

@ ജീവി കരിവെള്ളൂര്‍,
@ സ്വപ്നസഖി,
@ നാമൂസ്‌,
@ കണ്ണന്‍,
@ എളയോടന്‍,
@ അജീഷ് കുമാര്‍,
@ മാണിക്യം,
@ കാക്കര,
@ രമേശ്‌ അരൂര്‍,
@ വീ പി ഗംഗാധരന്‍,സിഡ്നി,
@ റാണിപ്രിയ,
@ ജയരാജ്‌ മുരിക്കുംപുഴ,
@ മഖ്‌ബൂല്‍ മാറഞ്ചേരി,
@ ഇഷാഖ്‌,
@ ഇസ്മായില്‍ കുറുമ്പടി,
എന്റെ പോസ്റ്റ്‌ വായിക്കുവാനും,
അതിനു യോജിച്ച കമന്റ് എഴുതുവാനും,
സമയം ചിലവഴിച്ച എല്ലാവര്ക്കും,
എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
എനിക്ക് തിരിച്ചറിവും, പ്രോത്സാഹനവും പകര്‍ന്നു തന്ന എല്ലാ സഹൃദയ മനസ്സുകള്‍ക്കും, ഒരിക്കല്‍ കൂടി നന്ദി പറയട്ടെ!

Unknown said...
This comment has been removed by the author.
Akash nair said...

ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!

ശങ്കു ദാദ said...

പെനകത്തിന്റെ ബസ്സില്‍ അപ്പച്ചന്‍ ഇട്ട ലിങ്കാണ് എന്നെ ഇവിടെ എത്തിച്ചത്..
വന്നത് വെറുതെ ആയില്ല.... വളരെ നന്നായിരിക്കുന്നു അപ്പച്ചാ.. അപ്പച്ചന്റെ മറ്റു സ്ര്ഷ്ടികളും വായിച്ചു നോക്കാം.

സുദൂര്‍ വളവന്നൂര്‍ said...

appachan chettan oru vipplavakariyanu,
yes, a revelution

Varun Aroli said...

നല്ല സന്ദേശം. ഈ എഴുത്തിന്റെ പിന്നിലെ ഉദ്ദേശം സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Sulfikar Manalvayal said...

നല്ല ഒരു സന്ദേശമടങ്ങിയ കഥ.
നന്നായി പറഞ്ഞു.
ഇത്തരം നല്ല കഥകള്‍ ഇനിയും വരട്ടെ.

Absar Mohamed said...

നല്ല സന്ദേശമുള്ള രചന. ആശംസകൾ അപ്പച്ചാ...

cvthankappan said...

മദ്യം അകത്തുചെന്നു കഴിഞ്ഞാലുണ്ടാകുന്ന
പരാക്രമവും,ചേഷ്ടകളും,
വളരെ ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു.
മദ്യം വിഷമാണ് എന്ന
സന്ദേശം ഈ കഥ ഉത്ഘോഷിക്കുന്നു.
ആശംസകളോടെ, സി.വി.തങ്കപ്പന്‍