Sunday, March 24, 2013

Bookmark and Share

ഖത്തറില്‍ നിന്നൊരു കത്ത്.

                                                                                                                                         ഖത്തര്‍
                                                                                                                                       2 - 2- 1975
                                                                               786

          എത്രയും പ്രീയപ്പെട്ട അപ്പച്ചന്‍ വായിക്കുവാന്‍, പ്രിയ സുഹൃത്ത് ഇബ്രാഹിം എഴുതുന്നതെന്തെന്നാല്‍,

         അദ്ധ്വാനിച്ചു തിന്നാന്‍ എല്ലാവരേക്കൊണ്ടും പറ്റും. അതൊരു വലിയ സംഭവവുമല്ല, അദ്ധ്വാനിക്കാതെ തിന്നുന്നതാണു കഴിവ്. പക്ഷേ, വെറുതെ തിന്നാനും, വെറുതെ നടക്കാനും എന്റെ ഉപ്പ തീരെ സമ്മതിക്കുന്നില്ല. എന്നാല്‍പ്പിന്നെ ഗള്‍ഫിലേക്കു പോകാമെന്നു ഞാന്‍ സമ്മതിച്ചു; ഉപ്പായ്ക്ക് വാക്കും കൊടുത്തു. വല്ല്യുപ്പക്കു  കൊമ്പനാന വരെ ഉണ്ടായിരുന്ന ഒരു തറവാട്ടില്‍ പിറന്നവനാണു ഞാനെന്നു അപ്പച്ചനറിയാമല്ലോ? ആ ഞാന്‍  അറബിക്കു കോരാന്‍ (?) പോവുക എന്നൊക്കെ പറഞ്ഞാല്‍ എനിക്കു ചിന്തിക്കാന്‍ കൂടി വയ്യ. വേറെ വഴിയില്ലല്ലോ..? ഏതായാലും പോവുക തന്നെ.

      തിരിച്ചു വരുമ്പോള്‍,  ഒരു വലിയ മാളികവീടു പണിയണം, ഒരു തീയറ്റര്‍ പണിയണം, ഒരു ഷോപ്പിംഗ്‌ മാള്‍ പണിയണം, ഒരു ബെന്സ് കാര്‍ കൊണ്ടു വരണം, പറ്റുമെങ്കില്‍, അറബിനാട്ടില്‍ നിന്ന് ഒരു ഹൂറിയേയും കൂടി നിക്കാഹ് കഴിച്ചു കൊണ്ടു പോരണം. നാലു പേര്‍ ഒന്നു കാണട്ടെ, ഞാനാരാണെന്ന്,!

       എന്റെ ഖത്തര്‍ യാത്ര ഒരപൂര്‍വ്വ സംഭവം ആയിരുന്നു. എന്റെ ഒരു കുടുംബക്കാരന്‍ അബുവിന്റെ കെയറോഫില്‍ 
ഖത്തറിലേക്ക് ഒരു വിസ സംഘടിപ്പിച്ചു. അവന്റെ കൂട്ടത്തില്‍ ബോംബയിലേക്കു ബസ്സ് കയറി. അവിടെ, അത്തോളി കോയയുടെ കുടുസ്സു മുറിയില്‍ പത്തു ദിവസം കിടന്നു. മൂട്ടയുടെയും, കൊതുകിന്റെയും സര്‍വ്വാംഗ പീഡനവും സഹിച്ചു കഴിഞ്ഞാണു വിമാനം കയറാന്‍ പറ്റിയത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ്, "സിഗരറ്റ്‌ വലിക്കുമോ?" എന്ന് ഒരുത്തന്‍ ചോദിച്ചു. 'വലിക്കും' എന്നു പറഞ്ഞപ്പോള്‍ത്തന്നെ എന്റെ ഗെയിറ്റ്‌ പാസ്സില്‍ അടയാളമിട്ടു. വിമാനത്തില്‍, ബ്രാണ്ടിയും വിസ്കിയും, ബീയറുമെല്ലാം, ഫ്രീയായിട്ടു കിട്ടുമെന്നാണ് കഴിഞ്ഞയാഴ്ച ഗള്‍ഫില്‍ നിന്നു വന്ന ഉസ്മാന്‍ പറഞ്ഞത്; എന്നാല്‍പ്പിന്നെ സിഗരറ്റും ഫ്രീ ആയിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. 

       അങ്ങനെ, എയര്‍ ഇന്ത്യയുടെ ആകാശ നൌകയില്‍, അകാശക്കോട്ടകെട്ടി, ഒരായിരം സ്വപ്നങ്ങള്‍ വാനോളം വാരിക്കൂട്ടിക്കൊണ്ട്, ഒരു സൈഡ് സീറ്റില്‍ ഞാന്‍ കയറിപ്പറ്റി. (പുക വലിക്കുന്നവര്‍ക്കു സൈഡിലാണു സീറ്റ്‌.). എയര്‍ ഹോസ്റ്റസുമാരുടെ താരുണ്യ സൌന്ദര്യം, ആവോളം ആസ്വദിച്ചു കൊണ്ട്, ഒരു ചെറു സംഭ്രമത്തോടെ, യാത്ര പരമാവധി സുഖകരമാക്കി. കോഴി ബിരിയാണിയും, മറ്റു പല വിഭവങ്ങളും ഇഷ്ടംപോലെ കിട്ടുന്നുണ്ടായിരുന്നു. എയര്‍ ഹോസ്റ്റസ്‌ ഒരു ട്രോളിയില്‍, ബിയര്‍, കൊക്കോ കോള, ബ്രാണ്ടി മുതലായവ,  ഉരുട്ടിക്കൊണ്ട്, എന്റെയടുത്തു വന്നു. ബ്രാണ്ടിയുടെ സാമ്പിള്‍ ബോട്ടില്‍ ചോദിച്ചപ്പോള്‍, ഒരു റിയാല്‍ കൊടുക്കാന്‍ പറഞ്ഞു. ഒരു വഴിക്കു പോകുവല്ലേ...? കള്ളു കുടിച്ചു പോകുന്നതു മോശമല്ലേ....? അതു കൊണ്ടു ഞാന്‍ ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത്, ഈ സ്വപ്ന ലോകത്തേക്കു പറന്നിറങ്ങി, ഖത്തറിന്റെ മരുഭൂമി എത്ര സുന്ദരം? (ചുമ്മാ, വെറുതേ പറഞ്ഞതാ)

          ഇക്കാമയും, നിക്കാമയും, ബോക്കാമയും ഒക്കെയായിട്ടൊരു പത്തിരുപതു കടലാസുമായിട്ടു, ഖത്തറില്‍ ഇറങ്ങിയ  എന്നെ കാത്തുനിന്ന ഒരു കാട്ടറബി, വിമാനം പോലെയുള്ള ഒരു കാറില്‍, എന്നെയും കയറ്റിയിട്ടു് പാഞ്ഞു പോയി. അവിടെ ചെന്നപ്പോഴാണ്, കാര്യങ്ങള്‍ക്ക് ഉദ്ദേശിച്ച അത്ര സുഖം പോര എന്നു മനസ്സിലായത്‌.

           ഒരു മണല്‍ കാടിന്റെ നടുവില്‍ കൊട്ടാരം പോലെയുള്ള ഒരു വലിയ വീട്. അതു മുഴുവന്‍ തൂത്തുവാരി വൃത്തിയാക്കുന്നത് എന്‍റെ ജോലിയാണ്. വിമാനം പോലെയുള്ള നാലഞ്ചു കാറുകള്‍! അതെല്ലാം സര്‍വീസ്‌ ചെയ്തു വൃത്തിയാക്കലും, എന്‍റെ ജോലി തന്നെ. വീട്ടിലുള്ള സകലരുടെയും തുണി അലക്കി ഇസ്തിരിയിട്ടു മടക്കി വെക്കണം. സ്വന്തമായിട്ട്, ഒരു അണ്ടര്‍ വെയര്‍ പോലും അലക്കിയിട്ടുള്ള മുന്‍പരിചയം എനിക്കില്ല. എന്റെ ഓരോരോ ഗതികേടേ..യ്?

             അറബിക്കുട്ടികള്‍ക്ക് "ഒട്ടകം" കളിക്കാന്‍ ഞാന്‍ മുട്ടില്‍ ഇഴയണം. ഇതിനെല്ലാം പുറമേ അവരുടെ എല്ലാം പുളിച്ച തെറിയും കേള്‍ക്കണം. അതു പിന്നെ അറബിയിലായതു കൊണ്ട്, എനിക്കൊന്നും മനസ്സിലാകുന്നില്ലെന്നു സമാധാനിക്കാം. ഈ വക കലാപരിപാടികള്‍ക്ക് എല്ലാം കൂടി എനിക്കു കിട്ടുന്ന ശമ്പളം; 800 റിയാല്‍. വെള്ളം കുടി ഒരു കാരണവശാലും നടക്കില്ല; ഇനി ആത്മാവിന് ഒരു പുക കൊടുക്കാം എന്നു വച്ചാല്‍ (ഗഞ്ചന്‍) അതു തീരെ നടക്കില്ല. What a nasty country? ഒരു തരം കലാബോധവുമില്ലാത്ത ജന്തുക്കള്‍.! ഇവിടെ എത്തിപ്പെട്ട സ്ഥിതിക്ക്, പത്തു കാശു സമ്പാദിച്ചു കഴിഞ്ഞേ ഇനി നാട്ടിലേക്കു മടങ്ങുന്ന പരിപാടി ഉള്ളു എന്നു ഞാന്‍ തീരുമാനിച്ചു. "ഞാനാരാ മോന്‍" എന്നു വിട്ടിലുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. അങ്ങനെ, ഓരോ ദുഃസ്വപ്നങ്ങളും കണ്ടു്,  കഷ്ടിച്ചു കഷ്ടപ്പെട്ടു ജീവിച്ചു പോരുന്നു.

     ഒരു ദിവസം രാവിലെ, അറബിയും, അറബിച്ചിത്താതയും മക്കളും, എല്ലാവരും കൂടി സൌദിയിലേക്കുപോയി. വലിയൊരു കൊട്ടാരവും, അതിനുള്ളിലെ സകല സുഖ സൌകര്യങ്ങളും, നാലഞ്ചു കാറുകളും, ഇനിയുള്ള സമയം എനിക്കു സ്വന്തം. അറബിയെ എന്തായാലും ഇന്നത്തേക്കു പ്രതീക്ഷിക്കേണ്ട. ഈ വിലപ്പെട്ട സമയം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നു ഞാന്‍ കൂലംകുശമായിട്ടു ചിന്തിച്ചു. നല്ല നേരത്തു ഒരു ഐഡിയയും മനസ്സില്‍ തെളിഞ്ഞില്ല.

       ഏതായാലും അല്പംഭക്ഷണം കഴിച്ചിട്ടു ചിന്തിക്കാം. ഞാന്‍ അടുക്കളയില്‍കയറി, കുറച്ചു ചിക്കന്‍ എടുത്തു പൊരിച്ചു. ഒരു ഡബ്ള്‍  "ബുള്‍സ് ഐ"യും ഉണ്ടാക്കിയിട്ടു  കുബ്ബൂസും കൂട്ടി വയറു നിറച്ചു കഴിച്ചു. എന്നിട്ട്, സോഫയില്‍ കിടന്നു കൊണ്ടു കാര്യ പരിപാടിയെക്കുറിച്ച് ആലോചിച്ചു. കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഏതായാലും ഒരു സിനിമക്കുപോയേക്കാം എന്നു വിചാരിച്ചു. പോര്‍ച്ചില്‍ നിന്ന് ഒരു ബെന്‍സ്‌ കാറും എടുത്തു നേരീട്ട് അടുത്ത തീയറ്റര്‍ ലക്ഷ്യമാക്കി പാഞ്ഞു.

                     മോഹന്‍ലാലിന്റെ പടം കണ്ടിറങ്ങിയപ്പോഴാണു്, മുന്നില്‍ മമ്മൂട്ടിയുടെ ചിരിച്ചും കൊണ്ടിരിക്കുന്ന പോസ്റ്റര്‍. മമ്മുക്കയെ അങ്ങനെയങ്ങ് ഉപേക്ഷിവാന്‍ പറ്റുമോ? ഏതായാലും മമ്മുട്ടിയുടെ പടവും കണ്ടു. ഇനിയും സമയം ബാക്കി. നേരെ ബീച്ചിലേക്കുവണ്ടി തിരിച്ചു. ഒരു കൊക്കോകോള വാങ്ങി കുടിച്ചിട്ട് ഒരു സിഗരറ്റുംകടിച്ചു പിടിച്ചു കുറച്ചു നേരം കാറില്‍ ചാരി നിന്നു. ഒരുത്തനും വലിയ മൈന്റോന്നും ചെയ്തില്ല. നാലുമണിയോടുകൂടി ഞാന്‍ കൊട്ടാരത്തിലേക്കു തിരിച്ചു. ഇന്നൊരു ദിവസമെങ്കിലും രാജാവായിട്ടു കഴിയണം. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടു  മനസ്സിലും, തെല്ലുഉച്ഛത്തിലും, അറിയാവുന്ന തെറികള്‍ അറബിയെ പറയുന്നുണ്ടായിരുന്നു. വാങ്ങിയതു കുറേയെങ്കിലും തിരിച്ചുകൊടുത്തില്ലെങ്കില്‍ മോശമല്ലേ...?

          മുറ്റത്തു ചെന്നു വണ്ടി നിര്‍ത്തിയിട്ട്, താക്കോലും കറക്കിക്കൊണ്ട് അകത്തേക്കു നടന്നപ്പോള്‍, നാലഞ്ചു പോലീസുകാര്‍ മുറ്റത്ത്. അറബി പോയ കാറും മുറ്റത്തു കിടപ്പുണ്ട്. പോലീസുകാര്‍ക്ക് ഇവിടെയെന്താ കാര്യം? ഞാന്‍ ആലോചിച്ചു. അപ്പോഴതാ അകത്തു നിന്നു വാതില്‍ തുറന്ന് അറബിയും മക്കളും. എന്റെ കൈ കാലുകളില്‍ക്കൂടി ഒരു വിറയല്‍ മുകളിലേക്കു കയറി. ഈ ദരിദ്രവാസി അറബി, ദുഷ്ടനെ  ഇപ്പോഴിങ്ങോട്ടു കെട്ടിയെടുക്കും എന്നു ഞാനറിഞ്ഞോ? കോഴിക്കോട്ടുനിന്നു തിരോന്തോരത്തു പോയിട്ടു വരണമെങ്കില്‍, രണ്ടു ദിവസം വേണം. അറബി സൌദിയില്‍ പോയിട്ട് ഇത്ര പെട്ടെന്ന് എങ്ങനെ വന്നൂ..? (അറബി വിമാനത്താവളം വരെ കാറില്‍ പോയിട്ട്, വിമാനത്തിലാണു സൗദിക്കു പോയതും, വന്നതും). ഞാനത് അത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല.

       "ഖല്ലി വല്ലി ബര്‍റഹ്" എന്നെക്കണ്ടതും, അറബി അലറി. ഞാന്‍ വിളര്‍ത്തു വിളറി. പോലീസ്‌, എന്നെയും വണ്ടിയില്‍ കയറ്റി കൊണ്ടു സ്റ്റേഷനിലേക്കു പോയി. അറബി ഫോണ്‍ ചെയ്തിട്ടായിരിക്കും, കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ അബു സ്റ്റേഷനില്‍ വന്നു. അപ്പോഴാണ്‌, എന്റെ പേരിലുള്ള കുറ്റം എന്താണെന്നെനിക്കു മനസ്സിലായത്‌. "അറബിയുടെ കാറും മോഷ്ടിച്ചു കൊണ്ടു ഞാന്‍ സ്ഥലംവിട്ടു". അബു അറബിയുടെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതു കൊണ്ട്, തല്‍ക്കാലം കേസില്ല, പക്ഷേ  'DEPOT ചെയ്യുമെന്നുറപ്പായി.

എന്തെല്ലാമായിരുന്നൂ...മാളികവീട്... ബെന്‍സ്‌ കാറ്... അറബീന്റെ അവളുടെ ഹൂറി..?
അവസാനം ഹലാക്കിന്റെ അവിലും കഞ്ഞിയും കുടിച്ചു ഞാന്‍ ജയിലിന്റെ അകത്തും!
                                                                            മറുപടി അയക്കേണ്ട, ഒത്താല്‍ എന്നെങ്കിലും കാണാം. 
                                                                                                                   സ്വന്തം ഇബ്രാഹിം.(ഒപ്പ്.)


23 comments:

appachan ozhakkal said...

വളരെ പണ്ട്,
എനിക്കു ഖത്തറില്‍ നിന്നു വരാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കത്തു ഞാന്‍ നിങ്ങളുടെ മുന്നില്‍ പരസ്യപ്പെടുത്തട്ടെ?

ajith said...

ഹലാക്കിന്റെ അവിലും കഞ്ഞീമായല്ലോ.
പുകവലി ഇപ്പോള്‍ ഫ്ലൈറ്റിലൊന്നും അനുവദിക്കുന്നില്ല. എന്നാല്‍ പണ്ട് വിമാനത്തിലിരുന്ന് പുക വലിച്ചതോര്‍ക്കുന്നു

ente lokam said...

സ്വപ്നങ്ങള്ക്കും ചിന്തകള്ക്കും
തെറികളക്കും ഒന്നും ഇപ്പോളും
ഒരു വ്യത്യാസവും ഇല്ല മാഷെ.

ഐർഹോസ്റെസിനും ഇല്ല വ്യത്യാസം. അന്നത്തെ
അതെ സുന്ദരികൾ തന്നെ ഇപ്പോഴും . അല്പം പ്രായം മാത്രം വ്യത്യാസം ഉണ്ടെങ്കിലും അവര്ക്ക് അതിനെപ്പറ്റി
ഒരു വല്യ ഭാവവും ഇല്ല താനും..
എയർ ഇന്ത്യ സർവീസ് മത്ത്രം കുറച്ചു മാറ്റാം ഉണ്ട് കേട്ടോ. അന്നതെതിലും മോശം ആയി .... അത്ര മാത്രം. ഈ ഖത്തർ കത്ത്
പെട്ടിയിൽ വെച്ചിരിക്കുക ആയിരുന്നോ ഇത്രയും
കാലം ??

Cv Thankappan said...

മുപ്പത്തെട്ടുകൊല്ലം കഴിഞ്ഞൂലൊ!
പിന്നീട് സഹൃത്തിന്‍റെ വിശേഷം അറിഞ്ഞില്ലേ?!! കാലംപോയ പോക്കെയ്. എണ്‍പതിന് ശേഷമാണല്ലോ ടെലഫോണിന്‍റെ പ്രചുരപ്രചാരം!
അതിനുമുമ്പെല്ലാം കത്ത് കയ്യില്‍ കിട്ടാന്‍ വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പില്‍പ്പെട്ടവരില്‍. ഞാനും ഉണ്ടായിരുന്നു.
തീര്‍ച്ചയായും ഈ അപൂര്‍വ്വ രേഖ സൂക്ഷിച്ചതും,പ്രസിദ്ധീകരിച്ചതും നന്നായി.
ആശംസകള്‍

ശ്രീ said...

അപ്പോ ഉണ്ടായ സംഭവമാണല്ലേ അപ്പച്ചാ...


സംഭവം രസകരമായി വിവരിച്ചു :)

ഷാജു അത്താണിക്കല്‍ said...

hahaha
കലക്കി.....................
സത്യത്തിൽ ഈസ് സ്വപ്നംകാണൽ പ്രവാസിക്ക് ഇന്നും ഇണ്ട് അവസാനം ഇതുപോലെയാണ് സമ്പവിക്കാറ്,

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാര്‍ക്കും കുതിരകേറാനും എടുത്തിട്ടലക്കാനും ചിരിക്കാനും ഞങള്‍ പാവം ഖത്തറുകാരുടെ ജന്മം ഇനീം ബാക്കി !!!
ഇനിയെന്തോക്കെയുണ്ട് അപ്പച്ചാ ആവനാഴിയില്‍ ? ഒക്കെ ഇങ്ങു പോരട്ടെ.
ആശംസകള്‍.

മുകിൽ said...

paavam....! car eduthu onnu karangaan pokunnathu ithra valiya paapamaano.?

mini//മിനി said...

ഉഗ്രൻ സംഭവം തന്നെ,,,

വീ കെ said...

അറബി തന്റെ ഹൂറിയെ അടിച്ചു കൊണ്ടു പോയീന്നു പരാതിപ്പെടാഞ്ഞതു ഭാഗ്യം. എന്നെങ്കിലും ജീവനോടെ തിരിച്ചെത്താൻ അതൊരു വഴിയായി..!
അറബി എത്ര നിഷ്ക്കളങ്കൻ..!
ആശംസകൾ...

മുല്ല said...

രസകരമായ കത്ത്.

ബിലാത്തിപട്ടണം Muralee Mukundan said...എന്തായാലും കത്തിലെ
സ്വഭാവ മഹിമകൊണ്ട് ആളെ പിടി കിട്ടി..!
അപ്പോൾ 38 കൊല്ലം മുമ്പ്
ഖത്തറിൽനിന്നും ഡീ-പോർട്ടായ ആളാണെല്ലെ..

കൊള്ളാം നല്ല ഓർമ്മപ്പെടുത്തലുകൾ കേട്ടൊ ഭായ്

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ഇതാണല്ലെ അത്തറു മണക്കുന്ന, ഖത്തറില്‍ നിന്നും വന്ന കത്ത്..?

ചീരാമുളക് said...


ഖത്തറിൽ നിന്നും കത്തൊന്നു വന്നു
കത്ത് കിട്ടിപ്പാത്തുമ്മ തരിച്ചങ്ങു നിന്നു...മിഴിച്ചങ്ങ് നിന്നൂ..
എഴുത്തറിയാത്തൊരു പെണ്ണ്...

Echmukutty said...

ഈ കത്ത് ഇത്ര കാലം പെട്ടീലു സൂക്ഷിച്ചു വെച്ചിരുന്നു അല്ലേ?
ഉം. അങ്ങനെയാകട്ടെ...

എഴുത്ത് കേമായിട്ടുണ്ട് കേട്ടോ.

sidheek Thozhiyoor said...

ഖത്തറില്‍ നിന്ന് അടുത്ത്തന്നെ ഒറിജിനല്‍ ഒരെണ്ണം വരാന്‍ സാധ്യത കാണുന്നുണ്ട്.

Jefu Jailaf said...

സംഭവബഹുലമായ (അൽ കുല്ത്ത്) കത്ത് :)

Deepu George said...

ഹഹ ഉഗ്രൻ... ഇത്രേം നാളും ഇത് കയിൽ വെച്ചിട്ട് ഇപ്പഴാണോ പോസ്റ്റുന്നത് .. നേരത്തെ വായിച്ചു പോയതാണ്

കമന്റിടാൻ തിരിച്ചു വന്നതാണേ

nanmandan said...

രസകരമായി വിവരിച്ചുആശംസകള്‍.

ഫിറോസ്‌ said...

അപ്പച്ചാ.. ഹലാക്കിന്റെ അവിലും കഞ്ഞിയും.. ഹഹ.. കലക്കി .. :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പാവം .അറബിയെ പറ്റിക്കാൻ നോക്കി പണികിട്ടിയല്ലേ.. എന്തായാലും കൊള്ളാം. :)

നീര്‍വിളാകന്‍ said...

ഇത്രയും ഒന്നും ഇല്ലെങ്കിലും പതിനാറു കൊല്ലം മുന്‍പ്‌ വന്ന എന്‍റെയും കാര്യം ഏതാണ്ട് ഇതൊക്കെ തന്നെ.... ശ്രീലങ്കന്‍ എയറില്‍ ആയിരുന്നു യാത്ര.... കൊളമ്പോ എയര്‍പോര്‍ട്ടിലെ ഏഴു മണിക്കൂര്‍ കാത്തിരിപ്പ്‌ അവിടെ നിന്ന് സൗദി വരെ ഒരു സുന്ദരീമണിയുടെ കൂടെയുള്ള യാത്ര!!!! ദേ ഇന്നലെ കഴിഞ്ഞ പോലെ മുന്നില്‍.... ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം!!!!

Areekkodan | അരീക്കോടന്‍ said...

അച്ചായാ....ഇന്നും കത്തയച്ചാൽ ഇതുപോലെ തന്നെ ഒക്കെ തന്നെയായിരിക്കും പ്രവാസിയുടെ ചിന്തകളും അനുഭവങ്ങളും...