Friday, January 7, 2011

Bookmark and Share

പ്രിയതമേ, മാപ്പ്‌.

"മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്ത്യാ നീ...കൂടെപ്പോരുംനിന്‍ ജീവിത ചെയ്തികളും... "

ഇതെന്താ എല്ലാവരും കൂടി ഒപ്പീസ് പാടുന്നത്? എന്താ എന്റെ മുറ്റത്തൊരു ആള്‍ക്കൂട്ടം! ടാര്‍പ്പായ വലിച്ചു കെട്ടിയിട്ടുണ്ട്. താഴെ അഞ്ചാറു വണ്ടികളും കിടപ്പുണ്ട്. ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍! അവളുമുണ്ടല്ലോ! ഇവളിതുവരെ കരച്ചില്‍ നിര്ത്തിയില്ലേ? എപ്പോഴും കരയാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സ്ത്രീജന്മം.

"പോസ്റ്റു മോര്‍ട്ടം കഴിഞ്ഞു ബോഡി കിട്ടാന്‍ വൈകി. സംസ്കാരം അഞ്ചു മണിക്കാണ്." എന്നാരോ അടക്കം പറയുന്നു.

ആരേക്കുറിച്ച് ആണ്, ആവോ? മുറ്റത്തെ ബഞ്ചില്‍ ഒരു ശവപ്പെട്ടി! തലക്കല്‍ എരിയുന്ന ചന്ദനത്തിരികള്‍. സൂക്ഷിച്ചു നോക്കി. അയ്യോ...
ഇതു ഞാനല്ലേ!!? എന്നെ എന്തിനാ ശവപ്പെട്ടിയില്‍ വച്ചിരിക്കുന്നത്!!? അതോ, ഞാന്‍ മരിച്ചോ!? ഏയ്‌, അങ്ങനെ വരാന്‍ സാധ്യതയില്ല. ഇനി സ്വപ്നമാണോ? ഒന്നു നുളളി നോക്കാം! നുള്ളാന്‍ കഴിയുന്നില്ലല്ലോ!

ദൈവമേ... എനിക്കു ശരീരമില്ല! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്നാണല്ലോ, എന്റെ ബോധം നഷ്ടപ്പെട്ടത്?പിന്നെ ബോധം തെളിഞ്ഞില്ലേ? ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പിടി ചോദ്യങ്ങള്‍! ഉത്തരം കിട്ടാതെ ഞാന്‍ വിഷമിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഓരോന്നായിട്ടു കണ്‍ മുന്നിലേക്കു തെളിഞ്ഞു വരാന്‍ തുടങ്ങി....

രാവിലെ ഞങ്ങള്‍ രണ്ടു പേരും കൂടി വരാന്തയില്‍ ഇരിക്കുകയായിരുന്നു. അവള്‍ എന്നെ ചാരിയിരുന്നു ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
"കുട്ടായീ"സ്നേഹം കൂടുമ്പോള്‍, എന്റെ ഭാര്യ അങ്ങനെയാ വിളിക്കാറുള്ളത്.
"എന്തോ" ഞാന്‍ വിളി കേട്ടു.

"കുട്ടായീ...എന്റെ കെട്ടിയോനേ, നിങ്ങളിന്നു കുടിക്കല്ലേ, ആകെയൊരു കോലമായി. നേരത്തു ഭക്ഷണവുമില്ല, അതിനു പുറമേ വെയിലു കൊണ്ടുള്ള ജോലീം. അതു കഴിഞ്ഞു കുറെ വെടക്കു കള്ളും കുടിക്കും.പോരേ."
അവളെന്റെ
മുടിയികളില്‍ക്കൂടി വിരലോടിച്ചു കൊണ്ടിരുന്നു.

"
ഇല്ലെടീ പെണ്ണെ, നിര്‍ത്തി, സത്യം."
(
ഞാനിതെത്രയാവര്ത്തി പറഞ്ഞിരിക്കുന്നു.)

"നിങ്ങള്‍ക്കെന്തെങ്കിലും വന്നാല്‍, എനിക്കും ഈ കുഞ്ഞുങ്ങള്‍ക്കും വേറെ ആരാ ഉള്ളത്? ഒട്ടും കുടിക്കേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല, വൈകുന്നേരം ഇത്തിരി വല്ലോം കഴിച്ചോ. അതെങ്ങനാ, ഇത്തിരി കുടിച്ചാല്‍പ്പിന്നെ, നിങ്ങള്‍ക്കു ഭ്രാന്താ മനുഷ്യാ! എന്നെയും കുഞ്ഞുങ്ങളെയും എന്നും ഉപദ്രവിക്കും, പിറ്റേ ദിവസം നിങ്ങള്‍ക്കൊന്നും ഓര്‍മ്മ ഉണ്ടാവില്ല, അതു നിങ്ങള്‍ അറിയുന്നില്ല, എന്റെ കുട്ടായി അല്ലേ, കുടിക്കല്ലേ."

"
ഇല്ലെടീ പെണ്ണേ, ഞാന്‍ സമ്മതിച്ചു."

മുടിയിഴകളിലെ തഴുകല്‍, തലോടല്‍, എപ്പോഴോ എന്നെ ഒരു സുഖ നിദ്രയിലെക്കാനയിച്ചു.

"ദേ ഉറങ്ങിയോ? എന്നാല്‍പ്പിന്നെ, അകത്തു പോയി കിടന്നുറങ്ങ്. ക്ഷീണമാണെങ്കില്‍, ഇന്നു പണിക്കു പോകണ്ട. താന്‍ ചത്തു മീന്‍പിടിച്ചിട്ട്, ഇതാര്‍ക്കു തിന്നാനാ? ഹല്ല പിന്നെ."

"ഞാനുറങ്ങുന്നില്ല, പണിക്കു പോകാതിരിക്കാന്‍ പറ്റില്ല, നീയൊരു നൂറു രൂപയിങ്ങു താ. ഇത്തിരി ബീഡിയും മറ്റും വാങ്ങണം."

അവളോടു രൂപയും വാങ്ങിയിറങ്ങുമ്പോള്‍, അഭിമാനം തോന്നി. സ്വത്തും മുതലും ഇല്ലെങ്കിലെന്താ, ഇവളല്ലേ എന്റെ സമ്പാദ്യം. അവളെ വിഷമിപ്പിക്കരുത്. പാവം എന്നെക്കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.

ഭയങ്കര
ക്ഷീണം. ഒരു ചെറുതടിച്ചാല്‍, ക്ഷീണം മാറുകയും ചെയ്യും, വലിയ കുഴപ്പവുമില്ലല്ലോ. ങാ.. സാരമില്ല. സ്വയം സമാധാനിച്ചു. പണി സ്ഥലത്തേക്കു പോകുന്നതിനു പകരം, അങ്ങാടിയിലേക്കു തിരിച്ചു.

കുറച്ചായിട്ടാണു തുടങ്ങിയത്. പലപ്പോഴായിട്ട്, അളവ്‌ ഏറെയായി. വൈകുന്നേരമായപ്പോഴേക്കും മനസ്സിന് ആകെയൊരു താളപ്പിഴ.

ഇവളിതെന്തു വിചാരിച്ചു?ഞാനെന്താ അവളുടെ വേലക്കാരനോ? ഭര്‍ത്താവിനെ ഭരിക്കുന്ന ഭാര്യ. ഞാന്‍ അധ്വാനിച്ചു പോറ്റുന്നവള്‍ എന്നെ നിയന്ത്രിക്കുന്നു. ഇതെന്തു ന്യായം?ഇതു ശരിയല്ല. ഇവള്‍ ശരിയല്ല. എനിക്കൊന്നും മനസ്സിലാകുന്നില്ല, മനസ്സിലായില്ല. പിന്നെയും കുറച്ചു കൂടെ കുടിച്ചു.

വീട്ടിലോട്ടു കയറിയപ്പോഴേക്കും തുടങ്ങി, അവള്‍ അലമുറയിടല്‍.

"എന്താടീ ഇരുന്നു മോങ്ങുന്നേ? നിന്റപ്പന്‍ ചത്തോ? വഴീന്നു മാറി നില്‍ക്കടീ."

"എന്റെ കുട്ടായീ, നിങ്ങള്‍ നന്നാകത്തില്ല, കുടിക്കല്ലേന്നു ഞാന്‍ രാവിലെ കരഞ്ഞു പറഞ്ഞതാ, മനുഷ്യന്‍ കേട്ടില്ല. ഇങ്ങനെ തുടങ്ങിയാല്‍, ഞാനെന്തു ചെയ്യും എന്റീശ്വരാ?"

"മിണ്ടിപ്പോകരുത്, നീ വല്യ പ്രമാണം പറഞ്ഞാല്‍, ചവുട്ടി നിന്റെ ഇടപാടു തീര്‍ക്കും ഞാന്‍. പു..ല്ലേ "

"ഇങ്ങോട്ടു കെട്ടിഎടുത്തപ്പോ തുടങ്ങിയതാണല്ലോ ചവിട്ടും തൊഴീം, ഇന്നത്തെക്കാലത്തു ചുമ്മാ ചവിട്ടും തൊഴീം കൊള്ളാന്‍ ആരേം കിട്ടുകേല. "അവള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.

"ധിക്കാരം പറയുന്നോ? വാടീ ഇവിടെ, മുട്ടുകുത്തി നില്‍ക്കടീ."

പാവത്തിനു വേറെ പോംവഴി ഒന്നും ഇല്ലായിരുന്നല്ലോ. അവള്‍ എന്റെ മുന്‍പില്‍ മുട്ടു കുത്തി നിന്നു. ഒന്നും മന:പ്പൂര്‍വമായിരുന്നില്ല, ഒരടി കൊടുത്തു. കണക്കു തെറ്റിയോ, എന്നൊരു സംശയം തോന്നാതിരുന്നില്ല. അടിച്ചതു പുറം കൈക്കായിരുന്നെങ്കിലും, മൂക്കില്‍ക്കൂടി കുടു കുടാന്നു ചോരയൊഴുകി. ശ്ശോ! ഇതു വേണ്ടിയിരുന്നില്ല. അല്ല, അവള്‍ അടി ചോദിച്ചു വാങ്ങിയതല്ലേ?

"ഞാനാ അപ്പച്ചന്‍ ചേട്ടനെ വിളിച്ചു പറയാന്‍ പോകുവാ" കരച്ചിലിനിടക്ക് അവള്‍ പറഞ്ഞു.

"എന്തോ..? അപ്പച്ചനിങ്ങു വന്നാല്‍ എന്നെ അങ്ങോട്ട്‌ ഒലത്തും, അവനെന്താ നിന്റെ മറ്റവനാണോടീ? എരണം കെട്ടവളെ?"എന്റെ നിയന്ത്രണം എപ്പോഴേ നഷ്ടപ്പെട്ടിരുന്നല്ലോ.

"ഇനി കുടിക്കുകേലെന്നും, എന്നെ ഉപദ്രവിക്കുകേലെന്നും, നിങ്ങളിന്നലെ മനുഷ്യനോടു സത്യം ചെയ്തതല്ലേ? ദേ എന്റെ മൂക്കില്‍ക്കൂടി ചോര വരുന്നു, എന്നെ ആശുപത്രീല്‍ കൊണ്ടു പോ... കുട്ടായീ, ഞാന്‍ മരിച്ചു പോകും."

അവള്‍ കരഞ്ഞു കൊണ്ടാണു പറയുന്നത്, എന്നുവെച്ചു തോറ്റു കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ലല്ലോ.
".. നീ മരിച്ചാല്‍, അങ്ങു മരിക്കും, വേണ്ടി വന്നാല്‍ ഞാന്‍ വേറൊന്നു കെട്ടും. ഒന്നു പോടീ അവിടുന്ന്."ഞാനലറി.

"നിങ്ങള് കെട്ടുന്നെങ്കില്‍, കെട്ട്. അതിനു മുമ്പ്, കുടുംബം കുട്ടിച്ചോറാക്കണമെന്നുണ്ടോ? ഇങ്ങനെയുണ്ടോ, മനുഷ്യനു ദുഷ്ടത?ദുഷ്ടന്‍!"

അവളതു പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞാന്‍ അവസരം കൊടുത്തില്ല, കരണക്കുറ്റി നോക്കി രണ്ടെണ്ണം, പട പടാന്നു പൊട്ടിച്ചു. ചെവിയില്‍ നിന്നും, മൂക്കില്‍ നിന്നും ചോരയൊഴുകി. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഒന്നും മന:പൂര്‍വ്വമല്ലായിരുന്നു. എന്റെ ഭാഗത്താണല്ലോ ന്യായം. അടി അവള്‍ ഇരന്നു വാങ്ങിയതല്ലേ? അവള്‍ക്കൊന്നു മിണ്ടാതിരുന്നു കൂടായിരുന്നോ? ങാ..സാരമില്ല, ആശുപത്രിയില്‍ കൊണ്ടു പോയേക്കാം.

"എടിയേ.. എടീ പെമ്പ്രന്നോരേ, സാരമില്ല, നീയിങ്ങു വാ.."

വിളിച്ചു
കൂവിക്കൊണ്ട്, വീടിനകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. അവളെ ക്കണ്ടില്ല, പാവം ഇനി വല്ല അവിവേകവും കാണിക്കുമോ? പാതിരായ്ക്ക് അവള്‍ എവിടെപ്പോയി?ഇനി അവളുടെ വീട്ടില്‍ പോയോ?
"വരുമായിരിക്കും"ഞാന്‍ സ്വയം സമാധാനിച്ചു. കുപ്പിയില്‍ ബാക്കി യിരുന്നത് കൂടി എടുത്തു കഴിച്ചിട്ടു കട്ടിലില്‍ കയറിക്കിടന്നു.

അതിരാവിലെ എഴുന്നേറ്റു, ആകെയൊരു മാന്ദ്യം. അല്‍പ്പം കഴിച്ചിരുന്നേല്‍ ക്ഷീണം മാറുമായിരുന്നു. പണി സ്ഥലത്തു മിച്ചം പറ്റാ
ണ്. പത്തു രൂപ കയ്യിലില്ല. അതിനിടെക്ക് ഇവളെങ്ങോട്ടു പോയി?

രണ്ടും കല്‍പ്പിച്ചു പണി സ്ഥലത്തേക്ക് നടന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, അവളുടെ ആങ്ങളമാര്‍ രണ്ടു പേര്‍ അങ്ങോട്ടു വന്നു. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. രണ്ടു പേരും മാറി മാറി എന്നെ അടിച്ചു. പല പ്രാവശ്യം എന്റെ കൈ, എളിയിലെ കത്തിപ്പിടിയിലേക്കു പോയതാണ്. രണ്ടിനേം കുത്തിക്കീറിയാലോ എന്നു പോലും മനസ്സില്‍ തോന്നിതാണ്. ഞാനായിട്ട് ഇനിയൊന്നും വേണ്ട എന്നു വെച്ചു.

പണി സ്ഥലത്തെ, സഹ
പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു കിട്ടിയ പ്രരങ്ങള്‍, ആത്മാഭിമാനത്തിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"നിന്റെ ഭാര്യയേ ശിക്ഷിക്കരുതെന്നു ഞങ്ങള്‍, ആങ്ങളമാര്‍ ആരും പറഞ്ഞില്ല. പക്ഷെ, അതിത്ര ക്രൂരമാകരുത്, മൃഗീയമാകരുത്! ഇനി അവളുടെയും കുട്ടികളുടെയും കാര്യങ്ങള്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം. നിന്റെ കൂട്ടത്തിലുള്ള അവളുടെ പൊറുതി ഇതോടെ തീര്‍ന്നു. അവളെ അന്വേഷിച്ച്, മേലില്‍ നിന്നെ ആ ഭാഗത്തു കണ്ടു പോകരുത്. മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്."
അവര്‍ തിരിച്ചു പോകാന്‍ നേരത്തു പറഞ്ഞു.


കാര്യങ്ങള്‍ പിടി വിട്ടു പോയി എന്നു തോന്നാതിരുന്നില്ല. ഇനിയൊരു പഞ്ചായത്തു നടക്കുമെന്നും തോന്നു
ന്നില്ല. എന്നാലും, അവള്‍ വരാതിരിക്കുമോ? അവളെന്നെ വെറുത്തു കാണുമോ? അത്ര മാത്രം ഞാന്‍ ഉപദ്രവിചില്ലേ, ആ പാവത്തിനെ? ഒന്നും വേണ്ടായിരുന്നു. അവള്‍ പോയിട്ട് ഇന്നിപ്പോള്‍ ദിവസങ്ങള്‍ നാലു കഴിഞ്ഞു. വരാനാണെങ്കില്‍ സമയം കഴിഞ്ഞു. തന്നെ പോയവള്‍, തന്നെ തിരിച്ചു വരട്ടെ.

ഞാനിവിടെ ഒരു കിലോ ഫ്യൂരിടാന്‍ (ഒരു തരം കീട
നാശിനി) വാങ്ങി വച്ചിട്ടുണ്ടെന്നും, അവള്‍ വന്നില്ലെങ്കില്‍, അതെടുത്തു കഴിച്ചു മരിക്കുമെന്നും, ഒന്നു രണ്ടു പേരോടു പറഞ്ഞു വിട്ടു. അവളതു അറിഞ്ഞു കാണും. എന്നിട്ടും, അവളുടെ ഭാഗത്തു നിന്ന്, ആശാവഹമായ ഒന്നും സംഭവിച്ചില്ല. അവസാനം ഒരു അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിക്കുക ആയിരുന്നു.

സ്വന്തം
ഭര്‍ത്താവ്‌, ഗുരുതരാവസ്ഥയില്‍ ആശു പത്രിയില്‍ ആണെന്നറിയുംപോള്‍, അവള്‍ വരാതിരിക്കുമോ?

അല്പം മദ്യം കിട്ടാന്‍ ഒരു വഴിയുമില്ല, പണമില്ല. തവണകളായി പണമടച്ചു വാങ്ങിയ ടിവിയും, മറ്റുപകരണങ്ങളും കൂടി, കിട്ടിയ വിലയ്ക്കു വിറ്റ്‌, ആ പ്രശ്നം പരിഹരിച്ചു. അങ്ങാടിയില്‍ പോയി, ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊണ്ടു വന്നു. വെളുപ്പാന്‍കാലം വരെ കുടിച്ചു.
അലമാരതുറന്നു ഉണ്ടായിരുന്ന തുണികളും, കടലാസു കെട്ടുകളും വലിച്ചു താഴെയിട്ടു. മുറി
യില്‍ത്തന്നെ കൂട്ടിയിട്ടു തീ കൊളുത്തി. എല്ലാം എരിഞ്ഞു തീരട്ടെ! അടുത്ത മുറികളില്‍ക്കൂടി ഓടി നടന്നു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചു പൊട്ടിച്ചു. എന്നിട്ടും, എന്റെ കലി അടങ്ങുന്നില്ല!

പല വട്ടം ആലോചിച്ചു. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ കണ്ടില്ല. രണ്ടു സ്പൂണ്‍ ഫ്യൂരിടാന്‍ എടുത്തു, പഞ്ചസാരയും, രണ്ടുമൂന്നു പഴങ്ങളും കൂട്ടി ജ്യൂസ് അടിച്ചു.
നല്ല മുന്തിരി ജ്യൂസിന്റെ നിറം!

കുടിക്കണോ വേണ്ടായോ എന്നു പല വട്ടം ആലോചിച്ചു. പാത്രം ചുണ്ടോട
ടുപ്പിക്കുംപോള്‍ ഭയങ്കര ദുര്‍ഗന്ധം, മനം മടുപ്പ്, കൈകള്‍ക്കും ശരീരത്തിനും ഭയങ്കര വിറയല്‍. എങ്ങനെയോ രണ്ടു കവിള്‍ കുടിച്ചിറക്കി. കുപ്പിയില്‍ അവശേഷിച്ച ബ്രാണ്ടിയും കൂടി അകത്താക്കി.ഇനിയൊന്നും ചിന്തിക്കാനില്ല.

എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്നതിനുമപ്പുറം, എന്റെ എന്തെല്ലാം ഒക്കെയോ ആയ, അപ്പച്ചന്‍ ചേട്ടനെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. വെളുപ്പാന്‍ കാലത്ത്, അപ്പച്ചന്റെ തെറി മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ താഴെ വെച്ചു. കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു.

"എന്താടാ ഇവിടെ പരിപാടി?വീട്ടിലുള്ളതു സകലതും നീ നശിപ്പിച്ചു അല്ലെ? നിന്നെ ഞാന്‍ എന്താ ചെയ്യെണ്ടേ?"
അപ്പച്ചന്റെ ചോദ്യം കേട്ടാണു ഞാന്‍ കണ്ണ് തുറന്നത്.

"
ഞാന്‍ ഇത്തിരി ഫ്യൂരിടാന്‍ കഴിച്ചു" ഞാന്‍ പറഞ്ഞു.

" എന്തിനാ തീരെ ഇത്തിരിയാക്കിയത്? കുറച്ചു കൂടുതല്‍ കഴിക്കാമായിരുന്നല്ലോ? നിനക്ക് അടിയുടെ കുറവാ, കഴുവേറി മോനെ. എണീക്കിങ്ങോട്ട്. എഴുന്നേറ്റു പോയി ഒന്നു കുളിക്ക്." അപ്പച്ചന്‍.

"എണീക്കാന്‍ കഴിയുന്നില്ല അപ്പച്ചന്‍ചേട്ടാ, എന്റെ കൈ കാലുകള്‍ തളരുന്നു."
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ എഴുന്നേല്‍ ക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി. പക്ഷെ, ഫലിച്ചില്ല്ല!


മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ്, മൂന്നു ആശു പത്രികളില്‍ കയറിയിറങ്ങി. എല്ലാവരും കൈ വിട്ടു.

വിഷം ഉള്ളില്‍ ചെന്നാല്‍, വയറു കഴുകുന്നതാണ് ആദ്യ നടപടി. വയറു കഴുകല്‍ ഒരു സംഭവം തന്നെയായിരുന്നു. ഈരേഴു പതിന്നാലു ലോകവും, ഞാന്‍ അപ്പോള്‍ കണ്ടു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.
ശിക്ഷ അനുഭവിച്ചവന്‍, ജീവിതത്തില്‍ ഇനി വിഷം കഴിക്കില്ല. അത്രമാത്രം പീഡനം!

ആദ്യം നാലഞ്ചു പേര്‍ കൂടി എന്റെ കയ്യും, കാലും അനങ്ങാത്ത രീതിയില്‍ ,ബെഡ്ഡില്‍ പിടിച്ചു വച്ചു. അതിനു ശേഷം, ഒരു ചെറിയ പലക കഷ്ണം വായില്‍ കടിച്ചു പിടിപ്പിച്ചു. പലക കഷ്ണത്തിലെ നടുവിലേ ദ്വാരത്തില്‍ കൂടി, ഒരു അര ഇഞ്ച് വണ്ണമുള്ള പൈപ്പു വയറ്റിലേക്ക് കുത്തി ഇറക്കി വിട്ടു. പൈപ്പിന്റെ മറു വശത്തു പിടിപ്പിച്ച ചോര്‍പ്പില്‍ ക്കൂടി, വെള്ളം ഒഴിച്ചു നിറച്ചു. പൈപ്പു താഴേക്കു കുനിച്ചു, (സൈഫന്റെ സിദ്ധാന്തം)ആ വെള്ളം മുഴുവന്‍ തിരിച്ചെടുത്തു. ഇങ്ങനെ ഒരു നാലഞ്ചു ആവര്‍ത്തി.

വേദന
ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല, കണ്ണുകള്‍ക്കു കാഴ്ചയില്ല.
പിന്നെ എന്തൊക്കെയോ മരുന്നു കുടിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്റെ ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതു കൊണ്ടു, മരുന്നു വയറ്റില്‍ എത്തിയില്ല. അവസാനത്തെ പടി, വെന്റിലേട്ടറിലെത്തി. അവിടേയും, ശരീരം പ്രതികരിക്കുന്നില്ല!.

'ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട' എന്ന് ഡോക്ടര്‍ പറയുന്നത് അവ്യക്ത മായിട്ടു കേട്ടു. എന്റെ പ്രിയപ്പെട്ട ഭാര്യയും കുഞ്ഞു മക്കളും, മാറി മാറി മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു.
ഹൃദയമിടിപ്പിന്റെ താളം തെറ്റിയോ?അതോ എന്റെ തോന്നലോ?

"
പോയി" എന്നാരോ പറഞ്ഞതു ഞാന്‍ കേട്ടോ?ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!
Bookmark and Share

കാലമൊരുകാതമകലെ.

കാലമൊരുകാതമകലെ -
യെനിക്കായൊരുക്കിയതെന്തും
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
കൈകാലിട്ടടിച്ചു, മുട്ടിലിഴഞ്ഞു,
നിന്നു നിവര്ന്നെന്നല്ല ,
കൊന്നും കവര്ന്നും ജയിച്ചു ,
ഈ ലോകം കാല്‍ക്കീഴിലാക്കി .
എനിക്കായി വരച്ചത്,
എനിക്കായി‌ വിധിച്ചത്
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
ഞാന്‍ ജയിച്ചൂ, ഞാന്‍ ഭരിച്ചു,
എന്റെ പാപങ്ങളും പാപഭാരങ്ങളും
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
ഒരുനാളുവീണു, ഞാന്‍ വീണു,
എന്റെ ബലം തുണയേകിയില്ല
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
നാലാളുടെ തോളിലേറി
നാനൂറോളം ജന പിന്തുണ,
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
എന്നേക്കുഴിച്ചിട്ടു പിന്നെ,
എല്ലാവരും കൂടി വായില്‍
പുതു മണ്ണിട്ടു മംഗളം പാടി,
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
------------------------------------------------------------------------------------
സഹൃദയരെ,
കളളു കുടിക്കുവാന്‍ മാത്രം, എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.

Tuesday, January 4, 2011

Bookmark and Share

കവിതയാണോന്നറിയില്ല .

കവിതയാണോന്നറിയില്ല -
കവിതയ്ക്കു വൃത്തങ്ങള്‍ വേണം.
ചെറിയലങ്കാരങ്ങള്‍ വേണം-
ഇതു മുതു കവികള്‍ക്കു മാത്രം.

പുതു കവികള്‍ക്കുമില്ലേ -
പ്രതിഭയാകാനുളള മോഹം.
കൊതുകിനുമില്ലേ ഗുദംകടി-
ചൊറിയുന്നതല്ലേയനര്‍ത്ഥം?


പുലരാനായപ്പോള്‍ പുറത്തൊരാളനക്കം
പുതുവത്സരത്തിന്‍ പുത്തന്‍കഥക്കായി
പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിതൂകി
പുകഴേന്തി നില്‍ക്കുന്ന ചാണ്ടി !


പിതൃ തുല്യനായെനിക്കിട്ടു തന്നെ
പാരയായ്‌ ഭവിക്കുമെന്നു നിനക്കാതെ
പുതു കഥയൊന്നുരചെയ്തു ഞാന്‍ !
പുകിലായതും അതുവിനയായതും
പര- പരമമൂഡത്വമെന്റെ !


പിതൃമുഖത്തു ക്ഷുരകം പഠിക്കുന്ന
പലരുള്ള നമ്മുടെ നാട്ടില്‍,
പരിതാപം തോന്നുന്ന ചിലതെങ്കിലും
പരസ്നേഹമോര്‍ത്തങ്ങു വിസ്മരിക്കാം.
--------------------------------------------------------------------------------------
ഭൂലോക ബ്ലോഗര്‍മാരോടുള്ള എന്റെ എളിയ ഒരപേക്ഷ: കവിത എഴുതാന്‍ എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.





Saturday, January 1, 2011

Bookmark and Share

മറന്നു, മറന്നു, മറന്നുപോയി.

മകന്റെ കുട്ടിക്കു സുഖമില്ല. കൂടുതല്‍ ഒന്നും ആലോചില്ല, മകന്റെ ഭാര്യയേയും കുട്ടിയേയും ജീപ്പില്‍ കയറ്റി, നേരെ മലബാര്‍ ഹോസ്പിറ്റലിലേക്കു വിട്ടു. മുപ്പതു കിലോമീറ്റര്‍, മുപ്പതു മിനിട്ടില്‍ എത്തി. യാത്രക്കിടയില്‍, മകനെയും ഫോണ്‍ ചെയ്തു വിവരം അറിയിച്ചു, ജോലിസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്തുമെന്നും അറിഞ്ഞു. ചീട്ടെടുക്കലും മറ്റും കഴിഞ്ഞപ്പോള്‍, വെറുതെ ഒന്നു പുറത്തേക്ക് നോക്കി.

ആശുപത്രിയുടെ എതിര്‍ വശത്തുള്ള, 'ബാര്' എന്ന ബോര്‍ഡ്‌ എന്നെ നോക്കി പുഞ്ചിരിച്ചു. ചെകുത്താന്റെ പ്രലോഭനം.
"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന്ന ഭാര്യയുടെ അപേക്ഷക്കു മുകളില്‍ ചെകുത്താന്‍ കയറി ഇരിപ്പുറപ്പിച്ചു. തല്ക്കാലം രണ്ടെണ്ണം അടിച്ചാല്‍ വലിയ കുഴപ്പമില്ലല്ലോ, എന്ന ന്യായം ഉപബോധ മനസ്സിനെ പിടിച്ചുലച്ചു.

"മോള് ഡോക്ടറെ കാണിക്ക്, ഞാന്‍ ഇതാ വരുന്നു" എന്നും പറഞ്ഞു കൊണ്ട് റോഡു ക്രോസ് ചെയ്തു.

നിന്നു കൊണ്ടു രണ്ടെണ്ണം അകത്താക്കുക, പെട്ടെന്ന് തിരിച്ചു പൊകുക. അത്രയും മാത്രമേ ഉദ്ദേശിച്ചുള്ളൂ. ബില്ലടച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്, ഒരു മാന്യ സുഹൃത്ത്‌ അകത്തേക്ക് കയറി വന്നത്. കുശല പ്രശ്നങ്ങള്‍ക്കിടയില്‍ സുഹൃത്തിന്റെ വകയായിട്ട് ഒന്നുകൂടി കഴിച്ചു. സമയം കുറച്ചു കഴിഞ്ഞു. പലപ്പോഴായിട്ടു പലത് അകത്തു ചെന്നു.

വീട്ടില്‍ ചെന്നു വണ്ടി നിറുത്തിയതും, ഭാര്യ ഓടിയിറങ്ങി വന്നു.
"പിള്ളേരെന്തിയേ"എന്ന ഭാര്യയുടെ ചോദ്യത്തിനു മുന്‍പില്‍ കുറേ നേരം പകച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്, താന്‍ മക്കളെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയതായിരുന്നു, എന്ന തിരിച്ചറിവില്‍ എത്തിയത്.


"നിങ്ങളുടെ ഒടുക്കത്തെ കുടിയാണ്, മക്കളെ കോഴിക്കോട്ടു മറന്നു പോരാന്‍ ഇടയായത്." എന്ന കുറ്റപ്പെടുത്തലും, കരച്ചിലും തുടരുന്നതിനിടക്ക്, മുറ്റത്തേക്ക് ഒരു കാര്‍ കയറി വന്നു. മകനും ഭാര്യയും, കുട്ടിയും കൂടി കാറില്‍ നിന്നിറങ്ങി. എന്റെ വാക്കുകളെല്ലാം തൊണ്ടയില്‍ കുടുങ്ങി. മുറ്റത്തെ ചരളിലേക്ക് മുട്ടുകുത്തി കൈകള്‍ കൂപ്പി നിന്നു.

മകന്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടു പറഞ്ഞു, "അപ്പന്റെ മറവി എനിക്ക് പണ്ടേ അറിഞ്ഞുകൂടേ? സാരാമില്ല, ദൈവാധീനം കൊണ്ടു കുഴപ്പമൊന്നും വന്നില്ലല്ലോ?"

അപ്പോഴും എന്റെ കണ്ണില്‍ നിന്നും പശ്ചാത്താപം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.