Tuesday, February 15, 2011

Bookmark and Share

അപ്പച്ചന്റെ അകാല പ്രണയം.

ന്തര്‍ദ്ദേശീയ മോഡല്‍ നവോമി കാംപ് ബെല്ലിനെ കല്യാണം കഴിച്ചിട്ട്,
ഞ്ചാറു കാപ്പിരിപ്പിള്ളേരുടെ തന്തയാകണം എന്നായിരുന്നു മനസ്സിലെ ഒരാഗ്രഹം!
മ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?
തു കൊണ്ട്, ഒരു സുവര്‍ണ്ണാവസരത്തിനു വേണ്ടി, ജാഗ്രതയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.

"തിരാവിലെ ഉണരുന്ന പക്ഷികള്‍ക്ക് കൂടുതല്‍ പുഴുക്കളേക്കിട്ടും"
(പ്പോള്‍, അതിരാവിലെ ഉണരുന്ന പുഴുക്കളുടെ ജീവിതവും കട്ടപ്പുക) എന്നൊരു പഴഞ്ചൊല്ല്,
രോ, പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ പ്രമാണം.
ര്‍ദ്ധ
സെഞ്ചുറി ആഘോഷിച്ച സ്ഥിതിക്ക്, എന്റെ പാതിയായ, എന്റെ ധര്‍മ്മപത്നിയെ,
വരെ അവരുടെ പാട്ടിനു വിടാം! (പാവം , ഇനിയെങ്കിലും അല്‍പ്പം, സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കട്ടെ)

ഖിലേന്ത്യാ ദിവ്യന്മാര്‍ നടത്തുന്ന, സൌന്ദര്യ വര്ദ്ധക സ്ഥാപനങ്ങളിലെല്ലാം ദിവസവും കയറിയിറങ്ങി,
ടിമുടി മാറ്റം വരുത്തി, തലയെല്ലാം കറുത്ത പെയിന്റടിച്ചു. കീഴ്ചുണ്ടിനു താഴെ ഒരു ആടു താടിയും ഫിറ്റ്ചെയ്തു.
തുവരെയുള്ള സകല സൌന്ദര്യ സങ്കല്പങ്ങളും, സഫലമാകുമെന്നു കരുതി, പല കാര്യങ്ങളും കാറ്റില്‍പ്പറത്തി,
തുവരെ താലോലിച്ചു വളര്‍ത്തിയ എന്റെ കൊമ്പന്‍മീശ വെട്ടി! (ഒരു ജെന്റില്‍മാന്‍ ലുക്ക്‌ എന്ന സങ്കല്പം)

കെ മൊത്തം
, ടോട്ടലില്‍ ഒരു വില്‍ സ്മിത്തിന്റെ രൂപ സാദൃശ്യം ഒക്കെ വരുത്തി. പത്തു പന്ത്രണ്ടു ഫോട്ടോകള്‍,
തും, (പല പല പോസുകളില്‍) ബൂലോക വലയിലേക്ക് കയറ്റുമതി ചെയ്തിട്ട്, സോര്‍പ്പിയോ, സ്കോര്‍പിയോ, ഫ്രിക്കന്‍ നകള്‍, മുതലായ സൈറ്റുകളിലെല്ലാം പേരെഴുതിച്ച്, പാട്ടച്ചീട്ടു കരസ്ഥമാക്കി, തിരച്ചില്‍ തുടര്‍ന്നു.
അംഗത്വം ഉറപ്പാക്കിയിട്ട്, കാലാകാലം, രാപ്പകല്‍, ഇന്റര്‍ നെറ്റില്‍ത്തന്നെ എന്റെ ജീവിതത്തിനെ തളച്ചിട്ടു.

വിടെ, കിട്ടാവുന്ന ഓണ്‍
ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളിലെല്ലാം കയറിയിറങ്ങി. ചാറ്റിങ്ങ്, ചീറ്റിംഗ്,
രാന്റെ ഭാരയയെചീറ്റിങ്ങ്, മുതലായ കലാപരിപാടികളെല്ലാം, വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചു.
വതരിപ്പിച്ചു നോക്കി, എന്നിട്ടെന്താ? ഈ നാട്ടില്‍ രക്ഷയില്ലെന്നല്ലാ, രക്ഷപെടില്ല!! ക്യാ ഫലം? നോ ഫലം!

ങ്ങനെ, ഒരു സുപ്രഭാതത്തില്‍, എന്റെ സകല (ദുര്‍)മോഹങ്ങളും, സങ്കല്പങ്ങളും സാക്ഷാത്കരിക്കാന്‍,
ഫ്രിക്കയില്‍ നിന്നൊരു കാപ്പിരിക്കുട്ടി, ഒരു കപ്പിരിക്കോമളാംഗി, എനിക്കീമെയില്‍ രൂപത്തില്‍ വന്നു.
വളൊരു നീഗ്രോ ആണെങ്കിലും, എന്നേ ഇഷ്ട്ടപ്പെട്ടു, എന്നേ മാത്രം കല്യാണം കഴിക്കാനവള്‍ക്കു മോഹം.
വള്‍ക്കു ബോളീവിയായില്‍ ഒരു നൂറേക്കര്‍ വാങ്ങിയിട്ടവിടെ, ഒപ്പം വസിക്കണം, കുറേ മക്കളേ പെറ്റു കൂട്ടണം.

ത്ഭുതം തോന്നുന്ന രീതിയില്‍ അവളെഴുതിയതെന്തെന്നാല്‍, അവളൊരു പഞ്ച പാവം, പെണ്‍കുട്ടിയാണ്,
വള്‍ക്കൊത്തിരി സ്വത്തുണ്ട്, അവളുടെ പിതാവിന്റെതാണ്, പരലോകം പൂകിയ പിതാവു നിക്ഷേപിച്ചതാണ്.
തു സ്വന്തമാക്കണമെങ്കില്‍, അഞ്ചാറു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണം, ടാക്സാണു മുഖ്യമാന വിഷയം.
മ്പതു കോടിക്കധിപനാകണേല്‍, ബോളീവിയായില്‍ വസിക്കണേല്‍, ഞാന്‍ വെറുമൊരഞ്ചാറു ലക്ഷം മുടക്കാന്‍!

ഞ്ചാറു ലക്ഷം മുടക്കിയാല്‍, യുവത്വം തിരിച്ചു കിട്ടിയില്ലെങ്കിലും, ബോളീവിയായില്‍ കാപ്പിരിയൊത്തു വസിക്കാം.
മ്പതുകഴിഞ്ഞ പാവത്തിനെ, എന്റെ പാവം ഭാര്യയെ, വലിയ പോല്ലാപ്പില്ലാതെ, മൊഴി ചൊല്ലിയിട്ടു തടിയെടുക്കാം.
ഞ്ചാറു പവനുമായിട്ടു വന്നു കയറിയ, ഇവള്‍ക്കെന്നേ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനൊന്നും അവകാശമില്ലല്ലോ?
ഹോരാത്രം കഷ്ടപ്പെട്ട്, ഇവളെയും ഞാന്‍, ഇത്രയും കാലം, സസുഖം, സസന്തോഷം പോറ്റി സംരക്ഷിച്ചതല്ലേ?

ക്കാലത്തെ എന്റെ ദാരിദ്ര്യം മൂലം, ഒരു അഞ്ചാറു ലക്ഷം രൂപാ, ഗ്രാമീണ ബാങ്കില്‍ നിന്ന തല്‍ക്കാലം കടമെടുത്തു.
വളുടെ കറുത്ത, കാപ്പിരി ആഗ്രഹങ്ങളുടെ, പൂര്‍ത്തീകാരണങ്ങള്‍ക്കായിട്ടു ഞാന്‍, മുംബായിലേക്കു തീവണ്ടി കയറി.
ന്ധേരിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍, അപ്പച്ചന്‍ എന്ന പേരില്‍ ഞങ്ങള്‍ക്കായിട്ടു വലിയൊരു മുറിയെടുത്തു.
വകാശമുണ്ടെന്ന അവകാശത്തോടെ, പിറ്റേന്ന് തന്നെ, ഒരു ടൊയോട്ട കാറില്‍, അവള്‍ അങ്ങോട്ടോടിയെത്തി.

തൊരു മധുവിധു ഒന്നുമല്ലെങ്കിലും, മധുരിക്കുന്ന ജീവിതം, ഇതാണു ജീവിതം, ഇതു തീരല്ലേ എന്നു ഞാനാഗ്രഹിച്ചു.
ന്ധേരിയിലെ, ഒരു മധുരാലസ്യത്തില്‍, ഒരു മയക്കത്തില്‍, മുഖവുരയൊന്നുമില്ലാതെ, അവളെന്നോടു വിട പറഞ്ഞു.
തുമൊരു മധുര പ്രതീക്ഷയായി മനസ്സില്‍ സ്വീകരിച്ചിട്ടു, ശുഭപ്രതീക്ഷയോടെ, മാസങ്ങളോളം ഞാന്‍ കാത്തിരുന്നു.
തുവരെയുള്ള സകല സങ്കല്‍പ്പങ്ങളും, സകല മോഹങ്ങളും, തകിടംമറിച്ചിട്ടു സകല പത്രത്തിലും വാര്‍ത്ത വന്നൂ.

തിയാന്‍ പോയിട്ടു മാസങ്ങളായി. എനിക്കും ജീവിക്കണം, ഈ അനാഥത്വം, ഞാന്‍ സ്ഥിരമായി സഹിക്കണോ?
ടുത്തെങ്ങാനുമാണെങ്കില്‍, ഉടനെ ഓടിഎത്തണം, പ്രിയാ എന്റെയനാഥത്വം എന്നെ, എന്നും നിസ്സഹായയാക്കുന്നു,
വിവേകമല്ലാ, അമ്പതു കഴിഞ്ഞെങ്കിലും, അബലയായതുകൊണ്ട്, ഒരാണ്‍തുണയില്ലാത്ത ഞാനും വിഷമിക്കുന്നു.
ടുത്ത മാസം, ഞാന്‍ പുനര്‍ വിവാഹം ചെയ്യും, ഇതൊരു മുന്നറിയിപ്പു മാത്രമായിട്ടു കരുതി, എന്നോടു ക്ഷമിക്കൂ...?

തൊരു നൈജീരിയന്‍ തട്ടിപ്പാണെന്നും, പുതു ജീവിതമല്ലെന്നും, വിഡ്ഢിത്തമാണെന്നും, തിരിച്ചറിഞ്ഞ ഞാന്‍,
കാല വാര്‍ദ്ധക്യത്തില്‍, അടിസ്ഥാനപരമായിട്ടെന്റെ അടിത്തറയിളകി, അകാല മരണത്തെ ഞാനാഗ്രഹിച്ചു.
തുപോലൊരു പോഴത്തം, ഈമെയില്‍ രൂപത്തില്‍, ഇനിയും പലര്‍ക്കും വരാം, വരാതിരിക്കട്ടെ ജീവിതത്തില്‍.
യില്യം നാളില്‍ ജനിച്ചിട്ടെന്താ ഫലം? ആകാര സൗഷ്ടവം, ആപാദചൂഡമായിട്ടെന്നും നമ്മളേ രക്ഷിക്കുമോ?

Friday, February 4, 2011

Bookmark and Share

വസുന്ധരേ നീ ക്ഷമിക്കൂ .

ഓടിഞാനല്ലാരും ഓടിച്ചതല്ല്ലാ
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.

കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.

പുതു ലോകം പുതു ജ്ഞാനം
,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ

തലയാണു സര്‍വ്വം സുശക്തം.

കൈ കാലുകള്‍ ശോഷിച്ചു-

തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.

വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ

മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!


-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!