Monday, May 30, 2011

Bookmark and Share

ഓഗസ്റ്റ്‌ മാസം ഒഴാക്കനു സ്വന്തം.

സമയം, സായം സന്ധ്യ. ഞാന്‍ വരാന്തയില്‍ അലസമായിട്ടിരിക്കുന്നു.
ധര്മ്മപത്നി താഴെയിരുന്നു്, അത്താഴത്തിനുള്ള തയ്യാറെടുപ്പില്‍ ചക്കക്കുരു ഒരുക്കുന്നു; ചക്കക്കാലം വന്നാപ്പിന്നെ, അഞ്ചു കറിയും ഇഞ്ചി നാരങ്ങയും, ചക്കയും അനുബന്ധ സാമഗ്രികളും കൊണ്ടു നിര്‍മ്മിക്കാന്‍ കഴിവുള്ള, ഒരു പാചകവിദഗ്ദ്ധയാണ് എന്റെ പ്രിയതമ.

ഇതിനിടെ
ഞങ്ങള്‍, അയല്‍ക്കുത്തുകാരുടെ ഗുണഗണങ്ങളും മറ്റും, (എഷണിയല്ല)പരസ്പരം പറഞ്ഞു ചിരിച്ചു കൊണ്ടുസന്ധ്യാസമയം പരമാവധി ആസ്വാദ്യകരമാക്കി.

സമയത്താണു്, കയ്യിലൊരു സാംസൊണൈറ്റ് ബ്രീഫ് കേസും തൂക്കി, ഒരാള്‍ വീട്ടിലേക്കു കയറി വന്നത്.
വന്നയാള്‍ സുന്ദരനും, സുമുഖനും, സര്‍വ്വോപരി വയസ്സനുമായിരുന്നു. കോട്ടും സൂട്ടുമാണ് വേഷം. തലയില്‍ ഒരുവെളുത്ത തൊപ്പിയുണ്ട്; ഒരടിയിലധികം നീളമുള്ള
വെളുത്ത താടിരോമങ്ങള്‍ കാറ്റില്‍ പാറിക്കളിച്ചു. ആഗതനു നൂറിലധികം പ്രായം ഉണ്ടോ..ന്നൊരു സംശയം എനിക്കു തോന്നി. ദോഷം പറയരുതല്ലോ? ആളു നല്ല സ്മാര്‍ട്ട്ആയിരുന്നു. ആഗതനെ കണ്ട പാടെ, ചക്കക്കുരുവും മുറവുമെടുത്ത് ശ്രീമതി അടുക്കളയിലേക്കോടി.
(പരപുരുഷ ദര്‍ശനം പോലും ഭാരതീയ പാരമ്പര്യത്തില്‍ പാപമല്ലേ?)

വൈകിട്ടു
വരുന്ന അതിഥിയും, വൈകിട്ടു വരുന്ന മഴയും, നേരം പുലരാതെ പോകില്ലെന്നാണ്, പഴമക്കാര്‍ പറയുന്നത്. അതോടുകൂടി, സാമാന്യ മനുഷ്യരുടെ ക്ഷമയും കൈവിട്ടു പോകും, എന്നത് പരമാര്‍ത്ഥം! ഉള്ളതില്‍ ഒരോഹരിഭക്ഷണവും, കിടക്കാന്‍ സൌകര്യവും, ചെയ്തു കൊടുക്കാന്‍, എന്നിലെ ആതിഥേയന്‍ വെമ്പല്‍ കൊണ്ടു. (ആതിഥേയന്റെ സുഖ സൌകര്യങ്ങളില്‍ സംതൃപ്തനാകുന്നവന്‍ അതിഥി; എന്നാണല്ലോ.. വിവക്ഷ), രണ്ടും കല്‍പ്പിച്ചുഞാന്‍ ആഗതന് സ്വാഗതമരുളി. സ്വീകരണ മുറിയില്‍ കയറ്റിയിരുത്തി, കുശലാന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടു.

"പരിചയമില്ലല്ലോ?" ഞാന്‍ സംഭാഷണത്തിനു തുടക്കമിട്ടു.

"തനിക്കെന്നെ പരിചയമില്ലെങ്കിലും, തന്നെ എനിക്കറിയാം! ഒഴാക്കല്‍ ആന്റണിയുടെ മകന്‍, അപ്പച്ചന്‍; ജനനം - കഴിഞ്ഞ നൂറ്റാണ്ടില്‍, ഒരു മെയ്‌ മാസത്തില്‍; മരണം - നൂറ്റാണ്ടില്‍,
അതേ മെയ്‌ മാസത്തില്‍, ആദ്യവാരത്തില്‍, അതായത് ഇന്ന്! താന്‍ ഭാഗ്യവാനാണ്! ഇന്നിനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, തന്റെ എല്ലാഅഹങ്കാരങ്ങളും ഭൂമിയില്‍ വിട്ടിട്ട്, താന്‍ മരിക്കും; സത്യത്തില്‍ എനിക്കും വിഷമമുണ്ട്!"
ആഗതന്‍ അകലെ ഏകാന്തതയിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.

"ഇയ്യാള്‍ ത്രിസന്ധ്യാ സമയത്ത്, ഓരോന്നും പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ? എന്റെ വീട്ടില്‍ കയറിവന്നിട്ടു, എന്നോട് അനാവശ്യം പറയുന്നോ? എന്റെ ആഥിത്യമര്യാദയുടെ അടിത്തറ താന്‍ തുരന്നുനോക്കരുത്; വിവരമറിയും! ഇതെല്ലാം പറയാന്‍ താനാരാ.. കാലന്റെ കണക്കപ്പിള്ളയോ?" എനിക്കു കലി കയറി.
"എടോ കോപ്പേ, തനിക്കറിയാമോ? ഞങ്ങള്‍ 'ഒഴാക്കല്‍'ക്കാര്‍, ഓഗസ്റ്റ് മാസത്തിലെ മരിക്കാറുള്ളു!"

"അത് പണ്ട്. അപ്പച്ചന്‍ പറഞ്ഞതു തികച്ചും ശരിയാണ്. ഞാന്‍ കാലന്‍ സാറിന്റെ ഓഫീസിലെ ക്ലാര്‍ക്കാണ്; പേര്ചിത്രഗുപ്തന്‍, യമലോകത്ത് നിന്ന് വരുന്നു. കാലന്‍ സാര്‍ പഴയതുപോലെ, പോത്തിന്റെ പുറത്തൊന്നും ഇപ്പോള്‍ യാത്രചെയ്യാറില്ല. ബെന്‍സ്‌ കാര്‍ അല്ലെങ്കില്‍, ഹാഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്കിലാണ് കൂടുതലും യാത്ര. പാവപ്പെട്ടവരുടെകേസാണെങ്കില്‍, ഏതെങ്കിലും ടിപ്പര്‍ ലോറിയില്‍ പോകും. മിക്കവാറും, ആര്‍ക്കെങ്കിലും കൊട്ടേഷന്‍ കൊടുക്കാറാണുപതിവ്. യുവാക്കള്‍ക്കും, യുവതികള്‍ക്കും, വല്ല മയക്കു മരുന്നോ, മനുഷ്യ ബോംബോ, എയ്ഡ്സോ അങ്ങിനെഎന്തെങ്കിലും ആയിരിക്കും മാര്‍ഗ്ഗം. നമ്മളും, കാലത്തിനൊത്ത് ഉയരണ്ടേ..അപ്പച്ചോ..?"
കാലന്റെ കണക്കെഴുന്നവന്‍ തന്റെ ലാപ്‌ ടോപ്പെടുത്ത്, മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.

"പണ്ടത്തെപ്പോലെ ഇപ്പോള്‍ നരകത്തിലേക്ക് ആളെ എടുക്കുന്നില്ല; സകല പാപികളെയും ഞങ്ങള്‍സ്വര്‍ഗത്തിലെക്കാണു കൊണ്ടുപോകുന്നത്. ചെറിയ കുട്ടികളെ കൊറിയക്കാരായ സ്വര്ഗ്ഗവാസികള്‍ക്ക് ഫ്രൈചെയ്യാന്‍ കൊടുക്കും; ബാക്കിയുള്ളവരെ, ചൈനാക്കാര്‍ക്കും, ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും, റോസ്റ്റ്‌ ചെയ്യാന്‍കൊടുക്കും. അത്രയേ.. ഒള്ളു.. കാര്യം! "

"വട്ടാണല്ലേ...?" എനിക്ക് ചിരി വന്നു.

"ആര്‍ക്കാണ് വട്ട് എന്ന് ഞാന്‍ കാണിച്ചു തരാം."എന്ന് പറഞ്ഞു അയാള്‍ ലാപ്‌ ടോപ്‌ തുറന്നു.

എന്റെ ചെയ്തികളെല്ലാം (പൂര്‍വ്വകാലത്തെ സദ്‌ ജീവിതം)സിനിമയിലെന്നപോലെ, അയാളുടെ ലാപ്‌ ടോപ്‌മോണിട്ടറില്‍ തെളിയാന്‍ തുടങ്ങി. സംഗതി ആകെ കുളമായ സകല ലക്ഷണങ്ങളും കണ്ടു. ശ്രീമതി അങ്ങോട്ടെങ്ങുംകടന്നു വരല്ലേ.. എന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
"അടച്ചു വെക്കടോ തന്റെ കോപ്പ്!" ഞാന്‍ അലറി.

"ശാന്തമാകൂ അപ്പച്ചാ, ഇതെല്ലാം നേരത്തെ തീരുമാനിചിരിക്കുന്നതാണ്. അല്ലാതെ, ഒരു ഒഴാക്കനേക്കൊണ്ടുപോകാന്‍ഓഗസ്റ്റ്‍ വരെ കാത്തിരിക്കാന്‍ എനിക്കു സമയമില്ല, മാറ്റാന്‍ ഒരു മാര്‍ഗ്ഗവുമില്ല; പോന്നേ പറ്റൂ..!"


"താന്‍ യമലോകത്തു നിന്നല്ല, ഏതു പൂഞ്ഞാറ്റില്‍ നിന്നു വന്നതായാലും എനിക്ക് പ്രശ്നമില്ല; ജീവന്‍ വേണേല്‍താനിവിടെ നിന്ന് പോയ്ക്കോ, അല്ലെങ്കില്‍, പ്രായത്തിന്റെ ഒരാനുകൂല്യവും ഞാന്‍ തരില്ല; താന്‍ എന്റെ കയ്യില്‍
നിന്ന് വാങ്ങിക്കും." എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അയാളുടെ നേരെ കയ്യും പൊക്കിക്കൊണ്ട് എഴുന്നേറ്റു.

" നേരം ഒന്‍പതു മണിയായി, എണീക്ക് മനുഷ്യാ, പോയി കുളിച്ചിട്ടു വന്നു അത്താഴം കഴിക്ക്; ഇതാരെയാ ഉറക്കത്തില്‍ തെറി പറയുന്നേ?"

ശ്രീമതിയുടെ ഭാഷ എനിക്ക് മനസ്സിലായില്ല; (രാവിലെ എന്ത് അത്താഴം?) എന്നു പറഞ്ഞപ്പോള്‍ അവള്‍വിശദമായിട്ടു പറഞ്ഞു.
"സന്ധ്യയായപ്പോള്‍ എവിടുന്നോ കുറച്ചു പൂളക്കള്ളും വലിച്ചു കയറ്റിയിട്ടു വന്നു കയറിക്കിടന്നതാ..? ഇപ്പോള്‍ എന്തൊരുഭവ്യത? പോയിട്ടു കുളിക്കാന്‍ നോക്ക്."

ഞാന്‍ എഴുന്നേറ്റു കുളി മുറിയിലേക്കു നടക്കുന്നതിനിടയില്‍, തിരുവനന്തപുരത്തെ എന്റെ പേരപ്പന്‍ (പിതാവിന്റെ മൂത്തസഹോദരന്‍)മരിച്ചു എന്നറിയിച്ചു ഫോണ്‍ വന്നു.
"അങ്ങനെ 'ഒഴാക്കന്റെ ഓഗസ്റ്റ്‌' എന്ന കണക്കു തെറ്റിച്ചു കൊണ്ട്, എന്റെ പേരപ്പന്‍ തുടക്കമിട്ടു. (കാലനു കണക്ക് തെറ്റിയില്ല!)" കുളിക്കുന്നതിനിടെ ഞാന്‍ ചിന്തിച്ചു പോയി.

66 comments:

appachanozhakkal said...

ഞങ്ങളുടെ തറവാട്ടിലെ, ബഹു ഭൂരിപക്ഷവും മരിച്ചത് ഓഗസ്റ്റ്‌ മാസത്തിലാണ്. ആ മരണരീതി ഇനിയും തുടരുമെന്നായിരുന്നു പലരുടെയും വിശ്വാസം.
കാലനു കണക്കു തെറ്റുമോ..?

ഇ.എ.സജിം തട്ടത്തുമല said...

രസകരം. ആശംസകൾ!

K@nn(())raan*കണ്ണൂരാന്‍! said...

എത്രതവണ പറഞ്ഞു, ഉറങ്ങുംമുന്‍പ് കണ്ണൂരാന്‍പുണ്യാളനെ വിളിച്ചു പ്രാര്‍ഥിച്ചുകിടക്കണമെന്ന്!
ഇനിയും അനുസരിച്ചില്ലേല്‍ ചിത്രഗുപ്തനല്ല കാലന്‍ തന്നെ വന്നേക്കും.
അപ്പച്ചാ പറഞ്ഞില്ലാന്നു വേണ്ട!

Mohamedkutty മുഹമ്മദുകുട്ടി said...

ഇടക്കിങ്ങനെ ഓരോ പോസ്റ്റിടുന്നത് നമ്മള്‍ ജീവിച്ചിരിപ്പുണ്ടെന്നതിനു തെളിവാ അല്ലെ അപ്പച്ചാ? പിന്നെ ചക്കക്കുരു ഇടയ്ക്ക് “വെടി” പൊട്ടിയാലും സംഗതി ബഹു രസമാ അല്ലെ?.ഇന്നു വെറുതെ ഒന്നു ‘ബസ്സി’ല്‍ കയറിയപ്പോഴാ അപ്പച്ചന്റെ പോസ്റ്റിന്റെ നോട്ടീസ് കിട്ടിയത്!

appachanozhakkal said...

@ കണ്ണൂരാന്‍,
@ ഇ.എ.സജിം തട്ടത്തുമല
പറഞ്ഞു പേടിപ്പിക്കല്ലേ കണ്ണൂരാനേ..
ഓരോ ഓഗസ്റ്റ്‌ മാസവും, മനുഷ്യന്‍ പേടിച്ചിരിക്കുംപോഴാണോ തമാശ പറയുന്നത്?
തട്ടത്തുമലയില്‍ എന്തുണ്ടു വിശേഷങ്ങള്‍?

mini//മിനി said...

കാലനു കണക്ക് തെറ്റാം. നമ്മുടെ നാട്ടിൽ പറയുന്നത് ‘കാലൻ വരുന്നത് കർക്കിടകമാസം’ എന്നാണ്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അവിടിപ്പം കംപ്യൂട്ടറയിസ്ദ്‌ ആയത് കൊണ്ട് കണക്കൊന്നും തെറ്റില്ല, പേടിക്കേണ്ട.

SHANAVAS said...

പോസ്റ്റ്‌ കലക്കി അപ്പച്ചോ...കാലന് കണക്കു തെറ്റാതിരിക്കട്ടെ....പിന്നെ കണ്ണൂരാന്‍ പുണ്യവാളന് ഒരു മെഴുകുതിരി കത്തിചെക്കണേ... ആയുഷ്മാന്‍ ഭവ...

keraladasanunni said...

അപ്പച്ചന്‍റെ പോസ്റ്റ് വളരെയധികം ഇഷ്ടപ്പെട്ടു. കാലത്തിന്ന് അനുസൃതമായി ചിത്രഗുപ്തന്‍ കണക്ക് പുസ്തകത്തിന്ന് പകരം ലാപ്ട്ടോപ് ഉപയോഗിക്കുന്നത് ഓര്‍ത്ത് ചിരി വന്നു.

Areekkodan | അരീക്കോടന്‍ said...

അപ്പച്ചേട്ടോ...ഈയിടെയായി ആ വാലില്ലാപുഴയിലൂടെ ഒരുപാട് ട്രിപ്പര്‍ ലോറികള്‍ പായുന്നുണ്ട്.കാലന്‍ അവിടെത്തന്നെ ചുറ്റിപറ്റി ഉണ്ട് എന്ന് സാരം, സൂക്ഷിക്കണം.

മുല്ല said...

ഹോ..അപ്പച്ചനൊന്നും പറ്റിയില്ലല്ലൊ.ദീര്‍ഘായുഷ്മാന്‍ ഭവ:

the man to walk with said...

കണക്കു തെറ്റിയതാണോ ..?

Best wishes

ente lokam said...

അയ്യോ ശരിക്കും നേര് ആണോ?
ഓ എന്റെ അപ്പച്ചാ കണ്ണില്‍ കൊള്ളേണ്ടത്
പുരികത്തില്‍ കൊണ്ട് രക്ഷപെട്ടല്ലോ..
പേടിപ്പിച്ചു കളഞ്ഞു...എന്തായാലും
കലക്കി കേട്ടോ..അഭിനന്ദനങ്ങള്‍..

ബിഗു said...

:) :) :) ആശംസകൾ

ലീല എം ചന്ദ്രന്‍.. said...

അപ്പച്ചായോ ....വച്ചല്ലോ കാലനും ഒരു പാര....പൂളക്കള്ളിന്റെ ഒരു കാര്യം....
എന്നാലും വന്നയാള്‍ പേരപ്പനേം കൊണ്ടേ പോയുള്ളൂ അല്ലേ?
ചക്കിനു വച്ചത്...കൊക്കിന്...
കൊള്ളാം .രസിപ്പിച്ചു

ചാണ്ടിച്ചന്‍ said...

അപ്പൊ കുഴപ്പമില്ല...ജൂലൈ മാസം ഒന്‍പതാം തീയതി മയൂരാ പാര്‍ക്കില്‍ കാണാലോ :-)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വായിക്കാ‍ന്‍ രസമുണ്ടായിരുന്നു :)

Srikumar said...

വെറുതെ കൊതിപ്പിച്ചു... ങാ എന്തായാലും വെറും കൈയ്യോടെ പറഞ്ഞയച്ചില്ലല്ലോ...യ്യോ സോറി ഇനിവരുമ്പോ ഇങ്ങോട്ടൊന്നും പറഞ്ഞയച്ചേല്ലെ.

Jefu Jailaf said...

കാലനെ പറ്റിച്ചു വിട്ട ആ സൂത്രവാക്യം ഒന്ന് പറഞ്ഞു തരണേ അത്യാവശ്യം വന്നാല്‍ ഒന്ന് എടുത്തു വീശാനാ.. എന്തായാലും "ആയുഷ്മാന്‍ ഭവ" (അങ്ങനെ തന്ന യല്ലേ.). ഇഷ്ടപ്പെട്ടു..

റോസാപൂക്കള്‍ said...

ദേ...ജൂണ്‍ കഴിയാറായി,പിന്നെ ജൂലായ്‌ പെട്ടെന്നങ്ങ് കഴിയും ...സുക്ഷിച്ചോ...

അലി said...

അപ്പോൾ രണ്ട് മാസത്തിനകം വിവരം അറിയാം അല്ലെ?

Anonymous said...

അപ്പൊ കാലനെ പറ്റിച്ചു മരണത്തില്‍ നിന്നും കയിചിലായി അല്ലെ... പക്ഷെ ഒരുമാസം കൂടി ഉണ്ട് മുന്നില്‍.. അന്ന് കണ്ട സ്വപ്നത്തിന് ശേഷം കുടി നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചോ അതോ മുഴുക്കുടിയനായോ.. ദൈവം അനുഗ്രഹിക്കട്ടെ...

Echmukutty said...

ഓഹോ! എല്ലാം പൂളക്കള്ളിന്റെ മായാജാലമെന്ന് കരുതിയപ്പോഴാണ്, കാലൻ അങ്ങനെ ചുമ്മാ പോവില്ലെന്ന് കണ്ടത്.....

പാവം പേരപ്പൻ!

എഴുത്ത് കൊള്ളാമെന്ന് ഞാനെന്തിനാ പ്രത്യേകിച്ച് എടുത്ത് പറയണത്?

പള്ളിക്കരയിൽ said...

രസകരം. പ്രസന്നമായ വായന തന്നു. ആയുരാരോഗ്യസൌഖ്യം നേരുന്നു.

കൂതറHashimܓ said...

:) വായിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നമ്മളോടാണോ കാലന്റെ കളി!
ലവന്റെ കംബ്യൂട്ടരില്‍ നമ്മള്‍ വൈറസ്‌ കയറ്റും. അങ്ങനെ ഒരു പത്തുനൂറു വയസ്സ് കൂടുതല്‍ ജീവിക്കാന്‍ അപ്പച്ചന് കഴിയും.

(അതീവ രസകരമായി എഴുതി)

MyDreams said...

അങ്ങനെ ആണ് അല്ലെ കാര്യങ്ങള്‍ .......
മരണവും കസ്റ്റമരും എപ്പോ വരുന്നു പറയാന്‍ കഴില്ല

ഹാഷിക്ക് said...

>>സകല പാപികളെയും ഞങ്ങള്‍സ്വര്‍ഗത്തിലെക്കാണു കൊണ്ടുപോകുന്നത്. ചെറിയ കുട്ടികളെ കൊറിയക്കാരായ സ്വര്ഗ്ഗവാസികള്‍ക്ക് ഫ്രൈചെയ്യാന്‍ കൊടുക്കും<<

അപ്പോള്‍ പിന്നെ പട്ടിയെ ആര് തിന്നും?
പോസ്റ്റ്‌ രസകരമായി അപ്പച്ചോ..

കൊമ്പന്‍ said...

ഇന്റെ പോന്നപ്പച്ചോ ഈ ഓഗസ്റ്റില്‍ ഒന്നും തട്ടിപോകല്ലേ ഒരു രണ്ടു ഒഗസ്ട്ടും കൂടി കയിയട്ടെ എന്നിട്ട പോവാം
തല്‍ക്കാലം അപ്പച്ചന്‍ ആ കാണുന്ന കള്ള രിപ്പന്‍ മീശയും പിണ്ടി കുരിശു മാലയും തൂക്കി ആവിടെ നിലക്ക് നില്‍ക്കട്ടെ എന്നാണു ഇന്ന് ഞാന്‍ കാലനുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ആയുഷ് മാന്‍ ഭവ

തെച്ചിക്കോടന്‍ said...

ചില അശുഭകാര്യങ്ങള്‍ക്ക് അങ്ങിനെ സ്വപ്നത്തിലൂടെ സൂചനകള്‍ കിട്ടാറുണ്ട് അല്ലെ?!

മീശയില്‍നിന്നു ആ പിടുത്തം വിടണ്ട ഒരു കാലനും അടുത്ത് വരില്ല!

സുലേഖ said...

sho njan oru idlieem sambarum kothichu.nasippichallo mashe

ajith said...

എല്ലാം അപ്പച്ചന്റെയൊരു തമാശ...!

Manoraj said...

ഇതുകൊണ്ടൊക്കെയാ ഞാന്‍ കണ്ണൂരാന്‍ പുണ്യാളന് സിഗററ്റ് കത്തിക്കുന്നത്. പോസ്റ്റിലെ നര്‍മ്മം ഇഷ്ടായി.

appachanozhakkal said...

@Mohamedkutty മുഹമ്മദുകുട്ടി,
ഇക്കാ, ഇപ്പോഴത്തെ പിള്ളേരുടെ ഇടയില്‍ നമ്മുടെ സാമീപ്യം ഒന്നറിയിക്കെണ്ടേ?
"മൂട ചക്കക്കുരു" എന്നൊരു സാധനം, ഇവരൊന്നും കേട്ടിട്ടുപോലും ഉണ്ടാവില്ല!

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല എഴുത്
ആശംസകള്‍

വീ കെ said...

'ആഗതന്‍ അകലെ ഏകാന്തതയിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.'

ആഗതൻ മുഖത്ത് നോക്കി പറയാത്തവനാണെന്നു പറഞ്ഞപ്പൊഴേ ഞാൻ ഊഹിച്ചു.
‘ഏതോ കുടുംബത്തീകേറ്റാൻ കൊള്ളാത്തവനാ വന്നിരിക്കുന്നതെന്ന്...!

അപ്പച്ചോ...
‘ഞാൻ ബ്ലോഗർ അപ്പച്ചൻഒഴാക്കനാ’ണെന്നു പറഞ്ഞില്ലായിരുന്നോ...?
പറഞ്ഞിരുന്നേൽ ‘മൂപ്പിലാന്റെ പൊടിപോലും ഉണ്ടാവില്ലായിരുന്നു പിന്നെ കണ്ടുപിടിക്കാൻ...!!!!?

ജീവി കരിവെള്ളൂര്‍ said...

കള്ളുകുടിച്ചാ ഇങ്ങനേയും ഗുണങ്ങളുണ്ടോ അപ്പച്ചാ ;-)

Lipi Ranju said...

ഇത് രസ്സായി ... അപ്പൊ പൂര്‍വ്വകാലത്തെ ചെയ്തികളെല്ലാം
വീണ്ടും കാണാന്‍ കൊള്ളത്തില്ലല്ലേ അപ്പച്ചാ !! അപ്പൊ സ്വര്‍ഗം ഉറപ്പായി ... :) (പിന്നേ..... സ്വപ്നത്തില്‍ കണ്ടതാ, ഒക്കെ വെറുതെയാ എന്നു പറഞ്ഞു പറ്റിക്കാന്‍ നോക്കല്ലേ :) )

ഉമേഷ്‌ പിലിക്കോട് said...

ബു ഹ ഹ ഹ !! അപ്പോ അങ്ങനെയാണ് സംഭവം !!

ജൂലായ്‌ - ആഗസ്ത് !! ഒറ്റ മാസം .... അപ്പച്ചാ... തന്നത്താന്‍ കാത്തോ....

Sathyan said...

appachan chetto... nannayittuntu keto? eeyiteyayi puthiya shop thuranna karanam ventathre thankalumayi chat cheyyan samayam kittunnilla. ksamiykkanam. sukham thanne alle.

Sasneham

sathyan

പഥികന്‍ said...

:)

ആയുഷ്മാന്‍ ഭവ.

രമേശ്‌ അരൂര്‍ said...

അപ്പച്ചന്റെ പൂളക്കള്ള് ദര്‍ശനം അടിച്ചു പൊളിച്ചു ...:) ആയുഷ്മാന്‍ ഭവ :

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കണക്കിന്റെ കാര്യത്തിൽ കണക്കപ്പിള്ളയാണല്ലോ ഇമ്മടെ കാലൻ ചേട്ടൻ..
അപ്പച്ചനെ കിട്ടിയില്ലെങ്കിൽ പേരപ്പനെ...!

കണക്കിന് ചിരിപ്പിച്ചു കേട്ടൊ അപ്പച്ചാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രസകരമായി വായിച്ചു വരികയായിരുന്നു.

അപ്പൊ അപ്പച്ചനും അന്ധവിശ്വാസം പരത്താന്‍ തുടങ്ങിയോ?
:)

നികു കേച്ചേരി said...

ഇമ്മാതിരി മീശവെച്ചിട്ടും ഗുപ്തൻ പേടിച്ചില്ല???
:))

മുകിൽ said...

august masam booked aanalle!..

കുസുമം ആര്‍ പുന്നപ്ര said...

നര്‍മ്മം കൊള്ളാം.

വി.എ || V.A said...

‘അതിഥി’ വന്നപ്പോൾ, കാലന്റെ കണക്കുപുസ്തകത്തിലെ ഒരു പേരുകാരൻകൂടി അപ്രത്യക്ഷമാകുമെന്നാണ് വിചാരിച്ചത്. ഉറക്കത്തിലായതുകൊണ്ടോ, കള്ളിന്റെ വീര്യം കൊണ്ടോ ഒന്നും സംഭവിച്ചില്ല, ആശ്വാസമായി. ആട്ടെ, വീട്ടുകാരി വിളിച്ചുണർത്തിയില്ലായിരുന്നെങ്കിൽ, ആ പുസ്തകത്തിൽ നിന്നും ‘ചിത്രഗുപ്തന്റെ’ പേര് വെട്ടേണ്ടിവരുമായിരുന്നു. സംഗതി രസാവഹമായി. ( പരസ്യമായ ഒരു രഹസ്യം പറയുകയാണേ, ‘ചിത്രഗുപ്തൻ’ എന്ന മഹാന്റെ മകനായ ‘സി.വിജയ് ആനന്ദ്‘ ആണ് ഞാൻ.)

ഷമീര്‍ തളിക്കുളം said...

ആയുഷ്മാന്ഭവ......

yousufpa said...

വായിച്ചു തുടങ്ങിയപ്പ്ം മുതൽ ഏതെങ്കിലും ബ്ളോഗർ ആയിരിക്കും ആഗതൻ എന്ന് കരുതി. ഇതിപ്പൊ ആളെ പറ്റിച്ചല്ലോ അപ്പച്ചോ..?.
എന്തായാലും സ്വപ്നം ഫലിക്കുമെന്ന് ഉറപ്പായല്ലോ അല്ലേ..?

Salam said...

കാലന്‍ ഇത് വായിച്ചു കാണും, എങ്കില്‍ അങ്ങേര ഉടനെയൊന്നും വരില്ല. ആയുഷ്മാന്‍ ഭവ. നല്ല പോസ്റ്റ്

സിദ്ധീക്ക.. said...

പടച്ചോനെ, ആഗസ്റ്റ്‌ അടുത്ത മാസമല്ലേ? അതിനു മുമ്പായി ഒന്നുരണ്ടു പോസ്റ്റുകൂടി ഉടനെ ഇടാന്‍ നോക്ക് അച്ചപ്പാ!ഓരോര്മ്മക്ക്‌ നല്ലതാണ്.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അപ്പച്ചന്‍ ചേട്ടോ ............. നന്നായി എഴുതി..
നാട്ടില്‍ വന്നപ്പോള്‍ ഒന്ന് വന്നു കാണണം എന്നുണ്ടായിരുന്നു ..സമയ ക്കുറവു മൂലം നടന്നില്ല
സാരമില്ല ..അടുത്ത തവണ വരുമ്പോള്‍ വരാം. ( നമ്മുടെ രണ്ടു പേരുടെയും അടുത്തേക്ക് കാലന്‍ വന്നില്ലേല്‍ ! )

sandynair said...
This comment has been removed by the author.
sandynair said...

അപ്പച്ചന്‍ ചേട്ടാ.. അതി മനോഹരമായിരിക്കുന്നു.. ചക്കക്കൂട്ടാനെ ഉദ്ദേശിച്ചാണ് കേട്ടോ.. എന്തായാലും ചക്ക കൊണ്ട് സാമ്പാറും, മോരും, തൈരും, പുളിശ്ശേരിയും, രസവും ഒന്നും ഉണ്ടാക്കിയില്ലല്ലോ.. ഭാഗ്യം തന്നെ. മഹാഭാഗ്യം. ഒരു സംശയം, ഈ ചിത്രഗുപ്തന്‍ സാറ് തന്നെയാണോ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികളുടെയും എല്ലാം കണക്കെടുക്കുന്നത്? അപ്പോള്‍ അദ്ദേഹം ഒരു ഇന്ത്യന്‍ പൌരന്‍ തന്നെ.. യമന്‍ സാറ് വാഴ്ക, ചിത്രഗുപ്തന്‍ സാറ് വാഴ്ക അപ്പച്ചന്‍ സാറ് വാഴ്ക.. എന്നാലല്ലേ ഇനിയും ഇതുപോലത്തെ നല്ല പോസ്ടിങ്ങുകള്‍ ഉണ്ടാവുകയുള്ളൂ == സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

കുമാരന്‍ | kumaran said...

ഓഗസ്ത് കഴിഞ്ഞാൽ സെപ്തംബർ 11നു കണ്ണുർക്ക് വാ..

മനോജ്‌ വെങ്ങോല said...

ഞാനിത്തിരി വൈകിപ്പോയി.
വായിച്ചു.തകര്‍ത്ത്ട്ടോ.
നല്ല എഴുത്ത്.
രസകരം.
ആശംസകള്‍.

Jenith Kachappilly said...

Hi hi hee ishttappettu tto :)

Aashamsakalode
http://jenithakavisheshangal.blogspot.com/

priyag said...

അപ്പച്ചന്റെ പോസ്റ്റ്‌ ആദ്യമായിട്ട വായിക്കുന്നേ . കൊള്ളാല്ലോ ഈ എഴുത്ത് .വീണ്ടും വരാം

dilshad raihan said...

aashamsakal

Villagemaan/വില്ലേജ്മാന്‍ said...

കാലനില്ലാ കാലം വരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നുണ്ട് കേട്ടോ ( ഉള്ളിന്റെ ഉള്ളില്‍ അതാ ആഗ്രഹം )


പോസ്റ്റ്‌ ഇഷ്ട്ടമായി കേട്ടോ .

>>>വരാന്‍ വൈകിയതിനു ക്ഷമിക്കണേ<<

Absar said...

അപ്പച്ചാ പോസ്റ്റ്‌ ഇഷ്ടമായി...
:)

appachanozhakkal said...

അബ്സര്‍,
പോസ്റ്റ്‌ വായിച്ചതിനും, അഭിപ്രായം എഴുതിയതിനും ഒത്തിരി നന്ദി.ഇനിയും പ്രതീക്ഷിക്കട്ടെ. മാസങ്ങളായിട്ടു ഞാന്‍ എഴുതാറില്ല. ഒത്തിരി സുഹൃത്തുക്കളുടെ പോസ്റ്റ്‌ വായിക്കാനുണ്ട്; അവര്‍ക്ക് നന്ദി പറയാനുണ്ട്.സമയക്കുറവു തന്നെയാണ് വില്ലന്‍..
അന്പത്തഞ്ചിന്റെ നിറവില്‍ ഞാനൊരു കമ്പ്യൂട്ടര്‍ സെയില്‍സ്‌ ആന്‍ഡ്‌ സര്‍വീസ്‌ കട തുടങ്ങി 'Computerate'. വണ്‍ മാന്‍ ഷോയാണ്. അതാണ്‌, സമയക്കുറവിനു കാരണം. എല്ലാ സ്നേഹിതരും സദയം ക്ഷമിക്കുമല്ലോ..?

c.v.thankappan,chullikattil.blogspot.com said...

രസായി വായിച്ചു എല്ലാംട്ടോ.
സമയംഉള്ളപ്പോള്‍ എഴുതണട്ടോ.
വായനാസുഖം നല്‍കുന്ന രചനയാണ്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

nanmandan said...

വളരെ രസകരമായി പറഞ്ഞു..അഭിനന്ദനങ്ങള്‍.

Najeemudeen K.P said...

ho.. ithraikku vendiyirunnilla... ethayaalum sangathi kalakki.

Visit me at http://www.najeemudeenkp.blogspot.in/