Wednesday, July 28, 2010

Bookmark and Share

ഇനി വയസ്സന്‍മാര്‍ക്കും ബ്ലോഗാം

വളരെ പണ്ട്, മരണക്കിടക്കയില്‍ കാലന്റെ വരവും കാത്തുകിടക്കുന്ന ഒരു വന്ദ്യവയോധികനോട് മക്കള്‍ അന്ത്യാഭിലാഷം ചോദിച്ചു . പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു "പ്രിയമുള്ള മക്കളെ, പറ്റുമെങ്കില്‍ എനിക്കൊന്നു സൈക്കിള്‍ കയറണം". എന്നുപറഞ്ഞതുപോലെ, അന്പത്തിമൂന്നാമത്തെ വയസ്സിലാണ് എനിക്കൊന്നു ബ്ലോഗണമെന്ന് തോന്നിയത്. ഈ ഭൂലോകത്തിലെ സകലമാന പയ്യന്‍സുംബ്ലോഗിക്കൊണ്ടിരിക്കുന്ന കലികാലത്ത് എനിക്കും അങ്ങനെ ഒരാഗ്രഹം തോന്നിയത് അക്ഷന്തവ്യമായ തെറ്റാണോ? അങ്ങനെയൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഈ ഞാനും ഒരു ബ്ലോഗു തുടങ്ങി. അപ്പോളാണ് പ്രശ്നങ്ങള്‍ ഓരോന്നായിട്ട് തലപൊക്കിയത്. വിദ്യാഭ്യാസം കുറവ്, കംപ്യുട്ടര്‍ കണ്ടിട്ടേ ഉള്ളു, പിന്നെ സ്വന്തമായിട്ടുള്ളത് മുതലാളിമാര്‍ക്ക് മാത്രമെന്ന് പലരും അവകാശപ്പെടുന്ന ചില രോഗങ്ങള്‍ മാത്രം. ഇനിയിപ്പോള്‍ അത് വേണോ, വയസ്സായാല്‍ ദുര്‍വാശി കൂടും, എന്നെല്ലാം ചില മിത്രങ്ങളും, ശത്രുക്കളും ഉപദേശിച്ചു നോക്കി. ഏതായാലും ഓങ്ങിയ കാല്‍ പിറകോട്ടു വെക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചുകൊണ്ട്, അറിയാവുന്ന വിദ്യാഭ്യാസം വെച്ച്, ഒന്ന് പയറ്റി നോക്കുകയാണ്. വയസ്സായവരും, ഭാവിയില്‍ വയസ്സാകാന്‍ സാധ്യതയുള്ളവരും സധൈര്യം മുന്നോട്ടു വന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോസ്റ്റ്‌ ചെയ്യുമല്ലോ. വീണ്ടും സന്തിപ്പതു വരൈ ഉങ്കള്‍ക്ക്‌ വണക്കം പെരിയോര്‍കളെ.

14 comments:

അനൂപ്‌ .ടി.എം. said...

അപ്പച്ചന് സ്വാഗതം..
ഇനി വായിച്ചോളാം...
സസ്നേഹം അനൂപ്‌..

കാഴ്ചകൾ said...

അപ്പച്ചാ മോനേ ധൈര്യമായിട്ടു തുടങ്ങിക്കോളൂ. ഞാന്‍ നിന്നോട് കൂടെ!

krishnakumar513 said...

ധൈര്യമായിട്ടു തുടങ്ങിക്കോളൂ ,ഞങ്ങളെല്ലാം കൂടെയുണ്ട്,,,,,

Naushu said...

സ്വാഗതം.....

Faisal Alimuth said...

സ്വാഗതം.....

Visala Manaskan said...

അമ്പത്തിമൂന്നോക്കെ ഒരു വയസ്സാണോ എന്റെ അച്ചായാ??

അങ്ങട് പൂശുക!!

ശ്രീനാഥന്‍ said...

സ്വാഗതം സുസ്വാഗതം ! പഴയ കഥയൊക്കെ കേള്‍ക്കാമല്ലോ!

Unknown said...

Visala Manaskan said...

അമ്പത്തിമൂന്നോക്കെ ഒരു വയസ്സാണോ എന്റെ അച്ചായാ??

അങ്ങട് പൂശുക!!
July 29, 2010 6:38 AM
-------------------------------------------------
എന്നെപ്പോലെ ബ്ലോഗിംഗ് ലോകത്തെ ഒരു തുടക്കക്കാരന്, ആദ്യത്തെ പോസ്റ്റിനു തന്നെ, കമന്റ് പോസ്റ്റ്‌ ചെയ്യാന്‍ സന്മനസ്സു കാണിച്ച, ബ്ലോഗിംഗ് ലോകത്ത് പ്രശസ്തനായ, ശ്രീ വിശാല മനസ്കന്റെ വിശാല മനസ്സിന്വളരെ നന്ദി. എനിക്ക് ഇദ്ദേഹത്തിന്റെ കൊടകരപുരാണം എന്ന പുസ്തകം, ഈ അടുത്ത ദിവസങ്ങളില്‍ വായിക്കുവാനുള്ള അവസരം ലഭിച്ചു. വളരെ ഇഷ്ട്ടപ്പെട്ടു. എന്റെ മോനാണ് പുസ്തകം തന്നതും, ഇദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ ചാലിച്ച ബ്ലോഗിനെക്കുറിച്ച് പറഞ്ഞതും. അനുമോദനം അറിയിക്കാനിരിക്കുകയായിരുന്നു. കൊടകര പുരാണത്തിന് അഭിനന്ദനങ്ങള്‍.
എന്നെപ്പോലെ, ബ്ലോഗിംഗ് ലോകത്തെ പുതുമുഖങ്ങളെ ഇനിയും പ്രോത്സാഹനം കൊടുത്ത് സ്വാഗതം ചെയ്യുമല്ലോ.

ഉനൈസ് said...

appacho,njanumundu koode..........joraakkam..

msb330.blogspot.com

പാരസിറ്റമോള്‍ said...

അപ്പച്ചാ സ്വാഗതം ....

ഷിബു ചേക്കുളത്ത്‌ said...

വന്നാട്ടപ്പച്ചാ ഇരുന്നാട്ടെ, കീബോര്‍ഡ്‌ മുന്‍പിലുണ്ടല്ലൊ. ധൈര്യമായിട്ട്‌ ബ്ളോഗ്ഗിംഗ്‌ തുടങ്ങിക്കോളൂ. ആശംസകള്‍...

കുര്യച്ചന്‍ said...

അപ്പച്ചന് സപ്പോര്ടായി ഞാനും ഉണ്ട്.....സാങ്കേതിക സഹായം വെല്ലോം വേണോ.....

Sulfikar Manalvayal said...

തുടക്കം വിശാല മനസ്കന്‍റെ അനുഗ്രഹത്തോടെ ആയിരുന്നല്ലേ.
കൊള്ളാം.
എന്നാല്‍ പിന്നെ ബാകിയുള്ള വയസന്‍ വിചാരങ്ങള്‍ വായിക്കട്ടെ.

kandermenon said...

കലക്കി മാഷേ !!!അങ്ങ് വിഷമിക്കന്ട ഞാൻ59 കാരനാണു മലപ്പുറം ജില്ലയിൽ കുൻടോട്ടീ .ഇപ്പോൾ അബുദാബി .ഫെബ്രുവരിൽ റിടയരായി നാട്ടിൽവരും. അപ്പോൾ കാലൻ കൊൻട് പൊയില്ലെങ്കിൽ കാണാം ! അങ്ങയെപോലെതന്നെവിദ്യാഭ്യാസംപറയതക്കദായി ഇല്ല, കുറചുമാത്രം