പഴയ തലമുറയിലെയും, പതിയ തലമുറയിലെയും (അണുകുടുംബങ്ങളിലെ) മാതാ പിതാക്കളുടെ (ഞാനുള്‍പ്പെടെ) ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയോ, ആധിയോ ആണ് ഇങ്ങനെയുള്ള ഒരു സംരംഭത്തിന് (ബ്ലോഗെഴുത്ത് എന്ന ക്രൂരകൃത്യത്തിന് ) എന്നെ പ്രേരിപ്പിച്ചത്.
പഴയ തലമുറ ജീവിച്ചു പോന്നത് പ്രധാനമായും കൃഷിയെയോ, അല്ലെങ്കില്‍ കച്ചവടത്തെയോ ആശ്രയിച്ചായിരുന്നു. ഉദ്യോഗത്തെക്കുറിച്ച് ന്യൂനപക്ഷം മാത്രമേ ചിന്തിച്ചുള്ളൂ. അന്ന് കൃഷിക്കാവശ്യമായ ഭൂമി ലഭ്യമായിരുന്നു. ഡസന്‍ കണക്കിന് മക്കളും, ലളിതമായ ജീവിതവും. പ്രായപൂര്‍ത്തിയാകുന്ന മക്കള്‍, മാതാപിതാക്കളുടെ തൊഴിലില്‍ അവരെ സഹായിച്ചു ജീവിതചക്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.അതായിരുന്നു കീഴ്‌വഴക്കം. ഇന്നത്തെ പുതിയ തലമുറയുടെ സ്ഥിതി വ്യത്യസ്തമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം, അതിനനുസരിച്ച് ഒരു ജോലി, അല്ലെങ്കില്‍ കച്ചവടം. ഭാര്യയും ഭര്‍ത്താവും കൂടി ജോലി ചെയ്താലേ കുടുംബം മുന്നോട്ടു പോകൂ. കുടുംബത്തിലെ ആകെയുള്ള ഒന്നോ രണ്ടോ മക്കള്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള വ്യഗ്രതയില്‍ (നിവൃത്തികേട് ) മാതാ പിതാക്കളെ വിട്ട് വിദേശത്തേക്ക് കുടിയേറുന്നു. സാന്ത്വനവും ശുശ്രൂഷയും കിട്ടേണ്ട യഥാര്‍ത്ഥ സമയത്ത് അവരുടെ സമീപത്തു ആരുമുണ്ടാവില്ല. സത്യത്തില്‍, ദിവസം തോറും കുറഞ്ഞുകൊണ്ടിരിക്കുന്ന ആരോഗ്യാവസ്ഥയും , നിരാലംബതയും, സമീപ ഭാവിയിലെ വൃദ്ധസദനവും അവരെ വല്ലാതെ അലട്ടുന്നില്ലേ?
ഈ പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. എങ്കിലും, നമുക്ക് ഒത്തൊരുമിച്ചു പ്രശ്നം ലഘൂകരിച്ചു കൂടെ?
2 comments:
ചേട്ടന്‍ പറഞ്ഞത് ശരിയാ. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന ഞാന്‍ കൂടുതല്‍ പൈസ മോഹിച്ചു ഈ ചൂടില്‍ വന്നു കിടക്കുന്നു.എല്ലാരും എന്നെ പോലെ തന്നെ വന്നുപെട്ടവര്‍ അവരുടെ എല്ലാം ഇടയില്‍ പാവം കുടുംബങ്ങള്‍ അനുബവികുന്നു, തീര്‍ച്ചയായും മാറ്റം ആവിശ്യമാണ്. നല്ല ചിന്തകള്‍.
എന്നിട്ടിവിടെ ആരും പരിഹാര മാര്‍ഗങ്ങള്‍ കാണിച്ച് തന്നില്ലല്ലോ.
ഇനിയിപ്പോള്‍ ഞാനായിട്ട് പറയുന്നില്ല.
Post a Comment