എന്റെ ഭാര്യ.
ഒരു തനി നാട്ടിന്പുറത്തുകാരി. വയസ്സ് അന്‍പത്. രാവിലെ അഞ്ചര മണിക്ക് ഉണരും. അഞ്ചു മിനിട്ട് പ്രാര്‍ത്ഥന, പ്രഭാത കൃത്യങ്ങള്‍. ഒരു ദിവസം ഇവിടെ തുടങ്ങുകയായി. പുരയും മുറ്റവും തൂത്തു വൃത്തിയാക്കല്‍, ഭര്‍ത്താവിനും മോള്‍ക്കും ബെഡ് കോഫി കൊടുക്കല്‍, പശു കറവ, ഏഴുമണിക്ക് കോളേജില്‍ പോകുന്ന മകളുടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുക, പൊതിച്ചോറ് കെട്ടുക തുടങ്ങി, വെരി ബിസ്സി. ഏഴു മണി കഴിഞ്ഞാല്‍, കോഴി, താറാവ്, പട്ടികള്‍ ഇത്യാദി ജീവികളുടെ ജീവിത സൗകര്യം അന്വേഷിച്ചു സ്വയം ബോധ്യപ്പെടുക, പോരായ്മകള്‍ പരിഹരിക്കുക. ശേഷം, ഭര്‍ത്താവിനും ചിലപ്പോള്‍ സ്വയം വേണ്ടിയും, പ്രഭാത ഭക്ഷണം ഉണ്ടാക്കുക , കഴിപ്പിക്കുക, കഴിക്കുക. എട്ടുമണിക്ക് ശേഷം കുറച്ചു തുന്നല്‍ പണി, അത് കഴിഞ്ഞു മൂന്നു ഏക്ര വരുന്ന പറമ്പില്‍ കൂടി ഒരു നെട്ടോട്ടം. കൂണ്‍ മുളച്ചിട്ടുണ്ടോ, റബ്ബര്‍ തൈ കാറ്റൊടിച്ചോ, കൊക്കോ കായ എലി തിന്നോ, മുതലായ കാര്യങ്ങള്‍ ഈ ഓട്ടത്തില്‍ കണ്ടു പിടിച്ചു, പോരായ്മകള്‍ പരിഹരിച്ചിരിക്കും. അപ്പോഴേക്കും ഉച്ച ഭക്ഷണത്തിന് തയ്യാറെടുപ്പുകള്‍ക്ക് സമയമാകും. ഒരു ചോറ്, രണ്ടു മൂന്നു കൂട്ടം കറികള്‍, എല്ലാം ഉണ്ടാക്കി ഭര്‍ത്താവിന്(ചിലപ്പോള്‍ ഒപ്പം) ഊണ്.ചിലപ്പോള്‍ ചെറിയ ഒരു വിശ്രമം. മൂന്നുമണിക്ക് ഭര്‍ത്താവിനു കട്ടന്‍ ചായ. അത് കഴിഞ്ഞു പറമ്പില്‍ ഇറങ്ങി, പറ്റുന്ന കുറച്ചു കാര്‍ഷിക വൃത്തി. സമയം അഞ്ചു മണി. മോള്‍ കോളേജില്‍ നിന്ന് വരാന്‍ സമയമായി, അവള്‍ക്ക് കാപ്പി, അത് കഴിഞ്ഞ് തുണികള്‍ അലക്കി വിരിച്ചിടുക, കുളി മുതലായ കര്‍മ്മങ്ങള്‍. ഏഴു മണിയോട് കൂടി നീണ്ട ഒരു പ്രാര്‍ത്ഥന, പിന്നെ അത്താഴത്തിനുള്ള തത്രപ്പാട്.ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ അത്താഴം. സമയവും സന്ദര്‍ഭവും ഒത്താല്‍ കുറച്ചു സമയം TV യുടെ മുന്‍പില്‍. രാത്രി 11 മണി. ഉറങ്ങാന്‍ സമയമായി.ഗുഡ് നൈറ്റ്.
ആഴ്ചയില്‍ രണ്ടു ദിവസം, മൂന്നു നാല് ക്വിന്റല്‍ കൊക്കോ കായകള്‍ പറിക്കാനും പിറ്റേ ദിവസം അത് പൊട്ടിച്ചു വില്‍പ്പനക്ക് തയ്യാറാക്കാനും ഭര്‍ത്താവിനൊപ്പം സജീവം. ഇവര്‍ക്ക് എത്ര ശതമാനം സംവരണം കൊടുക്കണം?
അടിക്കുറിപ്പ്:: നൂറു കണക്കിന് സിനിമയുടെ സി ഡി കളും, കാണാനുള്ള സംവിധാനങ്ങളും വീട്ടിലുണ്ട്. പക്ഷെ ഇദ്ദേഹത്തിനു സമയം കിട്ടാറില്ല. എനിക്ക്, സഹതപിക്കാനേ കഴിയൂ.
12 comments:
വളരെ നന്നായിട്ടുണ്ട് ...
ആയമ്മയുടെ കൂടെ പറമ്പില്‍ പണിയാന്‍ തോന്നുന്നു...
Good....
കഷ്ട്ടപാട് മാറാന്‍ നമുക്ക് ഒന്നൂടെ കെട്ടിച്ചു വിട്ടാലോ :))
:) ഒരു സ്മൈലി മാത്രം. മറ്റൊന്നും പറയാനില്ല. ആശംസകള്‍ നേരുന്നു...
നല്ല ഭാര്യ!
(ഞങ്ങടെ പീലിച്ചായന്റെ ഭാര്യയും ഇതൊപോലാ.... പീലിച്ചായനെപ്പോലെയാണോ അപ്പച്ചനച്ചായൻ? ഒന്നു നോക്കൂ!
http://jayandamodaran.blogspot.com/2010/07/blog-post_4507.html)
അമ്മച്ചി കേക്കണ്ട..എടുത്തിട്ട് കൂമ്പിനിടി തരും
ozhakkan paranjathinodu yojikkunnu.........hehehehehe
Anonymous said...
ozhakkan paranjathinodu yojikkunnu.........hehehehehe
അനോണിമസേ,
മനസ്സായിട്ടല്ല, എല്ലാവരും കൂടി നിര്ബ്ബന്ധിക്കുകയാണെങ്കില്‍, ആലോചിക്കാമെന്നു പുള്ളിക്കാരി പറഞ്ഞു.
അപ്പച്ചാ, ഭാഗ്യമുള്ളവര്‍ തന്നെ നിങ്ങള്‍. ഇങ്ങിനെയുള്ളവരെ അധികമൊന്നും കാണാന്‍ കിട്ടൂല്ല ഇപ്പോള്‍.
ഞാനിവിടെയും വന്നു അപ്പച്ചനച്ചായോ....
എനിക്കങ്ങട്ട് ഒന്നും കമന്റാന്‍ വര്ണില്ല!
എവിടെ,എങ്ങിനെയാണത് മനസ്സില്‍ കൊണ്ടത് എന്നാഞാന്‍ നോക്ക്ണത്!!.?...
എന്നും അങ്ങിനെതന്നെയാവട്ടേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
Anonymous said... ozhakkan paranjathinodu yojikkunnu.........hehehehehe അനോണിമസേ, മനസ്സായിട്ടല്ല, എല്ലാവരും കൂടി നിര്ബ്ബന്ധിക്കുകയാണെങ്കില്‍, ആലോചിക്കാമെന്നു പുള്ളിക്കാരി പറഞ്ഞു.
Ente ammayum ethu pole.. cocco kaya parikkunnathinu pakaram, rubberum nellum thengum adukkalathottavum...pinne oru millum.. pore pani. eppozhanenkil koottinu makante 7 masamulla kuttiyum...
Post a Comment