Friday, February 4, 2011

Bookmark and Share

വസുന്ധരേ നീ ക്ഷമിക്കൂ .

ഓടിഞാനല്ലാരും ഓടിച്ചതല്ല്ലാ
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.

കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.

പുതു ലോകം പുതു ജ്ഞാനം
,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ

തലയാണു സര്‍വ്വം സുശക്തം.

കൈ കാലുകള്‍ ശോഷിച്ചു-

തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.

വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ

മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!


-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!


46 comments:

Unknown said...

:))

തല മൊട്ടത്തലയായത് എങ്ങനേന്ന് ഇപ്പം മനസ്സിലായി :))

മുകിൽ said...

പേടിക്കണ്ട പേടിക്കണ്ട. അങ്ങനെത്തന്നെയാ കരുതീത്..
ഹ ഹ. തമാശിച്ചതാണ് ട്ടോ.
നന്നായിട്ടുണ്ട്. കാലം ഓടുമ്പോൾ അതിനൊപ്പം എങ്ങനെ നമ്മൾ ഫിസിക്കലി മാറുന്നു എന്നൊരു കവിത. എങ്ങനെ എവിടെയൊക്കെ നമ്മൾ ചുരുങ്ങുന്നു എന്നതിന്റെ അകക്കാമ്പുണ്ട് ചിത്രത്തിന്.

Unknown said...

@ നിശാസുരഭി,
@ മുകില്‍,
ഞാനിതു പോസ്റ്റ്‌ ചെയ്തു മുഴുമിക്കുന്നതിനു മുന്‍പു വന്നു കമന്റെഴുതിയ രണ്ടു പേര്‍ക്കും ഒത്തിരി നന്ദി.
-------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!

പട്ടേപ്പാടം റാംജി said...

തല തന്നെ മുഖ്യം.
എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുന്നോ എന്ന് പോലും ചിന്തിക്കാന്‍ സമയം തരാതെ കാലം കുതിക്കുന്നു.തിരിച്ചരിവിലേക്ക് അടുക്കുമ്പോള്‍ തല തന്നെ നഷ്ടമാവുന്നു.
ഭ്രാന്തന്‍ ജല്പനങ്ങള്‍ പലപ്പോഴും ഭ്രാന്തില്ലാത്തിനേക്കാള്‍ കേമാമാകാറുണ്ട്.

Unknown said...

മുകളിലെ അഭിപ്രായങ്ങളില്‍നിന്നും കവിത മനസ്സിലായി.
അപ്പൊ ഇത് അത്യന്താധുനികമല്ലേ..?

രമേശ്‌ അരൂര്‍ said...

തലയിരിക്കുംപോള്‍ കയ്യും കാലും വാലും ആടണോ
അപ്പച്ചാ ?? എല്ലാം തല തീരുമാനിക്കട്ടെ ..
അത്യന്താധുനികന്മാരോട് പോയ്‌ പണി നോക്കാന്‍ പറയ്‌ ..:)

ajith said...

ഉപയോഗിക്കാത്തതൊക്കെ ശോഷിച്ചു പോകും. തുരുമ്പിച്ചു പോകും. ആദ്യം കാല്, പിന്നെ കൈ. തല മാത്രം ഉപയോഗിക്കുന്നവരുടെ ലോകമായാല്‍ പിന്നെ.... തലകൊണ്ട് മാത്രം ജീവിക്കാന്‍ പറ്റുമോ?

Unknown said...

@ പട്ടേപ്പാടം റാംജി,
@ രമേശ്‌ അരൂര്‍,
@ അജിത്‌,
@ എക്സ് പ്രവാസിനി,
എന്റെ ജല്പനങ്ങള്‍ക്ക്,അര്‍ത്ഥവ്യാപ്തി കണ്ടെത്തിയ നിങ്ങള്ക്കെല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇനിയും ഈ സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ishaqh ഇസ്‌ഹാക് said...

ഞാനും വന്നപ്പച്ചോ..
നമുക്ക് തോന്നുന്നത് നമ്മളെഴുതുന്നു!
അത്യന്താധുനികര്‍..
എന്നും എല്ലായ്പ്പോഴും
സ്നേഹസഹകരണങ്ങള്‍ വാഗ്ദാനംചെയ്തുകൊണ്ട്!..

HAINA said...

http://kinginicom.blogspot.com/2011/01/blog-post.html ഇവിടന്നു ഒരു അത്യന്താധുനിക കളവു പോയിരുന്നു.ആ കവിതായണോ?.....:)

പ്രയാണ്‍ said...

:))

വീകെ said...

കവിത വായിച്ച് അഭിപ്രായം പറയാനുള്ള പക്വത പോര മാഷെ.... ആശംസകൾ അർപ്പിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട് അപ്പച്ചാ..

നികു കേച്ചേരി said...

ഇങ്ങനെ ഒരെണ്ണം പോസ്റ്റിയില്ലെങ്കിൽ പ്രൊഫൈൽ കാൻസൽ ചെയ്യുമെന്ന് ആരെങ്കിലും പറഞ്ഞാ...അപ്പച്ചോ?

നികു കേച്ചേരി said...

പിന്നെ കിളിയെ ഞാൻ ഫ്രൈ ആക്കി ടച്ചിങ്ങ്സാക്കും.പറഞ്ഞിലാന്നു വേണ്ടാ.

A said...

ഞാന്‍ ഇതിന്റെ അര്‍ത്ഥവ്യാപ്തി കണ്ടെത്താന്‍ വേണ്ടിയാ കമെന്റിടാന്‍ വൈകിച്ചത്. മൊത്തത്തില്‍ എല്ലാം തലവര. തല മറന്നു എണ്ണ തേക്കരുത് എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്. എന്ന് വെച്ചാല്‍ കവിതകളെ പറ്റി കമന്റിടുമ്പോള്‍ സൂക്ഷിച്ചു വേണം എന്നര്‍ത്ഥം.
എനിക്കിഷ്ടപ്പെട്ടു അപ്പച്ചന്‍ ഭായ്

jayaraj said...

അപ്പച്ചോ ഒടുവില്‍ ഞാനും വന്നു കേട്ടൊ. ഇപ്പോള്‍ എല്ലാം തലയാണല്ലോ ചെയ്യുന്നത്. ആ തലയില്ലെങ്കില്‍ എന്ത് ? എന്തായാലും നല്ല കവിത

ജന്മസുകൃതം said...

വിവരമുള്ള ഒരു ഭ്രാന്തന്റെ കല്പനകള്‍ ആയിട്ടാണ് തോന്നിയത്

Hashiq said...

തല ഇല്ലെങ്കിലും കുഴപ്പമില്ല. വാല് നന്നായാല്‍ മതി.

നാട്ടുവഴി said...

നന്നായിട്ടുണ്ട്,ആശംസകൾ..........

ബിഗു said...

:) ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.

കൊള്ളാം അപ്പച്ചാ..കവിതയും പറ്റും

ഫെമിന ഫറൂഖ് said...

അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!


ഇതിന്റെ ആവശ്യമില്ല.. ആത്മാവിഷ്കാരം... അത് നന്നായി ചെയ്തിട്ടുണ്ട്.

Sathyanarayanan kurungot said...

engane mitathe pokum itharam nalla adhunika kavitha kantal. chelulla penkuttikal katannu pokumpol arengilum thirinju nokkathirunnittunto mashe thankal thanne para. iniyum nana kavithakal aa thoolikathumpil ninnu oorivarunnathum nokki vezhampal kanakke njangal vayanakkar kathirikkunnu. porate ushiran kavithakal.

sasneham
sathyan

Thommy said...

നന്നായി

poor-me/പാവം-ഞാന്‍ said...

ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!


വൈകിയാണെങ്കിലും കുമ്പസാരിക്കുന്നത് മഹത്തരമാണ്-ഉമ്മന്‍ ചാണ്ടി

ചാണ്ടിച്ചൻ said...

ഈ അത്യന്താധുനികനൊക്കെ വായിച്ചു മനസ്സിലാക്കാന്‍ ചാണ്ടിയുടെ ജന്മം ഇനിയും ബാക്കി....

Mohamedkutty മുഹമ്മദുകുട്ടി said...

ഈ അപ്പച്ചനെയും ഇഷാഖിനെയും ഒരു നുകത്തില്‍ കെട്ടണം!.ജോറന്‍ കവിത!

അനീസ said...

ഒരു ബിംബമായി നമ്മള്‍, എല്ലാം ചെയ്യുന്നത് technology .,

Manoraj said...

നന്നായിട്ടുണ്ട്. ഇത് ആധുനീകമോ ഉത്തരാധുനീകമോ അത്യാധുനീകമോ:)

ശങ്കരനാരായണന്‍ മലപ്പുറം said...

വയസ്സന്‍ ക്‌ളബ്ബിലെ അംഗമായി താങ്കളെപ്പോലുള്ളവര്‍ എഴുതിയ രചനകള്‍ക്ക് എന്നെപ്പോലെയുള്ള യുവ കേസരികള്‍ എങ്ങനെ അഭിപ്രായം പറയും!

ente lokam said...

എന്‍റെ അപ്പച്ചോ ഞാന്‍ അറിഞ്ഞില്ല അപ്പച്ചന്
ആധുനികാന്‍ ആയെന്നു.ഇനിയിപ്പോ ആ ചേച്ചിയെ
എന്ത് ആക്കും?കവിത കലക്കി.അഭിനന്ദനം.‍

Unknown said...

@ ഇസ്ഹാക്ക്,
@ ഹൈന,
@ പ്രയാണ്‍,
@ വീ കെ,
@ റിയാസ്‌ മിഴിനീര്ത്തുള്ളി,
@ nikukechery said...
@ സലാം,
@ ജയരാജ്‌,
@ ലീല എം ചന്ദ്രന്‍,
@ ഹാഷിക്‌,
@ @നാട്ടുവഴി,
@ ബിഗു,
@ ജിത്തു,
@ കുസുമം ആര്‍ പുന്നപ്ര,
@ ഫെമിന ഫറൂക്ക്,
ഈ ഭ്രാന്തന്റെ ജല്പനങ്ങള്‍ക്ക്,അര്‍ത്ഥവ്യാപ്തി കണ്ടെത്തിയ നിങ്ങള്ക്കെല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇനിയും ഈ സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sidheek Thozhiyoor said...

അത്യാധുനികാ ..നമോവാഹം ..കേട്യോള്‍ ഇതൊക്കെ വായിക്കാറുണ്ടോ ? എന്താ അഭിപ്രായം ?

SHANAVAS said...

Good , I have enjoyed it and I am
following you.Fortunately I have first seen u in "mathrubhoomi-Blogana".
Warm regards.
Shanavas Thazhakath,
Punnapra.

കുഞ്ഞൂസ് (Kunjuss) said...

വര്‍ത്തമാന ജീവിത ശൈലിയെപ്പറ്റിയുള്ള കവിത നന്നായിരിക്കുന്നു.

nanmandan said...

വളരെ നന്നായിരിക്കുന്നു..ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ആ മീശക്ക് രൂപം വരുത്തിയത് ആരാ?

Unknown said...

@ സിദ്ധീക്ക,
കേട്ട്യോള്‍ ആണ് എന്റെ ഏറ്റവും വലിയ ഭീതി. സെന്‍സര്‍ ചെയ്യാതെ ഒരു കാര്യവും, പ്രസിദ്ധീകരിക്കുവാന്‍ അനുവദിക്കുന്നില്ല!
@ ഷാനവാസ്‌,
നമ്മുടെ ധാര്‍മ്മിക രോഷം, ആത്മ രോഷം, പ്രധിഷേധം, ഇതെല്ലാം നമുക്ക് എഴുതി പ്രകടിപ്പിക്കാം, പ്രചരിപ്പിക്കാം. (ഒരിന്ത്യന്‍ പൌരന് ഇതൊക്കെയല്ലേ കഴിയൂ, ഇതെങ്കിലും അനുവദിക്കപ്പെടുന്നുണ്ടല്ലോ!) ഒത്തിരി യുവാക്കള്‍, സാമൂഹ്യ നന്മയാഗ്രഹിച്ചുകൊണ്ട്‌, ധാര്‍മ്മിക രോഷത്തോടെ മുന്നോട്ടു വരട്ടെ, എന്നു നമുക്കു പ്രത്യാശിക്കാം!
@ കുഞ്ഞൂസ്,
നിങ്ങളെല്ലാവരും കൂടി എന്നെയൊരു മഹാകവിയാക്കുമോ? നന്ദിയുണ്ട്.
@ നന്മണ്ടന്‍,
ഈ സന്തോഷം നമുക്ക് പങ്കു വെക്കാം.
@ അരീക്കോടന്‍,
നമുക്കും എന്തെങ്കിലും സ്വന്തമായിട്ടു വേണ്ടേ മാഷേ? സ്വന്തമായിട്ട്,ഒരു മീശയെങ്കിലും?
@ Villagemaan said...,
@ Blogger the man to walk with said...
ഈ ഭ്രാന്തന്റെ ജല്പനങ്ങള്‍ക്ക്,അര്‍ത്ഥവ്യാപ്തി കണ്ടെത്തിയ നിങ്ങള്ക്കെല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇനിയും ഈ സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
---------------------------------
ഇനി മേലില്‍ കവിത എഴുതിയാല്‍, കഞ്ഞി തരില്ലെന്ന്,എന്റെ സ്വന്തം ഭാര്യ എന്നെ ഭീഷണിപ്പെടുത്തുന്നു. ഞാനെന്തു ചെയ്യും?

Anonymous said...

ഭ്രാന്തന്‍റെ ജല്പനങ്ങള്‍ ആയിട്ട് തോന്നിയില്ല..നല്ല രചന...

സാബിബാവ said...

അങ്ങിനെയോക്കെയാണല്ലോ അപ്പച്ചാ
വരികള്‍ നന്നായിട്ടുണ്ടല്ലോ ഇനിയും പോരട്ടെ ഇങ്ങനേ ഇങ്ങനേ

ഷമീര്‍ തളിക്കുളം said...

nice one....

Anonymous said...

മാധ്യമം ചെപ്പിൽ ബ്ലോഗ് സന്ദർശനത്തിനു എന്ന പംക്തിയിലൂടെ യാണു താങ്കളുടെ ബ്ലോഗിനെ ഞാൻ അറിഞ്ഞത് .താങ്കളുടെ ഈ വയസ്സൻ ക്ലബ്ബിനെ അതിൽ പരിചയപ്പെടുത്തിയത് കണ്ടു .അഭിനന്ദനങ്ങൾ.... കവിത വായിച്ചു കമ്പ്യൂട്ടർ അല്ലെ ഇപ്പോ എല്ലം തീരുമാനിക്കുന്നത്. ഇനി തലയുടെ ആവശ്യവും ഉണ്ടാകുമെന്നു തോന്നുന്നില്ല.. ഇനി തലയുടെ രൂപമാറ്റമൊന്നും ഒരു പ്രശ്നമാകില്ല. ഭാവുകങ്ങൾ...

ശ്രീ said...

നന്നായി, മാഷേ

TPShukooR said...

ലളിതമെങ്കിലും വ്യത്യസ്തമായ ഒരു കവിത.

പോയിപ്പോയി ബെഡ്ഡില്‍ നിന്നും അനങ്ങേണ്ടാത്ത സ്ഥിതി വരുമെന്നാ തോന്നുന്നത്.
ഇഷ്ടപ്പെട്ടു.

ജയരാജ്‌മുരുക്കുംപുഴ said...

sharikkum nannayittundu.... abhinandanangal.....