Tuesday, June 5, 2012

Bookmark and Share



കലികാല വൈഭവം.! അല്ലാതെന്തോന്നാ പറയ്യാ.!!..?
കൂട്ടിലിട്ട മെരുവിനെപ്പോലെ, വരാന്തയില്‍ക്കൂടി തെക്കു കിഴക്കു നടക്കുകയല്ല, ഓടുകയായിരുന്നു... നാടുവാഴി:
കാര്യസ്ഥന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ പറ്റണില്ല്യാ..ശിവ ശിവാ..!
നാടുവാഴി: "കുഞ്ഞുണ്ണി ഇങ്ങട്ടു വന്നോളൂ.. കാര്യങ്ങള്‍ വ്യക്തമായിട്ടു പറയൂ... കേട്ടതൊന്നും നോമങ്ങടു വിശ്വസിച്ചില്ല്യാ..!"
 
കുഞ്ഞുണ്ണി: "നമ്മുടെ ഉണ്ണി ഇറച്ചി തിന്നൂ.." (ഉണ്ണി എന്നുദ്ദേശിച്ചത്, സാക്ഷാല്‍ നാടുവാഴി തമ്പുരാന്റെ മൂത്ത പുത്രനാണ്.)
നാടുവാഴി: "ശപ്പന്‍.., വിവരക്കേട് ആസാരം.. ണ്ടെന്നു വെച്ചു, അതിങ്ങനെ വിളിച്ചു കൂവണംന്നുണ്ടോ?"
കുഞ്ഞുണ്ണി: "റാന്‍ സത്യമാണു ബോധിപ്പിച്ചത്. തിരുമേനി അങ്ങട് ക്ഷമിക്ക്യാ."
നാടുവാഴി: "എന്തു മാംസമാണ് ഉണ്ണി ഭക്ഷിച്ചത്?"
കുഞ്ഞുണ്ണി: "പട്ടിയിറച്ചി"
നാടുവാഴി: "ഏഭ്യന്‍..! ഇല്ലത്തിന്റെ മാനം കളഞ്ഞു കുളിച്ചൂ..ല്ലോ..? നടുക്കടലില്‍ ചെന്നാല്‍ നായേനെ നക്കിത്തിന്നണം എന്നാരോ പറഞ്ഞുവോ നീതിസാരത്തില്..? എന്താ പറയ്യാ..!!എന്നായിരുന്നു സംഭവം? വിശദീകരിച്ചു പറയെടോ കൊശവാ.."


കുഞ്ഞുണ്ണി: "കര്‍ക്കിടകത്തിലെ കറുത്തവാവിന്, ഉണ്ണി എന്നെയും കൂട്ടി പത്തായപ്പുരയില്‍ പോയി. ഉച്ചയായപ്പോഴേക്കും ഒഴാക്കലെ ചാക്കോ മാപ്പിളയുടെ പട്ടിയെയും കെട്ടിവലിച്ചുകൊണ്ടു വന്നു. പുലയന്‍ ചാന്നനും, "നാന്‍ ലച്ചിപ്പേം" എന്നും പറഞ്ഞു കൂടെ ഉണ്ടായിരുന്നു. കുറച്ചു വാറ്റ് ചാരായവും കൊണ്ടു വന്നിട്ടുണ്ടായിരുന്നു. പട്ടിയെ മഴുവിനു് അടിച്ചു കൊന്നു. തൊലി പൊളിച്ചു കാച്ചിപ്പൊരിച്ചു. എന്നിട്ടു വാറ്റു ചാരായവും കൂട്ടി തിന്നൂ.."
നാടുവാഴി: " അസാരം സുഖം കിട്ടീട്ടുണ്ടാവും ല്ലേ..?എന്തു വിറകാണു ശപ്പാ കത്തിച്ചത്?"
കുഞ്ഞുണ്ണി: "കാഞ്ഞിരത്തിന്റെ വിറകാണു തിരുമേനീ."
നാടുവാഴി: 'വെള്ളിയാഴ്ച തന്നെ ആയിരുന്നല്ലോ..? ഇല്ല്യാന്നുണ്ടോ?"
കുഞ്ഞുണ്ണി : "ഉറപ്പാണ് തമ്പുരാന്‍."
നാടുവാഴി: "താന്‍ നീതിസാരം വായോച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ തരം ല്ല്യാ., എന്നാലും കേട്ടോളൂ.."
നാടുവാഴി പുരാണ ഗ്രന്ഥക്കെട്ടുകളില്‍ ഒന്ന് എടുത്തു വായിച്ചു
"इत्या कर्न्यात्मना  पुत्रानाम अनधिकत शास्त्रानाम निथ्यमुन्मार्गा गामीनाम शास्त्रानु नुस्ताने नोदिग्नमाना सा राजा चिंतायामासा."
(ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍, നിത്യം വഴിതെറ്റി നടക്കുന്ന സ്വപുത്രന്മാരുടെ ജീവിതത്തില്‍, ശാസ്ത്ര പഠനവും പുരോഗതിയും, എങ്ങനെ ഉണ്ടാക്കാം എന്ന് ആ രാജാവുചിന്തിച്ചു)(പഞ്ച തന്ത്രം കഥകളോടു കടപ്പാട്)  നാടുവാഴി: "തനിക്കെന്തെങ്കിലും മനസ്സിലായോ?"
കുഞ്ഞുണ്ണി: "ഇല്ല്യാ തിരുമേനീ.."
നാടുവാഴി; "ആവില്ല്യാ..,എഭ്യന്മാര്‍ക്ക് വിവരം തീരേല്യാ..,സുബോധം അശേഷം ല്ല്യാ.. എന്നാല്‍ കേട്ടോളൂ..ശുനകാ."
" തിരുമേനി പറയ്യാ.."
നാടുവാഴി: "അമാവാസി നാളില്‍, വെള്ളിയാഴ്ചകളില്‍, ഉച്ചക്കു പന്ത്രണ്ടു മണിക്കു, തെക്കോട്ടു തിരിഞ്ഞു നിന്ന്, കാഞ്ഞിരം വിറകു കത്തിച്ചു, വേയിച്ചെടുത്ത ശുനകമാംസം ഭക്ഷിക്കുന്നതില്‍ ദോഷമില്ലെടോ.. വിവര ദോഷീ.."
കുഞ്ഞുണ്ണി: "അടിയന്‍ ഇപ്പോള്‍ പഠിച്ചു തിരുമേനീ.."

-------------------------------------------------------------------------------------------------------------

വാല്‍ക്കഷ്ണം: ഇന്ത്യാ രാജ്യത്ത്, അതാതു കാലങ്ങളില്‍ ഭരിക്കുന്ന രാക്ഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നതാണു നിയമം. പോലീസ് എന്തു ചെയ്യണം, ആരെ സംരക്ഷിക്കണം, ആരെയെല്ലാം ശിക്ഷിക്കണം, ആരുടെയെല്ലാം തല കൊയ്യണം, ഇതെല്ലാം കാലാകാലങ്ങളില്‍ വരുന്ന രാക്ഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കും.!! അരാഷ്ട്രീയത തെറ്റാണ്; എന്നാലും, ചിലപ്പോള്‍, നമ്മുടെ ദുരവസ്ഥയില്‍ കണ്ണു നിറഞ്ഞു പോകുന്നതു തെറ്റാണോ...???













































































































18 comments:

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ സത്യം ആ വാല്‍ക്കഷണം ! !

അത് കൊണ്ട് പുണ്യാളന്‍ ഒരു ലിങ്ക ഇടുന്നു , വായിചിരികേണ്ട ലേഖനം എന്നൊന്നും പറയാന്‍ നിക്ക് ധൈര്യമില്ല നോക്കൂ :ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍

Cv Thankappan said...

നീതിസാരത്തില്‍ ഇതുംണ്ടോ?!!
അസ്സലായി.
ആശംസകളോടെ

Unknown said...

ഞാന്‍ പുണ്യവാളന്‍+ Blogger c.v.thankappan said...
നീതിസാരത്തില്‍ അങ്ങനെ ഒന്നും ഇല്ല്യാ ട്ടോ...??

ajith said...

അടിയനും ഇപ്പോള്‍ പഠിച്ചു തിരുമേനീ.....

Sidheek Thozhiyoor said...

അങ്ങനെ നീതിസാരത്തില്‍ ഇതുവരെ കാണാത്തത് കണ്ടു ..സന്തോഷം അച്ചപ്പോ

mini//മിനി said...

ഇതിനൊരു തല വാചകം വേണ്ടെ? ഞാൻ പറഞ്ഞുതരാം... ‘ശുനകമാംസം തിന്നുന്നവർ’

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഹഹഹഹഹ...സംഭവം സൂപ്പര് ...കിടിലന്‍ അവതരണം......പിന്നെ അപ്പച്ചോ നമ്മളെ ഒക്കെ മറന്നോ.... പിന്നെ ഞാന്‍ എന്റെ ബ്ലോഗ് സ്വന്തമായി റജിസ്റ്റര്‍ ചെയ്തു... ഇടയ്ക്കു അങ്ങോട്ട് ഇറങ്ങുക ...അനുഗ്രഹിക്കുക....http://www.manovicharangal.com/......

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഹഹഹഹഹ...സംഭവം സൂപ്പര് ...കിടിലന്‍ അവതരണം......പിന്നെ അപ്പച്ചോ നമ്മളെ ഒക്കെ മറന്നോ.... പിന്നെ ഞാന്‍ എന്റെ ബ്ലോഗ് സ്വന്തമായി റജിസ്റ്റര്‍ ചെയ്തു... ഇടയ്ക്കു അങ്ങോട്ട് ഇറങ്ങുക ...അനുഗ്രഹിക്കുക....http://www.manovicharangal.com/......

Prabhan Krishnan said...

അസ്സലായിരിക്ക്ണൂ..!
ന്ന് മാത്രാല്ല ,ആ വാല്‍ക്കഷണം നന്നായി ബോധിച്ചിരിക്ക്ണൂ..

ന്നാപ്പിന്നെ ..നോം..അങ്ങട്..
ആശംസകളോടെ..പുലരി

kochumol(കുങ്കുമം) said...

"അടിയന്‍ ഇപ്പോള്‍ പഠിച്ചു തിരുമേനീ.." ...:))

Shaleer Ali said...

ആദ്യായിട്ടാണിത് വഴിക്കെങ്കിലും നോം നമിചിരിക്കുണൂ..... സംഭവം കിഠിലം..ആശംസകള്‍ .. :)

Unknown said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

Echmukutty said...

ഈ നീതിസാരം ഇപ്പോഴാണ് കണ്ടത്.കൊള്ളാം, അഭിനന്ദനങ്ങള്‍.

Unknown said...

Alpam pazhaya veenjaayittum.. puthiya kuppiyil ninnum kudichittu ruchikkuravonnum thonnunnilla..

മുകിൽ said...

ithu kalakki..

Muralee Mukundan , ബിലാത്തിപട്ടണം said...

ആ വാൽ കഷ്ണമാണ് എല്ലാത്തിന്റേയും ഹേതു..!

വീകെ said...

നമ്മുടെ(ഭരണം കയ്യാളുന്നവരുടെ) സൌകര്യത്തിനും ആഗ്രഹസമ്പൂർണ്ണതക്കും അനുസരിച്ചാണ് നിയമങ്ങളൊക്കെ ഉണ്ടാക്കുന്നത്. അല്ലാതെ ഇത് ദേവലോകത്തു നിന്നും വരദാനമായി കിട്ടുന്നതൊന്നുമല്ലല്ലൊ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുതിയ "അനീതിസാര'ത്തില് ഇങ്ങനെ ശ്ശിണ്ട്. മുജ്ജന്മ ദുഷ്കൃതം.