1980 കളിൽ ഞാൻ , കോഴിക്കോടു "മോസസ് അഡ്വെർട്ടൈസിംഗ് " കമ്പനിയിൽ, ജോലി ചെയ്യുന്ന കാലം. Rs.750 + ഫ്രീ ഫുഡ് & അക്കൊമഡേഷൻ. ജീവിതം സുഖകരം.
"പനാമ ഈസ് എ ഗുഡ് സിഗരറ്റ്, ഗുഡ് ടു ദ ലാസ്റ്റ് പഫ് " എന്നെന്നും, പരസ്യമെഴുതുന്നതിൻറെ ജാള്യതയിൽ, 40 സിഗരറ്റ് ദിവസവും, വലിച്ചിരുന്നു. ആഴ്ചാവസാനം വീട്ടിൽ പോകുമ്പോൾ, കോഴിക്കോടു ക്രൗൺ തീയേറ്ററിന്റെ അടുത്തുള്ള ബാറിൽ, ഒന്നു കയറും.
ഇന്നത്തെപോലെയൊന്നുമന്നില്ല. പലകകൾ കൊണ്ടു വേർതിരിച്ച, ചില്ലറ സൗകര്യങ്ങൾ മാത്രം. എന്നത്തേയും പോലെയന്നും, ഒരു മുറിയിൽ കയറിയിരുന്നിട്ടു, ഒരു പെഗ് "ഓൾഡ് മങ്ക്" ഓർഡർ ചെയ്തു.
അപ്പോൾ, എൻ്റെ മുന്നിൽ, അറുപതിനോടടുത്തയൊരാൾ വന്നിരുന്നു.
എനിക്കു കിട്ടിയ മദ്യം, വെള്ളം തൊടാതെ, അകത്താക്കിയിട്ടു ഞാൻ, അടുത്ത പെഗ്ഗിനു ഓർഡർ കൊടുത്തു. ഒരു "പനാമ"യും കത്തിച്ചു കാത്തിരുന്നപ്പോൾ, ആഗതനെന്നോടൊരു ചോദ്യം.
"മോനെത്ര പെഗ് കഴിക്കും?"
"രണ്ടു" ഞാൻ പറഞ്ഞു.
"എന്തിനു രണ്ടു പെഗ്ഗാക്കണം? ഒരിരുപതു പെഗ് കഴിച്ചോളൂ. പക്ഷെ, കഴിക്കുന്നതിനൊക്കെ, ഒരു രീതിയുണ്ട്. ഒരു പെഗ് മദ്യത്തിനൊപ്പം, നാലു പെഗ് വെള്ളം ചേർക്കണം. അങ്ങനെയെത്ര വേണമെങ്കിലും കഴിക്കാം. മദ്യം ഡ്രൈ ആണ്. വയറ്റിൽ ചെല്ലുമ്പോൾ, ആമാശയത്തിൽ വെച്ചു, കരൾ അതു കൾച്ചർ ചെയ്യും. ആൾകഹോൾ - വെള്ളം - കാർബൺ ഡയോക്സൈഡ്.
വെള്ളം, വിയർത്തും, മൂത്രമൊഴിച്ചും, പുറത്തേക്കു പോകുമ്പോൾ, കാർബൺ ഡയോക്സൈഡ്, ഉഛ്വാസ വായുവിൽക്കൂടി പുറത്തു പോകും; ആൽക്കഹോൾ മാത്രം രക്തത്തിലേക്കു കലരും. വെള്ളം കുറഞ്ഞാൽ, ആമാശയത്തിനാവശ്യമുള്ള വെള്ളം, ശരീരത്തിൽ നിന്നു, ആമാശയം വലിച്ചെടുക്കും. അതുകൊണ്ടാണ്, മദ്യപാനികൾക്കു രാവിലെ, കൂടുതൽ ദാഹം അനുഭവപ്പെടുന്നത്".
അന്നാണു ഞാൻ, മദ്യപാനം പഠിച്ചത്. അതിന്നും,നിർലോഭം തുടരുന്നു. ആഗതൻ, മെഡിക്കൽ കോളേജിലെ, ഒരു റിട്ടയേർഡ് പ്രൊഫസർ ആണെന്നു, പിരിയുന്നതിനു മുൻപെന്നോടു പറഞ്ഞു.
വാൽക്കഷ്ണം: മദ്യപാനം, നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരം; പക്ഷെ, സർക്കാർ നിലനിൽക്കുന്നതു, നിങ്ങളെ, മദ്യപിപ്പിക്കുന്നതിലൂടെയാണ്!

5 comments:
ഈ വയസ്സിൽ ക്ലബ്ബിൽ
ആളെയെടുക്കുന്നുണ്ടോ ഭായ് ...?
മദ്യം ചുണ്ടുനനച്ച് നുണഞ്ഞു കഴിക്കണം ,
ഒപ്പം സലാഡും,ഫുഡും കഴിക്കുകയാണെങ്കിൽ
ശരീരത്തിന് നല്ല ദഹനക്രിയയും , മനസ്സിന് ആനന്ദവും
കിട്ടും .ഒന്നോ ,മാക്സിമം രണ്ടോ പെഗ്ഗുകൾ കഴിക്കുന്നത് ആരോഗ്യത്തിന്
ഒട്ടും ഹാനികരമല്ല താനും . അനുഭവം സാക്ഷി ...!
ഞാൻ ഈ നാട്ടുകാരനല്ല കേട്ടോ ഭായ്... :)
ചാലഞ്ചില്‍ പങ്കെടുത്തതിന് നന്ദി ..നല്ല രചന
താങ്കള്‍ പറയുന്നത് തെറ്റാണ്.
https://neritam.com/2008/05/05/alcoholism-in-india/
കൂടുതല്‍ പോസ്റ്റുകള്‍ - https://neritam.com/?cat=13132759
'മദ്യം വിഷമാണ്, മദ്യമില്ലെങ്കിൽ വിഷമമാണ്' എന്ന അവസ്ഥയാണല്ലോ പലർക്കും. എന്തായാലും ശാസ്ത്രീയമായി മദ്യപിക്കാൻ ഈ പോസ്റ്റ് എല്ലാവരെയും സഹായിക്കട്ടെ ;- )
ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളതും വഴിയേ വായിക്കാം കേട്ടോ...
Post a Comment