Friday, December 10, 2010

Bookmark and Share

50% വനിതാ സംവരണം.

सिधि साध्ये सतामस्तः प्रसादतस्य धूर्जटे
जाह्नवी फ़ेन् लेखेव एन मूर्धनि शशिन कला!


അയല്‍ക്കൂട്ടം, നാട്ടുകൂട്ടം, കൂട്ടുകൂട്ടം, നുണക്കൂട്ടം മുതലായ ഏതൊക്കെയോ കൂട്ടായ്മകള്‍ കഴിഞ്ഞെത്തിയ ശ്രീമതിയെ ഒന്ന് കളിയാക്കുവാന്‍ വേണ്ടിയാണ് ഞാനീ ശ്ലോകം ചൊല്ലിയത്. സ്വയംകൃതാനര്‍ത്ഥം എന്നു പറഞ്ഞതുപോലെ, അത് എനിക്കു തന്നെ ഒരു പാരയായി.

"എന്തോന്നാ വായില്‍ കൊള്ളാത്തതൊക്കെ വിളിച്ചു പറയുന്നത്? എന്താ ഒരു പുച്ഛം?"ശ്രീമതി.
" ഞാനാ പഞ്ചതന്ത്രം കഥയുടെ ആമുഖം ഒന്നു പറഞ്ഞതാണേ"വിനയം വിദ്വാന് ഭൂഷണം എന്നാണല്ലോ!
"എന്നാപ്പിന്നെ അതിന്റെ അര്‍ഥം കൂടിയങ്ങ്‌ പറ."ശ്രീമതി.

" ചന്ദ്രക്കലയുടെ ആകൃതിയില്‍, നെറ്റിയില്‍ക്കൂടി ഗംഗാ നദി ഒഴുകുന്ന, പരമശിവന്റെ അനുഗ്രഹത്താല്‍, മഹാന്മാരുടെ കാര്യങ്ങളില്‍, കാര്യസാധ്യതയുണ്ടാകട്ടെ, എന്നോ മറ്റോ ആണ് അര്‍ഥം. മഹാന്മാരുടെ എന്നു പറഞ്ഞാലും, മഹതികളും അതില്‍ ഉള്‍പ്പെടും." ഞാന്‍ പറഞ്ഞു.


" കുറച്ചു ദിവസമായിട്ട് ഞാനും ഈക്കാര്യം നിങ്ങളോട് പറയാനിരിക്കുകയായിരുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ, ഭരണം അയാളുടെ അനുജനെ ഏല്‍പ്പിച്ചു. അത് നിങ്ങളറിഞ്ഞോ? ഉത്തര കൊറിയക്കാരനോ, മറിയക്കാരനോ മറ്റോ ഭരണം അയാളുടെ മകനെ ഏല്‍പ്പിച്ചു, നിങ്ങളറിഞ്ഞോ? അങ്ങനെയാണ് മഹാന്മാരായ ആളുകള്‍ ചെയ്യുന്നത്."

ശ്രീമതി ഗൌരവത്തിലാണ്. കുറച്ചു അയല്‍പക്കങ്ങളില്‍ കേറി ഇറങ്ങിയിട്ടാണെങ്കിലും, കടു കട്ടിയായി രണ്ടു കവിള്‍ സംസാരിക്കാന്‍ മാത്രം എന്റെ ഭാര്യ വളര്ന്നല്ലോ എന്നു ഞാന്‍ അഭിമാനം കൊണ്ടു.

"എന്റെ പ്രിയ ഭാര്യെ, നീ ഇതെല്ലാം എന്നോടെന്തിനാ ഇപ്പൊ പറയുന്നേ? ഞാനൊരു ശ്ലോകം ചൊല്ലിയതല്ലേ
ഒള്ളു?ഒരു മാന്യതക്കുറവും പ്രവര്ത്തിച്ചില്ലല്ലോ?" ഞാന്‍ വിനയം വിടാതെ പറഞ്ഞു.

"നിങ്ങള്‍ക്കെന്താ ഭരണം ഒന്നു കൈമാറിയാല്‍? വാലും തലേം നരച്ചു. എന്നാലും കിരീടവും ചെങ്കോലും കൈ വിടുകേലെന്നാ വാശി. ഇത് ജനാതിപത്യ രാജ്യമാ, ആരു ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും."

ഇതും പറഞ്ഞിട്ട്, ശ്രീമതി സാരിത്തലപ്പ് ഒന്ന് എടുത്തു കുത്തിയിട്ട് നിവര്‍ന്നു നിന്നു. സംഗതി വഷളാകുമോ എന്നൊരു തോന്നല്‍ എനിക്കുമുണ്ടായി.

"എന്റെ മോളെ, (ശ്രീമതിക്ക് വയസ് അന്പതായെന്ന് എനിക്കല്ലേ അറിയൂ. എന്നാലും ഒരു ചെറുകിട സോപ്പ്.) ഞാനാരെ ഭരിക്കുന്നെന്നാ നീ പറയുന്നത്?കോണ്ഗ്രസ് ഇന്ത്യാ രാജ്യം ഭരിക്കുന്നു, കമ്മ്യൂണിസ്റ്റ് കേരളം ഭരിക്കുന്നു, പഞ്ചായത്ത് രണ്ടു പാര്‍ട്ടികളും കൂടി ഭരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഞാനീ രണ്ടു പാര്‍ട്ടിയിലും പെടില്ല. ഇനിയിപ്പോള്‍, പച്ചക്കൊടി നാട്ടിയ പച്ചക്കാറില്‍, പാക്കിസ്ഥാനില്‍ പോയി ഭരിക്കാം എന്നു വിചാരിച്ചാല്‍, ദുഷ്ടന്മാര്‍ നിര്‍ദ്ദയം വെടിവെച്ചു കൊല്ലും. പിന്നെ ഞാന്‍ ആരെ ഭരിക്കും?"
എന്റെ നിസ്സഹായാവസ്ഥ ഞാന്‍ വെളിപ്പെടുത്തി. അപ്പോഴേക്കും ഭാര്യയുടെ യലോഗിനു ഒരു ഇന്നസന്‍റ്' ടച്ചു വന്നു തുടങ്ങിയിരുന്നു.

"എന്തോ..? ഭരിച്ചില്ലെന്നോ...? കഴിഞ്ഞ മുപ്പതു കൊല്ലമായിട്ടു ഞങ്ങളെയിട്ടു പപ്പും പൂടേം പറിക്കുകയല്ലായിരുന്നോ, മനുഷ്യാ നിങ്ങള്‍?ഞങ്ങളെയിട്ടു കൊല്ലാക്കൊല ചെയ്ത നിങ്ങള്‍ ഭരിച്ചില്ലാ...ല്ലേ..?ഇനിയിത് സമ്മതിക്കില്ല സത്യം!"
ഭാര്യ കട്ടായം പറഞ്ഞു.

"ഇത്രയും കാലം കഷ്ട്ടപെട്ടു കുടുംബം പോറ്റിയ ഞാന്‍ ഇപ്പോള്‍ കുറ്റക്കാരനായി. ഭാര്യയേയും കുട്ടികളെയും സംരക്ഷിക്കുന്നത് എന്നുമുതലാണ് ഭരണമായത് എന്നെനിക്കറിയില്ലല്ലോ!"ഞാന്‍.

"ങാ.. ഹാ..! ഒന്നുമറിയാത്ത ഒരു ള്ളാ..ക്കുഞ്ഞ്!. അതിനാണ് കുടുംബ ഭരണമെന്ന് പറയുന്നത്. 'സ്ത്രീ ശാക്തീകരണമെന്ന്' നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'വനിതാ ശക്തി' എന്നു കേട്ടിട്ടുണ്ടോ? ഹല്ലാ.. അതെങ്ങനെ കേള്‍ക്കാനാ? ഒന്നുകില്‍ സ്വന്തമായിട്ട് സ്വല്‍പ്പമെങ്കിലും വിവരം വേണം. അല്ലെങ്കില്‍ വിദ്യാഭ്യാസം വേണം. അതെങ്ങനാ...ഏഴാം ക്ലാസ് പഠിച്ചവന്‍, മലയാളത്തില്‍ ഡോക്ടറേറ്റ്‌ ഉണ്ടെന്നുള്ള ഭാവത്തില്‍, കാല്‍ക്കാശിനു ഉപകാരമില്ലാതെ ബ്ലോഗും എഴുതി നടക്കുകല്ലേ...? ദേ.. ഇങ്ങോ..ട്ടു നോക്ക്, ഫിദല്‍ കാസ്ട്രോ മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ..? ജ്യോതി ബസു മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ? അപ്പൊപ്പിന്നെ, നിങ്ങളും മുപ്പതു കൊല്ലം ഭരിച്ചില്ലേ.? ഞങ്ങളും ഒന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കും മഹാന്‍മാരുടെ വഴിയെ ചിന്തിക്കാനുള്ള സമയമായിട്ടുണ്ട്. എന്നുമാത്രമല്ല, ഇതാണ് സ്വീകാര്യമായ സമയം."എന്റെ ഭാര്യ ഗൌരവം വിടുന്ന മട്ടില്ല.

പണ്ടൊക്കെയാണേല്‍, പിടിച്ചിട്ടു കൂമ്പിരിക്കുന്നിടത്ത് രണ്ടിടി കൊടുക്കാമായിരുന്നു. എരണംകെട്ട സര്‍ക്കാര്‍ തീരുമാനം എല്ലാം കളഞ്ഞു കാലാ പറിച്ചില്ലേ? ഇന്നിപ്പോള്‍ കെട്ടിയ പെണ്ണിനെ തൊട്ടാല്‍, സ്ത്രീ പീഡനക്കുറ്റം ചുമത്തിയിട്ടു, പോലീസ് പിടിച്ചു അകത്തിട്ടു ഇടിക്കും, പോരെങ്കില്‍ കോടതി നടപടി വേറെ. ഇതൊക്കെ സഹിക്കാമെന്നു വെച്ചാലും, എന്റെ കാര്യത്തില്‍, അതിലും ഗുരുതരമായ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. എന്റെ ധര്‍മ്മദാരങ്ങള്‍ക്ക് ആങ്ങളമാര്‍ പുലിപോലെയുള്ളത് ഒന്‍പതെണ്ണം ഉണ്ട്. ബുദ്ധിപരമായി ചിന്തിച്ചാല്‍, ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ, പ്രമാണം. പാക്കിസ്ഥാന്‍കാര്‍ കാശ്മീരിന്റെ പൊക്കത്തില്‍ കയറി, നമ്മുടെ തലേലോട്ടു കാഷ്ടിച്ചാലും,ബോംബിട്ടാലും, നമ്മള്‍ ക്ഷമിക്കുന്നില്ലേ? പാരമ്പര്യം വെച്ചു ഞാനും, പരമാവധി പല്ലുകടിച്ചു ക്ഷമിക്കാന്‍ തീരുമാനിച്ചു.


"ഇനിയിപ്പോ ഭരണം കൈമാറാം എന്ന് വെച്ചാല്‍ ത്തന്നെ, ഞാനിത് ആരെ ഏല്‍പ്പിക്കും? ഒരു മകനുള്ളത് ജോലിയുമായിട്ടു പുറത്താണ്, മകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല. 'എന്റെ നാരങ്ങാ മിായീം മേടിച്ചു തിന്നിട്ട്, എന്നെ കയ്യേല്‍ പിടിച്ചു റോഡില്‍ ഇറക്കി വിടുന്ന' നയമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍‍, ഈ കുടുംബം കോഞ്ഞാട്ടയായിപ്പോകും, ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!" ഞാനൊരു ചെറിയ ഭീഷണി മുഴക്കി നോക്കി. പക്ഷെ അത് ചീറ്റിപ്പോയി.

"അപ്പൊ നിങ്ങളീ നാട്ടിലോന്നുമല്ലേ മനുഷ്യാ ജീവിക്കുന്നത്? ഇപ്പൊ എല്ലാക്കാര്യത്തിലും അമ്പതു ശതമാനം സ്ത്രീ സംവരണമുണ്ട്. അതുകൊണ്ട്, ആദ്യത്തെ മുപ്പതു കൊല്ലം നിങ്ങള്‍ ഭരിച്ചു, ഇനി മുപ്പതു കൊല്ലം ഞാന്‍ കുടുംബം ഭരിക്കും. എതിര്‍ക്കാനാണ് ഭാവമെങ്കില്‍, ഞാന്‍ വനിതാ കമ്മീഷനിലും, പോലീസിലും പരാതി കൊടുക്കും. വയസ്സുകാലത്ത്, വെറുതെ മനുഷ്യന് പണിയുണ്ടാക്കാതെ, കുത്തിയിരുന്നു വല്ല ബ്ലോഗും എഴുതാന്‍ നോക്ക്. പിന്നെ, എന്റെ പിള്ളേരുടെ അപ്പനെന്ന നിലക്ക്, ഞാനായിട്ട് ചെറിയ ഒരു സൌജന്യം അനുവദിക്കാം. നിങ്ങള്‍ ഭരണത്തിലിരുന്ന മുപ്പതു വര്‍ഷക്കാലത്തെ, അഴിമതികളെ ക്കുറിച്ച് ഞാന്‍ ചോദിക്കുന്നില്ല, എന്ന് വെക്കാം." ശ്രീമതിയുടെ സംസാരത്തില്‍ ചെറിയ ഒരു അയവു വന്നു. അല്ലെങ്കിലും സ്ത്രീകള്‍ ലോല ഹൃദയരാണെന്നാണല്ലോ വയ്പ്. സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ്‌ പഴമക്കാര്‍ പറയുന്നത്.

"എന്റീശോയേ! നീ എന്തസംബന്ധമാണ് പെണ്ണേ പറയുന്നത്? ഞാന്‍ അഴിമതി കാണിച്ചെന്നോ? ഇങ്ങനെയുള്ള ഇല്ലാവചനം പറഞ്ഞാല്‍, നിനക്ക് ദൈവദോഷം കിട്ടും. ബാക്കിയൊക്കെ ഞാന്‍ സഹിക്കാം പക്ഷെ, ദയവുചെയ്തു നീ എന്നെ, ഇവിടുത്തെ പീറ രാഷ്ട്രീയക്കാരോട് ഉപമിക്കരുത്‌." സങ്കടത്തോടെ, പൂച്ചക്ക് മുന്‍പില്‍, എലി സ്തുതി ചെല്ലുന്നതുപോലെ ഞാന്‍ വിനയാന്വിതനായി.


"ദേ... ഇങ്ങോ..ട്ട്, ദേ.. ഇവിടെ, എന്റെ മുഖത്തോട്ടു ഒന്നു നോക്കിയേ..! എനിക്ക് സ്ത്രീധനം കിട്ടിയ കാശ് മുഴുവ നിങ്ങള്‍ പുട്ടടിച്ചു തീര്ത്തില്ലേ? കണ്ട പറമ്പിലെ ആദായം മുഴുവന്‍, ഇത്രയും കാലം, നിങ്ങള്‍ കള്ളു കുടിച്ചു മുള്ളിയില്ലേ?കഴിഞ്ഞ മുപ്പതു കൊല്ലം, നയാപ്പൈസ കൂലി ഇല്ലാതെ, നിങ്ങളുടെ അടുക്കളപ്പണി ചെയ്യിച്ചില്ലേ? മുപ്പതു കൊല്ലം നിങ്ങളെന്നെ അലക്കുകാരത്തി ആക്കിയില്ലേ? ഇതൊന്നും അഴിമതിയല്ലേ? അതൊന്നും പോരാഞ്ഞിട്ട്, 'ചെമ്മീനിലെ' കറുത്തമ്മയെപ്പോലെ സുന്ദരിയായിരുന്ന എന്നെ നിങ്ങള്‍, പൂഞ്ഞാറ്റില്‍അമ്മാമ്മയുടെ ഷേയ്പ് ആക്കിയില്ലേ?അരിയും തിന്നു, ആശരിയേം കടിച്ചു, എന്നിട്ടും ഇതിയാനു മുറുമുറുപ്പ്. കെട്ടിയോനല്ലേ എന്ന് വിചാരിച്ചു ഞാന്‍ ഇത്രയും കാലം ക്ഷമിച്ചതാ!"
വീണ്ടും കൊടുംകാറ്റ്.

( 'പൂഞ്ഞാറ്റില്‍അമ്മാമ്മ' എന്ന് പറഞ്ഞാല്‍, പണ്ട് പൂഞ്ഞാര്‍ പഞ്ചായത്തിലേക്ക്, ചെറുപ്പക്കാരുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ച, ഒരു പാവം വൃദ്ധ ആയിരുന്നു. പാവത്തിന്റെ പേര് എന്തിനിവിടെ വലിച്ചിഴച്ചു എന്നുള്ളത് എനിക്കറിയില്ല.)

"ഞാന്‍ തെറ്റ് സമ്മതിച്ചു. തോണി കരക്കടുത്ത സ്ഥിതിക്ക്, ഇനി മണലില്‍ക്കൂടി ഇട്ടു വലിക്കേണ്ട. ഇന്നു മുതല്‍, നീ അങ്ങോട്ട്‌ ആഘോഷമായിട്ട് ഭരിച്ചോ. പിന്നെ ഒരു കാര്യം, എന്റെ വെള്ളം കുടി മുട്ടിക്കാന്‍ ആണ് നിന്റെ ഭാവമെങ്കില്‍, ഞാനിവിടെയൊരു കാര്‍ഗ്ഗില്‍ സൃഷ്ടിക്കും. പണ്ട് ഏറിയ പുലികളെയും വെടിവെച്ച തോക്ക്, ഇപ്പോഴും എന്റെ കയ്യിലുണ്ട്, അതു നീ മറക്കേണ്ട." അങ്ങനെ, ലൂയി മൌണ്ട് ബാറ്റന്‍ പ്രഭു ചെയ്തത് പോലെ, ഞാന്‍ നിരുപാധികം കീഴടങ്ങി.

" ഒരു രക്തച്ചൊരിച്ചില്‍ ഇല്ലാതെ ഭരണം കൈമാറിയ, നിങ്ങുളുടെ ബുദ്ധിപൂര്‍വമായ നീക്കത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നാളെ രാവിലെ മുതല്‍, കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും, ഞാന്‍ നടത്തും. പറമ്പിലെ ആദായം ഞാനെടുക്കും. എല്ലാ സാമ്പത്തിക ഇടപാടുകളും ഞാന്‍ നടത്തും. വണ്ടിയുടെ രജിസ്ട്രേഷന്‍ എന്റെ പേരിലേക്ക് മാറ്റണം. നിങ്ങള്‍ വണ്ടി ഓടിച്ചാല്‍ അതിനു ന്യായമായ കൂലി തരുന്നതായിരിക്കും. മേല്പറഞ്ഞ ജോലിക്ക് താല്പര്യമില്ലെങ്കില്‍, നിങ്ങള്ക്ക് പകരം, ഈ പ്രായത്തില്‍, ഈ വലിപ്പത്തില്‍, ഞാന്‍ വേറൊരാളെ നോക്കും. എന്റെ പ്രതിപക്ഷ ബഹുമാനം എന്ന നിലക്ക്, നിങ്ങളുടെ അഭിപ്രായങ്ങളും, ആക്ഷേപങ്ങളും, അതാതു ദിവസം അത്താഴത്തിനു മുന്‍പ് അവതരിപ്പിക്കാം. സഭ അലങ്കോലപ്പെടുത്തിയാല്‍, വരാന്തയില്‍ കിടക്കേണ്ട അവസ്ഥ സംജാതമാകും. ഇനി, നിങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൂടി കേട്ടോളൂ. നിങ്ങള്‍ക്കാവശ്യമായ മദ്യപാന സാമഗ്രികള്‍ വീട്ടില്‍ എത്തിച്ചു തരുന്നതാണ്. ഇഷ്ട്ടം പോലെ കഴിച്ചോണം പക്ഷെ, പൂസായിട്ട് ഇവിടെ കിടക്കാന്‍ ഒക്കേല. പുകവലി ആരോഗ്യത്തിനു ഹാനികരം. കാശിന് ആവശ്യമുണ്ടെങ്കില്‍, രേഖാ മൂലം ആവശ്യപ്പെടണം. അനുവദിച്ചു തരുന്ന തുക നിങ്ങളുടെ പേരില്‍ പറ്റെഴുതും. ബാക്കി കാര്യങ്ങള്‍ ഓര്‍മ്മ വരുന്നതനുസരിച്ച്‌ അറിയിക്കുന്നതായിരിക്കും."
ഇത്രയും പറഞ്ഞിട്ട്, എന്റെ പ്രിയപ്പെട്ട ഭാര്യ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി.


ഡിസംബര്‍ ഇരുപത്തിനാല്, സമയം,വൈകുന്നേരം നാലുമണി. ഞാന്‍ പ്രിയതമയുടെ ഔദാര്യത്തില്‍ കിട്ടിയ ചായയും നുണഞ്ഞിരിക്കുന്ന സമയം.

"ദേ.. ഇങ്ങോട്ട് നോക്കിയേ, നമുക്കാ കണ്ണനെ ഇന്നു തട്ടണം. ഇനി അവനെ വെച്ചുവാഴിക്കുന്ന പ്രശ്നമില്ല."
യാതൊരു മുഖവുരയുമില്ലാതെയാണ് ശ്രീമതിയുടെ തീരുമാനം. അക്ഷരാര്‍ത്ഥത്തില്‍ ഞാനൊന്നു ഞെട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു പുത്തരിപ്പെരുന്നാളിനു പള്ളിയില്‍ പോയിട്ട് വരുമ്പോള്‍, കണ്ണനും അവളോടൊപ്പമുണ്ടായിരുന്നു. അന്നു മുതല്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു.

"ആ പാവത്തിനെ കൊല്ലുക എന്നൊക്കെ പ്പറഞ്ഞാല്‍, എനിക്കതിനോട് ഒട്ടും യോജിപ്പില്ല. എന്നു മാത്രമല്ല, അവന്റെ ഭാഗത്ത്, അതിനു തക്കവണ്ണം എന്തു തെറ്റാണെന്ന് കൂടി അറിഞ്ഞാല്‍ക്കൊള്ളാം"
ഞാന്‍ ആശ്ചര്യപ്പെട്ടു.

"നിങ്ങള്‍ക്കറിയില്ല, അവനാ ചക്കിയെയും മക്കളെയും, ഭയങ്കരമായിട്ട് ഉപദ്രവിക്കുന്നു. മാത്രമല്ല, അവനിപ്പോള്‍ കുറച്ചായിട്ട് ആ ചിരുതയുടെ പിറകെയാണ്. രക്ഷിക്കുന്നവന് ശിക്ഷിക്കാനും അധികാരമുണ്ട്‌. നിങ്ങളെക്കൊണ്ട് കാര്യം നടക്കുകേലെങ്കില്‍, ഞാനാ വടിവാള്‍ വാസുവിന് ക്വട്ടേഷന്‍ കൊടുക്കും. എന്റെ തീരുമാനത്തിനു മാറ്റമില്ല."
ശ്രീമതി ഗൌരവത്തിലാണ്.

"എനിക്കീ രക്തത്തില്‍ പങ്കില്ല, എന്നു മാത്രമല്ല, ഈ വിഷയം എന്റെ അധികാര പരിധിയിലുമല്ല. അതുകൊണ്ട് അവിടത്തെ ഇഷ്ട്ടം നിറവേറട്ടെ!"
എന്നും പറഞ്ഞു, ഞാന്‍ പറമ്പിലേക്ക് വാക്കൌട്ട് നടത്തി.

അന്നു രാത്രി, ഞങ്ങള്‍ പള്ളിയില്‍ പോയിട്ട് തിരിച്ചു വന്നപ്പോഴേക്കും, കണ്ണന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞിരുന്നു. നിസ്സാരമായ ഒരു കുപ്പി ചാരായത്തിനു വേണ്ടി, ക്വട്ടേഷന്‍ പിടിച്ച വടിവാള്‍ വാസു, ആ പാവം പൂവങ്കോഴിയുടെ കഴുത്തില്‍ കത്തിവെച്ചു. ഒറ്റ ദിവസത്തെ ഭരണ നേട്ടമാണ് ഒരു കൊലപാതകത്തില്‍ കലാശിച്ചത്. ഈ രീതിയില്‍ റീജന്റ് ഭരണം (റാണിഭരണം) തുടര്‍ന്നാല്‍, ബാക്കിയുള്ളവര്‍ ജാഗ്രതൈ!!

73 comments:

കുഞ്ഞൂസ് (Kunjuss) said...

വനിതാസംവരണത്തിന്റെ കാലമാണേ.... സൂക്ഷിച്ചാല്‍,ചായ കുടിച്ചെങ്കിലും കഴിയാം, ഇല്ലെങ്കില്‍...??

വളരെ രസകരമായി എഴുതിയിരിക്കുന്ന പോസ്റ്റ്.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാ‍ലെന്താ നല്ല കോഴിക്കറി കൂട്ടി മൂക്കറ്റം സാപ്പിട്ടില്ലെ?“.... സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ്‌ പഴമക്കാര്‍ പറയുന്നത്...”ഇതു കലക്കി.

Unknown said...

@കുഞ്ഞൂസ് (Kunjuss) said...
'വനിതാ സംവരണത്തിന്റെ' ആദ്യത്തെ കമന്റ്, ഒരു വനിതയുടെ അടുത്തു നിന്നായത്തില്‍ അതിയായ സന്തോഷമുണ്ട്. എന്റെ ഭാര്യ എങ്ങാനും ഈ പോസ്റ്റ്‌ കണ്ടാല്‍, അതോടെ മിക്കവാറും എന്റെ കാര്യം തീരുമാനമാകും! ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും പെരുത്ത്‌ നന്ദിയുണ്ട്.

@Mohamedkutty മുഹമ്മദുകുട്ടി said..
മുഹമ്മദ്‌കുട്ടിക്കാ,
'സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം' ആണെന്ന് ആദ്യം പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. ഒന്നുമല്ലെങ്കിലും, ഞാനും ഒരു പഴമക്കാരനല്ലേ?
ഇക്കായുടെ ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുന്നു.

ഒരു നുറുങ്ങ് said...

““അതെങ്ങനാ...ഏഴാം ക്ലാസ് പഠിച്ചവന്‍, മലയാളത്തില്‍ ഡോക്ടറേറ്റ്‌ ഉണ്ടെന്നുള്ള ഭാവത്തില്‍, കാല്‍ക്കാശിനു ഉപകാരമില്ലാതെ ബ്ലോഗും എഴുതി നടക്കുകല്ലേ...?””

ഇക്കണക്കിനാണേല്‍,ബ്ളോഗെഴുത്ത് കൂടി
‘റീജന്‍റ്’ഭരണത്തിന്‍ കീഴിലാവും..ജാഗതൈ...!
ഈ റാണീഭരണത്തിന്‍ എന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

ശ്രീ said...

നല്ല പോസ്റ്റ്!

ബിഗു said...

നല്ല അവതരണം ഭാവുകങ്ങള്‍ :)

കുസുമം ആര്‍ പുന്നപ്ര said...

പണ്ടൊക്കെയാണേല്‍, പിടിച്ചിട്ടു കൂമ്പിരിക്കുന്നിടത്ത് രണ്ടിടി കൊടുക്കാമായിരുന്നു.ങാ..ഹാ..അതു കൊള്ളാമല്ലോ..ഇതാണ് മനസ്സിലിരുപ്പ് അല്ലേ..
നര്‍മ്മം രസിച്ചു..

Unknown said...

@ഒരു നുറുങ്ങ് said...
"ഇക്കണക്കിനാണേല്‍,ബ്ളോഗെഴുത്ത് കൂടി
‘റീജന്‍റ്’ഭരണത്തിന്‍ കീഴിലാവും" എന്ന് ഞാനും പേടിച്ചിരിക്കുകയാണ്.
@ശ്രീ said...
@ബിഗു said...
@കുസുമം ആര്‍ പുന്നപ്ര said...
ആകാശക്കോട്ട കെട്ടുന്നതിന് അതിര് വെക്കേണ്ട, എന്നാണല്ലോ. 'പിടിച്ചിട്ടു കൂമ്പിരിക്കുന്നിടത്ത് രണ്ടിടി കൊടുക്കാമായിരുന്നു' എന്നുള്ളത് ഞാന്‍ വെറുതെ മനക്കോട്ട കെട്ടിയതാണ്‌.
ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും,എല്ലാവര്ക്കും ഒത്തിരി ഒത്തിരി നന്ദി.

Umesh Pilicode said...

kollaaam...

keraladasanunni said...

നാമം ജപിക്കേണ്ട നേരത്ത് മിനക്കെട്ടിരുന്ന് സീരിയല്‍ 
കാണുന്ന മുത്തശ്ശിമാരേയും അവലക്ഷണത്തില്‍ 
പെടുത്തണ്ടേ. സംഗതി ഉഗ്രനായി.

അലി said...

ഇതു സ്ത്രീ ശാക്തീകരണത്തിന്‍റെ കാലമാണ്‌. ഇവര്‍ക്കെതിരെയുള്ള ബ്ലോഗെഴുത്തുപോലും മാനസിക ഗാര്‍ഹിക പീഢനങ്ങളില്‍ പെടും.

പോസ്റ്റ് സൂപ്പറായി അപ്പച്ചാ...
ആശംസകള്‍!

jayaraj said...

oru divasam bharanam kayyil kittiyappol thanne kannan platil kayari.iniyulla kaalam...kattapuka. adipoli post

vipin said...

അപ്പച്ചാ , ഇനിയിപ്പോ ബ്ലോഗ്ഗെഴുത്ത്‌ സെന്‍സര്‍ ചെയ്യുമോ ?

ഹാരിസ് said...

ദൈവമേ..ഈ കുഞ്ഞാടിന്റെ വിലാപവും പല്ലുകടിയും നീ കാണുന്നില്ലേ..

krishnakumar513 said...

സംഗതി നന്നായി പുരോഗമിച്ചല്ലോ!എഴുത്ത് തകര്‍ത്തു കേട്ടോ,അഭിനന്ദനങ്ങള്‍...

ഒരു യാത്രികന്‍ said...

കൊള്ളാം...എനിക്കിഷ്ടം അപ്പച്ചന്റെ മീശ തന്നെ .......സസ്നേഹം

Unknown said...

പിട കോഴി കൂവുന്ന നുറ്റാണ്ട് ...:)

മുകിൽ said...

കലക്കി കലക്കി കലക്കി. രസിച്ചു വായിച്ചു. വായന കഴിഞ്ഞ് ഉറക്കെ ഒന്നുചിരിച്ചു.

എന്നാലും ഒന്നു ഉപദേശിച്ചിട്ടു പോയേക്കാം.
നോക്കിയും കണ്ടും ഒക്കെ നിന്നാൽ കൊള്ളാം കേട്ടോ!

SUJITH KAYYUR said...

നല്ല രീതിയിലാണ് എഴുതിയിരിക്കുന്നത്.
ആശംസകള്‍ അര്‍പ്പിക്കുന്നു

the man to walk with said...

:)
Best wishes

ശ്രീനാഥന്‍ said...

ഇത് കലക്കി,ആ ഇങ്ങനെ ബോധം വന്നാൽ ഇക്കാലത്ത് ജീവിച്ചു പോകാം! നല്ല രസകരമായി എഴുത്ത്!

Pranavam Ravikumar said...

Good one..!

Echmukutty said...

ചിരിപ്പിയ്ക്കാൻ തീരുമാനിച്ചാണ് അല്ലേ?
എന്തായാലും ജാഗ്രതയോടെ കഴിഞ്ഞോളൂ, കാലം മാറുകയാണെന്നല്ലേ എഴുതിയത്?
അപ്പോൾ ഭാവുകങ്ങൾ.
‘സീരിയലുകൾ കണ്ടാൽ..........’ ഈ വാചകം ഇഷ്ടപ്പെട്ടു കേട്ടോ.

Unknown said...

@ഉമേഷ്‌ പിലിക്കൊട് said...
@keraladasanunni said...
@അലി said...
@jayaraj said...
@vipin said...
@ഹാരിസ് said...
@krishnakumar513 said...
@ഒരു യാത്രികന്‍ said...
@MyDreams said...
@മുകിൽ said...
@സുജിത് കയ്യൂര്‍ said...
@the man to walk with said...
@ശ്രീനാഥന്‍ said...
@Pranavam Ravikumar a.k.a. Kochuravi said...
ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിച്ച്, ആത്മാര്‍ത്ഥമായിട്ട് കമന്റ് എഴുതുകയും,
അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്ത,
എല്ലാ സഹൃദയരോടും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ആറു മാസത്തെ എന്റെ ബ്ലോഗിംഗ് ജീവിതത്തിലുണ്ടായ സമഗ്ര പുരോഗതിക്കും,
ഞാന്‍ നിങ്ങളെല്ലാവരോടും കടപ്പെട്ടിരിക്കുന്നു
എന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു. നന്ദി.

വീകെ said...

അപ്പച്ചാ...
വിഷമികാണ്ടാട്ടൊ...
ഇനിയുള്ള കാര്യങ്ങൾ ഒക്കെ അവർ നോക്കിക്കൊള്ളും.. അപ്പച്ചൻ കയ്യും കെട്ടി നിന്നു കൊടുത്താൽ മതി....!!(അതിനു ബുദ്ധിമുട്ടൊന്നും ഇല്ലല്ലൊ...?)

ആശംസകൾ...

അസീസ്‌ said...

ഭരണം കിട്ടിയ ഉടനെയുള്ള നയപ്രഖ്യാപനം കലക്കി.

അവതരണം അസ്സലായി.

അഭിനന്ദനങ്ങള്‍

Unknown said...

@എച്ച്മുക്കുട്ടി,
എഴുത്ത് പണ്ടേ, എനിക്ക് വഴങ്ങുന്ന ഒരു സാധനമല്ല, എന്ന തിരിച്ചറിവ് ഉണ്ടായിട്ടും, ഒരാഗ്രഹം കൊണ്ട് അങ്ങെഴുതുതുകയാണ്.
നാല് പേരെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍, അതൊരു ജന്മ സാഫല്യമായി ഞാന്‍ കണക്കാക്കും. നിങ്ങളെപ്പോലെയുള്ളവര്‍ വരികയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തന്നെ, എനിക്ക് വലിയ ഒരു ബഹുമതിയാണ്. നന്ദി വീണ്ടും വരണം,.
@വീ കെ.
ഇനിയെങ്കിലും ഒന്ന് സ്വസ്ഥമായിട്ട് നടക്കാമല്ലോ!
@അസീസ്.
ഈ ഭരണമെന്നൊക്കെ പറയുന്നത് ഒരു മിനക്കേട് പണിയാണ്. ഹാവൂ...രക്ഷപെട്ടു!

ഇവിടെ വരികയും, പ്രോത്സാഹിപ്പിക്കുകയും, അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും നന്ദി. വീണ്ടും ഞാന്‍ പ്രതീക്ഷിക്കും..

പ്രയാണ്‍ said...

ഭാര്യ പറഞ്ഞതു കേട്ടോളൂ..അതാ എല്ലാം കൊണ്ടും നല്ലത്...........:)

പട്ടേപ്പാടം റാംജി said...

അസ്സലായി അപ്പച്ച..
ഓരോ ഉപമകളും ഒന്നിനൊന്ന് മികച്ച് നിന്നു. വായന ഇത്രയും രസമാക്കിയ ആക്ഷേപഹാസ്യാവതരണം നിറഞ്ഞ പുഞ്ചിരിയോടെ വായിച്ചവസാനിച്ചപ്പോള്‍ തീര്‍ന്നുപോയല്ലോ എന്ന വിഷമം ബാക്കിയായി.
അധികം വായിക്കാത്ത നര്‍മ്മശൈലി ഒരുപാടിഷ്ടപ്പെട്ടു.
ആശംസകള്‍.

ഒഴാക്കന്‍. said...

പോസ്റ്റ്‌ വായിച്ചു ഒരുപാട് ചിരിച്ചു...
എന്നാലും എന്റെ പാവം അമ്മയെ ഇങ്ങനെ കുറ്റം പറഞ്ഞത് എനിക്ക് പിടിച്ചില്ല കേട്ടോ

Unknown said...

"ങാ.. ഹാ..! ഒന്നുമറിയാത്ത ഒരു ള്ളാ..ക്കുഞ്ഞ്‍!. അതിനാണ് കുടുംബ ഭരണമെന്ന് പറയുന്നത്. 'സ്ത്രീ ശാക്തീകരണമെന്ന്' നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'വനിതാ ശക്തി' എന്നു കേട്ടിട്ടുണ്ടോ? ഹല്ലാ.. അതെങ്ങനെ കേള്‍ക്കാനാ? ഒന്നുകില്‍ സ്വന്തമായിട്ട് സ്വല്‍പ്പമെങ്കിലും വിവരം വേണം. അല്ലെങ്കില്‍ വിദ്യാഭ്യാസം വേണം. അതെങ്ങനാ...ഏഴാം ക്ലാസ് പഠിച്ചവന്‍, മലയാളത്തില്‍ ഡോക്ടറേറ്റ്‌ ഉണ്ടെന്നുള്ള ഭാവത്തില്‍, കാല്‍ക്കാശിനു ഉപകാരമില്ലാതെ ബ്ലോഗും എഴുതി നടക്കുകല്ലേ...? ദേ.. ഇങ്ങോ..ട്ടു നോക്ക്, ഫിദല്‍ കാസ്ട്രോ മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ..? ജ്യോതി ബസു മുപ്പതു കൊല്ലം ഭരിച്ചു, ഭരണം കൈമാറിയേ? അപ്പൊപ്പിന്നെ, നിങ്ങളും മുപ്പതു കൊല്ലം ഭരിച്ചില്ലേ.? ഞങ്ങളും ഒന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കും മഹാന്‍മാരുടെ വഴിയെ ചിന്തിക്കാനുള്ള സമയമായിട്ടുണ്ട്.

നല്ല ഹാസ്യമുള്ള രചന.

ജീവി കരിവെള്ളൂർ said...

കോഴി ബിരിയാണിയായോ കറിയായോ ,അതുപറ .

Anonymous said...

ബഷീര്‍ ശൈലിയുണ്ട് വാക്കുകള്‍ക്ക്......വളരെ നന്നായിരിക്കുന്നു.....ഇനിയും എഴുതുക........

Anonymous said...

ബഷീര്‍ ശൈലിയുണ്ട് വാക്കുകള്‍ക്ക്......വളരെ നന്നായിരിക്കുന്നു.....ഇനിയും എഴുതുക........

ente lokam said...

ഒരു സൌജന്യം ഇത് വരെ ഉള്ള അഴിമതികള്‍ അന്വേഷിക്കാതിരിക്കാം
പക്ഷെ നാളെ മുതല്‍ കുത്തിപ്പിടിച്ചു ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍
ഇരുന്നു എഴുതിക്കൂട്ടുന്നത് എന്നെ കാണിച്ചിട്ട് പോസ്റ്റ്‌ ചെയ്‌താല്‍ മതി..
ഇങ്ങനെങ്ങാന്‍ ചേച്ചി പറഞ്ഞാല്‍ എന്‍റെ അപ്പച്ചാ കഴിഞ്ഞു ഞങ്ങള്
വായനക്കാരുടെ കാര്യം..നല്ല രസം കേട്ടോ വായിക്കാന്‍...

Unknown said...

@ പ്രയാണ്‍,
ബുദ്ധിപരമായ അധ:പതനവും,
ചിന്താപരമായ പാപ്പരത്തവും.
അതല്ലേ പ്രയാണ്‍ ഉദ്ദേശിച്ചത്?

@ പട്ടേപ്പാടം റാംജി,
സുഹൃത്തെ, എഴുതാനായിട്ട്‌ എനിക്കൊരു ശൈലിയില്ല, ഇത് എന്റെ നിത്യ ജീവിതത്തിന്റെ ശൈലിയാണ്.
അതു കൊണ്ടു തന്നെ, കുറച്ചു കഴിയുമ്പോഴേക്കും താനേ ബോറടിച്ചു കൊള്ളും.
അപ്പോള്‍ റാംജി തന്നെ അഭിപ്രായം തിരുത്തി പറയേണ്ടി വരും.

@ ഒഴാക്കന്‍,
മോന്റെ പാവം അമ്മ, ഇതു മുഴുവന്‍ കുത്തിയിരുന്നു വായിച്ചു ബോദ്ധ്യപ്പെട്ട്, ഗുരുതരമായ ഒരു 'സെന്‍സറിങ്ങും' നടത്തിയിട്ടാണ്, പോസ്റ്റ്‌ പബ്ലിഷ് ചെയ്യാന്‍ അനുവദിച്ചത്.
നോ പ്രോബ്ലം!

@ താന്തോന്നി,
ഇതാണ് സ്വീകാര്യമായ സമയം!


@ ജീവി കരിവെള്ളൂര്‍,

ചിക്കന്‍ 65,
With soda and Holly spirit.

@ priyadarshini,
ആ പറഞ്ഞത്, കുറെ കടന്നകൈ ആയിപ്പോയി. അദ്ദേഹം താമസിച്ചിരുന്ന ജില്ലയില്‍ പോലും, നില്ക്കാന്‍ ഞാന്‍ അര്‍ഹനല്ല.

ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിച്ച്, ആത്മാര്‍ത്ഥമായിട്ട് കമന്റ് എഴുതുകയും,
അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്ത,
എല്ലാ സഹൃദയരോടും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ആറു മാസത്തെ എന്റെ ബ്ലോഗിംഗ് ജീവിതത്തിലുണ്ടായ സമഗ്ര പുരോഗതിക്കും,
ഞാന്‍ നിങ്ങളെല്ലാവരോടും കടപ്പെട്ടിരിക്കുന്നു
എന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു.
ഒത്തിരി നന്ദിയുണ്ട്.

vinod1377 said...

അടിപൊളി

മേഘമല്‍ഹാര്‍(സുധീര്‍) said...

നല്ല അവതരണം

TPShukooR said...

സുന്ദരമായ പോസ്റ്റ്‌. വനിതകളെ കുറച്ചു തരം താഴ്ത്തിയോ എന്നും സംശയം. ശ്രീമതി ബുദ്ധിമതി തന്നെയാണ്.

ഋതുസഞ്ജന said...

വായിച്ചു. ഇഷ്ടായി. പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു. ആശംസകൾ

V P Gangadharan, Sydney said...

രസമുള്ള ഒരു നര്‍മ്മ ഭാവന. പ്രാപ്തമായ ഫലിത പ്രയോഗങ്ങള്‍ വേണ്ടത്ര വിരുതോടെ ചേര്‍ത്ത്‌ കഥാഗാത്രത്തെ ഉദ്ദീപിപ്പിച്ച്‌ ഉദാത്തമാക്കുക, എന്നുള്ള ഒരു ആക്ഷേപഹാസ്യകാരന്റെ (satirist) നര്‍മ്മാത്മകധര്‍മ്മം ഫലപ്രദമായി പ്രയോഗിച്ചുകൊണ്ട്‌ കാലികപ്രസക്തിയുള്ള ഒരു പ്രസ്ഥാനത്തിന്റെ നേര്‍ക്ക്‌ ഒച്ച അമര്‍ത്തി മൂക്ക്‌ ചീറ്റുന്ന കഥാകാരന്റെ വൈഭവം സ്തുത്യര്‍ഹം! കണ്ണനിലൂടെ ഒരു പ്രതിബിംബം സൃഷ്ടിച്ചത്‌ പ്രശംസനീയമായി. ഒരു പൂവങ്കോഴിയെ കണ്ണന്‍ ആക്കി കൊണ്ടുവന്നത്‌ ചിതമായില്ലെന്നും, പകരം ഒരു നായ ആയിരുന്നുവെങ്കില്‍ ഗംഭീരമായേനേ എന്നും തോന്നാതിരുന്നില്ല...
ഇതു വെറും തമാശയല്ല, കാര്യവും കൂടിയാണെന്ന ഉദ്ഘോഷം ഈ കഥയില്‍ കേള്‍ക്കാം, എന്ന വകയില്‍ മറ്റു ചില ഹാസ്യകഥകളില്‍ നിന്നും ഇതു വേറിട്ടു നില്‍ക്കുന്നുണ്ട്‌. എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു.

Naushu said...

അവതരണം അസ്സലായി.....

എന്‍.പി മുനീര്‍ said...

ആക്ഷേപഹാസ്യത്തില്‍ മെനഞ്ഞെടുത്ത ഈ പോസ്റ്റ്
നന്നായിട്ടുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കീട്ടാ...
ഈ അപ്പച്ചനെ എനിക്കെന്തായാലും ബോധിച്ചു....കേട്ടൊ
ഉന്തുട്ടായാലും വയസ്സായി കൊണ്ടിരിക്കുകയല്ലേ..
പിന്നാലെ കൂടാം അല്ലേ

saifu kcl said...

Good presentatiön..best wishes....

Deepu Nair said...

കൊള്ളാം ... സ്ത്രീകളുടെ ഓല പാമ്പ് കണ്ടു പേടിച്ചു അധികാര കൈമാറ്റം നടത്തിയാല്‍ ഇതൊക്കെ തന്നെ ആയിരിക്കും ഫലം... അല്പം ബൂര്‍ഷ്വാ ചിന്താഗതി ഈ കാര്യത്തില്‍ കുഴപ്പമില്ല....

chithrangada said...

ഇത് നല്ല രസമുണ്ടല്ലോ ,വായിക്കാന് ......
ഞാന് ആദ്യമായാണ് ഇവിടെ !
പെണ്ഭരണം ഇനിയെന്തൊക്കെ
വരുത്തും എന്ന് അറിയിക്കണേ .
ഇനിയും വരാം .........

റോസാപ്പൂക്കള്‍ said...

എഴുത്ത നല്ല ഇഷ്ടമായി.ആദ്യമായാണ്‌ ഇവിടെ വരുന്നത്.
ചേച്ചി കീ ജെയ്

Ismail Chemmad said...

കാലം മാറി,ഭരണവും മാറി
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

Sidheek Thozhiyoor said...

അഹ ആഹഹ ..അച്ചപ്പാ അല്ല അപ്പച്ചാ അല്ലല്ല കെളവനപ്പച്ചാ കലക്കി ..കൊട് കൈ ...കൂടത്തില്‍ പെണ്‍ പുലികളെ ഒന്ന് ശ്രദ്ധിച്ചോണെ..ആരോഗ്യത്തിനു നല്ലതാ ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പച്ചാ....
കലക്കീട്ടുണ്ട്....നല്ല അവതരണം
ഓരോ വരിയിലും ചിരിക്കാനുള്ള വകയുണ്ടായിരുന്നു....
ആശംസകള്‍ നേരുന്നു....

Hashiq said...

"ഒരു പാതിരാ കോഴി കൊലപാതകത്തിന്റെ കഥ"!!!... രചന, സംവിധാനം , പോസ്റ്റിങ്ങ്‌....അപ്പച്ചന്‍ ഒഴാക്കല്‍...........

yousufpa said...

സ്വന്തം ഭാര്യയെ തൊടുമ്പോഴും ശ്രദ്ധിച്ചു തൊടണം.അല്ലെങ്കിൽ പീഡനത്തിന് കേസു കൊടുക്കും.

Unknown said...

എന്താ ചെയ്യാ, കാര്യങ്ങളൊക്കെ കൈ വിട്ടു പോയില്ലേ, എന്നാലും വൈകുനേരം ക്വട്ട വീട്ടില്‍ എത്തുമല്ലോ സമാധാനം. അത്രേം പണി കുറഞ്ഞു കിട്ടി.

ഷാ said...

"സീരിയലുകള്‍ കണ്ടാല്‍ കരയാത്ത സ്ത്രീയും, സീരിയലുകള്‍ കണ്ടാല്‍ കരയുന്ന പുരുഷനും, അവലക്ഷണം ആണെന്നാണ്‌ പഴമക്കാര്‍ പറയുന്നത്."

ഇതിഷ്ടപ്പെട്ടു.

Gopika said...

vyathyasthamaya avatharanam...narmmamanenkilum idakku evadeyokeyo boradichutto...ente oru abhiprayam paranjanne ullu...enkilum,nannayittundu....:)

റശീദ് പുന്നശ്ശേരി said...

പൂവന്മാര്‍ക്കെല്ലാം ഒരു "പിട" യുടെ കുറവുണ്ടായിരുന്നു
പിടകളിനി നമ്മെ കൂവി ഉണര്തട്ടെ
സമകാലിക പോസ്റ്റ്‌ നന്നായി

mini//മിനി said...

‘അഖില കേരള വയസൻസ് ക്ലബ്ബ്’ എന്നൊരു നർമ്മപുസ്തകം വളരെ മുൻപ് വായിച്ചിരുന്നു. പിന്നെ പെണ്ണുങ്ങളെ ഭരണം ഏല്പിച്ചിട്ട് അവരെ മര്യാദക്ക് ഭരിക്കാനൊന്നും ആണുങ്ങൾ സമ്മതിക്കാറില്ല. റിമോട്ട് കൈയിൽ വെച്ച് അവരുടെ പിന്നാലെ നടക്കുകയാ,,,

hafeez said...

വളരെ രസകരമായി എഴുതി. പിന്നെ ഞാന്‍ നിങ്ങളുടെ ഭാര്യയുടെ സൈഡ് ആണ് ട്ടോ. അവരുടെ ഡയലോഗുകള്‍ കിടിലന്‍ ....ആളു പുലിയാണ്.. സൂക്ഷിക്കണം.

lekshmi. lachu said...

വളരെ നന്നായിരിക്കുന്നു...നല്ല പോസ്റ്റ്!

jayanEvoor said...

അപ്പച്ചോ! ക്ലിന്റിന്റപ്പച്ചോ!
അപച്ചനാണപ്പാ അപ്പച്ചൻ!!

വെടിക്കുറ്റിപോസ്റ്റ്!!

Villagemaan/വില്ലേജ്മാന്‍ said...

അപ്പച്ചാ...ശരിക്കും ചിരിപ്പിച്ചു കേട്ടോ !

മുകളില്‍ പറഞ്ഞത് പോലെ " നാലു പേരെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ജന്മ സാഫല്യം " ..ഇതിപ്പോ നാലുപെരല്ല..വായിക്കുന്ന എല്ലാവരെയും ചിരിപ്പിക്കും...

Unknown said...

@ എന്റെലോകം,
@ വിനോദ്,
@ മേഘമല്‍ഹാര്‍ (സുധീര്‍),
@ ഷുക്കൂര്‍,
@ അഞ്ജു അനീഷ്‌,
@ വീ പീ ഗംഗാധരന്‍. സിഡ്നി,
@ നൌഷു,
@ മുനീര്‍ എന്‍ പീ,
@ മുരളീ മുകുന്ദന്‍,ബിലാത്തിപ്പട്ടണം,
@ സൈഫു,
@ ദീപു നായര്‍,
@ ചിത്രാംഗദ,
@ റോസാപ്പൂക്കള്‍,
@ ഇസ്മായില്‍ ചെമ്മാട്,
@ സിദ്ധീക്ക,
@ റിയാസ് മിഴിനീര്ത്തുള്ളി,
@ ഹാഷിക്ക്,
@ യൂസുഫ,
@ മൊട്ടമനോജ്,
@ ഷാ,
@ കുസുമം,
@ റഷീദ് പുന്നശ്ശേരി,
@ മിനി,
@ ഹാഫിസ്,
@ ലക്ഷ്മി.ലച്ചു,
@ ജയന്‍ ഏവൂര്‍,
ഞാനിങ്ങനെയൊരു ബ്ലോഗ്‌ എഴുതുമെന്നും, നിങ്ങളെപ്പോലെയുള്ളവരുടെ, ഹൃദയംഗമമായ പ്രോത്സാഹനങ്ങള്‍ കിട്ടുമെന്നും,
സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല.
അതിനു മാത്രമുള്ളയോഗ്യതകളും എനിക്കില്ല. നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനങ്ങള്‍,
എനിക്കു വലിയ ഒരു ബഹുമതിയാണ്. ഒത്തിരി നന്ദിയുണ്ട്.
ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിച്ച്, ആത്മാര്‍ത്ഥമായിട്ട് കമന്റ് എഴുതുകയും,
അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്ത,
എല്ലാ സഹൃദയരോടും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ആറു മാസത്തെ എന്റെ ബ്ലോഗിംഗ് ജീവിതത്തിലുണ്ടായ സമഗ്ര പുരോഗതിക്കും,
ഞാന്‍ നിങ്ങളെല്ലാവരോടും കടപ്പെട്ടിരിക്കുന്നു,
എന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു.

Anonymous said...

തകര്‍ത്തു. പറയാതിരിക്കാന്‍ വയ്യ. എന്നാലും അപ്പച്ചന്റെ മകനും ഞാനും, ആ പ്രായത്തില്‍ ഉള്ളവര്‍ ഒക്കെ ഒരു കല്യാണം സ്വപ്നം കണ്ടു തുടങ്ങിയ കാലഘട്ടത്തില്‍ ഇതൊരു താകീതാണ്. അപ്പച്ചന്‍ ആദ്യത്തെ മുപ്പതു കൊല്ലം ഭരിച്ചു എന്നെങ്ങിലും സമാധാനിക്കാം, ആ ഭാഗ്യം ഞങ്ങള്‍ക്ക് നിഷേധിക്കെപെട്ടാല്‍, അതിനുള്ള പ്രധിവിധി അടുത്ത ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ജോര്‍ജ്കുട്ടി ആലപ്പുഴ

കൊച്ചു കൊച്ചീച്ചി said...

ഇത് കലക്കി ട്ടോ. പുതിയ ഭരണകൂടത്തിന്റെ ചിട്ടകളൊക്കെ ഇഷ്ടമായി.

ഞാനും കുറച്ചു കാലത്തിനുള്ളില്‍ വയസ്സനാകും. അതുകൊണ്ട് കൂടെ കൂടാം അല്ലേ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പച്ചാ സാരമില്ലെന്നെ 50/50 സമ്മാതം തന്നെ എന്നു പറഞ്ഞേക്കൊ അല്ലെങ്കിലും ഇപ്പറഞ്ഞ ചില്ല്ലറക്കാര്യങ്ങളുടെ പിന്നാലെ നടക്കാന്‍ നമുക്കെവിടെ നേരം? നാ എപ്പൊ ഉണരണം എപ്പൊ പല്ലു തേക്കണം ഏതു മുണ്ടുടുക്കണം, എവിടെ പോണം ആരോടെല്ലാം മിണ്ടണം ഇത്യാദി ചില്ലറ കാര്യങ്ങളൊക്കെ അവര്‍ തീരുമാനിക്കട്ടെന്നെ

പക്ഷെ അമേരിക്ക ഇറാനില്‍ ബോമ്പിടണോ. വോയേജര്‍ ആല്‍ഫ കെഞ്ചുറിയ്യുടെ നാലു ലക്ഷം കിലോമീറ്റര്‍ അടൂത്തു പോണൊ അതോ അഞ്ചുലക്ഷം വേണൊ എന്നു തുടങ്ങിയ മഹാ കാര്യങ്ങള്‍ ഒക്കെ നാം തീരുമാനിക്കും അതിലെങ്ങാനും അവര്‍ അഭിപ്രായവും കൊണ്ടു വന്നാല്‍ അപ്പൊ കാണാം ഹല്ല പിന്നെ

:)

sulekha said...

ഞാന്‍ ക്ഷമിച്ചു (അഥവാ അവളുടെ കൈയുടെ ചൂടോര്‍ത്തു).വിനയാന്വിതനായി (അതല്ലേ പറ്റു)ഞാന്‍ കീഴടങ്ങി (പതിവ് പോലെ )എന്നൊക്കെയല്ലേ മാഷെ അര്‍ഥം ?പിന്നെ കണക്കു പറച്ചില്‍ അവിടെ നിര്‍ത്തിയത് നന്നായി.കലികാലം മാഷെ അല്ലാതെന്ട ?

Unknown said...

@Anonymous said...
തണ്ടിലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!
വരുമൊരു നാള്‍...പ്രതീക്ഷിച്ചോളൂ..
@Village maan..
" നാലു പേരെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ജന്മ സാഫല്യം "
ആള്‍ക്കാര്‍ ചിരിക്കുന്നുണ്ടോ, അതോ എന്നെ സുഖിപ്പിക്കാന്‍ പറയുന്നതാണോ, എന്ന് ദൈവത്തിനറിയാം!
@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage..
'തുടങ്ങിയ മഹാ കാര്യങ്ങള്‍ ഒക്കെ നാം തീരുമാനിക്കും'അതെനിക്കങ്ങ് ഇഷ്ടപ്പെട്ടു പോയി.
@സുലേഖ...
തോല്‍വി സമ്മതിച്ചു, തെറ്റ്, ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തോണി കരക്കടുത്ത സ്ഥിതിക്ക്, ഇനി മണലില്‍ ക്കൂടി ഇട്ടു വലിക്കണോ.. സുലേഖേ?
നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനങ്ങള്‍,
എനിക്കു വലിയ ഒരു ബഹുമതിയാണ്. ഒത്തിരി നന്ദിയുണ്ട്.
ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിച്ച്, ആത്മാര്‍ത്ഥമായിട്ട് കമന്റ് എഴുതുകയും,
അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്ത,
എല്ലാ സഹൃദയരോടും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ആറു മാസത്തെ എന്റെ ബ്ലോഗിംഗ് ജീവിതത്തിലുണ്ടായ സമഗ്ര പുരോഗതിക്കും,
ഞാന്‍ നിങ്ങളെല്ലാവരോടും കടപ്പെട്ടിരിക്കുന്നു,
എന്ന് പ്രത്യേകം ഓര്‍മ്മിക്കുന്നു.

ചാണ്ടിച്ചൻ said...

അപ്പച്ചോ....സൂക്ഷിച്ചോ...വാമഭാഗം ഉടനെ തന്നെ അപ്പച്ചന്റെ കഴുത്തിലും വെക്കും കത്തി....ജാഗ്രതൈ....

Irshad said...

നന്നായിരിക്കുന്നു. ആശംസകള്‍

Irshad said...

നന്നായിരിക്കുന്നു. അടുക്കളയേറ്റെടുത്തു കൊള്ളണം. പ്രസവിക്കണം തുടങ്ങിയ ആവശ്യങ്ങളൊന്നും വന്നില്ലല്ലോ? ഭാഗ്യം.

ആശംസകള്‍

Asok Sadan said...

പ്രിയ അപ്പച്ചന്‍ചേട്ടാ,

ശുദ്ധിയുള്ള നര്‍മ്മം. വളരെ വളരെ ഇഷ്ട്ടമായി. നിഷ്കളങ്കമായ അപ്പച്ചന്‍റെ എഴുത്ത് രീതി കൂടുതല്‍ മികവുറ്റതാകട്ടെയെന്ന് ആശംസിക്കുന്നു.

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

Yasmin NK said...

ആദ്യായിട്ടാ ഞാന്‍ ഇവിടെ.എഴുത്ത് നന്നായിട്ടുണ്ട്.എല്ലാ ആസംസകളും