Tuesday, January 4, 2011

Bookmark and Share

കവിതയാണോന്നറിയില്ല .

കവിതയാണോന്നറിയില്ല -
കവിതയ്ക്കു വൃത്തങ്ങള്‍ വേണം.
ചെറിയലങ്കാരങ്ങള്‍ വേണം-
ഇതു മുതു കവികള്‍ക്കു മാത്രം.

പുതു കവികള്‍ക്കുമില്ലേ -
പ്രതിഭയാകാനുളള മോഹം.
കൊതുകിനുമില്ലേ ഗുദംകടി-
ചൊറിയുന്നതല്ലേയനര്‍ത്ഥം?


പുലരാനായപ്പോള്‍ പുറത്തൊരാളനക്കം
പുതുവത്സരത്തിന്‍ പുത്തന്‍കഥക്കായി
പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിതൂകി
പുകഴേന്തി നില്‍ക്കുന്ന ചാണ്ടി !


പിതൃ തുല്യനായെനിക്കിട്ടു തന്നെ
പാരയായ്‌ ഭവിക്കുമെന്നു നിനക്കാതെ
പുതു കഥയൊന്നുരചെയ്തു ഞാന്‍ !
പുകിലായതും അതുവിനയായതും
പര- പരമമൂഡത്വമെന്റെ !


പിതൃമുഖത്തു ക്ഷുരകം പഠിക്കുന്ന
പലരുള്ള നമ്മുടെ നാട്ടില്‍,
പരിതാപം തോന്നുന്ന ചിലതെങ്കിലും
പരസ്നേഹമോര്‍ത്തങ്ങു വിസ്മരിക്കാം.
--------------------------------------------------------------------------------------
ഭൂലോക ബ്ലോഗര്‍മാരോടുള്ള എന്റെ എളിയ ഒരപേക്ഷ: കവിത എഴുതാന്‍ എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.





39 comments:

Unknown said...

കവിതാസമാഹാരമൊന്നും
സ്വപ്നത്തില്‍ പോലുമതില്ല.
തെറി എഴുതിയതേതോ
കവിതയായ്‌ തോന്നിയാല്‍-
ക്ഷന്തവ്യമല്ലേയനര്‍ത്ഥം!

Echmukutty said...

മാതൃഭൂമിയിൽ ബ്ലോഗന വായിച്ച് വന്നപ്പോഴാണു കവിത കണ്ടത്.

Umesh Pilicode said...

ആശംസകള്‍

ബിഗു said...

ആശംസകള്‍ :)

keraladasanunni said...

" പിതൃമുഖത്തു ക്ഷുരകം പഠിക്കുന്ന
പലരുള്ള നമ്മുടെ നാട്ടില്‍ ".

എനിക്ക് ഇഷ്ടപ്പെട്ട വരികള്‍. കവിത നന്നായി.

ബ്ലോഗില്‍ വായിച്ചത് മാതൃഭൂമിയില്‍ ഉണ്ട്.

ആശംസകള്‍.

ചാണ്ടിച്ചൻ said...

പരിതാപം തോന്നുന്ന ചിലതെങ്കിലും
പരസ്നേഹമോര്‍ത്തങ്ങു വിസ്മരിക്കാം

അപ്പോ എനിക്കിനി പേടിക്കണ്ട അല്ലേ....!!!

അപ്പച്ചാ....പോസ്റ്റിലെ പരാമര്‍ശങ്ങള്‍, വേദനിപ്പിച്ചെങ്കില്‍ ആയിരം മാപ്പ്...നര്‍മത്തിന് വേണ്ടി മാത്രം എഴുതിപ്പോയതാ....മനപ്പൂര്‍വം തേജോവധം ചെയ്യാനല്ല....
എന്തായാലും, മലപ്പുറത്തെക്കുള്ള വരവ് തല്‍ക്കാലം ഹോള്‍ഡ്‌ ചെയ്യുന്നു....തടി കേടാവില്ലയെന്നുറപ്പിച്ചിട്ടു മാത്രമേയുള്ളൂ, ആ പ്ലാന്‍ റീലോഡ് ചെയ്യുന്നത്....

ജന്മസുകൃതം said...

കവിതയാണോന്നറിയില്ല -
കവിതയ്ക്കു വൃത്തങ്ങള്‍ വേണം.
ചെറിയലങ്കാരങ്ങള്‍ വേണം-
ഇതു മുതു കവികള്‍ക്കു മാത്രം.

അങ്ങനെ നിര്‍ബ്ബന്ധമൊന്നും ഇല്ലല്ലോ.

നിര്‍ബ്ബന്ധിച്ചെഴുത്തപ്പെട്ട ഒരു കവിത എന്ന തോന്നല്‍ ഉണ്ടാകുന്നുണ്ട്.
പക്ഷെ നിബ്ബന്ധിക്കാതെയും എഴുതാനുള്ള കഴിവും അതില്‍ വ്യക്തമായി കാണുന്നു.
ശ്രമിച്ചാല്‍ കഴിയുന്നത് വേണ്ടെന്നും വയ്ക്കേണ്ട....കവിത സമാഹാരം വേണ്ട, കഥാസമാഹാരം താല്പര്യമുണ്ടോ?

ആശംസകള്‍

മുകിൽ said...

കവിത മനസ്സിലായി. പക്ഷേ കഥ മനസ്സിലായില്ല..

പ്രദീപ്‌ തിക്കോടി said...

കവിത എഴുതാൻ വേണ്ടി കവിത എഴുതുന്നു എന്ന തോന്നൽ ഒഴിവാക്കുവാൻ ശ്രമിച്ചാൽ
കവിത കൂടുതൽ നന്നാവും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥപോലത്തെ കവിത വളരെ നന്നായി.
മനസ്സിലാകാത്ത ഒറ്റ വരി പോലുമില്ല.
കവിത ഇവ്വിധമാനെങ്കില്‍ ഇനിയും പോന്നോട്ടെ..
കവിത 'വധ'മാകുമ്പോഴാണ് വിധം മാറുന്നത്!
ആശംസകള്‍
(ചാണ്ടിക്ക് ഇങ്ങനെ കൊടുത്താലോന്നും പോരാ കേട്ടോ)

Jikkumon - Thattukadablog.com said...

കലക്കി ;-)

Villagemaan/വില്ലേജ്മാന്‍ said...

കവിത അസ്സലായി കേട്ടോ .

ഇന്നലെ ഒരു സംശയം ഉണ്ടായിരുന്നു ! ഇന്നത്‌ മാറി !

Yasmin NK said...

കൊത്തിക്കൊത്തി മുറത്തേ കേറി കൊത്തിയാ എന്തു ചെയ്യും അപ്പച്ചാ...

Jazmikkutty said...

അപ്പച്ചാ,നര്‍മ്മതിനെ നര്‍മ്മമായി കാണാന്‍ അപ്പച്ചനോഴാക്കാന് കഴിയാതിരിക്കില്ല...
ചാണ്ടിയുടെ നര്‍മ്മഭാവന രസമുള്ളതായിരുന്നു..
അപ്പച്ചനും,ഒഴാക്കാനും എങ്ങനെതെ ആള്‍ക്കാരാണെന്ന് മിക്കബ്ലോഗേസിനും അറിയാം..ഡോണ്ട് വറി.അമ്മച്ചിക്ക് സുഖമല്ലേ..?
മറന്നു കവിത ജോറായി.

Jishad Cronic said...

കവി ശ്രീ അപ്പച്ചന് ആശംസകള്‍...

ഒരു നുറുങ്ങ് said...

പുതു കവിക്ക് ആശംസകള്‍.
“കുഞ്ഞന്‍ വൈദ്യരുടെ വിപ്ലവാരിഷ്ടം” ബ്ളോഗനയില്‍ ഒരിക്കലൂടി വായിച്ചു.

ManzoorAluvila said...

രസിപ്പിച്ചു ഈ കവിത...
അപ്പച്ചാ..കവിത എഴുതിക്കോ ഞങ്ങളൊക്കെ ഉണ്ട് കൂടെ

Sathyanarayanan kurungot said...

Appachan chettanu oru kalahrudayamundu. Athinal enthezhuthiyalum athinoru sahityachuva varum. nissankocham thutaruka rachankal - kavithakal. pinnil ninnu thallan njagal sahrudayaruntu. munnottu munnottu.

Sathyanarayanan kurungot said...

Appachan chettanu oru kalahrudayamundu. Athinal enthezhuthiyalum athinoru sahityachuva varum. nissankocham thutaruka rachankal - kavithakal. pinnil ninnu thallan njagal sahrudayaruntu. munnottu munnottu.

അലി said...

അപ്പച്ചനെ ഇനിയും കവിതയെഴുതാൻ നിർബന്ധിക്കട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പച്ചാ...കൊടുകൈ...അപ്പച്ചന്‍ ഇത്രയെങ്കിലും ചെയ്തല്ലോ...?
ആ ചാണ്ടിച്ചായന്‍ ഒരു വെടിപ്പൊട്ടിച്ചതിനു
അപ്പച്ചന്‍ ഒരു കതിനാ വെടി തന്നെ പൊട്ടിക്കണായിരുന്നു...
സാരല്യ..പാപ്പിയുടെ മീശക്കഥക്കായി കാത്തിരിക്കുന്നു...
കവിത നന്നായിട്ടുണ്ട്..ഇനിയും കവിതകള്‍ എഴുതൂ...

റോസാപ്പൂക്കള്‍ said...

ഒന്നും കാര്യമായി മനസ്സിലായില്ല,ചാണ്ടിയും അപ്പച്ചനും തമ്മില്‍ എന്തോ കശപിശയാണെന്നു മനസ്സിലായി

jayanEvoor said...

ആ വിവരമില്ലാത്ത ചാണ്ടി
എന്തോക്കെയോ എഴുതി
വെളിവില്ലാത്ത അപ്പച്ചനങ്ങ്
ക്ഷമിച്ചുകള ക്ലിന്റിന്റപ്പച്ചാ!!

ദേ... ഇനി എനിക്കിട്ട് കവിതയെഴുതരുത്!
പ്ലീസ്!!

നിങ്ങൾ അപ്പച്ചനും മോനും ബൂലോക പുലികളായി വളർന്നു കഴിഞ്ഞു.
ഞങ്ങൾ സഹബ്ലോഗർമാർ അഭിമാനിക്കുന്നു; ലേശം അസൂയപ്പെടുന്നു!

ത്രീ ചിയേഴ്സ് ഫോർ ഒഴാക്കൻ ഫാമിലി!

Unknown said...

പുതു കവികള്‍ക്കുമില്ലേ -
പ്രതിഭയാകാനുളള മോഹം.
കൊതുകിനുമില്ലേ ഗുദംകടി-
ചൊറിയുന്നതല്ലേയനര്‍ത്ഥം?

കലക്കി അപ്പച്ചാ....
അതെ ആരു നിര്‍ബന്ധിചാലും ഇങ്ങനെ കടും കൈ ചെയ്യരുതേ...
(ചുമ്മാ പറഞ്ഞതാണെ. ഇനിയും എഴുതണേ...)

Unknown said...

എഴുതിയ ആള്‍ തന്നെ അടിയിലൊരു കുറിപ്പും കൊടുത്താലെന്തൂട്ടാ ചെയ്യാ, എന്തൂട്ടാ പറയ്യാ???

A said...

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ചാണ്ടിക്കുഞ്ഞിനു അപ്പച്ചന്റെ വക മാപ് . ചാണ്ടിക്കുഞ്ഞിന്റെ ഇന്നലത്തെ പോസ്റ്റും ഇപ്പൊ ഈ കവിതയും പിന്നെ ചാണ്ടിക്കുഞ്ഞിന്റെ കമന്റും കണ്ടപ്പോഴാണ് വൃത്തം പൂര്‍ത്തിയായത്. നന്നായി കേട്ടോ.

ജീവി കരിവെള്ളൂർ said...

പിതൃമുഖത്തല്ലാതെ ധൈര്യമായി വേറെ എവിടെ പണിപടിക്കാന്‍ പറ്റും ഒഴാക്കന്റപ്പച്ചാ .......
ചാണ്ടിച്ചന്‍ വക ഒരു ഗവി ജനിച്ചിരിക്കുന്നു ല്ലേ....

Sidheek Thozhiyoor said...

എന്തൊരു പ്രാസം ,എന്തൊരു വൃത്തം ,
മൊത്തത്തില്‍ പറഞ്ഞാല്‍
കണ്ട്രാസത്തില്‍ കുന്ദ്രാസം തന്നെ...
മഹാകവി അച്ചപ്പന് നമോഹാവം...

ശ്രീനാഥന്‍ said...

ചാണ്ടി ഒരു തമാശ എഴുതിയതാ, വിട്ടുകളാ, അപ്പച്ചാ! എങ്കിലും ഈ പ്രായത്തിലും ഉള്ള പ്രതികരണ ശേഷിയെ അഭിനന്ദിക്കുന്നു!

കുഞ്ഞൂസ് (Kunjuss) said...

നര്‍മത്തെ, നര്‍മമായി കാണാനുള്ള കഴിവും അറിവും അപ്പച്ചനുണ്ടല്ലോ...ചാണ്ടി, നമ്മുടെ കുട്ടിയല്ലേ, വിസ്മരിക്കാം അപ്പച്ചാ...

കവിത അസ്സലായിട്ടുണ്ട്.ലീല .എം.ചന്ദ്രന്‍ ആവശ്യപ്പെടുന്ന പോലെ വേഗം ഒരു സമാഹാരം പ്രതീക്ഷിക്കുന്നു.

suresh aluva said...

kollatto...... ashamsakal

സ്നേഹതീരം said...

ഇനിയും നല്ല നല്ല കഥകളും കവിതകളും മലയാളഭാഷയ്ക്ക് സമ്മാനിക്കാന്‍ കഴിയട്ടെ. ആശംസകള്‍

Unknown said...

അനിയാ ചാണ്ടിക്കുഞ്ഞേ,
കമന്‍റ്കള്‍ക്കെല്ലാം നന്ദി എഴുതണം, എന്ന് എനിക്കാഗ്രഹമുണ്ട്. അതിനിടയില്‍ പുതിയൊരു പ്രശ്നം.
എന്റെ ഭാര്യാ പിതാവ്, ഇന്നു രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഞാന്‍ അതിന്റെ തിരക്കിലാണ്. നമ്മള്‍ തമ്മില്‍ എന്തോ കശ പിശ ഉണ്ടെന്നു ചിലരെങ്കിലും വിചാരിക്കുന്നു.
അതു തിരുത്താന്‍ എനിക്ക് സമയം കിട്ടിയില്ല, സദയം ക്ഷമിക്കണം.
എന്റെ അരക്ഷിതാവസ്ഥ അറിഞ്ഞു പ്രവര്ത്തിക്കുമല്ലോ!
വീണ്ടും സന്ധിപ്പതു വരൈ വണക്കം നന്പര്കളെ!
സസ്നേഹം, അപ്പച്ചന്‍ഒഴാക്കല്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തെ പല ചണ്ടിക്കവിതകളേക്കാളും
പലവുരിയുയരത്തിൽ പാറുന്നീ ചാണ്ടിക്കവിത !

നാട്ടുവഴി said...

കവിത എഴുതണൊയെന്ന് ആലോചിക്കേണ്ട സമയമായി............

Irvin Calicut said...

ആദ്യം ശങ്കിച്ചു.......... പക്ഷെ കവിതാ വായിച്ചു വന്നപ്പോള്‍ ഇഷ്ടായി .... നന്നായിട്ടുണ്ട്

Unknown said...

കമന്‍റുകള്‍ മൊത്തത്തില്‍ വായിച്ചു തീര്‍ത്തപ്പോള്‍ കവിതയുടെ ഒരു വൃത്തമൊക്കെ ഉരുത്തിരിഞ്ഞു വന്നു.
അപ്പൊ വിഷയം ചാണ്ടിയാണല്ലേ..
അവന്‍ ഒരു പാവം തെണ്ടി!(ഞാന്‍ പറഞ്ഞതല്ല ഇത്)
ക്ഷമിച്ചേര് അപ്പച്ചാ..ഇത്തവണ..

zuhail said...

ബ്ലോഗനയില്‍ കണ്ടു വന്നതാ
വളരെ ജെനുവിന്‍ രീതിയാണ്
ബുജി നാട്യങ്ങള്‍ അശേഷം തീണ്ടിയിട്ടില്ല
ബ്ലോഗിലെ മനുഷ്യപ്പറ്റുള്ള വര്‍ത്തമാനങ്ങളില്‍ നല്ല ഒന്നാണ് അച്ചായന്റെ ബ്ലോഗ്‌
പിന്തുടരുന്നുട്.
ഇനിയും വരാം

Sathyanarayanan kurungot said...

അപ്പച്ചന്‍ ചേട്ടോ കാപ്പിരി ആളു കൊള്ളാമല്ലോ. കലക്കിയിട്ടുണ്ട്. അനുഭവമല്ലല്ലോ.