Friday, January 7, 2011

Bookmark and Share

കാലമൊരുകാതമകലെ.

കാലമൊരുകാതമകലെ -
യെനിക്കായൊരുക്കിയതെന്തും
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
കൈകാലിട്ടടിച്ചു, മുട്ടിലിഴഞ്ഞു,
നിന്നു നിവര്ന്നെന്നല്ല ,
കൊന്നും കവര്ന്നും ജയിച്ചു ,
ഈ ലോകം കാല്‍ക്കീഴിലാക്കി .
എനിക്കായി വരച്ചത്,
എനിക്കായി‌ വിധിച്ചത്
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
ഞാന്‍ ജയിച്ചൂ, ഞാന്‍ ഭരിച്ചു,
എന്റെ പാപങ്ങളും പാപഭാരങ്ങളും
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
ഒരുനാളുവീണു, ഞാന്‍ വീണു,
എന്റെ ബലം തുണയേകിയില്ല
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
നാലാളുടെ തോളിലേറി
നാനൂറോളം ജന പിന്തുണ,
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
എന്നേക്കുഴിച്ചിട്ടു പിന്നെ,
എല്ലാവരും കൂടി വായില്‍
പുതു മണ്ണിട്ടു മംഗളം പാടി,
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
------------------------------------------------------------------------------------
സഹൃദയരെ,
കളളു കുടിക്കുവാന്‍ മാത്രം, എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.

56 comments:

appachanozhakkal said...

സഹൃദയരുകളെ,
എന്തോ, ഞാന്‍ ഇങ്ങനെയാണ്. എനിക്ക്, എന്നേ വളരെയധികം സ്നേഹിച്ചിരുന്ന ഒരാള്‍, ഇന്നലെ എന്നോടു വിടപറഞ്ഞു. വിഷമമുണ്ടെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. നമ്മുടെ പല വിഷമങ്ങളും, നമുക്കു സ്വന്തമൊന്നുമല്ലല്ലോ!

ശ്രീ said...

കൊള്ളാം

Mohamedkutty മുഹമ്മദുകുട്ടി said...

വിഷമം വന്നാലും കവിത വരും.

mini//മിനി said...

ഈ നേരത്ത് ഒന്നും പറയുന്നില്ല.

കുഞ്ഞൂസ് (Kunjuss) said...

കവിത നന്നായി.

Sathyan said...

Kalamorukathamakale - nannayittundu. appachanchettenu kavitha vasanayundu. nischayam.
Sathyanarayanan

നാട്ടുവഴി said...

നന്നായിട്ടുണ്ട്...അഭിനന്ദനങള്‍.......

ബിഗു said...

സ്വാന്തനങ്ങള്‍ :(

keraladasanunni said...

" കഴിയില്ല, മാറ്റാനെനിക്കാവതില്ല ".

ഈ തിരിച്ചറിവാണ് ആവശ്യം. നല്ല ചിന്ത. നല്ല വരികള്‍.

the man to walk with said...

Best wishes

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം

appachanozhakkal said...

@ശ്രീ,
@മുഹമ്മദുകുട്ടി സാബ്,
@മിനി,
@കുഞ്ഞൂസ്,
@നാട്ടുവഴി,
@സത്യന്‍,
@ബിഗു,
@കേരളദേശനണ്ണി,
@എന്നോടൊപ്പം സഞ്ചരിക്കുന്നവന്‍,
എന്നോടൊപ്പം എന്റെ ദു:ഖം പങ്കുവെച്ച എല്ലാവരോടും നന്ദി.

മുകിൽ said...

nannaayitundu.

appachanozhakkal said...

@ മുകില്‍,
എല്ലാവരും ഇങ്ങനെ 'നന്നായിട്ടുണ്ട്'എന്നെഴുതിയാല്‍,
ഒരു ഭാവി കവിയുടെയും കൂടി ശവദാഹം നിങ്ങള്ക്ക് കാണേണ്ട വരും!
അതു കൊണ്ട്, ദയവു ചെയ്തു പ്രതികരിക്കൂ.
ബഹു:എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു പോയില്ലായിരുന്നെങ്കില്‍,
തെറി നാലെണ്ണം ഞാന്‍ കേള്‍ക്കുമായിരുന്നു.

കുസുമം ആര്‍ പുന്നപ്ര said...

എന്തു പ്രതികരിക്കാന്‍..അപ്പച്ചന്‍ ഇപ്പോള്‍ താരമല്ലേ..താരം..
നല്ല കവിതയാ കേട്ടോ..

പട്ടേപ്പാടം റാംജി said...

എത്ര ശമിച്ചാലും മാറ്റാന്‍ കഴിയാത്തത്‌ തന്നെയാണ് പലരും നേരിടുന്ന പ്രയാസങ്ങള്‍.
നന്നായി.

Suresh Alwaye said...

matan kazhiyathath onnu mathram matam ... kollam...

jazmikkutty said...

അപ്പച്ചാ, ആരാ മരിച്ചു പോയത്??

sm sadique said...

എനിക്കും ഒന്നും മാറ്റാനാവില്ല , ഒന്നും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പച്ചാ കവിത നന്നായി...

സിദ്ധീക്ക.. said...

ഇത് സുപ്പര്‍ ..വേറെ ഒന്നും ഈ നേരത്ത് പറയാനില്ല അച്ചപ്പോ ..

Villagemaan said...

പ്രിയ അപ്പച്ചന്..
ഒരു കവിത നല്ലതാണ് എന്ന് പറയാനുള്ള വിവരം എനിക്ക് ഉണ്ടെന്നു തോന്നുന്നില്ല..പക്ഷെ..
കാലം ഒരു കാതം അകലെ എന്നുള്ള ചിന്ത മനസ്സില്‍ എപ്പോഴും ഉണ്ടാവുന്നത് നല്ലത് തന്നെ..
എന്നാലല്ലേ...ഈ നീമിഷം കൂടി ആസ്വദിക്കാന്‍ സാധിക്കു..

താന്തോന്നി/Thanthonni said...

അപ്പച്ചോ...ഇത്രേം വേണമായിരുന്നോ സെന്റി?
ചുമ്മാ... വിഷമം വന്നാലും ഒരു ബ്ലോഗ്ഗര്‍ ആയില്ലേ?

കണ്ണൂരാന്‍ / K@nnooraan said...

ശ്ലോകത്തില്‍ നിന്നും ശോകം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അനുഭവിച്ചറിഞ്ഞു.

(കഴിഞ്ഞ ദിവസം അയച്ച E-മെയില്‍ വായിച്ചു അതിലെ നര്‍മ്മം ആസ്വദിച്ചിരുന്നു കണ്ണൂരാന്‍.
ഇവിടെ വന്നപ്പോള്‍ സെന്റി!)

ഒഴാക്കാ മീശക്കാരാ കാണാം കേട്ടോ.

Echmukutty said...

athe, appacha, nammute pala vishamangalum namukku swanthamalla.

njan, njan ennu parayumbozhum onnumonnum maattan enikkaavathilla.......

sankatakaramaaya anubhavathe katannupokuvaan kazhiyatte.

അനീസ said...

മാറ്റാന്‍ നമുക്ക് ആവില്ല, ആര്‍ക്കും ആവില്ല,

രമേശ്‌അരൂര്‍ said...

കവിത വായിച്ചു തുടങ്ങിയപ്പോള്‍ ലീഡര്‍ കെ .കരുണാകരന്‍ ആയിരുന്നു
മനസ്സില്‍ ..പിന്കുറിപ്പ് കണ്ടപ്പോള്‍ തെറ്റി .
എന്നാലും ഈ വരികള്‍ അദ്ദേഹത്തിനും ചേരും ..നന്നായി എഴുതി ,,ഭാവുകങ്ങള്‍ .

സാബിബാവ said...

ഹോ കവിതയും തുടങ്ങിയോ ആ ക്ലിന്റണ്‍ തോറ്റുപോകുമോ അപ്പച്ചന്റെ അടുത്ത്
കവിത നന്നായിട്ടുണ്ട്

salam pottengal said...

കവിതയെപ്പറ്റി വലിയ പിടിയില്ല. എങ്കിലും തോന്നിയത് പറയാം. ബാല്യ, കൌമാര, യൌവ്വന മോഹ-ചാപല്യ ജീവിത പ്രണയങ്ങള്‍ക്കൊടുവില്‍ മനസ്സ് ഈ കടവില്‍ തോണിയടുപ്പിച്ചിരിക്കുന്നു. ഇനിയല്‍പ്പം ശുദ്ധ ആത്മീയതയാവാം. മംഗളം.

പ്രയാണ്‍ said...

അസുഖം ശരിക്കും കലശലായല്ലെ...........(കവിതയെഴുത്ത്)

Manoraj said...

ഈ കവിതക്ക് കാലമൊരുകാതമകലെ എന്നതിനേക്കാള്‍ ഉചിതമായ പേരു കഴിയില്ല, മാറ്റാനെനിക്കാവതില്ല എന്നതായിരുന്നു. ഇതിപ്പോള്‍ പേരും കവിതയും വേറിട്ടുനില്‍ക്കുന്ന പോലെ.. പക്ഷെ, മറ്റാര്‍ക്കും തോന്നിയിട്ടില്ലാത്തതിനാല്‍ എന്റെ വായനയുടെ കുഴപ്പമാവാനും വഴിയുണ്ട്.

അലി said...

കൊള്ളാം.
എല്ലാവരും ഇതൊക്കെ ഓർത്താൽ നല്ലത്.

പള്ളിക്കരയില്‍ said...

നമ്മൾ എന്തിനു മാറ്റണം..? മാറ്റാൻ ഒടേതംബ്രാനുണ്ടല്ലോ..
പക്ഷെ കവിത നന്നായിട്ടുണ്ട് കേട്ടോ.

appachanozhakkal said...

@ശ്രീ,
@മുഹമ്മദുകുട്ടി,
@മിനി,
@കുഞ്ഞൂസ്,
@Sathyan,
@നാട്ടുവഴി,
@ബിഗു,
@keraladasanunni,
@the man to walk with,
@ഉമേഷ്‌ പിലിക്കൊട്,
@മുകിൽ,
@കുസുമം ആര്‍ പുന്നപ്ര,
@പട്ടേപ്പാടം റാംജി,
@Suresh Alwaye,
@jazmikkutty,
@sm sadique,
@റിയാസ് (മിഴിനീര്‍ത്തുള്ളി),
@സിദ്ധീക്ക..
@Villagemaan,
@താന്തോന്നി,
@കണ്ണൂരാന്‍,
@Echmukutty,
@അനീസ,
@രമേശ്‌അരൂര്‍,
@salam pottengal,
@പ്രയാണ്‍,
@Manoraj,
@അലി
എന്റെ പ്രിയപ്പെട്ട എല്ലാ സഹൃദയരോടും,
കഴിഞ്ഞ ദിവസങ്ങളില്‍, ഞാന്‍ ചില മനോ വിഷമങ്ങളില്‍ ആയിരുന്നു, എന്നു ചിലര്‍ക്കെങ്കിലും അറിയാം. എന്റെ ദു:ഖങ്ങളില്‍, എന്നെ ആശ്വസിപ്പിച്ചവര്‍ക്കും,അതറിയാതെയെങ്കിലും, എന്നോടു സഹകരിച്ച്, എനിക്കൊപ്പം നിന്ന, എന്നെ വിമര്‍ശിച്ച, എന്നെ വളരാന്‍ അനുവദിച്ച, എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഓരോരുത്തരോടും,വേറിട്ടു പറയാന്‍ പറ്റിയ ഒരു സാഹചര്യം ഇപ്പോഴെനിക്കില്ല, മാപ്പ്.

ഹൈന said...

:)

ജീവി കരിവെള്ളൂര്‍ said...

അപ്പച്ചോ, കാലമൊരുകാതമകലെ ഒരുക്കിയതിനെ കാത്തിരിക്കുന്നതല്ലാത്തതു കൊണ്ട് കവിതേന്റെ തലേക്കെട്ടിന് ഒരു ചേര്‍ച്ചക്കുറവ് തോന്നി . നാം മാറ്റം ആയതുകൊണ്ടാവും ചുറ്റുമുള്ളതെന്തും മാറുമ്പോഴും മാറാതെ ബാക്കിയാവുന്നത് .ചിലതൊക്കെ മാറാതെ സൂക്ഷിക്കുന്നതാ നല്ലത് .

വീ കെ said...

നാനൂറോളം ആളു കൂടിയെങ്കിൽ, ആളു മോശക്കാരനല്ലല്ലൊ....!

ആശംസകൾ.....

നിശാസുരഭി said...

വീ കെ ടെ കമന്റ് ചിരിപ്പിച്ചു, എന്നതില്‍ ദേഷ്യം തോന്നരുത് ഒഴാക്കത്സ് :)

ഒപ്പം കവിത അസ്സലായീന്ന് പറയട്ടെ.
ഈ മനുഷ്യന്മാരുടെ കാര്യേയ്, ഒഴാക്കത്സ് കവിതയില്‍ പറഞ്ഞ പോലെന്നെ. ഞാനൊക്കെ തട്ടിപ്പോയാല്‍ നാനൂറ് പോയിട്ട് നാല്‍പ്പത് പേര് വരുമോന്ന് സംശയംന്നെ.

(വാടകയ്ക്ക് കിട്ടുമോന്ന് നോക്കാം,മേലോട്ട് പോണേനും മുമ്പേ!)

കവിതയില്‍ കയരിയ സ്ഥിതിക്ക് ഇതങ്ങട്ട് തുടരാം ട്ടാ..!!

ചാണ്ടിക്കുഞ്ഞ് said...

അപ്പച്ചന്റെ സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മലയാളിയാണേന്ന് പറയാൻ നാണക്കേട്...
കള്ളൂകുടിക്കാതെ എങ്ങിനെയാണ് ഭായ് സ്വാന്തനം വരിക?
എന്നാലും ഇവിടത്തെ ഏവരുടേയും നിത്യ പാനീയമായ സ്കോച്ചൊഴിച്ച് ഒരു ലഘു സ്വാന്തനം..!

Sarin said...

nannayitundu

blogger chandichan vazhi aanu ivide ethiyathahu... aara ee appachan ennariyann... kandu kollaaam nanayitundu blog postukal ,keep it up.

nikukechery said...

ഒരു ചിയേഴ്സിൽ തീരുന്നതാണെങ്കിൽ...
ഒരു ഡബിൾ ചിയേഴ്സ്...പിന്നെ കവിത..
കഷ്ടപ്പെട്ട് ഒരു ഇച്ചിരി അടിച്ചമട്ടുണ്ട്.

siya said...

ആദ്യമായി ഇത് വഴി വന്നപ്പോള്‍ കവിത ആണല്ലോ ...അതും ശോകം .സാരമില്ല ഞാനും ഇപ്പോള്‍ ആ മൂഡില്‍ ഒക്കെ തന്നെ ആണ് അത് കൊണ്ടു കവിത അതേ അവസ്ഥയില്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു ..

Shukoor said...

കൊല്ലാതെ കൊല്ലുകയാണോ ചേട്ടാ...

Jishad Cronic said...

കവിത നന്നായി...

ഹംസ said...

നന്നായിരിക്കുന്നു ,, നന്നായിരിക്കുന്നു എന്ന് എഴുതുന്നതിനു അപ്പച്ഛന്‍ മുകിലിനു കൊടുത്ത മറുപടി കണ്ടു ഒരു കവിയുടെ കൂടെ ശവദാഹം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ട്
“നന്നായിട്ടില്ല” എന്നെ എഴുതാം പക്ഷെ എന്തെ നന്നായിട്ടില്ല ? എന്ന് എന്നോട് ചോദിക്കരുത് എനിക്ക് ഉത്തരം മുട്ടിപ്പോവും ... എന്നാ പിന്നെ തടിയൂരാന്‍ നല്ലത് “നന്നായിരിക്കുന്നു” എന്ന് പറയല് തന്നെയല്ലെ ... ഞാനും പറയുന്നു “ നന്നായിരിക്കുന്നു..”

അഭിനന്ദനങ്ങള്‍ :)

പ്രദീപ്‌ തിക്കോടി said...

അപ്പച്ചാ ബലേ ബേഷ്‌

appachanozhakkal said...

@ഹൈന,
@ജീവി കരിവെള്ളൂര്‍,
കവിതയുടെ തലക്കെട്ടിനെക്കുറിച്ച്, സത്യത്തില്‍ ഞാന്‍ ബോധവാനായിരുന്നില്ല.
നല്ല ഒരു അഭിപ്രായമാണ് ജീവി പറഞ്ഞത്. നന്ദി.
@വീ കെ,
ആകാശക്കോട്ട കെട്ടുന്നതിന്, അതിര് വെക്കെണ്ടല്ലോ എന്ന് ഞാന്‍ കരുതി. നല്ല അഭിപ്രായം, നന്ദി.
@നിശാസുരഭി,
വി കെ യുടെ കമന്റ്, എന്നെയും ഒത്തിരി ചിരിപ്പിച്ചു.
കവിത എഴുതിയതിനു ശേഷം, എനിക്കു സാരമായി ഉയരം കൂടിയിട്ടുണ്ടോ..ന്നൊരു തോന്നല്‍.അഭിപ്രായങ്ങള്‍ക്ക് നന്ദി.
@ചാണ്ടിക്കുഞ്ഞു,
നന്ദിയുണ്ട് ചാണ്ടിക്കുഞ്ഞേ.
@മുരളീ മുകുന്ദന്‍, ബിലാത്തിപ്പട്ടണം.
കള്ളു് എന്നു പറയരുതേ, നീര എന്ന് പറയൂ.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
@സരിന്‍,
ചാണ്ടിക്കുഞ്ഞിനു സ്തോത്രം.
ഈ സന്ദര്‍ശനത്തിനു നന്ദി
@nikukechery
എങ്ങനെ മനസ്സിലായി?
ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും നന്ദി
@സിയാ,
ആദ്യ സന്ദര്‍ശനത്തിനു നന്ദി. ഇനി വരുമ്പോഴേക്ക് ശോകഭാവം മാറും എന്ന് പ്രത്യാശിക്കാം.
@ഷുക്കൂര്‍,
ഒന്നും മന:പൂര്‍വമല്ലായിരുന്നു.
@ജിഷാദ്,
നന്ദി ജിഷാദ്.
@ഹംസ,
ഹംസ എന്തെഴുതിയാലും സന്തോഷമാണ്, നന്ദി.
@ പ്രദീപ്‌ തിക്കോടി,
നന്ദി പ്രദീപ്‌.

ഹാഷിക്ക് said...

കളളു കുടിക്കുവാന്‍ മാത്രം, എന്നെ നിര്‍ബന്ധിക്കരുത്...ഞാന്‍ നിര്‍ബന്ധിച്ചേനെ...ആ പിന്‍കുറിപ്പ് കണ്ടില്ലയിരുന്നുവെങ്കില്‍.. എങ്കിലും അച്ചായന് കുടിക്കാം..കാരണം മലയാളി സന്തോഷം വന്നാല്‍ കുടിക്കും,,,സങ്കടം വന്നാലോ..? കുടിച്ചു പോകും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

സത്യമാണ്
മരണം .

മുല്ല said...

എന്തു പറഞ്ഞാ ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല അപ്പച്ചാ..ചില യുദ്ധങ്ങള്‍ ഇങ്ങനെയാണു നാം ഒറ്റക്ക് പൊരുതേണ്ടി വരും.

jayarajmurukkumpuzha said...

valare nannayittundu, hridayam niranja puthu valsara aashamsakal....

appachanozhakkal said...

@ ഹാഷിക്‌,
അനിയാ,
ഞാന്‍ എഴുതിയത്, ഒരു തമാശ് മാത്രം. പക്ഷെ, മദ്യപിക്കുന്നവരെക്കുറിച്ചും, അവരുടെ കുടുംബങ്ങളേക്കുറിച്ചും, ഞാന്‍ എപ്പോഴും വ്യാകുലനാണ്.
എന്റെ അടുത്ത പോസ്റ്റ്‌,അവര്‍ക്ക് വേണ്ടി, സമര്‍പ്പിച്ചു കൊണ്ട് ആയിരിക്കണം,എന്നൊരു ആഗ്രഹം എനിക്കുണ്ട്. ദൈവം അതിനു എന്നെ സഹായിക്കട്ടെ!
@ഇസ്മയില്‍ കുരുംപടി,
@മുല്ല,
ജയം ഒരു സങ്കല്പമല്ലേ? ഒരു പക്ഷെ, ഈ സങ്കല്പമാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.നമ്മുടെ ജയ പരാജയങ്ങലെല്ലാം, വളരെ നേരത്തെ എഴിതി വച്ചതാണ്. മാറ്റാന്‍ നമുക്കാവതില്ല!
@ജയരാജ്‌ മുരിക്കുംപുഴ,
എല്ലാവര്ക്കും നന്ദി. ഈ പ്രോത്സാഹനങ്ങള്‍ ഇരു കൈയും നീട്ടി ഞാന്‍ സ്വീകരിച്ചു.വീണ്ടും കാണണം.

തെച്ചിക്കോടന്‍ said...

മെയിലില്‍ കണ്ട തമാശ നേരിട്ട് കാണാന്‍ വേണ്ടിയാണ് ഞാനും വന്നത്, ഇവിടെ വന്നപ്പോള്‍ അപ്പച്ചന്‍ ദേ വല്ലാത്ത ഫീലിംഗ്സിലിരിക്കുന്നു!

എന്‍.ബി.സുരേഷ് said...

അലക്സാണ്ടർ ചകരവർത്തി തന്റെ ശവഘോഷയാത്രയെക്കുറിച്ച് പറഞ്ഞതോർമ്മയില്ലേ? എന്റെ കൈകൾ ശവപ്പെട്ടിയുടെ രണ്ടു വശങ്ങളിലേക്ക് മലർത്തി വച്ചിരിക്കണം. എന്തെന്നാൽ ഞാൻ ജീവിതത്തിൽ വെട്ടിപ്പിടിച്ചതൊന്നും പരലോകത്തേക്ക് കൊണ്ടുപോകുന്നില്ല എന്ന് ജനങ്ങൾ അറിയട്ടെ എന്നാണതിന്റെ ധ്വനി. നാം അതെല്ലാം ഓർക്കേണ്ടതുണ്ട്. കരുണാകരൻ ഓർത്തിട്ടുണ്ടാവുമോ?