Wednesday, April 4, 2012

Bookmark and Share

നാറാണത്തു ഭ്രാന്തന്റെ പിന്മുറക്കാര്‍.

ശെല്‍വരാജിനേയിടത്തു വച്ചു
ഇപ്പോളെടുത്തു വലത്തു വെചൂ.
വീണ്ടുമിടത്തും വലത്തുമായിട്ടു
സമ്മതിദായകന്‍ തലയിലേറ്റും.

നാറാണത്തു ഭ്രാന്തന്റെ പിന്മുറ
യാവര്‍ത്തിക്കുന്നീയനര്‍ത്ഥവും.
ഓന്തിനേപ്പോലെ നിറം മാറി
ഈരാഷ്ട്രീയമിനിയും ജയിക്കും!

11 comments:

Arun Kumar Pillai said...

ഒരു ഓഫ്: ഈ കൊമ്പൻ മീശയെങ്ങിനാ ഉണ്ടാക്കിയേ അപ്പച്ചനങ്കിളേ ;) എനിക്ക് കിലുക്കത്തിലെ ജഡ്ജിയങ്ങൂന്നിനെ ഓർമ്മ വന്നു :)

ajith said...

അപ്പച്ചാ...ഈ ഇടവും വലതുമല്ലാതെ ഒരു മദ്ധ്യമാര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ കൊള്ളാരുന്നു അല്ലേ.

mini//മിനി said...

അത് പണ്ട് നമ്പ്യാർ പാടിയിട്ടില്ലെ?
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം (ഇപ്പോൾ വോട്ട്)

ഒരു ദുബായിക്കാരന്‍ said...

കൊള്ളാം :-)

Cv Thankappan said...

രാഷ്ട്രീയ ആദര്‍ശങ്ങളല്ലല്ലോ ഇപ്പോള്‍
സ്വന്തം കീശനിറക്കാനുള്ള ചാട്ടവും
ബഹളവും ആണല്ലോ!
ആശംസകള്‍

Unknown said...

തലക്കെട്ട് നന്നായിരിക്കുന്നു എല്ലാവരും ചിന്തിക്കട്ടെ ആശംസകള്‍ എന്റെ ബ്ലോഗ്‌ വായിക്കുക "cheathas4you-safalyam.blogspot.com "cheathas4you-soumyam.blogspot.com"

Unknown said...

പ്ലീസ്, ഓന്തിനെ കളിയാക്കരുത്.. ഹ്ഹ്ഹ്!

Yasmin NK said...

മാതൃഭൂമിയില്‍ കഥ അച്ചടിച്ച് വന്നതില്‍ അഭിനന്ദനം.

മുകിൽ said...

ശരിയാണു. ഇടത്തോട്ടും വലത്തോട്ടും മാറിക്കളിക്കുകയാണു മന്തുകള്‍.

ഞാന്‍ പുണ്യവാളന്‍ said...

enthaa kadha .........

Unknown said...

Ha ha.. Pakshe narayananthu bhranthante peru cheethayaakkendiyirunno???
Enthaayaalum sangathi kalakki