Saturday, January 1, 2011

Bookmark and Share

മറന്നു, മറന്നു, മറന്നുപോയി.

മകന്റെ കുട്ടിക്കു സുഖമില്ല. കൂടുതല്‍ ഒന്നും ആലോചില്ല, മകന്റെ ഭാര്യയേയും കുട്ടിയേയും ജീപ്പില്‍ കയറ്റി, നേരെ മലബാര്‍ ഹോസ്പിറ്റലിലേക്കു വിട്ടു. മുപ്പതു കിലോമീറ്റര്‍, മുപ്പതു മിനിട്ടില്‍ എത്തി. യാത്രക്കിടയില്‍, മകനെയും ഫോണ്‍ ചെയ്തു വിവരം അറിയിച്ചു, ജോലിസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്തുമെന്നും അറിഞ്ഞു. ചീട്ടെടുക്കലും മറ്റും കഴിഞ്ഞപ്പോള്‍, വെറുതെ ഒന്നു പുറത്തേക്ക് നോക്കി.

ആശുപത്രിയുടെ എതിര്‍ വശത്തുള്ള, 'ബാര്' എന്ന ബോര്‍ഡ്‌ എന്നെ നോക്കി പുഞ്ചിരിച്ചു. ചെകുത്താന്റെ പ്രലോഭനം.
"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന്ന ഭാര്യയുടെ അപേക്ഷക്കു മുകളില്‍ ചെകുത്താന്‍ കയറി ഇരിപ്പുറപ്പിച്ചു. തല്ക്കാലം രണ്ടെണ്ണം അടിച്ചാല്‍ വലിയ കുഴപ്പമില്ലല്ലോ, എന്ന ന്യായം ഉപബോധ മനസ്സിനെ പിടിച്ചുലച്ചു.

"മോള് ഡോക്ടറെ കാണിക്ക്, ഞാന്‍ ഇതാ വരുന്നു" എന്നും പറഞ്ഞു കൊണ്ട് റോഡു ക്രോസ് ചെയ്തു.

നിന്നു കൊണ്ടു രണ്ടെണ്ണം അകത്താക്കുക, പെട്ടെന്ന് തിരിച്ചു പൊകുക. അത്രയും മാത്രമേ ഉദ്ദേശിച്ചുള്ളൂ. ബില്ലടച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്, ഒരു മാന്യ സുഹൃത്ത്‌ അകത്തേക്ക് കയറി വന്നത്. കുശല പ്രശ്നങ്ങള്‍ക്കിടയില്‍ സുഹൃത്തിന്റെ വകയായിട്ട് ഒന്നുകൂടി കഴിച്ചു. സമയം കുറച്ചു കഴിഞ്ഞു. പലപ്പോഴായിട്ടു പലത് അകത്തു ചെന്നു.

വീട്ടില്‍ ചെന്നു വണ്ടി നിറുത്തിയതും, ഭാര്യ ഓടിയിറങ്ങി വന്നു.
"പിള്ളേരെന്തിയേ"എന്ന ഭാര്യയുടെ ചോദ്യത്തിനു മുന്‍പില്‍ കുറേ നേരം പകച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്, താന്‍ മക്കളെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയതായിരുന്നു, എന്ന തിരിച്ചറിവില്‍ എത്തിയത്.


"നിങ്ങളുടെ ഒടുക്കത്തെ കുടിയാണ്, മക്കളെ കോഴിക്കോട്ടു മറന്നു പോരാന്‍ ഇടയായത്." എന്ന കുറ്റപ്പെടുത്തലും, കരച്ചിലും തുടരുന്നതിനിടക്ക്, മുറ്റത്തേക്ക് ഒരു കാര്‍ കയറി വന്നു. മകനും ഭാര്യയും, കുട്ടിയും കൂടി കാറില്‍ നിന്നിറങ്ങി. എന്റെ വാക്കുകളെല്ലാം തൊണ്ടയില്‍ കുടുങ്ങി. മുറ്റത്തെ ചരളിലേക്ക് മുട്ടുകുത്തി കൈകള്‍ കൂപ്പി നിന്നു.

മകന്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടു പറഞ്ഞു, "അപ്പന്റെ മറവി എനിക്ക് പണ്ടേ അറിഞ്ഞുകൂടേ? സാരാമില്ല, ദൈവാധീനം കൊണ്ടു കുഴപ്പമൊന്നും വന്നില്ലല്ലോ?"

അപ്പോഴും എന്റെ കണ്ണില്‍ നിന്നും പശ്ചാത്താപം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

42 comments:

Unknown said...

പുതിയ വര്ഷം,
പുതിയ ചിന്തകള്‍,
പുതിയ തീരുമാനങ്ങള്‍.
പുതുവര്‍ഷത്തിലെ എന്റെ ഈ ചെറിയ ഉദ്യമം,
ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനായി.

Villagemaan/വില്ലേജ്മാന്‍ said...

ആദ്യമേ പുതുവര്‍ഷാശംസകള്‍..
ആര്‍ക്കെങ്കിലും ഇതു ഉപകരിക്കുമാരാകട്ടെ..

കുഞ്ഞൂസ് (Kunjuss) said...

അനേകം കുടുംബങ്ങളെ കണ്ണീർകുടിപ്പിക്കുന്ന, ഈ മറവിയെക്കുറിച്ചുള്ള ചെറുകുറിപ്പ് നന്നായി.
പുതുവർഷത്തിലെ തീരുമാനം നിലനിർത്താൻ അവർക്കു കഴിയട്ടെ...!

ഒരു യാത്രികന്‍ said...

:).....:)...സസ്നേഹം

ജന്മസുകൃതം said...

മനസ്സമാധാനം കളയാനുള്ള മരുന്ന് ആസ്പത്രിയുടെ മുന്നില്‍ തന്നെ വില്പനയ്ക്ക് അല്ലേ?
ഈശ്വര...കുടിയന്മാരുടെ ഒരു സൈക്കോളജിയെ ....
നന്നായി എഴുതി....അഭിനന്ദനങ്ങള്‍ ...

Mohamedkutty മുഹമ്മദുകുട്ടി said...

വയസ്സന്മാരായാല്‍ മറവിയുണ്ടാവും,എന്നാല്‍ മദ്യം നന്നല്ല.അതു വയസ്സിനിയും കൂട്ടും!.ഇതു വായിക്കുന്നവര്‍ പെട്ടെന്നോര്‍മ്മ വന്ന് ബാറിലേക്കൊടില്ലെന്നു കരുതാം!

പട്ടേപ്പാടം റാംജി said...

പുതുവല്സരത്ത്തിലെ പുതു ചിന്ത കൊള്ളാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്നാലും ഇതൊരു ഒടുക്കത്തെ മറവിയായി പോയീട്ടാ...


പുതുവത്സരാശംസകള്‍...

Unknown said...

@Villagemaan,
@കുഞ്ഞൂസ്,
@ഒരു യാത്രികന്‍,
@ലീല എം ചന്ദ്രന്‍..
@Mohamedkutty മുഹമ്മദുകുട്ടി,
@പട്ടേപ്പാടം റാംജി,
@റിയാസ് (മിഴിനീര്‍ത്തുള്ളി),
കോഴിക്കോട്ടെ മലബാര്‍(മിംസ്)ന്റെ മുന്നില്‍ പോയാല്‍ ഞാന്‍ പറഞ്ഞ 'ബാര്‍'കാണാം. ആശുപത്രിയില്‍ വരുന്നവരുടെ മന:പ്രയാസം മാറ്റുക, എന്ന നല്ല ഉദ്ദേശം, മദ്യക്കച്ചവടക്കാര്‍ക്കുണ്ടോ എന്നെനിക്കറിയില്ല.
ഈ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും നന്ദി, വീണ്ടും വരണം.

മുകിൽ said...

വായിച്ചു കഴിഞ്ഞു ഉടനെ ലേബലാണു നോക്കിയത്. എന്നിട്ടു വേണ്ടേ ശരിക്കു കമന്റു പറയാൻ! (തമാശയാണ് ട്ടോ.)
നന്നായിട്ടുണ്ട് കഥ. നല്ല ഒഴുക്കോട്ടെ എഴുതാൻ പറ്റുന്നുണ്ട്..

പുതുവത്സരാശംസകൾ.

ശ്രീനാഥന്‍ said...

കഥയിലെ നല്ല ഉദ്ദേശ്യം കൊള്ളാമെങ്കിലും മകന്റെ അവസാനത്തെ ആ കമെന്റിനാണ് (ആ പക്വതക്ക്) എന്റെ വോട്ട്!

മാണിക്യം said...

അസുഖം മകന്റെ കുട്ടിയ്ക്ക്
അതായത് പേരക്കുട്ടിക്ക്
പിന്നെ റ്റെന്‍ഷന്‍ ഇല്ലാതിരിക്കുമോ?
നില്‍പ്പന്‍ രണ്ട് എന്ന് സദുദ്ദേശം,
ഒരു കുടിയനു മറ്റൊരു കുടിയനെ കണ്ടാല്‍
ഒന്നു സല്ക്കരിക്കാതിരിക്കാന്‍ പറ്റുമോ?
അതൊരുമാതിരി മനുഷ്യപറ്റില്ലായ്മയാവില്ലേ?

"അപ്പന്റെ മറവി എനിക്ക് പണ്ടേ അറിഞ്ഞുകൂടേ? "
മോനെ, നീയാണ് മോനെ മോന്‍!

അപ്പച്ചാ പുതുവത്സരാശംസകള്‍...!!

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തുമറന്നാലും കള്ളുടിക്ക്യാൻ മറ്ക്കില്ലല്ലോ..അത് മതി
പിന്നെ
അപ്പച്ചനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

V P Gangadharan, Sydney said...

ധര്‍മ്മാധര്‍മ്മ വിവേചനബുദ്ധി രണ്ടായി മാറ്റി വെച്ച്‌ കുറുകേ നീട്ടിവെച്ച സ്പഷ്ടമായ പാത മുറിച്ചു, നിലയറിയാതെ അധര്‍മ്മത്തിലേക്കുതന്നെ കുതിക്കുന്ന പ്രലോഭിതനായ ഒരുവന്റെ വ്യക്തിത്വം, നര്‍മ്മഭാവം കലര്‍ത്തി അവതരിപ്പിച്ചതു രസാവഹമായി. പക്ഷെ, വൈപരീത്യങ്ങളുടെ അങ്കലാപ്പ്‌ ഒഴിവാക്കി സ്വാഭാവികതയ്ക്ക്‌ കോട്ടംതട്ടിക്കാതിരിക്കുക, എന്ന എഴുത്തുകാരന്റെ ധര്‍മ്മം മറക്കാതിരുന്നെങ്കില്‍ സൃഷ്ടിവൈശിഷ്ട്യവും ലഭിക്കാമായിരുന്നു.
വരട്ടെ, ഇനിയും വരട്ടെ....

TPShukooR said...

മകനെ അത്ര വലിയ വിശാല മനസ്കന്‍ ആക്കേണ്ടിയിരുന്നില്ല.

Umesh Pilicode said...

എന്താ ഇപ്പൊ പറയ ?!!

അപ്പോഴും എന്റെ കണ്ണില്‍ നിന്നും പശ്ചാത്താപം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
അത് നന്നായി

ആശംസകള്‍..

Echmukutty said...

മോനാണ് മോൻ!
നന്നായി എഴുത്ത്.

ചാണ്ടിച്ചൻ said...

അത് തന്നെ...
ശ്രീനാഥന്‍ മാഷിന്റെ അഭിപ്രായം തന്നെ എനിക്കും...
അപ്പന്‍ കാണിക്കാത്ത പക്വത മോന്‍ കാണിച്ചു....

Manoraj said...

അപ്പനെ മനസ്സിലാക്കിയ മകന്‍ അവനാണ് ഇതിലെ ഹീറൊ. ഇത്തരം എത്രയോ ആളുകള്‍ സ്വന്തം കുടുംബം നശിപ്പിക്കുന്നു. ഓര്‍ക്കുമ്പൊള്‍ ഭീകരത തോന്നുന്ന അന്തരീക്ഷം.

Unknown said...

ഹ ഹ ഹ
വരാനുള്ളത് ആശുപത്രിയായാലും തങ്ങില്ല എന്നൊരു ചൊല്ലുണ്ട്....
ഞങ്ങളൂടെ അടുത്ത് ഈ അടുത്ത കാലത്ത് 'ജമാലുക്ക ശേഖരേട്ടനെ രാത്രി പത്ത് മണിക്ക് ബാറില്‍ മറന്ന് വെച്ചു...
ഹൃദയം നിറഞ്ഞ പുതു വല്‍സരം നേരുന്നു

mumsy-മുംസി said...

തുറന്ന് പറച്ചില്‍ നന്നായി..പുതുവത്സരാശംസകള്‍ :)

നികു കേച്ചേരി said...

പുതുവര്‍ഷത്തിലെ എന്റെ ഈ ചെറിയ ഉദ്യമം,
ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനായി.
നിങ്ങള്‌ എല്ലാവരുംകൂടി മനുഷ്യന്റെ
വെള്ളം കുടി മുട്ടിക്കും!!!

sulekha said...

ഒരു തല്ല് തരാന്‍ തോന്നുന്നു അല്ല പിന്നെ ?

saju john said...

തുണിപൊക്കി “ചന്തിക്ക്” നാല് പെട പെടയ്ക്കാത്തതിന്റെ കേടാ.....

ഞങ്ങളെപ്പോലുള്ള സ്നേഹനിധികളായ മക്കള്‍ ഉണ്ടാകുന്നത് ഓരോ മാതാപിതാക്കളുടെയും ഭാഗ്യമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ....

അനീസ said...

{"ആശുപത്രിയിലേക്കാണ്, കഴിച്ചേക്കല്ലേ" എന്ന ഭാര്യയുടെ അപേക്ഷക്കു മുകളില്‍ ചെകുത്താന്‍ കയറി ഇരിപ്പുറപ്പിച്ചു.}

ചെകുത്താന്‍ കയറി ഇരുപ്പുറപിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, ലളിതമായ കഥ ,

എന്‍.ബി.സുരേഷ് said...

സ്വയം മറക്കാൻ മാത്രമല്ല മറ്റുള്ളവരെ മറക്കാനും മദ്യം ഉപകരിക്കും അല്ലേ.

സ്ഥലമേത് കാലമേത്, കൂടെയാരുണ്ട്. എന്തിനാണ് പുറപ്പെട്ടത് എന്നെല്ലാം മറന്നുപോയി.ഒന്നിനെ മാത്രം ഓർക്കുന്നു.

കഥ നന്നായി പറഞ്ഞു. ഉൾക്കൊള്ളിക്കേണ്ടത് മാത്രം ഉൾപ്പെടുത്തി.

സന്ദേശം വളരെ കൃത്യമായി എത്തുന്നുണ്ട്.

പശ്ചാത്താപം ആരിലേക്കും ഒഴുകിയെത്തും.

അല്ല വയസ്സായവർക്ക് ഇതല്ലാതെ മറ്റെന്താണ് ഒരു രസം അല്ലേ...

കല്പറ്റ നാരായണൻ എഴുതിയ പോലെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ചെറുപ്പത്തിൽ മദ്യത്തിൽ മുങ്ങുന്നു. ഒന്നു ചെയ്യാനില്ലാതിരിക്കുന്ന വാർദ്ധക്യത്തിൽ പലവിധ അസുഖങ്ങളാൽ രണ്ടെണ്ണം കഴിക്കാൻ കഴിയാതെ ആശുപത്രികൾ കയറിയിറങ്ങുന്നു.

അത് മലയാളികളുടെ ശീലദോഷം.

ManzoorAluvila said...

Nice Short Story and good narriation too..

Happy new year

jayanEvoor said...

പീഹരൻ!
ഭാഗ്യവാൻ!

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Unknown said...

അല്ലാ, ഒരു ചോദ്യം
ഈ പശ്ചാത്താപ(മുതല)ക്കണ്ണീര്‍ എത്രനാളേക്കാ?!

ചിരിയാണാദ്യം വന്നേ, പിന്നെ ദേഷ്യം!!
പുതുവര്‍ഷകള്ളുകുടി അയ്യോ അല്ല, പുതുവര്‍ഷകഥ കൊള്ളാം!

ജീവി കരിവെള്ളൂർ said...

സന്ദേശം നല്ലതു തന്നെ . പശ്ചാത്താപം എന്തിനു പരിഹാരമാകും ? അച്ഛനെ അറിയാവുന്ന മകനായത് നന്നായി .:)

പ്രയാണ്‍ said...

പശ്ചാത്താപം പ്രായശ്ചിത്തംന്നു പണ്ട് കോപ്പിയെഴുതിയത് മറന്നുപോയോ?
...............:)

നാട്ടുവഴി said...

ലളിതമായ ശൈലിയിലുടെ ഒരു വര്‍ത്തമാന ദുരന്തം വരച്ചിട്ടിരിക്കുന്നു.
അഭിനന്ദനങ്ങള്‍...........

the man to walk with said...

:)

All the Best

കുസുമം ആര്‍ പുന്നപ്ര said...

ഇതില്‍ ആത്മാംശം ഒട്ടുമില്ലേ?...എങ്കില്‍ കൊള്ളാം.
നല്ല ഒറിജിനാലിറ്റി തോന്നുന്നു...നവവത്സരാശംസകള്‍

Jishad Cronic said...

അടി അടി അടി... ഹാ....

keraladasanunni said...

നല്ല ബെസ്റ്റ് കക്ഷി. ആസ്പത്രിയിലേക്ക് കൊണ്ടു പോയവരെ വഴിയില്‍ വിട്ട് മടങ്ങി പോന്നു. വായിച്ച് ചിരിച്ചു ചിരിച്ച് മതിയായി. ഇടക്ക് ഇങ്ങിനെ ഓരോന്ന് എഴുതണേ. നവവത്സരാശംസകള്‍.

Unknown said...

ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ മതിയായിരുന്നു

sm sadique said...

ഇങ്ങനെ… ഇങ്ങനെ… എത്ര തവണ .
എത്ര ശപദം…… എന്നിട്ടും ഇങ്ങനെ.
എന്റെ അമ്മോ‍ാ‍ാ‍ാ‍ാ ഈ മദ്യം,
വായിക്കാൻ രസകരം, കള്ള് കുടിയന്മാർക്ക് അതിലേറേ രസകരം ഇത് വായിച്ച് ചിരിക്കാൻ………(സന്ദേശം കൊള്ളാം, പക്ഷെ…..)

ബിഗു said...

:) പുതുവത്സരാശംസകള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സര്‍വ്വലോക കുടിയന്മാരും ഈ കഥ ഒന്ന് വായിക്കുന്നത് നല്ലതാണ്. (ഇതില്‍ മറവിയാണോ മദ്യമാണോ വില്ലന്‍?)

അനീസ said...

@ഇസ്മായില്‍ കുറുമ്പടി (തണല്‍):

മദ്യം കഴിച്ചത് കൊണ്ടാണല്ലോ മറവി വന്നതു

Unknown said...

'ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍,ഞാന്‍ സന്തുഷ്ടനായി' ഇതാണിതിലെ സന്ദേശം. ഉപകാരപ്പെടട്ടെ.